പർഗത് സിംഗ്
ചണ്ഡീഗഡ്: മുൻ ഒളിമ്പ്യനും ജലന്ധർ കന്റോൺമെന്റ് എംഎൽഎയുമായ പർഗത് സിംഗിനെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. അമരീന്ദർ സിംഗ് രാജാ വാറിംഗ് രാജിവെച്ചതിനെ തുടർന്നാണ് ഹൈക്കമാൻഡിന്റെ ഈ പുതിയ നീക്കം.
2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമനം. മുൻ കായിക-വിദ്യാഭ്യാസ മന്ത്രി കൂടിയായ പർഗത് സിംഗ്, പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് പഞ്ചാബ് കോൺഗ്രസിനെ പുതിയ ഘട്ടത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : PPCCPresident PargatSingh JalandharCantt MLA AmarinderSingh RajaWarring 2027PunjabAssemblyElections