വിശ്വേന്ദ്ര സിംഗ്
ജയ്പുർ: മുൻ രാജസ്ഥാൻ മന്ത്രി വിശ്വേന്ദ്ര സിംഗ് കോൺഗ്രസ് വിടുന്നു.
നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ പേരിൽ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസരയ്ക്കെതിരേ കഴിഞ്ഞ ദിവസം വിശ്വേന്ദ്ര സിംഗ് രൂക്ഷ വിമർശനമുയർത്തിയിരുന്നു.
ജയ്പുർ രാജകുടുംബാംഗമായ വിശ്വേന്ദ്ര സിംഗ് സമൂഹമാധ്യമത്തിലൂടെയാണു കോൺഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
അശോക് ഗെഹ്ലോട്ട് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന ഇദ്ദേഹം 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
Tags : VishvendraSingh LeaveCongress Rajasthan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash