x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടാൻ ശ്രമം; ബിജെപി നേതാക്കൾക്കെതിരേ കേസെടുത്തു

വെബ്ഡെസ്ക്
Published: October 3, 2026 01:11 AM IST | Updated: October 3, 2026 01:11 AM IST

ര​​​​​​വി പാ​​​​​​ട്ടീ​​​​​​ൽ

ബെ​​​​​​ല​​​​​​ഗാ​​​​​​വി: എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ലെ ബെ​​​​​​ള​​​​​​ഗാ​​​​​​വി ജി​​​​​​ല്ല​​​​​​യി​​​​​​ൽ മു​​​​​​സ്‌​​​​​​ലിം​​​​ക​​​​ളു​​​​ടെ വോ​​​​ട്ടു​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ വെ​​​​ട്ടാ​​​​ൻ ശ്ര​​​​​​മി​​​​​​ച്ച ബി​​​​​​ജെ​​​​​​പി നേ​​​​​​താ​​​​​​വ് ര​​​​​​വി പാ​​​​​​ട്ടീ​​​​​​ലി​​​​​​നും മ​​​​​​റ്റു നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്കും എ​​​​​​തി​​​​​​രേ എ​​​​​​ഫ്ഐ​​​​​​ആ​​​​​​ർ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തു. എ​​​​​​സ്ഐ​​​​​​ആ​​​​​​ർ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കി​​​​​​ടെ ഫോം-7 ​​​​​​ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് 198 മു​​​​​​സ്‌​​​​​​ലിം വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ പേ​​​​​​ര് നീ​​​​​​ക്കം ചെ​​​​​​യ്യാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു ബി​​​​​​ജെ​​​​​​പി നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ ശ്ര​​​​​​മം.

ബെ​​​​​​ള​​​​​​ഗാ​​​​​​വി മാ​​​​​​ർ​​​​​​ക്ക​​​​​​റ്റ് പൊലി​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലാ​​​​​​ണ് ര​​​​​​വി പാ​​​​​​ട്ടീ​​​​​​ലി​​​​​​നെ​​​​​​തി​​​​​​രേ കേ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​ത്. ബൂ​​​​​​ത്ത് ലെ​​​​​​വ​​​​​​ൽ ഏ​​​​​​ജ​​​​​​ന്‍റ് മീ​​​​​​രാ​​​​​​സാ​​​​​​ബ് സാ​​​​​​ന​​​​​​ഡി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു കേ​​​​​​സെ​​​​​​ടു​​​​​​ത്ത​​​​​​ത്.

മു​​​​​​സ്‌​​​​​​ലിം വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രെ മാ​​​​​​ത്രം നീ​​​​​​ക്കം ചെ​​​​​​യ്യാ​​​​​​ൻ ര​​​​​​വി പാ​​​​​​ട്ടീ​​​​​​ൽ, ശ​​​​​​ങ്ക​​​​​​ർ ബീ​​​​​​ര​​​​​​പ്പ നാ​​​​​​യി​​​​​​ക്, പാ​​​​​​ശ​​​​​​ന്ത് ദീ​​​​​​പ​​​​​​ക് മു​​​​​​ഡി​​​​​​ൻ​​​​​​മ​​​​​​ണി എ​​​​​​ന്നി​​​​​​വ​​​​​​രും മ​​​​​​റ്റ് ഇ​​​​​​രു​​​​​​പ​​​​​​ത്ത​​​​​​ഞ്ചോ​​​​​​ളം പേ​​​​​​രും വ്യാ​​​​​​ജ രേ​​​​​​ഖ​​​​​​യു​​​​​​ണ്ടാ​​​​​​ക്കി ബി​​​​​​എ​​​​​​ൽ​​​​​​ഒ​​​​​​യ്ക്കു സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​യി പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​ര​​​​​​ൻ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. മൈ​​​​സൂ​​​​രു​​​​വി​​​​ലും ബി​​​​ദ​​​​റി​​​​ലും സ​​​​മാ​​​​ന പ​​​​രാ​​​​തി​​​ക​​​ളി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​​ട്ടു​​​​ണ്ട്.

ബി​​​​​​ദ​​​​​​റി​​​​​​ൽ താ​​​​​​ൻ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 3244 വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രെ സ്ഥ​​​​​​ലം​​​​​​മാ​​​​​​റി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും ഹാ​​​​​​ജ​​​​​​രി​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഫോം 7 ​​​​​​ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ന്ന് ആ​​​​​​രോ​​​​​​പി​​​​​​ച്ച് ബി​​​​​​സി​​​​​​ന​​​​​​സു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് അ​​​​​​തീ​​​​​​ഖ് പ​​​​​​രാ​​​​​​തി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു. തു​​​​​​ട​​​​​​ർ​​​​​​ന്ന് 32 പേ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ വ്യാ​​​​​​ഴാ​​​​​​ഴ്ച കേ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തു.

മൈ​​​​​​സൂ​​​​​​രു​​​​​​വി​​​​​​ൽ സാ​​​​​​മൂ​​​​​​ഹി​​​​​​ക​​​​ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നാ​​​​​​യ സ​​​​​​യി​​​​​​ദ് ഹ​​​​​​സ്ര​​​​​​ത് ഉ​​​​​​ല്ല​​​ ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ലാ​​​ണു കേ​​​​​​സെ​​​​​​ടു​​​​​​ത്ത​​​ത്. ഇ​​​​​​ദ്ദേ​​​​​​ഹ​​​​​​വും കു​​​​​​ടും​​​​​​ബ​​​​​​വും ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഡ് മേ​​​​​​ൽ​​​​​​വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഫോം 7 ​​​​​​വ​​​​​​ഴി വ്യാ​​​​​​ജപ​​​​​​രാ​​​​​​തി ന​​​​​​ല്കി​​​​​​യ​​​​​​ത്.

സ​​​​​​യി​​​​​​ദ് ഹ​​​​​​സ്ര​​​​​​ത് ഉ​​​​​​ല്ല​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ അ​​​​​​നി​​​​​​ൽ തോ​​​​​​മ​​​​​​സ് (ബി​​​​​​ജെ​​​​​​പി ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ്), സി. ​​​​​​ഹ​​​​​​രീ​​​​​​ഷ്കു​​​​​​മാ​​​​​​ർ, എം. ​​​​​​രാ​​​​​​ഘ​​​​​​വേ​​​​​​ന്ദ്ര എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​​​ര​​​​​​സിം​​​​​​ഹ​​​​​​രാ​​​​​​ജ പൊലി​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ കേ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തു.

Tags : Attempt MuslimVotersNames Remove CaseRegistered BJPLeaders FIR Belagavi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up