പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഉത്പാദനക്ഷമതയുള്ള വളർച്ചയും സാമൂഹികനീതിയും സമന്വയിപ്പിച്ച് പുതുയുഗ കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) സമീപനരേഖ സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചു.
സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ, പ്രവാസികൾ എന്നിവരെ പങ്കാളികളാക്കുന്ന പങ്കാളിത്ത സമ്പദ് വ്യവസ്ഥ മാതൃകയിലൂടെ 2031-32 ആകുമ്പോഴേക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 16 ലക്ഷം കോടിയിൽനിന്നും 28 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം. ഏഴ് ശതമാനം വാർഷികവളർച്ച കൈവരിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
വിഴിഞ്ഞം തുറമുഖം, മിഷൻ സമുദ്ര, വ്യോമയാന മേഖല എന്നിവയെ ബന്ധിപ്പിച്ചുള്ള ലോജിസ്റ്റിക്സ് വികസനം, സ്റ്റാർട്ടപ്പുകൾ, ഉത്തരവാദിത്ത ടൂറിസം, മത്സ്യബന്ധന-കാർഷിക മേഖലകളുടെ നവീകരണം എന്നിവയിലൂടെയാകും വളർച്ച കൈവരിക്കുക.
ഇന്ദിര ഗാരന്റികൾ നടപ്പിലാക്കുന്നതിനൊപ്പം അഞ്ച് ലക്ഷം വീടുകൾ നിർമിച്ച് ചേരിരഹിത കേരളം യാഥാർഥ്യമാക്കാനും റോഡപകടങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കാനും പ്രത്യേക മിഷനുകൾ രൂപീകരിക്കും.
Tags : Approach paper 15th Five Year Plan published Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash