മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്
ന്യൂഡൽഹി: അടുത്ത വർഷം മുതൽ ഇന്ത്യൻ പൗരന്മാർക്കുള്ള വീസരഹിത പ്രവേശനം അവസാനിപ്പിച്ച് മലേഷ്യ. ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരുമെന്ന് മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
നേരത്തേ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വീസ ഇളവ് അനുവദിച്ചിരുന്നു. ഡിസംബർ ഒന്നുമുതൽ My VISA പോർട്ടലിലൂടെ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വീസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടാലും പ്രോസസിംഗ് ഫീസ് തിരികെ ലഭിക്കില്ല.
മലേഷ്യയിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവിലേക്കു യാത്രാ, ആരോഗ്യ ഇൻഷ്വറൻസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഫ്രീ വീസാ സേവനം പ്രയോജനപ്പെടുത്തി മലേഷ്യയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണം അടുത്തകാലത്ത് വർധിച്ചിരുന്നു.
Tags : Free visa Indians Malaysia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Malaysian Immigration Department