സെയ്ഫ് അലി ഖാൻ
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി. പിടികിട്ടാപ്പുളളി സീഷാൻ അക്തറിന്‍റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയാണ് സീഷാൻ അക്തർ.
ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്‍റെ ഭാര്യയുമായ കരീന കപൂർ ദീപാവലി പാർട്ടിയിൽ ധരിച്ച ആഭരണവുമായി ബന്ധപ്പെട്ടാണ് ഭീഷണി. നടന്‍റെ ഫോണിലേക്ക് വോയ്സ് ക്ലിപ്പിന്‍റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്.
ബാബ സിദ്ദിഖിയുടെ അതേ വിധി നേരിടും എന്നായിരുന്നു ഭീഷണി. അതേസമയം വോയ്‌സ് ക്ലിപ്പിന്‍റെ ആധികാരികത പരിശോധിക്കുകയാണെന്ന് മുംബൈ പൊലിസ് അറിയിച്ചു.
Tags : SaifAliKhan Death Bollywood Threat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash