x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഹിംഗ്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തി: അന്താരാഷ്ട്ര നീതിന്യായ കോടതി

വെബ് ഡെസ്ക്
Published: November 19, 2026 08:04 PM IST | Updated: November 19, 2026 08:04 PM IST

പ്രതീകാത്മക ചിത്രം

ഹേഗ്: മ്യാൻമറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) കണ്ടെത്തി. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഒമ്പതിനെതിരെ ആറ് വോട്ടുകൾക്കാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വംശഹത്യയുടെ പേരിൽ ഒരു രാജ്യത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവാദിയാക്കുന്നത്. റോഹിംഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി.

2017-ൽ മ്യാൻമർ നടത്തിയ ക്രൂരമായ അടിച്ചമർത്തലിന് ഇരയായ റോഹിംഗ്യകൾക്ക് ലഭിച്ച നീതിയായാണ് വിധി വിലയിരുത്തപ്പെടുന്നത്. അന്ന് 10,000 റോഹിംഗ്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.

പലായനം ചെയ്തവർക്ക് സ്വന്തം താമസസ്ഥലങ്ങളിലേക്ക് സുരക്ഷിതവും സ്വമേധയാ ഉള്ളതും മാന്യവുമായ തിരിച്ചുവരവ് അനുവദിക്കാനും അതിനാവശ്യമായ സഹായങ്ങൾ നൽകാനും മ്യാൻമറിനോട് കോടതി ഉത്തരവിട്ടു. വംശഹത്യയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെക്കുറിച്ച് അന്വേഷിച്ച് ശിക്ഷിക്കണമെന്നും ജഡ്ജിമാർ ആവശ്യപ്പെട്ടു. റോഹിംഗ്യൻ വിഭാഗത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിന്‍റെയും മറ്റ് പരിഹാരനടപടികളുടെയും അളവും രീതികളും പിന്നീട് കോടതി തീരുമാനിക്കും.

അതേസമയം, വിധി നടപ്പിലാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരിട്ടുള്ള സംവിധാനങ്ങളില്ലാത്തതിനാൽ മ്യാൻമറിലെ ഭരണകൂടം ഉത്തരവുകൾ പാലിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

Tags : Rohingya Minority InternationalCourt Justice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up