x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ത​ന്യാ​ഹു​വി​ന്‍റെ ഹ​സ്ത​ദാ​നം നി​ര​സി​ച്ചോ ചെ​ക്ക് പ്ര​ധാ​ന​മ​ന്ത്രി? വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്ത്! 

ഓൺലൈൻ ഡെസ്ക്
Published: November 19, 2026 08:04 AM IST | Updated: November 19, 2026 08:04 AM IST

ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡ്രെ​ജ് ബാ​ബി​ഷ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​

ജ​റു​സ​ലേം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡ്രെ​ജ് ബാ​ബി​ഷും ത​മ്മി​ലു​ള്ള സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ള്ള ഒ​രു ഹ്ര​സ്വ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. നെ​ത​ന്യാ​ഹു നീ​ട്ടി​യ കൈ​ക​ളി​ൽ ബാ​ബി​ഷ് ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു എ​ന്ന ത​ര​ത്തി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പൂ​ർ​ണ​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ജ​റു​സ​ലേ​മി​ൽ ന​ട​ന്ന സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് സം​ഭ​വം. ത​ന്‍റെ പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യ നെ​ത​ന്യാ​ഹു, ബാ​ബി​ഷി​ന് ഹ​സ്ത​ദാ​നം ന​ൽ​കാ​നാ​യി പോ​ഡി​യ​ത്തി​ന് പി​ന്നി​ൽ നി​ന്നും മു​ന്നോ​ട്ട് വ​ന്ന് കൈ ​നീ​ട്ടി. എ​ന്നാ​ൽ ഈ ​സ​മ​യം ബാ​ബി​ഷ് ത​ന്‍റെ പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ സു​ര​ക്ഷ​യെ​യും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ബാ​ബി​ഷ്, പ്ര​സം​ഗ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തി​നാ​ൽ നെ​ത​ന്യാ​ഹു കൈ ​നീ​ട്ടി​യ​ത് ഉ​ട​ൻ ശ്ര​ദ്ധി​ച്ചി​ല്ല.  

ഇ​തോ​ടെ നെ​ത​ന്യാ​ഹു​വി​ന് അ​ല്പ​നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ, പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്യു​ക​യും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യും ചെ​യ്യു​ന്ന​ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ പൂ​ർ​ണ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ഇ​രു​വ​രും ഹ​സ്ത​ദാ​നം ചെ​യ്തി​രു​ന്നു.

തീ​വ്ര​വാ​ദ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബാ​ബി​ഷ് ഹ​സ്ത​ദാ​നം നി​ര​സി​ച്ച​തെ​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ പ​രി​ഭാ​ഷ​ക​ളോ​ടെ​യാ​ണ് ചി​ല സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ, ചെ​ക്ക് മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ത​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​സ്ര​യേ​ലി​ന്‍റെ പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള താ​ത്പ​ര്യ​ത്തെ​ക്കു​റി​ച്ചു​മാ​ണ് ബാ​ബി​ഷ് ആ ​നി​മി​ഷം സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. 

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ബാ​ബി​ഷ് ഇ​സ്ര​യേ​ലി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​രു​നേ​താ​ക്ക​ളും വേ​ദി​യി​ൽ എ​ടു​ത്തു​പ​റ​ഞ്ഞ​ത്. 

Tags : BenjaminNetanayahu Isreal BenjaminNetanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up