പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായ പിഎസ്സി മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരി, കേസിലെ ഒന്നാം പ്രതി സതീഷ് എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകൾ നിസാരമായി കാണാൻ കഴിയില്ല.
കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന ഈ പ്രാഥമിക ഘട്ടത്തിൽ തന്നെ പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിജിലൻസ് കോടതിയുടെ ഉത്തരവ്.പ്രതികളെ വിജിലൻസ് സംഘം നേരത്തെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു.
Tags : PSC Exam Fraud Deepika DeepikaNewspaper BreakingNews Court Rejects Bail Plea of Former