x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ പതറുന്നു

വെബ് ഡെസ്ക്
Published: November 19, 2026 06:16 AM IST | Updated: November 19, 2026 06:16 AM IST

വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ ടീം

വെല്ലിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് പതറുന്നു. 23 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലൻഡ്. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ കിവീസ് മുൻനിര ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല.

ക്യാപ്റ്റൻ ടോം ലാഥം പൂജ്യത്തിന് (രണ്ട് പന്തിൽ) ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായതോടെയാണ് തകർച്ചയ്ക്ക് തുടക്കമായത്. പിന്നാലെ ഡെവണ്‍ കോണ്‍വേ നാല് റണ്‍സിനും (13 പന്തിൽ) അൻഷുൽ കാംബോജിന്‍റെ പന്തിൽ ഋഷഭ് പന്തിന്‍റെ കൈകളിൽ ഒതുങ്ങി. രചിൻ രവീന്ദ്രയ്ക്ക് 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ആകാശ് ദീപിന്‍റെ പന്തിൽ പന്തിന് ക്യാച്ച് നൽകിയാണ് രചിൻ മടങ്ങിയത്. ഡാരിൽ മിച്ചലിനെ (എട്ട് പന്തിൽ ഒന്ന്) യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ച് ബുമ്ര കിവീസിന് വീണ്ടും പ്രഹരമേൽപ്പിച്ചു.

അതേസമയം, ഒരു വശത്ത് നിലയുറപ്പിച്ച ഹെൻറി നിക്കോൾസ് (29) ടോം ബ്ലണ്ടലിനൊപ്പം (5) ചേർന്ന് ഇന്നിംഗ്സ് കരകയറ്റാൻ ശ്രമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags : Cricket New Zealand FirstInnings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up