x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലേ ഓൺ; ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് ടെ​സ്റ്റിന് തുടക്കമായി

വെബ്ഡെസ്ക്
Published: November 19, 2026 05:26 AM IST | Updated: November 19, 2026 05:26 AM IST

ഇന്ത്യൻ ടീം

വെ​ല്ലിം​ഗ്ട​ണ്‍: ക​ന്നി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് (ഡ​ബ്ല്യു​ടി​സി) കി​രീ​ടം അ​ല്ലെ​ങ്കി​ല്‍ മൂ​ന്നാം ഫൈ​ന​ലി​ല്‍ ഇ​ടം. ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​മ്പ​ര നേ​ട്ട​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു വ​ലി​യ ല​ക്ഷ്യ​ത്തി​ന്‍റെ ചു​വ​ടു​വ​യ്പ്പു​മാ​യി ഇ​ന്ത്യ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​നു തു​ട​ക്ക​മി​ട്ടു. ഡ​ബ്ല്യു​ടി​സി പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്കു പ​ര​മ്പ​ര നേ​ട്ടം മു​ഖ്യ​മാ​ണ്. വെ​ല്ലിം​ഗ്ട​ണി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ 3.30ന് ​മ​ത്സ​രം ആ​രം​ഭി​ച്ചു.

നി​ല​വി​ല്‍ ഡ​ബ്ല്യു​ടി​സി പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ന്‍​ഡ് ഇ​ന്ത്യ​ക്കു ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തും. അ​ടു​ത്ത വ​ര്‍​ഷം ലോ​ര്‍​ഡ്സി​ല്‍ ന​ട​ക്കു​ന്ന ഫൈ​ന​ല്‍ വ​രെ ഈ ​സ്ഥാ​നം നി​ല​നി​ര്‍​ത്താ​ന്‍ കി​വി​ക​ള്‍​ക്ക് ജ​യം അ​നി​വാ​ര്യം. ഒ​പ്പം സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ര​ണ്ടു പ​ര​മ്പ​ര​ക​ള്‍ ന​ഷ്ട​മാ​ക്കി​യ അ​വ​ര്‍​ക്ക് ടെ​സ്റ്റ് കൂ​ടി വി​ട്ടു​ക​ള​യു​ക​യെ​ന്ന​ത് സാ​ധ്യ​മ​ല്ല. മ​ത്സ​ര​വീ​ര്യം കൂ​ടാ​ന്‍ മ​റ്റൊ​രു കാ​ര​ണ​മാ​വ​ശ്യ​മി​ല്ല.

ധോ​ണി - ഗി​ല്‍

എം.​എ​സ്. ധോ​ണി വി​ര​മി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ​ര​മ്പ​ര​യ്ക്ക് മ​റ്റൊ​രു പ്ര​ത്യേ​ക​ത​കൂ​ടി ഉ​ണ്ട്. ധോ​ണി ടെ​സ്റ്റി​ല്‍​നി​ന്ന് വി​ര​മി​ച്ച​തോ​ടെ 2015 തു​ട​ക്ക​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌​ലി ടെ​സ്റ്റ് ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു. നേ​രി​ട്ട മി​ക്ക എ​തി​രാ​ളി​ക​ളെ​യും ഇ​ന്ത്യ മ​റി​ക​ട​ന്നു. ഒ​രു ടീ​മി​നെ ഒ​ഴി​ച്ച്. ആ ​ടീ​മാ​ണ് കി​വീ​സ്.

കോ​ഹ്‌​ലി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ലൊ​ഴി​കെ (മ​ഴ മൂ​ലം സ​മ​നി​ല​യി​ലാ​യ ബം​ഗ്ലാ​ദേ​ശി​ലെ ഏ​ക ടെ​സ്റ്റി​ലൊ​ഴി​കെ​യും) ക​ളി​ച്ച എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ത്യ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, രോ​ഹി​ത് ശ​ര്‍​മ​യു​ടെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രേ സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ന്ന പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 3-0ന് ​പ​രാ​ജ​യ​പ്പെ​ട്ടു.

ക​ണ​ക്കി​ലും ക​ള​ത്തി​ലും നീ​ല​പ്പ​ട​യ്ക്കു ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളാ​യ കി​വി​ക​ള്‍​ക്കു​മേ​ല്‍ ആ​ധി​പ​ത്യം നേ​ടാ​ന്‍ യു​വ നാ​യ​ക​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് സാ​ധി​ക്കു​മോ എ​ന്ന​തും ആ​കാം​ക്ഷ​യാ​ണ്.

2009 ആ​വ​ര്‍​ത്തി​ക്കു​മോ?

ന്യൂ​സി​ല​ന്‍​ഡി​ല്‍ ഇ​ന്ത്യ അ​വ​സാ​ന​മാ​യി ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര​യോ (ഒ​രു ടെ​സ്റ്റ് മ​ത്സ​ര​മോ) വി​ജ​യി​ച്ച​ത് ധോ​ണി​ക്കു കീ​ഴി​ലാ​ണ്, 2009ല്‍. ​പി​ന്നീ​ട് ടീ​മി​നെ ന​യി​ച്ച കോ​ഹ്‌​ലി​ക്കും രോ​ഹി​ത്തി​നും കി​വി​ക​ളു​ടെ ചി​റ​ക​രി​യാ​ന്‍ സാ​ധി​ച്ചി​ല്ല.

മി​ക​ച്ച ഫോ​മി​ലാ​ണ് ന്യൂ​സി​ല​ന്‍​ഡ്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ക​ഴി​ഞ്ഞ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ പി​ന്നി​ലാ​യ ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന അ​വ​ര്‍ 2-1ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. എ​തി​രാ​ളി​ക​ള്‍​ക്കു മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ ശേ​ഷി​യു​ള്ള മി​ക​ച്ച പേ​സ് നി​ര. പ്ര​തി​രോ​ധി​ക്കാ​നും തി​രി​ച്ച​ടി​ക്കാ​നും അ​റി​യാ​വു​ന്ന ബാ​റ്റ​ര്‍​മാ​ര്‍. അ​നു​ഭ​വ​സ​മ്പ​ത്തും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ശേ​ഷി​യു​മു​ള്ള​വ​ര്‍ സ്വ​ന്തം നാ​ട്ടി​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​കും.

ഒ​രു ക​ണ​ക്കു​കൂ​ടി നോ​ക്കി​യാ​ല്‍ ന്യൂ​സി​ല​ന്‍​ഡ് പ​വ​ര്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​കും. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പേ​സ​റാ​ണ് ജ​സ്പ്രീ​ത് ബും​റ. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പ​ന്തെ​റി​ഞ്ഞ മ​റ്റ് ആ​റ് ടീ​മു​ക​ള്‍​ക്കെ​തി​രേ ബും​റ​യു​ടെ ശ​രാ​ശ​രി 18.76 ആ​ണ്. എ​ന്നാ​ല്‍, ന്യൂ​സി​ലാ​ന്‍​ഡി​നെ​തി​രേ അ​ഞ്ച് ടെ​സ്റ്റു​ക​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രാ​ശ​രി 45.44ഉം. ​ഇ​ന്ത്യ​ന്‍ വ​ജ്രാ​യു​ധ​ത്തി​ന് മേ​ലു​ള്ള കിവി ക​രു​ത്ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

Tags : India vs New Zealand Sports SportsNews Highlights Tennis Cricket Badminton Test

Recent News

Corehub Up