Sports
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആണ് ടീമിനെ പ്രഖ്യാപിക്കുക.
പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.
സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീമിന്റെ പ്രകടനത്തിലുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
അതിനാൽ ശ്രീലങ്കൻ മണ്ണിൽ മികച്ച വിജയം നേടി വിമർശകരുടെ വായടപ്പിക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ശ്രീലങ്കൻ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതായതിനാൽ കുൽദീപ് യാദവും അക്സർ പട്ടേലുമായിരിക്കും പ്രധാന സ്പിൻ ആക്രമണം നയിക്കുക.
Sports
ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ. ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ തിളങ്ങിയതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 549 റൺസെന്ന നിലയിൽ അവർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ വിൻഡീസ് ഇപ്പോൾ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 491 റൺസ് പിന്നിലാണ്. ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത ലഹിരു ഉദാരയുടെ (188) സെഞ്ചുറിയാണ് ലങ്കൻ ഇന്നിംഗ്സിന് കരുത്തായത്. സെഞ്ചുറിക്ക് തൊട്ടരികിൽ 92 റൺസെടുത്ത് പുറത്തായ സൊണാൽ ദിനുഷയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇവർക്ക് പുറമെ കുശാൽ മെൻഡിസ് (69), കമിന്ദു മെൻഡിസ് (84) എന്നിവരും തകർത്താടിയതോടെ വിൻഡീസ് ബൗളർമാർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരായി. വിൻഡീസിനായി ജെയ്ഡൻ സീൽസും ഷാമർ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മേദക് ജില്ലയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് അഞ്ചുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കി. ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത (23) യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ഗർഭിണിയായി. എന്നാൽ, ഭാര്യയുടെ ഗർഭത്തിൽ അഭിലാഷ് സംശയിച്ചിരുന്നു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയെ ഉപദ്രവിച്ചതായും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂൺ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാൽ, ഇതിനിടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുയും അഭിലാഷ് സുഷ്മിതയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Sports
ന്യൂ ചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റില്‍ ഫോളോ ഓൺ വഴങ്ങി അഫ്ഗാനിസ്ഥാൻ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത സന്ദർശകർ 152 റണ്‍സിനു പുറത്തായി. ഇന്ത്യക്ക് നിലവില്‍ 412 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് ഉണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മാനവ് സുതര്‍ ആണ് അഫ്ഗാൻ ബാറ്റിംഗ് നിരയെ തകർത്തത്. 22 ഓവറില്‍ 10 മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് മാത്രം വഴങ്ങിയാണ് മാനവിന്റെ വിക്കറ്റ് നേട്ടം.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്റെ ശേഷിച്ച അഞ്ചുവിക്കറ്റുകള്‍ വെറും 39 റണ്‍സിനിടെയാണ് വീണത്. 60 റണ്‍സെടുത്ത റഹ്മത് ഷാ മാത്രമാണ് പൊരുതി നിന്നത്.
നേരത്തെ, മൂന്നിന് 62 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനെ റഹ്മത്ത് ഷാ തോളിലേറ്റുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചുനിന്ന ഷാ കരുതലോടെ ബാറ്റ് വീശുകയായിരുന്നു.
മൂന്നാംദിനം ബാറ്റിംഗ് അഫ്ഗാനിസ്ഥാന് അസ്മത്തുള്ള ഒമർസായ്യുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാനാകുംമുമ്പേ അസ്മത്തുള്ളയെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ അർധസെഞ്ചുറി കണ്ടെത്തിയ റഹ്മത്ത് ഷാ സ്കോർ മുന്നോട്ടു കൊണ്ടുപോയി.
സ്കോർ 142 റൺസിൽ നില്‍ക്കെ ഷറഫുദ്ദീൻ അഷറഫിനെയും തൊട്ടുപിന്നാലെ റഹ്മത്ത് ഷായെയും മുഹമ്മദ് സലീമിനെയും നഷ്ടമായി. പിന്നീട് ഒമ്പത് റൺസ് കൂടിയേ അഫ്ഗാന് ആയുസുണ്ടായിരുന്നുള്ളൂ. 152 റൺസിൽ വാഷിംഗ്ടൺ സുന്ദറിന് വിക്കറ്റ് സമ്മാനിച്ച് സിയാവുർ റഹ്മാനും മടങ്ങിയതോടെ അഫ്ഗാന്റെ തകർച്ച പൂർണമായി.
ഇന്ത്യയ്ക്കുവേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Sports
ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ റിഷഭ് പന്തും ആണ് ക്രീസിൽ. ഗിൽ 103 റൺസും റിഷഭ് 50 റൺസും എടുത്തിട്ടുണ്ട്. 100 റൺസെടുത്ത കെ.എൽ. രാഹുലിന്റെയും 81 റൺസെടുത്ത സായ് സുദർശന്റെയും 24 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സഫി രണ്ട് വിക്കറ്റ് എടുത്തു. സിയുർ റഹ്മാൻ ഷരീഫി ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ചണ്ഡിഗഡ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ആരവം അടങ്ങി, ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ചൂടിലേക്ക് അടുക്കുന്നു; ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടെസ്റ്റ് ടൈം. ഇന്ത്യ x അഫ്ഗാനിസ്ഥാന് ടെസ്റ്റ് ന്യൂ ചണ്ഡിഗഡില്‍ അരങ്ങേറും. രാവിലെ 9.30 മുതലാണ് മത്സരം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍സ്പോര്‍ട്സ് ചാനലിലും തത്സമയം.
ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ്, ആറാം നാളിലാണ് ടെസ്റ്റ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഐപിഎല്‍ ഫൈനല്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന് തുടങ്ങിയവര്‍ ടെസ്റ്റ് പരീക്ഷയ്ക്കായി ഇന്ത്യന്‍ ജഴ്സി അണിയും.
ടെസ്റ്റില്‍ കരകയറുമോ?
ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്നത്. നവംബറില്‍ ഗോഹട്ടിയില്വച്ച് ദക്ഷിണാഫ്രിക്കയെ നേരിട്ടതായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ്. അന്നത്തെ മത്സരത്തില്‍ ഇന്ത്യ 408 റണ്‍സിനു ദയനീയമായി പരാജയപ്പെട്ടു. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ തോല്‍വി. രണ്ടു മത്സര പരമ്പര 2-0നും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യന്‍ മണ്ണില്‍ 25 വര്‍ഷത്തിനുശേഷമായിരുന്നു ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നേടിയത്.
അതിനുശേഷം ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ, ടെസ്റ്റിലെ ദയനീയത മറന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ കളമൊഴിഞ്ഞശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ബഡ്ഡിംഗ് സ്റ്റേജിലാണ്.
വെറും പരീക്ഷണമല്ല
ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യയെ വെല്ലാന്‍മാത്രം കരുത്തരല്ലെന്നതു വാസ്തവം. എന്നാല്‍, ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ ചരിത്ര പരമ്പര സ്വന്തമാക്കിയത് വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേ മികച്ച പ്രകടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരേ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ നിര്‍ണായ പോരാട്ടങ്ങള്‍ക്കു മുന്നോടിയാണ് അഫ്ഗാനിസ്ഥാനെതിരായ ഏക മത്സരം.
നമ്പര്‍ 3 & 4
വിരാട് കോഹ്ലി വിരമിച്ചതോടെ, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാം നമ്പര്‍ ബാറ്ററായി ക്രീസില്‍ എത്തുന്നത്. മൂന്നാം നമ്പറില്‍നിന്ന് ഗില്‍ നാലിലേക്ക് ഇറങ്ങി. അതോടെ മൂന്നാം നമ്പറില്‍ വിശ്വസ്തനായ ബാറ്ററിനെ ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്.
സായ് സുദര്‍ശനെയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആദ്യം പരീക്ഷിച്ചത്. എന്നാല്‍, മൂന്നാം നമ്പറില്‍ പൂര്‍ണ വിശ്വാസം കൈവരിക്കാന്‍ സായിക്കു സാധിച്ചില്ല. മൂന്നാം നമ്പറില്‍ കളിച്ച 11 ഇന്നിംഗ്സില്‍നിന്ന് 27.45 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 302 റണ്‍സ് മാത്രമാണ് സായ് സുദര്‍ശനുള്ളത്. എങ്കിലും സായിക്ക് കൂടുതല്‍ സമയം നല്‍കാനുള്ള തീരുമാനത്തിലാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും.
കെ.എല്‍. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് രാഹുലിനു വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ദേവ്ദത്ത് പടിക്കലിന് അര്‍ഹിക്കുന്ന പരിഗണന, അതിന്റെ സമയത്തു ലഭിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
Sports
ഗോഹട്ടി: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിനും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗോഹട്ടിയിൽ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്ഷന് കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്.
ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞു. രണ്ട് ടീമിനെയും ശുഭ്മാൻ ഗിൽ തന്നെ നയിക്കും. കെ.എല്‍. രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞതും ശ്രദ്ധേയമാണ്. ടെസ്റ്റ് സ്ക്വാഡിലും ഏകദിന ടീമിലും മൂന്ന് വീതം പുതുമുഖങ്ങളുണ്ട് എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ജയ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. താരം രണ്ട് പരമ്പരകൾക്കുമുണ്ടാകില്ല.
ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്ശന്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഹര്‍ഷ് ദുബേ, ധ്രുവ് ജൂരല്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍.
ഏകദിന സ്ക്വാഡിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞപ്പോള്‍ കെ.എല്‍. രാഹുലിന് പുറമെ ഇഷാന് കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. റിഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ ഇടംപിടിച്ചു.
ഏകദിന സ്ക്വാഡ്: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബേ, ഗുര്‍നൂര്‍ ബ്രാര്‍.
University News
2025 ഒക്ടോബർ മാസം നടന്ന നാലാം സെമസ്റ്റർ (ത്രിവത്സര എൽഎൽബി (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2019 മുതൽ 2022 അഡ്മിഷൻ, മേഴ്സി ചാൻസ് 2011 മുതൽ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി മേയ് രണ്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഒക്ടോബർ മാസം നടന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 മെയ് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നും നാലും സെമസ്റ്റർ ബി.കോം (SDE), ഒക്ടോബർ 2025 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇജെVII) 2026 ഏപ്രിൽ 24 മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
എംഎ അപേക്ഷ ക്ഷണിച്ചു
ഡിപ്പാർട്ടമെന്റ് ഓഫ് ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ രണ്ട് വർഷ എംഎ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്പാർട്ട്മെന്റിൽ രണ്ട് എംഎ പ്രോഗാമുകളാണ് നിലവിലുള്ളത്. എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തിയതി: 30. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in
University News
2025 ഒക്ടോബർ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഫ്എ (സ്കൾപ്ച്ചർ & പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2
025 ഒക്ടോബർ - നവംബർ മാസങ്ങളിൽ മാസങ്ങളിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബിബിഎ വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഒക്ടോബർ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ (വിദൂര വിദ്യാഭാസ വിഭാഗം- 2023 അഡ്മിഷൻ - റെഗുലർ, 2021 & 2022 അഡ്മിഷൻ - സപ്ലിമെന്ററി, 2017
മുതൽ 2020 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത മൂന്നും നാലും സെമസ്റ്റർ എം എ പൊളിറ്റിക്കൽ സയൻസ്
(എസ് ഡി ഇ - 2023 അഡ്മിഷൻ റഗുലർ, 2022 & 2021 അഡ്മിഷൻ സപ്ലിമെന്ററി, 2017-2020 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി മേയ് ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ജൂണിൽ നടത്തിയ എം കോം മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി മേയ് 04 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ ഏഴാം സെമസ്റ്റർ ബി.ടെക് 2020 സ്കീം (റെഗുലർ 2022 അഡ്മിഷൻ സപ്ലിമെന്ററി - 2020 അഡ്മിഷൻ & 2021 അഡ്മിഷൻ) നവംബർ2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി അപേക്ഷിക്കേണ്ട അവസാന തീയതി 30. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ഓഗസ്റ്റ് 2025 ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും, ഹാൾ ടിക്കറ്റുമായി റീവാല്യൂവേഷൻ വിഭാഗത്തിൽ (EJ X) 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
Sports
പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. പെർത്തിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. രണ്ട് ഇന്നിംഗ്സുകൾക്ക് ശേഷം ഇന്ത്യ ഉയർത്തിയ 25 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ മറികടന്നു.
ഓസീസ് 4.3 ഓവറിൽ വിജയത്തിലെത്തി. ഓപ്പണർമാരായ ജോർജിയ വോളും ഫീബ ലിച്ച്ഫീൽഡും പുറത്താകാതെ നിന്നു. വോൾ 16 റൺസും ലിച്ച്ഫീൾഡ് 11 റൺസുമെടുത്തു.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചിരുന്നു. 63 റൺസെടുത്ത പ്രതികാ റാവലും 30 റൺസെടുത്ത സ്നേഹ് റാണയും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ലൂസി ഹാമിൽടൺ മൂന്ന് വിക്കറ്റെടുത്തു. അന്നബെൽ സതർലൻഡും അലാന കിംഗും ആഷ്ലെ ഗാർഡ്നറും രണ്ട് വിക്കറ്റ് വീതവും ഡാർസി ബ്രൗൺ ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ 125 റൺസ് ലീഡ് നേടിയാണ് ഓസീസ് പുറത്തായത്. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 323 റൺസും ഇന്ത്യ 198 റൺസും ആണ് എടുത്തത്. ഓസ്ട്രേലിയൻ താരം അന്നബെൽ സതർലൻഡ് ആണ് മത്സരത്തിലെയും പരമ്പരയിലെയും താരം.
Sports
പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 125 റൺസ് ലീഡ് നേടിയാണ് ഓസീസ് പുറത്തായത്. മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു.
രണ്ടാം ദിനത്തിലെ മത്സരം നിർത്തുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 105 എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയേക്കാൾ 20 റൺസ് പുറകിലാണ് ഇന്ത്യ. പ്രതിക റാവലും സ്നേഹ് റാണയുമാണ് ക്രീസിൽ. പ്രതിക 43 റൺസും സ്നേഹ് റാണ 14 റൺസും എടുത്തിട്ടുണ്ട്.
സ്മൃതി മന്ദാന (2), ഷെഫാലി വർമ (5), ജെമീമ റോഡ്രിഗസ് (14) , ക്യാപ്റ്റൻ ഹർമർപ്രീത് കൗർ (11), ദീപ്തി ശർമ (9) , വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് (0) എന്നിവരാണ് പുറത്തായത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ലൂസി ഹാമിൽടൺ മൂന്ന് വിക്കറ്റ് എടുത്തു. അന്നബെൽ സതർലൻഡ് രണ്ട് വിക്കറ്റും ഡാർസി ബ്രൗൺ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 198 റൺസിന് മറുപടിയായി 323 റൺസെടുത്താണ് ഓസീസ് പുറത്തായത്.
അന്നബെൽ സതർലൻഡിന്റെ സെഞ്ചുറിയുടെയും എലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്. അന്നബെൽ സതർലൻഡ് 129 റൺസാണെടുത്തത്. 17 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അന്നബെലിന്റെ ഇന്നിംഗ്സ്.
എലിസ് പെറി 76 റൺസെടുത്താണ് പുറത്തായത്. 10 ഫോറും ഒരു സിക്സും താരം അടിച്ചെടുത്തിരുന്നു. ലൂസി ഹാമിൽടൺ 23 റൺസും അലാനാ കിംഗ് 21 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി സയാലി സത്ഗരെ നാല് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതവും സ്നേഹ് റാണയും ഷെഫാലി വർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാലാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലാണ്. ഓസീസിനെക്കാൾ 119 റൺസിന് മുന്നിലാണ് നിലവിൽ ഇംഗ്ലണ്ട്.
സെഞ്ചുറി നേടിയ ജേക്കബ് ബെഥലും മാത്യൂ പോട്ട്സുമാണ് ക്രീസിൽ. ബെഥൽ 142 റൺസ് എടുത്തിട്ടുണ്ട്. 15 ബൗണ്ടറിയാണ് താരം ഇതുവരെ അടിച്ചത്. കരിയറിലെ കന്നിസെഞ്ചുറിയാണ് ബെഥൽ ഇന്ന് സ്വന്തമാക്കിയത്. പോട്ട്സിന് റൺസൊന്നും എടുക്കാൻ സാധിച്ചിട്ടില്ല.
ഹാരി ബ്രൂക്കും ബെൻ ഡക്കറ്റ് ഡക്കറും 42 റൺസ് വീതമെടുത്ത് പുറത്തായി. ജാമി സ്മിത്ത് 26 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ബ്യൂ വെബ്സ്റ്റർ മൂന്ന് വിക്കറ്റെടുത്തു. സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റും മൈക്കൽ നെസെറും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 567 റൺസിൽ അവസാനിച്ചിരുന്നു. ഏഴിന് 518 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 49 റൺസ് മാത്രമാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്. 183 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.
ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെയും അർധ സെഞ്ചുറി നേടിയ ബ്യൂ വെബ്സ്റ്ററിന്റെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 163 റൺസും സ്മിത്ത് 138 റൺസും വെബ്സ്റ്റർ 71 റൺസുമാണെടുത്തത്.
48 റൺസെടുത്ത മാർനസ് ലബുഷെയ്നും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 384 റൺസാണ് എടുത്തത്.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്ക് നിലവിലുള്ളത്.
തകർപ്പൻ സെഞ്ചുറി നേടിയ നായകൻ സ്മിത്തും ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ. സ്മിത്ത് 129 റൺസും ബെബ്സ്റ്റർ 42 റൺസും എടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത്.
രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 71 റൺസാണ് സ്മിത്ത് കൂട്ടിച്ചേർത്തത്.
ടീം സ്കോർ 437ൽ നിൽക്കെയാണ് ഗ്രീൻ പുറത്തായത്. 37 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയ ഏഴിന് 437 എന്ന നിലയിലായി. പിന്നാലെയെത്തിയ ബ്യൂ വെബ്സ്റ്റർ സ്മിത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 377 എന്ന നിലയിലാണ് ഓസീസ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ ഏഴ് റൺസ് മാത്രം പുറകിലാണ് ഓസ്ട്രേലിയ.
സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. സ്മിത്ത് 65 റൺസും ഗ്രീൻ എട്ട് റൺസും എടുത്തിട്ടുണ്ട്. രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ഇതിനിടയിൽ സ്മിത്ത് ടെസ്റ്റ് കരിയറിലെ 45-ാം അർധ സെഞ്ചുറി സ്വന്തമാക്കി. ചായയ്ക്ക് പിരിയുമ്പോൾ ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 15 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് സ്മിത്ത്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസും നായകൻ ബെൻ സ്റ്റോക്ക്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 384 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെയും ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 160 റൺസാണ് റൂട്ട് എടുത്തത്. 242 പന്തിൽ 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സ്.
ബ്രൂക്ക് 84 റൺസെടുത്താണ് പുറത്തായത്. ആറ് ബാണ്ടറിയും ഒരു സിക്സും ബ്രൂക്ക് അടിച്ചെടുത്തു. 46 റൺസെടുത്ത ജാമി സ്മിത്തിന്റെ ഇന്നിംഗ്സും നിർണായകമായി.
ഓസ്ട്രേലിയയക്ക് വേണ്ടി മൈക്കൽ നെസെർ നാല് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതവും കാമറൂൺ ഗ്രീനും മാർനസ് ലബുഷെയ്നും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിനത്തിൽ 173 റൺസാണ് ഇംഗ്ലണ്ട് എടുത്തത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചതിന്റെ പിന്നാലെ മത്സരം ചായയ്ക്ക് പിരിഞ്ഞു.
Sports
മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് 175 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചു.
46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.
മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.
പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്‍ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.
പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക് നീങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ 429 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്.
രണ്ട് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും 11 റൺസുമായി വില്‍ ജാക്സും ആണ് ക്രീസില്‍. നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം.
429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായി. ഒല്ലി പോപ്പിനും(17) വൈകാതെ പുറത്തായി. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്.
എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകര്‍ത്തു.
ഹാരി ബ്രൂക്ക് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്വ് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്ക്കാനായില്ല.
District News
മണ്ണാർക്കാട്: കെ-ടെറ്റ് യോഗ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധ്യാപകർക്കുള്ള ആശങ്ക പരിഹരിക്കണമെന്നും അതിനാവശ്യമായ നിയമനിർമാണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നും ദേശീയ അധ്യാപക സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റ് പി. ഹരിഗോവിന്ദൻ.
ടെറ്റ് അഭിരുചി പരീക്ഷയാണ്. അത് പരിശീലനത്തിന് മുമ്പാണ് നടത്തേണ്ടത്. പരിശീലനം കഴിഞ്ഞ് യോഗ്യതാ സർട്ടിഫിക്കറ്റും നേടി ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ സീനിയോരിറ്റി പരിഗണിക്കാതെ പ്രമോഷൻ തടഞ്ഞുവെക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഷയം പരിഹരിക്കാതെ വർഷങ്ങളോളം ശമ്പളവും അംഗീകാരവും നൽകാതെ കബളിപ്പിക്കുകയും ക്ഷാമബത്ത, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ജീവനക്കാരന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിന്ന സർക്കാരിനേറ്റ തിരിച്ചടിയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപജില്ലാ പ്രസിഡന്റ് എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ഷാജി എസ്. തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കെപിഎസ്ടിഎ അംഗങ്ങൾക്ക് സ്വീകരണം നൽകി. മികച്ച നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജാസ്മിൻ കബീർ ഉപഹാരം നൽകി. പഴയ കൗൺസിൽ യോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർവീസ് സെൽ കൺവീനർ ബിജു അമ്പാടി മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്സ് സെൽ കോ-ഓർഡിനേറ്റർ പി. സുധീർ മുഖ്യപ്രഭാഷണം നടത്തി.
അസീസ് ഭീമനാട്, വി. നൗഷാദ് ബാബു, പി.കെ. രാജീവൻ, വി. സുകുമാരൻ, പി.കെ. അബ്ബാസ്, പി. മനോജ് ചന്ദ്രൻ, നൗഫൽ താളിയിൽ, ആർ. ജയമോഹൻ, ഡോ.എൻ.വി. ജയരാജൻ, ബിന്ദു പി. ജോസഫ്, യു.കെ. മുഹമ്മദ് ബഷീർ, എബിൻ ജോസഫ്, എം.രാജേഷ്, എം. ഷാഹിദ്, ടി. മുരളീധരൻ, എം. ധന്യ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എം. പ്രദീപ്-പ്രസിഡന്റ്, പി.കെ. രാജീവൻ-സെക്രട്ടറി, ബെന്നി എം. ജോസഫ്-ട്രഷറർ.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേയ്ക്ക്. രണ്ടാം ദിനത്തിൽ ചായയ്ക്ക് പിരിയുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
സെനുരൻ മുത്തുസ്വാമിയും കൈൽ വെരെയ്നും ആണ് ക്രീസിൽ. സെനുരൻ അർധ സെഞ്ചുറി നേടി. 56 റൺസെുത്തിട്ടുണ്ട് താരം. വെരെയ്ൻ 38 റൺസെടുത്തിട്ടുണ്ട്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിൽ ആണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ചത്. ഇതുവരെ 69 റൺസാണ് ഇന്ന് ദക്ഷിണാഫ്രിക്ക കൂട്ടിച്ചേർത്തത്. മുത്തുസാമിയും വെരെയ്നും ചേർന്നുള്ള സഖ്യം 70 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്നത്തെ ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും വീണില്ല.
Sports
പെർത്ത്: പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആഷസ് ടെസ്റ്റിൽ ഇഗ്ലണ്ട് ടോസ് നേടി. അങ്ങനെ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വേദി ഒരുങ്ങിയിരിക്കുന്നു - ഇതുവരെയുള്ള എല്ലാ ടെസ്റ്റുകളും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ച വേദിയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു.
2021-22ൽ ഇംഗ്ലണ്ട് അവസാനമായി ആഷസിനായി ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ അവർ 4-0 ന് പരാജയപ്പെട്ടിരുന്നു.
Sports
ബംഗളൂരു: ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് വിജയം. സ്കോര്‍: ഇന്ത്യ എ 255, 382/7 ദക്ഷിണാഫ്രിക്ക എ 221, 417/5
ഇന്ത്യ ഉയര്‍ത്തിയ 417 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ജോര്‍ദാന്‍ ഹെര്‍മാന്‍ (91), ലൊസേഗോ സെനോക്വാനെ (77), സുബൈര്‍ ഹംസ (77), തെംബ ബവൂമ (59), കോണര്‍ എസ്റ്റെര്ഹുയിസെന് ( 52) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണർമാരായ ജോർദാൻ ഹെന്നാനും സെനോക്വാനെയും 156 റൺസിന്റെ ശക്തമായി അടിത്തറ ഒരുക്കിയശേഷമാണ് പിരിഞ്ഞത്.
തുടർന്നുവന്നവർ നിലയുറപ്പിച്ച് കളിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റിന്റെ ജയം സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.
Sports
ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് 93 റൺസ് ജയം. 277 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍: പാക്കിസ്ഥാന് 378, 167, ദക്ഷിണാഫ്രിക്ക 269, 183.
54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ക്രീസിലെത്തിയത്.
29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. എന്നാല്‍ തുടക്കത്തിലെ തന്നെ ടോണി ഡി സോര്‍സിയെ ഷഹീന് അഫ്രീദി മടക്കി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (രണ്ട്) മടങ്ങിയതോടെ 55/4 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറി.
തുടർന്ന് ബ്രെവിസും റിക്കിള്‍ടണും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നോമാന്‍ അലിയും നാലും സാജിദ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരന്പരയിൽ പാക്കിസ്ഥാൻ 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും.
National
അഹമ്മദാബാദ്: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. വിന്‍ഡീസിനെ ഇന്നിംഗ്സിനും 140 റണ്‍സിനും തോല്‍പ്പിച്ചു.
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 146ന് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിനു പിരിയുമ്പോൾ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്.
അലിക് അതാനീസ് (38), ജസ്റ്റിൻ ഗ്രീവ്സ് (25) എന്നിവരുടെ ഇന്നിംഗ്സുകളിലായിരുന്നു വിൻഡീസിന്റെ പ്രതീക്ഷ. പക്ഷേ അതും അധികം നീണ്ടില്ല. ബുധനാഴ്ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിംഗ്ടൺ സുന്ദർ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്രീവ്സും ബോൾഡായി.
ജെയ്ഡൻ സീൽസ് (22), യൊഹാൻ ലെയ്ൻ (14), ഖാരി പിയറി (13) റണ്‍സെടുത്തു. രണ്ടിന്നിംഗ്സിലും കൂടി മുഹമ്മദ് സിറാജ് ഏഴു വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് യാദവിനു രണ്ടും വാഷിംടൺ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.
ടാഗ്നരെയ്ൻ ചന്ദർപോൾ (എട്ട്), ബ്രണ്ടൻ കിങ് (അഞ്ച്), റോസ്റ്റൻ ചെയ്സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിംഗ്സിലെ സ്കോറുകൾ.
കെ.എൽ. രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ.
മൂന്നാം ദിവസം തുടക്കത്തിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിനു വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 286 റൺസ് ലീഡും സ്വന്തമാക്കിയിരുന്നു.