x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഫ്‌​ഗാ​ന്‍ പ​ര​മ്പ​ര​ക​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു


Published: May 19, 2026 05:48 PM IST | Updated: May 19, 2026 05:52 PM IST

ഗോ​ഹ​ട്ടി: അ​ഫ്‌​ഗാ​നി​സ്ഥാ​നെ​തി​രെ ഏ​ക ടെ​സ്റ്റി​നും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​മ്പ​ര​യ്‌​ക്കു​മു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഗോ​ഹ​ട്ടി​യി​ൽ ചേ​ര്‍​ന്ന ബി​സി​സി​ഐ സീ​നി​യ​ര്‍ സെ​ല​ക്‌​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​മാ​ണ് ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​ക​ദി​ന ടീ​മി​ല്‍ നി​ന്ന് സ​ഞ്ജു സാം​സ​ണെ ത​ഴ​ഞ്ഞു. ര​ണ്ട് ടീ​മി​നെ​യും ശു​ഭ്മാ​ൻ ഗി​ൽ ത​ന്നെ ന​യി​ക്കും. കെ.​എ​ല്‍. രാ​ഹു​ലാ​ണ് ടെ​സ്റ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍. ടെ​സ്റ്റ് ടീ​മി​ല്‍ നി​ന്ന് പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യെ വീ​ണ്ടും ത​ഴ​ഞ്ഞ​തും ശ്ര​ദ്ധേ​യ​മാ​ണ്. ടെ​സ്റ്റ് സ്‌​ക്വാ​ഡി​ലും ഏ​ക​ദി​ന ടീ​മി​ലും മൂ​ന്ന് വീ​തം പു​തു​മു​ഖ​ങ്ങ​ളു​ണ്ട് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ര്‍​പ്രൈ​സ്. ജ​യ്പ്രീ​ത് ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു. താ​രം ര​ണ്ട് പ​ര​മ്പ​ര​ക​ൾ​ക്കു​മു​ണ്ടാ​കി​ല്ല.

ടെ​സ്റ്റ് ടീം: ​ശു​ഭ്‌​മാ​ന്‍ ഗി​ല്‍ (ക്യാ​പ്റ്റ​ന്‍), യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, കെ ​എ​ല്‍ രാ​ഹു​ല്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), സാ​യ് സു​ദ​ര്‍​ശ​ന്‍, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ദേ​വ്‌​ദ​ത്ത് പ​ടി​ക്ക​ല്‍, നി​തീ​ഷ് റാ​ണ, വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്‌​ണ, ഹ​ര്‍​ഷ് ദു​ബേ, ധ്രു​വ് ജൂ​ര​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), മാ​ന​വ് സ​ത്താ​ര്‍, ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍.

ഏ​ക​ദി​ന സ്‌​ക്വാ​ഡി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രാ​ണ്. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ സ​ഞ്ജു സാം​സ​ണെ ത​ഴ​ഞ്ഞ​പ്പോ​ള്‍ കെ.​എ​ല്‍. രാ​ഹു​ലി​ന് പു​റ​മെ ഇ​ഷാ​ന്‍ കി​ഷ​നാ​ണ് ടീ​മി​ലെ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​ര്‍. റി​ഷ​ഭ് പ​ന്തി​നെ ഏ​ക​ദി​ന ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ലി​യും ഏ​ക​ദി​ന ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു.

ഏ​ക​ദി​ന സ്‌​ക്വാ​ഡ്: ശു​ഭ്‌​മാ​ന്‍ ഗി​ല്‍, രോ​ഹി​ത് ശ​ര്‍​മ്മ, വി​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ര്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), കെ.​എ​ല്‍. രാ​ഹു​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ര്‍​ഷ്‌​ദീ​പ് സിം​ഗ്, പ്ര​സി​ദ് കൃ​ഷ്‌​ണ, പ്രി​ന്‍​സ് യാ​ദ​വ്, ഹ​ര്‍​ഷ് ദു​ബേ, ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍.

 

Tags : bcci announced odi test squad

Recent News

Corehub Up