Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Squad

കൊ​തു​കു​ക​ളെ തു​ര​ത്താ​ൻ പ്ര​ത്യേ​ക കൊ​തു​കു​പ​ട; വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​വു​മാ​യി ബ്ര​സീ​ൽ

ബ്ര​സീ​ലി​യ: ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ വേ​റി​ട്ട പ്ര​തി​രോ​ധ​വു​മാ​യി ബ്ര​സീ​ൽ. രോ​ഗ​കാ​രി​ക​ളാ​യ പെ​ൺ​കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യാ​ൻ ല​ബോ​റ​ട്ട​റി​യി​ൽ പ്ര​ത്യേ​കം വ​ന്ധ്യം​ക​രി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ൺ​കൊ​തു​കു​ക​ളെ തു​റ​ന്നു​വി​ട്ടാ​ണ് ബ്ര​സീ​ലി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത്.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ കീ​ട​ങ്ങ​ളെ​യും ‘ഫ്രൂ​ട്ട് ഫ്ലൈ’ ​പോ​ലെ​യു​ള്ള ഈ​ച്ച​ക​ളെ​യും തു​ര​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ‘സ്റ്റെ​റൈ​ൽ ഇ​ൻ​സെ​ക്റ്റ് ടെ​ക്നി​ക്’ എ​ന്ന ശാ​സ്ത്രീ​യ​രീ​തി​യാ​ണ് കൊ​തു​കു​ക​ൾ​ക്കെ​തി​രേ​യും ബ്ര​സീ​ൽ വി​ജ​യ​ക​ര​മാ​യി പ്ര​യോ​ഗി​ക്കു​ന്ന​ത്.

ഡ്രോ​ണു​ക​ൾ വ​ഴി ആ​കാ​ശ​ത്തു​നി​ന്ന് ആ​ക്ര​മ​ണം

ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ‘ഈ​ഡി​സ് ഈ​ജി​പ്തി’ ഇ​ന​ത്തി​ൽ​പ്പെ​ട്ട കൊ​തു​കു​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. ല​ബോ​റ​ട്ട​റി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ആ​ൺ​കൊ​തു​കു​ക​ളെ റേ​ഡി​യേ​ഷ​ൻ വ​ഴി പ്ര​ജ​ന​ന​ശേ​ഷി ഇ​ല്ലാ​ത്ത​വ​യാ​ക്കി മാ​റ്റു​ന്നു. തു​ട​ർ​ന്ന് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ ഇ​വ​യെ വ​ൻ​തോ​തി​ൽ പ​റ​ത്തി​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബ്ര​സീ​ലി​ൽ ഇ​ത്ത​ര​ത്തി​ൽ കൊ​തു​കു​ക​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മൂ​ന്നു ല​ബോ​റ​ട്ട​റി​ക​ളാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ടി​ക്കി​ല്ല, രോ​ഗം പ​ര​ത്തി​ല്ല

മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​തും രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന​തും പെ​ൺ​കൊ​തു​കു​ക​ൾ മാ​ത്ര​മാ​ണ്. ഇ​വ​യു​ടെ മു​ട്ട​ക​ൾ ശ​രി​യാ​യി വ​ള​രു​ന്ന​തി​നും വി​രി​യു​ന്ന​തി​നും പ്രോ​ട്ടീ​നും അ​യ​ണും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​നാ​യി മാ​ത്ര​മാ​ണ് ഇ​വ മ​നു​ഷ്യ​രെ​യും മ​റ്റു ജീ​വി​ക​ളെ​യും ക​ടി​ച്ച് ര​ക്തം കു​ടി​ക്കു​ന്ന​ത്. എ​ന്നാ​ൽ ല​ബോ​റ​ട്ട​റി​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ൺ​കൊ​തു​കു​ക​ൾ മ​നു​ഷ്യ​ർ​ക്കു ഭീ​ഷ​ണി​യ​ല്ല.

പ്ര​ജ​ന​ന​ശേ​ഷി​യി​ല്ലാ​ത്ത ഈ ​ആ​ൺ​കൊ​തു​കു​ക​ൾ പു​റ​ത്തു​ള്ള പെ​ൺ​കൊ​തു​കു​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന മു​ട്ട​ക​ൾ വി​രി​യാ​താ​കു​ന്നു. ഇ​തോ​ടെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ആ ​പ്ര​ദേ​ശ​ത്തെ കൊ​തു​കു​ക​ളു​ടെ എ​ണ്ണം 90 ശ​ത​മാ​നം വ​രെ കു​റ​യു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടെ​ത്ത​ൽ. പു​തി​യ പ്ര​തി​രോ​ധ​മാ​ർ​ഗം ലോ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

Sports

ഫ്ര​ഞ്ച് പ​ട​യൊ​രു​ക്കം; ലോ​ക​ക​പ്പ് ടീ​മി​നെ എം​ബാ​പ്പെ ന​യി​ക്കും

പാ​രീ​സ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നാ​യു​ള്ള 26 അം​ഗ ടീ​മി​നെ ഫ്രാ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു. കി​ലി​യ​ൻ എം​ബാ​പ്പെ​യും ഒ​സ്‌​മാ​ൻ ഡെം​ബെ​ലെ​യും ഉ​ൾ​പ്പെ‌​ടു​ന്ന ക​രു​ത്തു​റ്റ നി​ര​യെ​യാ​ണ് പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്‌​സ് ക​ള​ത്തി​ലി​റ​ക്കു​ക.

പ​രി​ക്ക് അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും എം​ബാ​പ്പെ ത​ന്നെ​യാ​കും ടീ​മി​നെ ന​യി​ക്കു​ക. ബ​യേ​ൺ മ്യൂ​ണി​ക്ക് താ​രം മൈ​ക്ക​ൽ ഒ​ലീ​സ്, ഡി​സ​യ​ർ ദൂ​യി എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. റ​യ​ൻ ചെ​ർ​ക്കി, വി​ല്യം സാ​ലി​ബ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴ് പ്രീ​മി​യ​ർ ലീ​ഗ് താ​ര​ങ്ങ​ളും ടീ​മി​ലി​ടം പി​ടി​ച്ചു.

അ​തേ​സ​മ​യം റ​യ​ൽ മാ​ഡ്രി​ഡ് താ​രം എ​ഡ്വേ​ർ​ഡോ കാ​മ​വിം​ഗ, ടോ​ട്ട​ൻ​ഹാ​മി​ന്‍റെ ​റാ​ൻ​ഡ​ൽ കോ​ളോ മു​വാ​നി എ​ന്നി​വ​രെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ല്ല. ജൂ​ൺ 16ന് ​ന്യൂ​ജേ​ഴ്‌​സി​യി​ൽ സെ​ന​ഗ​ലി​നെ​തി​രെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ് ഐ​യി​ൽ ഇ​റാ​ഖ്, നോ​ർ​വെ എ​ന്നി​വ​രാ​ണ് മ​റ്റ് എ​തി​രാ​ളി​ക​ൾ.

ടീം: ​പ്ര​തി​രോ​ധം: ലൂ​ക്കാ​സ് ഡീ​ഗ്നെ, മാ​ലോ ഗു​സ്റ്റോ, ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സ്, തി​യോ ഹെ​ർ​ണാ​ണ്ട​സ്, ഇ​ബ്രാ​ഹി​മ കൊ​ണാ​ട്ടെ, മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​ക്സ്, ജൂ​ൾ​സ് കു​ണ്ട, വി​ല്യം സാ​ലി​ബ, ദ​യോ​ട്ട് ഉ​പ​മെ​ക്കാ​നോ.

മ​ധ്യ​നി​ര: എ​ൻ​ഗോ​ളോ കാ​ന്‍റെ, മ​നു കോ​നെ, അ​ഡ്രി​യാ​ൻ റാ​ബി​യോ​ട്ട്, ഔ​റേ​ലി​യ​ൻ ചൗ​മേ​നി, വാ​ര​ൻ സെ​യ​ർ എ​മ​റി.

മു​ന്നേ​റ്റ​നി​ര: മ​ഗ്ന​സ് അ​ക്ലി​യോ​ച്ചെ, ബ്രാ​ഡ്‌​ലി ബാ​ർ​ക്കോ​ള, റ​യ​ൻ ചെ​ർ​ക്കി, ഒ​സ്മ‌ാ​ൻ ഡെം​ബെ​ലെ, ഡി​സ​യ​ർ ദൂ​യി, മൈ​ക്ക​ൽ ഒ​ലീ​സ്, കി​ലി​യ​ൻ എം​ബാ​പ്പെ, ജീ​ൻ ഫി​ലി​പ്പ് മാ​റ്റേ​റ്റ, മാ​ർ​ക്ക​സ് തു​റാം.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: മൈ​ക്ക് മ​ഗ്നാ​ൻ, റോ​ബി​ൻ റി​സ​ർ, ബ്രൈ​സ് സാം​ബ.

Kerala

സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ്; ന​യം വ്യ​ക്ത​മാ​ക്കി വി​ജ​യ്

ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ് ത​ന്‍റെ ഭ​ര​ണ​ശൈ​ലി വ്യ​ക്ത​മാ​ക്കി. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വ​ച്ചു. ത​ന്‍റെ സ​ർ​ക്കാ​ർ സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ഒ​രു ചി​ല്ലി​ക്കാ​ശ് താ​ൻ തൊ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വി​ജ​യ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും സാ​മൂ​ഹ്യ​നീ​തി​ക്കും ഊ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു​ള്ള ഭ​ര​ണ​മാ​യി​രി​ക്കും ടി​വി​കെ​യു​ടേ​തെ​ന്നും തെ​റ്റ് ചെ​യ്യു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ഏ​ൽ​പ്പി​ച്ച ചു​മ​ത​ല​യി​ൽ ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും സു​താ​ര്യ​വു​മാ​യ ഭ​ര​ണം കാ​ഴ്‌​ച​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. നി​ങ്ങ​ൾ എ​നി​ക്ക് വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ നി​ങ്ങ​ൾ എ​നി​ക്ക് കു​റ​ച്ച് സ​മ​യം ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഞ​ങ്ങ​ൾ സു​താ​ര്യ​മാ​യ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കും.

ത​മി​ഴ്‌​നാ​ടി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​ൻ കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക​യോ നി​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യോ ചെ​യ്യി​ല്ല. നി​ങ്ങ​ൾ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Sports

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര: ഇ​ന്ത്യ​ൻ ടീ​മാ​യി; ഗി​ല്‍ ന​യി​ക്കും

മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ണ് ക്യാ​പ്റ്റ​ൻ. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കി​ടെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ശ്രേ​യ​സ് അ​യ്യ​ര്‍ വൈ​സ് ക്യാ​പ്റ്റ​നാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ച്ച് ഫോ​മും ഫി​റ്റ്നെ​സും തെ​ളി​യി​ച്ചി​ട്ടും പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യെ ഒ​രി​ക്ക​ല്‍ കൂ​ടി സെ​ല​ക്ട​ർ​മാ​ർ ത​ഴ​ഞ്ഞു.

ശ്രേ​യ​സി​നെ ഫി​റ്റ്‌​നെ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ടീ​മി​ലു​ൾ​പ്പെ​ടു​ത്തു​ക എ​ന്നും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി വ്യ​യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി റി​ഷ​ഭ് പ​ന്തും ടീ​മി​ലെ​ത്തി. ഹ​ര്‍​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പം പേ​സ് ഓ​ള്‍ റൗ​ണ്ട​റാ​യ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ടീ​മി​ലി​ടം നേ​ടി.

രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ലി​യും ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ റി​സ​ര്‍​വ് ഓ​പ്പ​ണ​റാ​യി യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി. കു​ല്‍​ദീ​പ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

കെ.എ​ല്‍. രാ​ഹു​ലാ​ണ് പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​ര്‍. ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ടി20 ​ലോ​ക​ക​പ്പ് ക​ണ​ക്കി​ലെ​ടു​ത്തും ഹാ​ര്‍​ദിക് പാ​ണ്ഡ്യ​ക്കും ജ​സ്പ്രീ​ത് ബു​മ്ര​ക്കും ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം ന​ല്‍​കി​യി​ട്ടു​ണ്ട്. ജ​നു​വ​രി 11 ന് ​ആ​ണ് ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. 14ന് ​രാ​ജ്കോ​ട്ടി​ല്‍ ര​ണ്ടാം ഏ​ക​ദി​ന​വും 18ന് ​ഇ​ന്‍​ഡോ​റി​ല്‍ മൂ​ന്നാം ഏ​ക​ദി​ന​വും ന​ട​ക്കും.

ടീം ​ഇ​ന്ത്യ: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, കു​ൽ​ദീ​പ് യാ​ദ​വ്, റി​ഷ​ഭ് പ​ന്ത്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​ർ​ഷ്ദീ​പ് സിം​ഗ്, യ​ശ​സ്വി ജ​യ്സ്വാ​ൾ.

Sports

ടി20 ​ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മാ​യി; മാ​ർ​ക്രം ന​യി​ക്കും

കേ​പ്ടൗ​ൺ: ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

എ​യ്ഡ​ൻ മാ​ർ​ക്രം ആ​ണ് ക്യാ​പ്റ്റ​ൻ. പേസർ ക​ഗീസോ റ​ബാ​ഡ തി​രി​ച്ചെ​ത്തി. ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, റ​യാ​ൻ‌ റി​ക്കി​ൾ​ട​ൺ എ​ന്നി​വ​ർ​ക്ക് ടീ​മി​ലെ​ത്താ​നാ​യി​ല്ല. മോ​ശം ഫോ​മി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രു​വ​രെ​യും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, കോ​ർ​ബി​ൻ ബോ​ഷ്, ഡൊ​ണോ​വ​ൻ ഫെ​രേ​ര, ജോ​ർ​ജ് ലി​ൻ​ഡെ, ക്വെ​ന മ​ഫാ​ക്ക എ​ന്നി​വ​ർ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ടീ​മി​ലെ​ത്തി.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), കോ​ർ​ബി​ൻ ബോ​ഷ്, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ക്വിന്‍റ​ൻ ഡി ​കോ​ക്ക്, ടോ​ണി ഡി ​സോ​ർ​സി, ഡോ​ണോ​വ​ൻ ഫെ​രേ​ര, മാ​ർ​ക്കോ യാ​ൻ​സ​ൻ, ജോ​ർ​ജ് ലി​ൻ​ഡെ, കേ​ശ​വ് മ​ഹാ​രാ​ജ്, ക്വെ​ന മ​ഫാ​ക്ക, ഡേ​വി​ഡ് മി​ല്ല​ർ, ലും​ഗി എ​ൻ‌​ഗി​ഡി, ആ​ൻ‌​റി​ച്ച് നോ​ർ​ക്യെ, ക​ഗീ​സോ റ​ബാ​ഡ, ജേ​സ​ൺ‌ സ്മിത്ത്. 

 

Latest News

Corehub Up