x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് പ​ട​യൊ​രു​ക്കം; ലോ​ക​ക​പ്പ് ടീ​മി​നെ എം​ബാ​പ്പെ ന​യി​ക്കും


Published: May 15, 2026 04:50 PM IST | Updated: May 15, 2026 04:56 PM IST

പാ​രീ​സ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നാ​യു​ള്ള 26 അം​ഗ ടീ​മി​നെ ഫ്രാ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു. കി​ലി​യ​ൻ എം​ബാ​പ്പെ​യും ഒ​സ്‌​മാ​ൻ ഡെം​ബെ​ലെ​യും ഉ​ൾ​പ്പെ‌​ടു​ന്ന ക​രു​ത്തു​റ്റ നി​ര​യെ​യാ​ണ് പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്‌​സ് ക​ള​ത്തി​ലി​റ​ക്കു​ക.

പ​രി​ക്ക് അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും എം​ബാ​പ്പെ ത​ന്നെ​യാ​കും ടീ​മി​നെ ന​യി​ക്കു​ക. ബ​യേ​ൺ മ്യൂ​ണി​ക്ക് താ​രം മൈ​ക്ക​ൽ ഒ​ലീ​സ്, ഡി​സ​യ​ർ ദൂ​യി എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. റ​യ​ൻ ചെ​ർ​ക്കി, വി​ല്യം സാ​ലി​ബ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴ് പ്രീ​മി​യ​ർ ലീ​ഗ് താ​ര​ങ്ങ​ളും ടീ​മി​ലി​ടം പി​ടി​ച്ചു.

അ​തേ​സ​മ​യം റ​യ​ൽ മാ​ഡ്രി​ഡ് താ​രം എ​ഡ്വേ​ർ​ഡോ കാ​മ​വിം​ഗ, ടോ​ട്ട​ൻ​ഹാ​മി​ന്‍റെ ​റാ​ൻ​ഡ​ൽ കോ​ളോ മു​വാ​നി എ​ന്നി​വ​രെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ല്ല. ജൂ​ൺ 16ന് ​ന്യൂ​ജേ​ഴ്‌​സി​യി​ൽ സെ​ന​ഗ​ലി​നെ​തി​രെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ് ഐ​യി​ൽ ഇ​റാ​ഖ്, നോ​ർ​വെ എ​ന്നി​വ​രാ​ണ് മ​റ്റ് എ​തി​രാ​ളി​ക​ൾ.

ടീം: ​പ്ര​തി​രോ​ധം: ലൂ​ക്കാ​സ് ഡീ​ഗ്നെ, മാ​ലോ ഗു​സ്റ്റോ, ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സ്, തി​യോ ഹെ​ർ​ണാ​ണ്ട​സ്, ഇ​ബ്രാ​ഹി​മ കൊ​ണാ​ട്ടെ, മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​ക്സ്, ജൂ​ൾ​സ് കു​ണ്ട, വി​ല്യം സാ​ലി​ബ, ദ​യോ​ട്ട് ഉ​പ​മെ​ക്കാ​നോ.

മ​ധ്യ​നി​ര: എ​ൻ​ഗോ​ളോ കാ​ന്‍റെ, മ​നു കോ​നെ, അ​ഡ്രി​യാ​ൻ റാ​ബി​യോ​ട്ട്, ഔ​റേ​ലി​യ​ൻ ചൗ​മേ​നി, വാ​ര​ൻ സെ​യ​ർ എ​മ​റി.

മു​ന്നേ​റ്റ​നി​ര: മ​ഗ്ന​സ് അ​ക്ലി​യോ​ച്ചെ, ബ്രാ​ഡ്‌​ലി ബാ​ർ​ക്കോ​ള, റ​യ​ൻ ചെ​ർ​ക്കി, ഒ​സ്മ‌ാ​ൻ ഡെം​ബെ​ലെ, ഡി​സ​യ​ർ ദൂ​യി, മൈ​ക്ക​ൽ ഒ​ലീ​സ്, കി​ലി​യ​ൻ എം​ബാ​പ്പെ, ജീ​ൻ ഫി​ലി​പ്പ് മാ​റ്റേ​റ്റ, മാ​ർ​ക്ക​സ് തു​റാം.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: മൈ​ക്ക് മ​ഗ്നാ​ൻ, റോ​ബി​ൻ റി​സ​ർ, ബ്രൈ​സ് സാം​ബ.

Tags : fifa world cup france squad

Recent News

Corehub Up