x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ്-എ​ക്സൈ​സ് സം​യു​ക്ത സ്ക്വാ​ഡ് വേ​ണ​മെ​ന്ന്


Published: July 20, 2026 03:52 AM IST | Updated: July 20, 2026 03:52 AM IST

വൈ​പ്പി​ൻ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി​ഭാ​രം കൂ​ടു​ന്ന​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ൽ പോ​ലീ​സ് - എ​ക്സൈ​സ് സം​യു​ക്ത സ്ക്വാ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉയരുന്നു. മാ​ത്ര​മ​ല്ല ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളും ഭാ​ഗി​ക​മാ​യി എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ കൊ​ണ്ട് എ​ടു​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് പോ​ലീ​സു​കാ​രു​ടെ ആ​വ​ശ്യം.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും മ​റ്റു നി​ര​വ​ധി ഡ്യൂ​ട്ടി​ക​ളും ഉ​ള്ള​തി​നി​ടെയാണ് പോ​ലീ​സി​ന്‍റെ ചു​മ​ലി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നും കൂ​ടി വ​ന്നു പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും നാ​ലു പോ​ലീ​സു​കാ​രെ​യാ​ണ് തൂ​ഫാ​ൻ സ്‌​ക്വാ​ഡി​ലേ​ക്ക് എ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലും എ​ക്സൈ​സു​കാ​ർ ഒ​രു പ​ണി​യു​മി​ല്ലാ​തെ വെ​റു​തെ ഇ​രി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സു​കാ​ർ എ​ക്സൈ​സു​കാ​രു​ടെ ജോ​ലി​യും കൂ​ടി​യെ​ടു​ത്ത് ന​ട്ടം തി​രി​യു​ന്ന​തെ​ന്നാ​ണ് പോ​ലീ​സു​കാ​രു​ടെ പ​രാ​തി.

ല​ഹ​രി​വ​സ്തു വി​പ​ണ​ന​വും വ്യാ​പ​ന​വും ത​ട​യാ​ൻ പോ​ലീ​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം എ​ക്സൈ​സ് വ​കു​പ്പി​നാ​ണ്. ഇ​തി​നു വേ​ണ്ടി ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു വ​കു​പ്പ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സു​കാ​ർ ചൂ​ണ്ടി​ക്കാട്ടു​ന്നു. അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ തു​ട​ങ്ങി​യ​തോ​ടെ മു​ന​മ്പം പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ ആ​റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 47 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 57 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും രേ​ഖ​ക​ൾ ഉ​ണ്ട്.

സ​ബ് ഡി​വി​ഷ​നി​ലെ ആ​റു സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി 16 പോ​ലീ​സു​കാ​രാ​ണ് തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ങ്ങ​ളി​ലും റെ​യ്ഡു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലും ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Demand joint police-Excise squad

Recent News

Corehub Up