പ്രതീകാത്മക ചിത്രം
തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ചു വാർഡുകളിലേക്ക് 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടതിരിഞ്ഞി, തളിക്കുളം പഞ്ചായത്തിലെ ആര്യംപാടം, ചേലക്കര പഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണു വോട്ടെടുപ്പ്. 29നു വോട്ടെണ്ണും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 10. സൂക്ഷ്മപരിശോധന 11ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 14. പുതുക്കിയ വോട്ടർപട്ടിക കഴിഞ്ഞമാസം 19നു പുറത്തിറക്കിയിരുന്നു.
Tags : By-election NattuVishasham DistrictNews