x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ

വെബ് ഡെസ്ക്
Published: September 4, 2026 03:31 AM IST | Updated: September 4, 2026 03:31 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ കാ​ര്യാ​ല​യം മു​ഖേ​ന കു​ടും​ബ​ശ്രീ​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വ​നി​താ​അം​ഗ​ങ്ങ​ൾ​ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ ന​ൽ​കും.

കു​ടും​ബ വാ​ർ​ഷി​ക​വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യും 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​തു​മാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക് സി​ഡി​എ​സ് മു​ഖേ​ന ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി 1,30,000 രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കും.

കു​ടും​ബ വാ​ർ​ഷി​ക​വ​രു​മാ​നം മൂ​ന്നു​ല​ക്ഷം രൂ​പ വ​രെ​യും 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​തു​മാ​യ പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം വ​രെ​യും വാ​യ്പ ല​ഭി​ക്കും. ഫോ​ണ്‍: 0487 2331556, 9400068508.

Tags : loans NattuVishasham DistrictNews

Recent News

Corehub Up