ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന എഐ പരിശീലന ശില്പശാലയില്നിന്ന്.
ഇരിങ്ങാലക്കുട: അധ്യാപനം, പരീക്ഷാമൂല്യനിര്‍ണയം, ഗവേഷണം തുടങ്ങിയ അക്കാദമിക മേഖലകളില്‍ നിര്‍മിതബുദ്ധിയുടെ (എഐ) സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകര്‍ക്കായി ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനംചെയ്തു. ഐപിഎസ്ആര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ നിബിന് സണ്ണി, പി.എസ്. ഷെറി, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രഫസര്‍ ഡോ. ഷൈലേഷ് ശിവന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. ഷെറിന് ജോസ്, ഐക്യുഎസി ജോ.കോഓര്‍ഡിനേറ്റര്‍ ഡോ. ഡെല്ല തെരേസ് ഡേവിസ് പ്രസംഗിച്ചു.
Tags :