x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഗാ​ല​റി​ക്ക് ആ​ൻ​സി സോ​ജ​ന്‍റെ പേ​ര്

വെബ് ഡെസ്ക്
Published: October 22, 2026 05:32 AM IST | Updated: October 22, 2026 05:32 AM IST

ഏ​ഷ്യ​ൻ​ഗെ​യിം​സ് മെ​ഡ​ൽ​ജേ​താ​വ് ആ​ൻ​സി സോ​ജ​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ പാ​രി​തോ​ഷി​കം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യും ഐ.​എം. വി​ജ​യ​നും ചേ​ർ​ന്നു സ

തൃ​ശൂ​ർ: ഏ​ഷ്യ​ൻ​ഗെ​യിം​സ് മെ​ഡ​ൽ​ജേ​താ​വ് ആ​ൻ​സി സോ​ജ​ന് തൃ​ശൂ​രി​ന്‍റെ കാ​യി​ക​ലോ​ക​ത്തി​ന്‍റെ ആ​ദ​രം. വി​ക​ഐ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ കി​ഴ​ക്കേ​ഗാ​ല​റി ഇ​നി ആ​ൻ​സി സോ​ജ​ൻ സ്റ്റാ​ൻ​ഡ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​രു​ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും താ​ര​ത്തി​ന് സ​മ്മാ​നി​ച്ചു.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ് ഗാ​ല​റി​യു​ടെ നാ​മ​ക​ര​ണം നി​ർ​വ​ഹി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക​താ​ര​മെ​ന്ന നി​ല​യി​ൽ ആ​ൻ​സി കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​പി​ന്നി​ൽ കു​ടും​ബ​ത്തി​ന്‍റെ ക​ഠി​ന​പ്ര​യ​ത്ന​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ക​ഠി​നാ​ധ്വാ​ന​വും ല​ക്ഷ്യ​ബോ​ധ​വു​മാ​ണ് വി​ജ​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ മ​ന്ത്ര​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും എ​ന്നാ​ൽ മ​ന​സി​ൽ ഉ​റ​ച്ച സ്വ​പ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ​യെ​ല്ലാം മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ ആ​ൻ​സി സോ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ച​ട​ങ്ങി​ൽ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ അ​നി​രു​ദ്ധ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. ഹ​സ​ൻ, കെ.​ആ​ർ. സു​രേ​ഷ്, ചി​ത്ര ച​ന്ദ്ര​മോ​ഹ​ൻ, പി.​ടി. ഗി​ൽ​ട്ട​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up