ഏഷ്യൻഗെയിംസ് മെഡൽജേതാവ് ആൻസി സോജന് ജന്മനാട്ടിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ മന്ത്രി ഒ.ജെ. ജനീഷ് പുരസ്കാരം കൈമാറുന്നു.
തൃപ്രയാർ: ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടി രാജ്യത്തിനും സംസ്ഥാനത്തിനുമൊപ്പം നാട്ടികയ്ക്കും അഭിമാനമായി മാറിയ ആൻസി സോജന് നാട്ടിക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൗരാവലി നൽകിയ സ്വീകരണം കായികമന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
ടിഎസ്ജിഎ സ്റ്റേഡിയത്തിന്റെ സമ്മാനമായി ആൻസി സോജന് മന്ത്രി സ്വർണമാല കൈമാറി. ടിഎസ്ജിഎ സ്റ്റേഡിയത്തിന്റെ ലൈഫ് മെന്പർഷിപ്പ് ചെയർമാൻ ടി.എൻ. പ്രതാപന്റെ സാനിധ്യത്തിൽ മന്ത്രി ആൻസി സോജന് നൽകി.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. ഗീതാഗോപി എംഎൽഎ മുഖ്യാതിഥിയായി. മുൻ എംപിയും ടിഎസ്ജിഎ ചെയർമാനുമായ ടി.എൻ. പ്രതാപൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, വൈസ് പ്രസിഡന്റ് സി.എം. നൗഷാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ, നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സറ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സീന ഉണ്ണികൃഷ്ണൻ, സുബില പ്രസാദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷാമില സലീം, ഷോല മഹേഷ്, ടിഎസ്ജിഎ ജനറൽ സെക്രട്ടറി സി.ജി. അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെന്പർ ടി.കെ. സോമൻ, നാട്ടിക ഗ്രാമപഞ്ചായത്ത് മെന്പർമാരായ സജിനി ഉണ്ണിയാരംപുരുക്കൽ, പി.സി. മണികണ്ഠൻ, രജനി ബാബു, നിഷ ഉണ്ണിക്കൃഷ്ണൻ, അംബിക, കെ.ആർ. പവിത്രൻ, സിന്ധു സിദ്ധപ്രസാദ്, ടി.സി. ഉണ്ണികൃഷ്ണൻ, കെ.കെ. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ഇ.എസ്. നിതിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ആർ. വിജയൻ, കെ.ബി. ഹംസ, കെ.കെ. കബീർ, സി.എസ്. മണി, പി.വി. സെന്തിൽ കുമാർ, യു.കെ. ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
Tags :