സൗദിയിലെ എണ്ണപ്പാടത്ത് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലേയ്ക്കും വിശുദ്ധ നഗരമായ മദീന മേഖലയിലേയ്ക്കും വീണ്ടും ആക്രമണം നടത്തി ഹൂതികൾ. നാല് ഡ്രോണുകൾ തകർത്തതായി സൗദി സേന അറിയിച്ചു.
ദമ്മാം വിമാനത്താവളത്തിലേക്കും അരാംകോയുടെ ശൈബ എണ്ണപ്പാടത്തേക്കും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി. പത്ത് പേർക്ക് പരിക്കേറ്റു. സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർഥാടകരെ തിരികെയെത്തിക്കാൻ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ആക്രമിക്കില്ലെന്നതാണ് ഹൂതി നിലപാട്. എന്നാൽ ബുധനാഴ്ചയും ഇന്നും ആക്രമണമുണ്ടായി. റിയാദിലേക്കും മദീനയിലേക്കുമായി നാല് ഡ്രോണുകളെത്തി. ഇവ തകർത്തു. കഴിഞ്ഞ ദിവസത്തെ ആക്രമണം തങ്ങളുടേതല്ലെന്നാണ് ഹൂതികൾ വിശദീകരിച്ചത്.
എന്നാൽ റിയാദിൽ സൗദിയുടെ പ്രതിരോധ മന്ത്രാലയം ആക്രമിച്ചെന്ന് ഹൂതികൾ അവകാശപ്പെട്ടു. അബഹ വിമാനത്താവളം ആക്രമിച്ചെന്ന് അവകാശപ്പെട്ടതിനൊപ്പം ദമാം വിമാനത്താവളവും ആരാംകോ റിഫൈനറിയും ആക്രമിച്ചത് ഹൂത്തികൾ സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങൾക്ക് നേരെ സൗദി നടത്തിയ ആക്രമണങ്ങളിൽ മൊത്തം മരണം 562 ആയി എന്ന് ഹൂതികൾ പറഞ്ഞു.
Tags : drone attack Houthi Attack Riyadh madinah saudi arabia