Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madinah

റി​യാ​ദി​ലേ​യ്ക്കും മ​ദീ​ന മേ​ഖ​ല​യി​ലേയ്​ക്കും ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം; നാ​ല് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തെ​ന്ന് സൗ​ദി സേ​ന

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലേ​യ്ക്കും വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ദീ​ന മേ​ഖ​ല​യി​ലേയ്​ക്കും വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി​ക​ൾ. നാ​ല് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി സൗ​ദി സേ​ന അ​റി​യി​ച്ചു.

ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും അ​രാം​കോ​യു​ടെ ശൈ​ബ എ​ണ്ണ​പ്പാ​ട​ത്തേ​ക്കും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ ഉം​റ തീ​ർ​ഥാ​ട​ക​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളാ​യ മ​ക്ക​യും മ​ദീ​ന​യും ആ​ക്ര​മി​ക്കി​ല്ലെ​ന്ന​താ​ണ് ഹൂ​തി നി​ല​പാ​ട്. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച​യും ഇ​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യി. റി​യാ​ദി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കു​മാ​യി നാ​ല് ഡ്രോ​ണു​ക​ളെ​ത്തി. ഇ​വ ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ക്ര​മ​ണം ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്നാ​ണ് ഹൂ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്. ‌‌‌

എ​ന്നാ​ൽ റി​യാ​ദി​ൽ സൗ​ദി​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​ക്ര​മി​ച്ചെ​ന്ന് ഹൂ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. അ​ബ​ഹ വി​മാ​ന​ത്താ​വ​ളം ആ​ക്ര​മി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തി​നൊ​പ്പം ദ​മാം വി​മാ​ന​ത്താ​വ​ള​വും ആ​രാം​കോ റി​ഫൈ​ന​റി​യും ആ​ക്ര​മി​ച്ച​ത് ഹൂ​ത്തി​ക​ൾ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ​ക്ക് നേ​രെ സൗ​ദി ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൊ​ത്തം മ​ര​ണം 562 ആ​യി എ​ന്ന് ഹൂ​തി​ക​ൾ പ​റ​ഞ്ഞു.

 

Latest News

Corehub Up