x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ മ​ന്ദി​രം ത​ക​രു​ന്ന​താ​യി എ​ഐ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ൽ

ഓൺലൈൻ ഡെസ്ക്
Published: October 22, 2026 06:14 PM IST | Updated: October 22, 2026 06:14 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ മ​ന്ദി​ര​മാ​യ വി​ധാ​ൻ സൗ​ധ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ത​ക​രു​ന്ന രീ​തി​യി​ലു​ള്ള വ്യാ​ജ നി​ർ​മി​ത ബു​ദ്ധി വീ​ഡി​യോ ഉ​ണ്ടാ​ക്കി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച 25-കാ​ര​ൻ അ​റ​സ്റ്റി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി​യും ബെം​ഗ​ളൂ​രു​വി​ൽ പൈ​പ്പ് ഫി​റ്റ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യു​മാ​യി​രു​ന്ന ഹ​സ്ര​ത്ത് അ​ലി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ധാ​ൻ സൗ​ധ​യ്ക്കു മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ൾ കെ​ട്ടി​ട​ത്തി​ന് നേ​രെ വി​ര​ൽ ചൂ​ണ്ടു​ന്ന​തും, തു​ട​ർ​ന്ന് വ​ലി​യൊ​രു സ്ഫോ​ട​ന​ത്തോ​ടെ കെ​ട്ടി​ടം ത​ക​രു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഈ ​വ്യാ​ജ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യും പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ധാ​ൻ സൗ​ധ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​ൻ​സ്റ്റാ​ഗ്രാം ഐ​പി വി​ലാ​സ​വും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​ശ​സ്തി​ക്കോ പൊ​തു​ജ​ന​ങ്ങ​ളി​ൽ ഭീ​തി സൃ​ഷ്ടി​ക്കാ​നോ വേ​ണ്ടി​യാ​ണോ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ന്നും, കേ​സി​ന് പി​ന്നി​ൽ മ​റ്റ് ഉ​ദ്ദേ​ശ്യ​ങ്ങ​ളു​ണ്ടോ എ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Tags : #Karnataka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up