x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ​മ​ര​ങ്ങ​ൾ കൊ​ണ്ട് കാ​ര്യ​മി​ല്ല, കോ​ൺ​ഗ്ര​സി​ന് അ​ടു​ത്ത 30 വ​ർ​ഷ​ത്തേ​ക്ക് ജ​യി​ക്കാ​നാ​വി​ല്ല": രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​മി​ത് ഷാ

ഓൺലൈൻ ഡെസ്ക്
Published: October 22, 2026 03:35 PM IST | Updated: October 22, 2026 03:35 PM IST

ആഭ്യന്തരമന്ത്രി അമിത് ഷാ

​ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​യൂം കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യൂം രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​വെ​റും സ​മ​ര​ങ്ങ​ൾ കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും, കോ​ൺ​ഗ്ര​സി​ന്‍റെ 'നെ​ഗ​റ്റീ​വ് രാ​ഷ്ട്രീ​യം' കാ​ര​ണം അ​ടു​ത്ത 30 വ​ർ​ഷ​ത്തേ​ക്ക് പോ​ലും പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും കൊ​ണ്ടു​മാ​ത്രം രാ​ഷ്ട്രീ​യ​മാ​യി വി​ജ​യം നേ​ടാ​നാ​വി​ല്ലെ​ന്നും, ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ന​ട​ത്തു​ന്ന ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ​കൊ​ണ്ട് യാ​തൊ​രു ഫ​ല​വു​മി​ല്ലെ​ന്നും അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ് തു​ട​രു​ന്ന തെ​റ്റാ​യ ന​യ​ങ്ങ​ളും നെ​ഗ​റ്റീ​വ് രാ​ഷ്ട്രീ​യ​വും കാ​ര​ണം വ​രും ദ​ശ​ക​ങ്ങ​ളി​ലും പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യ​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും എ​തി​രെ​യു​ള്ള ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​മി​ത് ഷാ​യു​ടെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

Tags : AmitSHa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up