Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmitSHa

പാ​ർ​ല​മെ​ന്‍റി​ൽ സു​ര​ക്ഷാ കാ​ബി​ന​റ്റ് യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ളും ഊ​ർ​ജ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളും ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ർ​ല​മെ​ന്‍റി​ൽ സു​ര​ക്ഷാ കാ​ബി​ന​റ്റ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​വ​ർ​ക്ക് പു​റ​മേ ജെ.​പി. ന​ദ്ധ, പി​യൂ​ഷ് ഗോ​യ​ൽ, ഹ​ർ​ദീ​പ് സിം​ഗ് പു​രി, സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ എ​ന്നീ കേ​ന്ദ്ര​മ​ന്ത്രി​മാ​രും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​കെ. മി​ശ്ര​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ലും നീ​റ്റ് ചോ​ർ​ച്ച​യി​ലും പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ന്നു എ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ളും യോ​ഗം വി​ല​യി​രു​ത്തി. ഒ​പ്പം ഇ​റാ​ൻ-​യു​എ​സ് പോ​ര് കാ​ര​ണം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ളും രാ​ജ്യ​ത്തെ ഊ​ർ​ജ സു​ര​ക്ഷ​യും വി​ത​ര​ണ​വും യോ​ഗം വി​ശ​ദ​മാ​യി അ​വ​ലോ​ക​നം ചെ​യ്തു.

Latest News

Corehub Up