x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ആ​ണ​വ ഭീ​ഷ​ണി​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ല": ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​കി​സ്താ​ന് ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ മ​റു​പ​ടി

ഓൺലൈൻ ഡെസ്ക്
Published: October 22, 2026 12:32 PM IST | Updated: October 22, 2026 12:32 PM IST

യുഎൻ സമ്മേളനത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി അൻമോൽ ഷേർ സിംഗ് ബേദി

ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഫ​സ്റ്റ് ക​മ്മി​റ്റി​യു​ടെ 81-ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ പാ​കി​സ്താ​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ക്ക് പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ അ​ൻ​മോ​ൾ ഷേ​ർ സിം​ഗ് ബേ​ദി, ആ​ണ​വ ഭീ​ഷ​ണി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​യെ പി​ന്തി​രി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ചു.

26 സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​നെ​ടു​ത്ത പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ തി​രി​ച്ച​ടി ന​ൽ​കി​യ​ത്. ഈ ​ന​ട​പ​ടി​ക​ൾ തി​ക​ച്ചും സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​വും, അ​നാ​വ​ശ്യ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ള​ന്നു​മു​റി​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി​രു​ന്നു എ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഭീ​ക​ര​വാ​ദ​ത്തി​ന് മ​റ​യാ​യി ആ​ണ​വാ​യു​ധ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. "നോ​ൺ-​സ്റ്റേ​റ്റ് ആ​ക്ട​റു​ക​ൾ" (ഭീ​ക​ര സം​ഘ​ട​ന​ക​ൾ) ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് അ​തി​ന് സ​ഹാ​യം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് (പാ​കി​സ്താ​ൻ) ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല.

വി​ശ്വ​സ്ത​ത​യി​ലും സ​ഹ​ക​ര​ണ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. എ​ന്നാ​ൽ ആ ​അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും അ​തേ​സ​മ​യം ക​രാ​റി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ വേ​ണ​മെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​കി​സ്താ​ന്‍റെ എ.​ക്യു. ഖാ​ൻ ശൃം​ഖ​ല​യു​ടെ മു​ൻ​കാ​ല ആ​ണ​വ വ്യാ​പ​ന ച​രി​ത്രം ഓ​ർ​മി​പ്പി​ച്ച ഇ​ന്ത്യ, മു​ൻ​നി​ര സൈ​നി​ക സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റം ചെ​യ്യു​മ്പോ​ൾ രാ​ജ്യ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജ​മ്മു കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും, അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ പാ​കി​സ്താ​ൻ ഒ​ഴി​ഞ്ഞ് ത​ര​ണ​മെ​ന്നും ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : UNGeneralAssembly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up