x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട; ശീ​ത​ൾ ദേ​വി​ക്കും തോ​മ​ൻ കു​മാ​റി​നും പൊ​ന്നി​ൻ തി​ള​ക്കം

സ്പോർട്സ് ഡെസ്ക്
Published: October 22, 2026 11:35 AM IST | Updated: October 22, 2026 11:35 AM IST

തോമന്‍ കുമാറും ശീതള്‍ ദേവിയും

ഐ​ച്ചി നാ​ഗോ​യ: ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ അ​മ്പെ​യ്ത്ത് കോ​മ്പൗ​ണ്ട് മി​ക്‌​സ​ഡ് ഇ​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ശീ​ത​ൾ ദേ​വി-​തോ​മ​ൻ കു​മാ​ർ സ​ഖ്യ​മാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സു​വ​ർ​ണ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

നേ​ര​ത്തേ ന​ട​ന്ന റാ​ങ്കിം​ഗ് റൗ​ണ്ടി​ൽ 1402 പോ​യി​ന്‍റ് നേ​ടി ശീ​ത​ൾ ദേ​വി​യും തോ​മ​ൻ കു​മാ​റും ലോ​ക റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും സ്വ​ർ​ണ​വും സ്വ​ന്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം വ​നി​ത​ക​ളു​ടെ ഡി​സ്ക​സ് ത്രോ ​എ​ഫ്54 വി​ഭാ​ഗ​ത്തി​ൽ സു​വ​ർ​ണ രാ​ജു​വും സ്വ​ർ​ണം നേ​ടി.

വ​നി​താ സിം​ഗി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ എ​സ്‌​എ​ൽ3 വി​ഭാ​ഗ​ത്തി​ൽ സ​ഞ്ജ​ന കു​മാ​രി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ജ​പ്പാ​ന്‍റെ ഷി​നോ ക​വാ​യി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ഞ്ജ​ന മെ​ഡ​ൽ നേ​ടി​യ​ത്. പു​രു​ഷ സിം​ഗി​ൾ​സ് ബാ​ഡ്മി​ന്‍റ​ണി​ൽ അ​ഭി​ജി​ത് സ​ഖൂ​ജ​യും സു​ഹാ​സ് യ​തി​രാ​ജും വെ​ങ്ക​ല​മെ​ഡ​ലു​ക​ൾ നേ​ടി.

Tags : Asian Para Games AsianParaGames IndiaWinsGold Archery CompoundMixedTeam SheetalDevi ThommanKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up