മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനു നേർക്കു വെടിവയ്പ് നടത്തിയ മൂന്നംഗ സംഘത്തെ ഈ മാസം 31 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ രാവിലെയാണു പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് മുംബൈയിലെത്തിച്ചത്.
റെഹാൻ, റിതിക് കുർമി, ഫൂൽ സിംഗ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലിസിനു വിട്ടുനൽകുകയായിരുന്നു. ഞായറാഴ്ചയാണ് ടൈഗർ ഷ്റോഫിന്റെ കാറിനു നേർക്ക് ആക്രമണമുണ്ടായത്. ഷ്റോഫിനു പരിക്കേറ്റില്ലെങ്കിലും ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു.
Tags : Gun fire Tiger Shroff accused remanded police custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash