Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused

Kerala

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു

കോഴിക്കോട്: വടകര എംഡിഎംഎ കേസ് പ്രതിക്ക് പൊലിസ് സ്റ്റേഷന് മുന്നിൽവച്ച് കുത്തേറ്റു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കീർത്തനയ്ക്കാണ് പങ്കാളി വിനീഷിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഹൈക്കോടതി നിർദ്ദേശപ്രകാരം വടകര പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് തൊട്ടുമുന്നിൽവച്ച് ഇവർക്ക് നേരെ വിനീഷ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ പ്രതി വിനീഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

National

പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ അ​ച്ഛ​ന് കു​ട്ടി​യു​ടെ ക​സ്റ്റ​ഡി ന​ൽ​കാ​നാ​കി​ല്ല: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​ക്കേ​​​​സി​​​​ൽ (പോ​​​​ക്‌​​​​സോ) വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​ന്ന അ​​​​ച്ഛ​​​​ന് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക​​​​സ്റ്റ​​​​ഡി അ​​​​വ​​​​കാ​​​​ശം ന​​​​ൽ​​​​കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​യ അ​​​​ച്ഛ​​​​നു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​ത് കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ​​​​യും കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി​​​​യെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​സ്റ്റീസു​​​​മാ​​​​രാ​​​​യ വി​​​​ക്രം നാ​​​​ഥ്, സ​​​​ന്ദീ​​​​പ് മേ​​​​ത്ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

നേ​​​​ര​​​​ത്തേ കു​​​​ടും​​​​ബ​​​​ക്കോ​​​​ട​​​​തി​​​​യും തു​​​​ട​​​​ർ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും അ​​​ച്ഛ​​​ന് കു​​​ട്ടി​​​യു​​​ടെ ക​​​​സ്റ്റ​​​​ഡി അ​​​വ​​​കാ​​​ശം അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് കു​​​​ട്ടി അ​​​​ച്ഛ​​​​ന്‍റെ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി എ​​​​ന്ന വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​മ്മ​​​​യു​​​​ടെ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് കു​​​​ട്ടി​​​​യെ അ​​​​മ്മ​​​​യ്ക്കു വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

പോ​​​​ക്‌​​​​സോ നി​​​​യ​​​​മ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്

അ​​​​തേ​​​​സ​​​​മ​​​​യം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളി​​​​ലും ക​​​​സ്റ്റ​​​​ഡി കേ​​​​സു​​​​ക​​​​ളി​​​​ലും പോ​​​​ക്സോ നി​​​​യ​​​​മം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ മ​​​​റ്റൊ​​​​രു ബെ​​​​ഞ്ച് രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി പ​​​​ർ​​​​ദി​​​​വാ​​​​ല, കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​​ണ് വേ​​​​റൊ​​​​രു കേ​​​​സി​​​​ൽ ചി​​​​ല മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന കേ​​​​സു​​​​ക​​​​ളി​​​​ലും ക​​​​സ്റ്റ​​​​ഡി ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളി​​​​ലും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പ​​​​ര​​​​സ്പ​​​​രം പോ​​​​ക്സോ ഉ​​​​ൾ​​​​പ്പ​​​​ടെ ക​​​​ള്ള​​​​ക്കേ​​​​സു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി, പോ​​​​ക്സോ പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്ക​​​​രു​​​​തെ​​​​ന്നും, കേ​​​​സി​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​നഃ​​​​ശാ​​​​സ്ത്ര വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ഉ​​​​ൾ​​​​പ്പ​​​​ടെ സ​​​​ഹാ​​​​യം തേ​​​​ട​​​​ണ​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

റെ​യി​ൽ​വേ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ന്‍റെ കു​റ്റി​ത​ക​ർ​ത്ത്‌ ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: റെ​യി​ൽ​വേ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ന്‍റെ കു​റ്റി​ത​ക​ർ​ത്ത്‌ ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ. വ​ട​ക്കേ​ക്ക​ര ക​ൽ​പ്പ​ടി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാം (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി കേ​ര​ള​പു​ര​ത്തി​നു സ​മീ​പം മാ​മൂ​ട്ടി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ‌ നി​ന്ന് അ​ബ്ദു​ൽ സ​ലാ​മി​നെ റെ​യി​ൽ​വേ പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ബ്ദു​ൾ സ​ലാം ഞാ​യ​റാ​ഴ്ച രാ​ത്രി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സു​മു​ണ്ട്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി ലോ​ക്ക​പ്പി​ൽ പാ​ർ​പ്പി​ച്ചു​വ​രു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലോ​ക്ക​പ്പി​ൽ​നി​ന്ന് ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഉ​ച്ച​മു​ത​ൽ പ​ല​പ്പോ​ഴാ​യി പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യം​ക​ണ്ട് ഇ​യാ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ക​ട​ന്നു.

ജി​ല്ല വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് രാ​ത്രി എ​ട്ടോ​ടെ സാ​ഹ​സി​ക​മാ​യി പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന്‌ ഇ​യാ​ളെ റെ​യി​ൽ​വേ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

Kerala

ജാ​തി​പ​ത്രി മോ​ഷ​ണക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

മു​വാ​റ്റു​പു​ഴ: ജാ​തി​പ​ത്രി മോ​ഷ​ണക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി പൊ​ലി​സ്. തൃ​ക്കാ​രി​യൂ​ർ രാ​മ​ല്ലൂ​ർ തേ​ർ​ത്താ​ന​ക്കു​ടി വീ​ട്ടി​ൽ ര​മേ​ശ​ൻ (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​വാ​റ്റു​പു​ഴ - വാ​ള​കം മ​ന​ക്ക​പീ​ടി​ക ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ ഉ​ണ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 50 കി​ലോ​യാ​ളം വ​രു​ന്ന ജാ​തി​പ​ത്രി​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഈ ​മാ​സം പ​തി​നാ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളു​മാ​യ പ്ര​തി സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും സ​ഹാ​യി​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

National

എ​എ​സ്ഐയെ കൊ​ലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

ച​​​​ണ്ഡി​​​​ഗ​​​​ഢ്: അ​​​​സി​​​​സ്റ്റ​​​​ന്‍റെ സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​ട​​​റെ(​​​എ​​​എ​​​സ്ഐ) വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി പൊ​​​ലി​​​സു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​മൃ​​​​ത്‌സർ മു​​​ലേ​​​ച​​​ക് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ദീ​​​​പ​​​​ക് സിം​​​ഗാ​​​ണ് മ​​​രി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഭ​​​​ഗ്ത​​​​ൻ​​​​വാ​​​​ല ധാ​​​​ന്യ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ എ​​​​എ​​​​സ്ഐ ഹ​​​​ർ​​​​ജി​​​​ത് സിം​​​ഗി​​​നെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​ത്തി​​​യ, ര​​​ണ്ട് മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ലാ​​​യെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ൽ ദീ​​​പ​​​ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നു പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ട്ട സം​​​ഘ​​​ത്തെ സി​​​സി​​​ടി​​​വി ദൃ​​​ശ‍്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ പൊ​​​ലി​​​സ് പി​​​ന്തു​​​ട​​​രു​​ക​​യാ​​യി​​രു​​ന്നു.

അ​​​മൃ​​​ത്‌​​​സ​​​റി​​​ലെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണ് ദീ​​​പി​​​കി​​​നു വെ​​​ടി​​​യേ​​​റ്റ​​​ത്. ദീ​​​പ​​​കി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു പ്ര​​​തി മോ​​​ട്ടോ​​​ർ​​​സൈ​​​ക്ക​​​ളുപേ​​​ക്ഷി​​​ച്ചു ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു.

Kerala

കേ​ര​ള - ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​മേ​ഖ​ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള - ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​മേ​ഖ​ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​ണ്ടു​കോ​ട് ചെ​മ്പ്ര​വി​ള സ്വ​ദേ​ശി​യാ​യ ര​ഘു (48), പേ​യാ​ട് സ്വ​ദേ​ശി​യാ​യ ശി​വ​പ്ര​സാ​ദ് (45)
എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ളു​ക​ല്‍ പൊ​ലി​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​റ​ശാ​ല പ​ളു​ക​ല്‍, ക​ന്നു​മാ​മൂ​ട്, കാ​ര​ക്കോ​ണം, മേ​ഖ​ല​ക​ളി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ആ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

ത​മി​ഴ്‌​നാ​ട് പൊ​ലി​സി​ന്‍റെ രാ​ത്രി കാ​ല പ​ട്രോ​ളിം​ഗി​നി​ടെ റോ​ഡ് വ​ശ​ത്ത് ഇ​ട​വ​ഴി​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ട് പൊ​ലി​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ത​മി​ഴ്‌​നാ​ട് - കേ​ര​ളാ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ പാ​റ​ശാ​ല സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും പ​ളു​ക​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​മാ​യി 14ല​ധി​കം കേ​സു​ക​ളി​ൽ ഇ​രു​വ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള പൊ​ലി​സി​നെ​യും ത​മി​ഴ്‌​നാ​ട് പൊ​ലി​സി​നെ​യും ഒ​രു​പോ​ലെ വ​ട്ടം​ചു​റ്റി​ച്ച കേ​സു​ക​ളി​ല​ട​ക്കം ഇ​വ​ർ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​മി​ഴ്‌​നാ​ട് ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ൾ കേ​ര​ള - ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ​ളു​ക​ല്‍ എ​സ്ഐ വി​ല്‍​സ​ന്‍റ​എ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

NRI

1998ലെ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; പ്ര​തി​ക്ക് വ​ധ​ശി​ക്ഷ

അ​ൽ​ബാ​മ: 1998-ൽ ​പ​ണ​യം വ​യ്ക്കു​ന്ന ക​ട​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക കേ​സി​ൽ ജെ​ഫ്രി ലീ (49) ​എ​ന്ന​യാ​ൾ​ക്കാ​ണ് അ​ൽ​ബാ​മ​യി​ൽ മാ​ര​ക വി​ഷം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

1998 ഡി​സം​ബ​ർ 12ന് ​ഒ​ർ​വി​ൽ​യി​ലെ ജി​മ്മീ​സ് പാ​വ്ൻ ഷോ​പ്പി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യ്ക്കി​ടെ സ്റ്റോ​ർ ഉ​ട​മ ജി​മ്മി എ​ല്ലി​സ്, ജീ​വ​ന​ക്കാ​രി എ​ലൈ​ൻ തോം​പ്സ​ൺ എ​ന്നി​വ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ.

നൈ​ട്ര​ജ​ൻ ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും കോ​ട​തി ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ൽ​ബാ​മ സ​ർ​ക്കാ​ർ മാ​ര​ക വി​ഷം കു​ത്തി​വെ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ അ​പേ​ക്ഷ യുഎ​സ് സു​പ്രീംകോ​ട​തി ത​ള്ളി. ജൂ​റി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ശു​പാ​ർ​ശ ചെ​യ്തി​രു​ന്നെ​ങ്കി​ലും ജ​ഡ്ജി അ​ത് വ​ധ​ശി​ക്ഷ​യാ​യി മാ​റ്റു​ക​യാ​യി​രു​ന്നു എ​ന്ന​ത് കേ​സി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ഘ​ട്ട​മാ​യി​രു​ന്നു.

District News

വ​ടി​വാ​ള്‍ ആ​ക്ര​മ​ണം: പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട ആം​ബു​ല​ന്‍​സ് ക​സ്റ്റ​ഡി​യി​ല്‍

തൊ​ട​പു​ഴ: യു​വാ​വി​നെ വ​ടി​വാ​ളി​നു വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ക്ര​മ​കാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി. കു​മാ​ര​മം​ഗ​ലം ഉ​രി​യ​രി​ക്കു​ന്നു കു​രി​ശ് ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ആം​ബു​ല​ന്‍​സ് പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പും​പ​ടി ടൗ​ണി​ലെ ഒ​രു വ​ര്‍​ക്ക്‌​ഷോ​പ്പി​നു മു​ന്പി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ​ര്‍​ക്ക്‌​ഷോ​പ്പി​നു മു​ന്പി​ല്‍ ആം​ബു​ല​ന്‍​സ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട പ്ര​ദേ​ശ​വാ​സി വി​വ​രം കു​റു​പ്പം​പ​ടി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ത്തി​ലെ സ്‌​പോ​ര്‍​ട്‌​സ് ബാ​ഗി​ല്‍​നി​ന്ന് നാ​ല് വ​ടി​വാ​ളും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആം​ബു​ല​ന്‍​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ല്‍ അ​ഞ്ച് പ്ര​തി​ക​ളാ​ണു​ള്ള​ത്.

ഇ​തി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ന്നും മു​ഴു​വ​ന്‍ പ്ര​തി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് അ​റി​യി​ച്ചു. ര​തീ​ഷ്, സ​ജി​ന്‍ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30നാ​ണ് സം​ഭ​വം.

കു​മാ​ര​മം​ഗ​ലം ഉ​രി​യ​രി​ക്കു​ന്ന് ക​രി​ക്കും​തോ​ട്ട​ത്തി​ല്‍ സെ​നി​ത്ത് കെ.​ശി​വ​ന്‍ (34) ആ​ണ് വ​ടി​വാ​ളി​ന് വെ​ട്ടേ​റ്റ​ത്ത്. കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ര​തീ​ഷി​നു​ണ്ടാ​യ വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സെ​നി​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഏ​ഴ​ല്ലൂ​ര്‍ ഷാ​പ്പ് ഭാ​ഗ​ത്തെ റോ​ഡി​ല്‍​വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​നി​ത്തും സു​ഹൃ​ത്തു​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ പി​ന്നി​ല്‍​നി​ന്നൊ​രു കാ​റും മു​ന്‍​വ​ശ​ത്തു​നി​ന്നെ​ത്തി​യ പി​ക്ക​പ്പും ഉ​പ​യോ​ഗി​ച്ച് ഇ​ടി​പ്പി​ച്ചു. പ്ര​തി​ക​ളാ​യ ര​തീ​ഷും സ​ജി​നും മ​റ്റ് ക​ണ്ടാ​ല​റി​യാ​കു​ന്ന മു​ന്നു​പേ​രും ചേ​ര്‍​ന്ന് കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ക്കു​ക​യും സെ​നി​ത്തി​നെ ര​തീ​ഷ് വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും കാ​റി​ന്‍റെ ഡോ​ര്‍ തു​റ​ന്ന് വ​യ​റി​ന്‍റെ വ​ല​ത് ഭാ​ഗ​ത്ത് കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ല്‍​നി​ന്നു വ​ലി​ച്ചി​റ​ക്കി മ​ര്‍​ദ്ദി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നേ​ടി. കേ​സി​ല്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Kerala

റിസോര്‍ട്ടില്‍ യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; കാപ്പ കേസ് പ്രതി അറസ്റ്റില്‍

കൊച്ചി: യുവതിയെ റിസോര്‍ട്ടില്‍ കയറി ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാപ്പ ചുമത്തിയ പ്രതി ചെറായി വാടേപറമ്പില്‍ തൊരപ്പന്‍ എന്ന് വിളിക്കുന്ന രാജേഷ് (52) ആണ് അറസ്റ്റിലായത്. കാപ്പ നിയമം ലംഘിച്ചാണ് പ്രതി ചെറായില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ചെറായി ബീച്ചിലുള്ള ബീച്ച് ടവര്‍ റിസോര്‍ട്ടിലെത്തി ഇവിടെ താമസിച്ചു കൊണ്ടിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ മുനമ്പം പൊലിസ് കേസ് എടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്ത് മട്ടാഞ്ചേരി സബ് ജയിലില്‍ അടച്ചു.

Kerala

ആലുവയില്‍ യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവില്‍ (27) നിന്നും മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്‌ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.

ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോഫിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

National

നി​ശാ​ക്ല​ബ് തീ​പി​ടി​ത്തം : മൂ​ന്നു പ്ര​ധാ​ന പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

മാ​​​​പു​​​​സ (ഗോ​​​​വ): ഗോ​​​​വ​​​​യി​​​​ലെ ബി​​​​ർ​​​​ച്ച് ബൈ ​​​​റോ​​​​മി​​​​യോ ലെ​​​​യ്ൻ നി​​​​ശാ​​​​ക്ല​​​​ബ് തീ​​​​പി​​​​ടി​​​​ത്ത​​​​ക്കേ​​​​സി​​​​ലെ മൂ​​​​ന്ന് പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ക​​​​ൾ മാ​​​​പു​​​​സ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി.

നി​​​​ശാ​​​​ക്ല​​​​ബ് ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​യ സൗ​​​​ര​​​​ഭ്, ഗൗ​​​​ര​​​​വ് ലു​​​​ത്ര സ​​​​ഹോ​​​​ദ​​​​ര​​​ന്മാ​​​രും ബി​​​​സി​​​​ന​​​​സ് പ​​​​ങ്കാ​​​​ളി അ​​​​ജ​​​​യ് ഗു​​​​പ്ത​​​​യു​​​​മാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി​​​​യ ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ഹ​​​​ർ​​​​ജി ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 31ന് ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളു​​​​ക​​​​യും ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ​​​​ത്.

പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. 2025 ഡി​​​​സം​​​​ബ​​​​ർ 6ന് ​​​​നോ​​​​ർ​​​​ത്ത് ഗോ​​​​വ​​​​യി​​​​ലെ അ​​​​ർ​​​​പോ​​​​റ​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ 25 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രിക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Kerala

കണ്ടെയ്നർ ലോറികളിൽ നിന്ന് ബാറ്ററി മോഷണം: പ്രതികൾ അറസ്റ്റിൽ

കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിലും സമീപ പ്രദേശങ്ങളിലും പാർക്ക് ചെയ്തിട്ടുള്ള കണ്ടെയ്നർ ലോറികളിൽ നിന്നും ട്രെയിലറുകളിൽ നിന്നും ബാറ്ററികൾ മോഷണം നടത്തി വന്നിരുന്ന രണ്ടു പേർ അറസ്റ്റിൽ.

എറണാകുളം നെട്ടൂർ കളത്തിപറമ്പിൽ വീട്ടിൽ ഷൈജു (39), ചോറ്റാനിക്കര കുരീക്കാട് ചാണയിൽ വീട്ടിൽ ഷഹീർ (36) എന്നിവരാണ് ഹാർബർ പൊലിസിന്‍റെ പിടിയിലായത്.

അഞ്ചിന് പുലർച്ചെ രണ്ടിന് വില്ലിംഗ്‌ടൺ ഐലൻഡ് - മട്ടാഞ്ചേരി ഹാൾട്ടിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഐസിടി ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ കണ്ടെയ്നർ ലോറിയിൽ നിന്നും 11,000 രൂപ വിലവരുന്ന ബാറ്ററികൾ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

ഡിസിപി മോഹിത് റാവത്തിന്‍റെ നേതൃത്വത്തിൽ ഹാർബർ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ എ. അജിത്ത്, ടൗൺ സൗത്ത് എസ്എച്ച്ഒ റിജിൻ എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

District News

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​ന് ഒ​രു വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ൽ

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​യെ ഒ​രു വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് ഉ​ത്ത​ര​വാ​യി. ബാ​ലു​ശേ​രി വ​ട്ടോ​ളി ബ​സാ​ർ സ്വ​ദേ​ശി കോ​റോ​ത്തു​വ​യ​ൽ വീ​ട്ടി​ൽ അ​മ​ർ ജി​ഹാ​ദ് (29) ആ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യ​ത്. തു​ട​ർ​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട അ​മ​ർ ജി​ഹാ​ദി​നെ​തി​രേ ക​രു​ത​ൽ​ത​ട​ങ്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ലു​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ശു​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Kerala

എംഡിഎംഎ കേസ് പ്രതിയുടെ 'ബോക്സിംഗ്'; മൂന്ന് പൊലിസുകാർക്ക് പരിക്ക്

കൊച്ചി: മരട് പൊലിസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ അതിക്രമത്തിൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്തത്. ബോക്സിംഗ് പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലിസ് വ്യക്തമാക്കി.

ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ സിപിഒ ഫസലിന്‍റെ വലത് കൈയ്ക്ക് പൊട്ടലും എഎസ്‌ഐ സുമേഷിന്‍റെ കഴുത്തിൽ ശക്തമായ ചതവും പറ്റിയിട്ടുണ്ട്. എസ്‌ഐ ജാക്സണും പരിക്കേറ്റു.

സ്റ്റേഷനുള്ളിൽവച്ച് പൊലിസുകാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ കനത്ത സുരക്ഷയോടെ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലിസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പുതിയ വകുപ്പുകൾ പ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

District News

വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി​ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

ച​ങ്ങ​നാ​ശേ​രി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി ജെ​ൻ​സ​ൺ (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ച​ങ്ങ​നാ​ശേ​രിയിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വകാര്യ സ്ഥാ​പ​ന​ത്തി​ൽ വി​ദേ​ശ ജോ​ലി​ക്കാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വീ​സ ത​യാ​റാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ പ​ണം കൈ​പ്പ​റ്റി​യ​ത്. 2025 ന​വം​ബ​ർ 4 മു​ത​ൽ 2026 മാ​ർ​ച്ച് 7 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം പ്ര​തി നേ​രി​ട്ടും മ​റ്റു പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ഏ​ജ​ൻ​സി അ​ക്കൗ​ണ്ടി​ലേ​ക്കും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 1,00,73,300 രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ അ​വ​ധി​ക്കാ​യെ​ത്തി​യ പ്ര​തി അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി അ​ർ​മേ​നി​യ​യി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് ഇ​യാ​ളെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ ഏ​റ്റെ​ടു​ത്ത് നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്, എ​സ്എ​ച്ച്ഒ അ​നി​ൽ ജോ​ർ​ജ്, എ​സ്ഐ​മാ​രാ​യ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, ബി​നി​ൽ വി​ജ​യ​ൻ, സീ​നി​യ​ർ സി​പി​ഒ നി​തി​ൻ ജോ​ൺ, എ​എ​സ്ഐ സൈ​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

അയ​ല്‍​വാ​സി​യെ ഇ​രു​മ്പുപൈ​പ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: അ​യ​ല്‍​വാ​സി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​റ​ത്തി​ശേ​രി തേ​ല​പ്പി​ള്ളി കൂ​ടാ​രം വീ​ട്ടി​ല്‍ സു​ധീ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​മാ​സം ആ​റി​ന് ഉ​ച്ച​യ്ക്ക് 1.45ഓ​ടെ അ​യ​ല്‍​വാ​സി​യാ​യ കൂ​ടാ​രം വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍റെ (48) വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ത​ന്‍റെ മെ​മ്മ​റികാ​ര്‍​ഡ് എ​ടു​ത്തോ എ​ന്ന് ചോ​ദി​ച്ച് ത​ര്‍​ക്ക​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. താ​ന്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ണി​ക​ണ്ഠ​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​തി​ലു​ള​ള വൈ​രാ​ഗ്യ​ത്താ​ല്‍ വീ​ടി​ന്‍റെ ചു​മ​രി​ല്‍ ചാ​രിവെ​ച്ചി​രു​ന്ന അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​മ്പ് പൈ​പ്പ് എ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ച്ച്ഒ കെ.​ഒ. പ്ര​ദീ​പ്, എ​സ്‌​ഐ എ​ബി​ന്‍, എ​സ്‌​ഐ സൗ​മ്യ, ജി​എ​സ്‌​സി​പി​ഒ മാ​രാ​യ ഗി​രീ​ഷ്, വി​ജോ​ഷ്, ജി​ജി​ല്‍, ഉ​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിപരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ആലപ്പുഴ: സുഹൃത്തിനെ ഫോണിലൂടെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്‍റെ പിടിയിലായത്.

ഓഗസ്റ്റ് 29-ന് രാത്രി പതിനൊന്നരയോടെ പാതിരാപ്പള്ളി പടിഞ്ഞാറെ ജംഗ്ഷനു തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശത്തെ ഇടവഴിയിൽവച്ചായിരുന്നു അക്രമം ഉണ്ടായത്.

സുഹൃത്തായ അനിലിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ചശേഷം അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതുതോളിനും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

മോ​ഷ്ടി​ച്ച ബൈ​ക്ക് ആ​റ​ടി താ​ഴ്ച​യി​ൽ ഉ​പേ​ക്ഷി​ച്ചു; പ്ര​തി​ക​ളി​ലൊ​രാ​ൾ അ​റ​സ്റ്റി​ൽ 

കൊ​ച്ചി: മോ​ഷ്ടി​ച്ച ബൈ​ക്ക് ആ​ലു​വ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം ആ​റ​ടി താ​ഴ്ച​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കേ​സി​ലെ ര​ണ്ടാം പ്ര​തി എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് വെ​ള്ളി​യ​ത്ത​റ നാ​രാ​യ​ണ​ൻ റോ​ഡി​ൽ ച​ക്കു​ത​റ വീ​ട്ടി​ൽ ആ​മോ​സി​നെ (20) ആ​ണ് കു​മ്പ​ള​ങ്ങി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി പെ​രു​മ്പ​ട​പ്പ് വി.​എ​ൻ. പു​രു​ഷ​ൻ റോ​ഡി​ൽ വെ​ളി​ഞ്ഞ​നാ​പ​റ​മ്പി​ൽ ആ​ഷി​ക്ക് (25) ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സം 30 ന് ​പു​ല​ർ​ച്ചെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി സം​ഗീ​തി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഹോ​ണ്ടാ ഷൈ​ൻ ബൈ​ക്കാ​ണ് പ്ര​തി​ക​ൾ പെ​രു​മ്പ​ട​പ്പ് സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര മൈ​താ​നി​യി​ൽ നി​ന്ന് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ദീ​ർ​ഘ ദൂ​രം യാ​ത്ര ചെ​യ്യാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ഉ​ദ്ദേ​ശ്യം.

എ​ന്നാ​ൽ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ യാ​ത്ര ട്രെ​യി​നി​ലാ​ക്കാ​ൻ പ്ര​തി​ക​ൾ തീ​രു​മാ​നി​ച്ചു. ബൈ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ചാ​ൽ പൊ​ലി​സ് പി​ടി​കൂ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് പ്ര​തി​ക​ൾ ഉ​യ​ര​മു​ള്ള ട്രാ​ക്കി​ലേ​ക്ക് ബൈ​ക്ക് ത​ള്ളി​ക്ക​യ​റ്റി​യ ശേ​ഷം ആ​റ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്.

ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച ശേ​ഷം പ്ര​തി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​തി​ക​ൾ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത മ​ട്ടി​ൽ നാ​ട്ടി​ൽ ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലി​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ ബൈ​ക്ക് മോ​ഷ്ടി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ആ​മോ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ​ള്ളു​രു​ത്തി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​സ്റ്റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​മ്പ​ള​ങ്ങി പൊ​ലി​സ് ഔ​ട്ട് പോ​സ്റ്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ കെ. ​ജ​യ​കു​മാ​ർ, സ​നി​ൽ, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ റി​യാ​സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

കോ​ലാ​നി ക്ഷേ​ത്ര​മോ​ഷ​ണം: ഒ​രു പ്ര​തികൂ​ടി പി​ടി​യി​ല്‍


തൊ​ടു​പു​ഴ: കോ​ലാ​നി അ​മ​രം​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെക്കൂ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​യ്‌​നു​ള്‍ അ​സ​ദു​ള്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

പെ​രു​മ്പാ​വൂ​രി​ല്‍ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി അ​മീ​ര്‍ ഹം​സ (26), ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് കൂ​ട്ടു​മു​ഖം വ​ലി​യ​വ​ള​പ്പി​ല്‍ ഉ​ബൈ​ദ് (38), മോ​ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ എ​റ​ണാ​കു​ളം ത​മ്മ​നം ന​ന്ദാ​ന​ത്തു​പ​റ​മ്പി​ല്‍ റ​സാ​ഖ് (അ​ന​സ് 54) എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു.

പെ​രു​മ്പാ​വൂ​രി​ല്‍​നി​ന്ന് ഇ​ന്ന​ലെ​യാ​ണ് അ​യ്‌​നു​ള്‍ അ​സ​ദു​ള്‍ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​ലി​സ് ഇ​വി​ടെ​യെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍​നി​ന്നു മോ​ഷ​ണ മു​ത​ല്‍ വാ​ങ്ങി​യ പ​ട്ടാ​മ്പി​സ്വ​ദേ​ശി​യെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലി​സ് ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ ത​മ്മ​നം സ്വ​ദേ​ശി റ​സാ​ഖി​ല്‍​നി​ന്ന് ഇ​യാ​ളാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും ചോ​ദ്യം​ചെ​യ്യു​മെ​ന്നും തൊ​ടു​പു​ഴ സി​ഐ കെ.​പി. മ​നേ​ഷ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി​യി​ലെ​ത്തി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നു ര​ണ്ടു ത​വ​ണ മോ​ഷ​ണം ന​ട​ത്തി​യാ​ണ് പ​ണ​വും ക്ഷേ​ത്ര സാ​മ​ഗ്രി​ക​ളും ക​വ​ര്‍​ന്ന​ത്. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രും റി​മാ​ന്‍​ഡി​ലാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് മോ​ഷ​ണം പോ​യ സാ​ധ​ന​ങ്ങ​ള്‍ ത​മ്മ​ന​ത്തു​ള്ള അ​ന​സി​ന്‍റെ ക​ട​യി​ല്‍​നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി 29 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

ക​ണ്ണൂ​ർ: വ​ധ​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി 29 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. അ​ഴീ​ക്കോ​ട്‌ മീ​ൻ​കു​ന്ന് സ്വ​ദേ​ശി ഫ​സ​ൽ ആ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 1997ൽ ​അ​ഴീ​ക്കോ​ട്‌ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഫ​സ​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഫ​സ​ലി​നെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഫ​സ​ൽ പി​ടി​യി​ലാ​യ​ത്.

അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ സു​നി​ല്‍ കു​മാ​റി​നെ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഫ​സ​ലി​നെ വ​ള​പ​ട്ട​ണം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ള്‍, കേ​സി​ന്റെ വി​ചാ​ര​ണ നേ​രി​ടാ​തെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. അ​തി​നി​ടെ അ​ഴീ​ക്കോ​ട്ടെ വീ​ടും സ്ഥ​ല​വും വി​റ്റ കു​ടം​ബം മ​റ്റൊ​രു ഇ​ട​ത്തേ​ക്ക് താ​മ​സം മാ​റി.

2002 ലാ​ണ് കോ​ട​തി ഫ​സ​ലി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ദു​ബാ​യി​യി​ലും അ​യ​ർ​ല​ൻ​ഡി​ലും പോ​ള​ണ്ടി​ലു​മൊ​ക്കെ​യാ​ണ് ഫ​സ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് പൊ​ലി​സി​ന് ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. നാ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

കൊ​ല്ല​ത്തെ വീ​ട്ടി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: മാ​ഞ്ഞാ​ലി​മു​ക്ക് ഭാ​ഗ​ത്തെ വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ര​മേ​ഷ് എം. ​എ​ന്ന സു​ഭാ​ഷ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ കൊ​ട്ടി​യം പൊ​ലി​സ് ത​മി​ഴ്നാ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 23-ന് ​അ​ർ​ധ​രാ​ത്രി​യി​ലാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​യാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ എ​സി​പി രാ​ഖേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ട്ടി​യം എ​സ്എ​ച്ച്ഒ. വി​ഷ്ണു സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. എ​സ്ഐ അ​ഭി​ജി​ത്ത്, സി​പി​ഒ​മാ​രാ​യ അ​രു​ൺ, അ​ഖി​ൽ, ഷം​നാ​ദ്, പ്ര​വീ​ൺ എ​ന്നി​വ​ർ അ​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

മുട്ടില്‍ മരംമുറി വഞ്ചനക്കേസ്: പ്രതികള്‍ ഹാജരായില്ല, മുന്നറിയിപ്പുമായി ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. വിചാരണ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.

ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ നല്‍കിയ ഇളവുകള്‍ റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്‍റോ അഗസ്റ്റിനോടും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനോടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകാന്‍ കോടതി ഇളവ് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജാരാകാനുള്ള അനുമതി റദ്ദ് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് ഇന്ന് പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്.

അതേസമയം, സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളിയിരുന്നു.

വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.

കമ്പനി ഉടമ എം.എം. അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Kerala

യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഡേ​വി​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​ക്കാ​ര​നാ​യ ബി​നു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ മാ​ള പൊ​ലി​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ള പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​ള പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, രാം ​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. പ​ന്ത​ളം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കാ​രേ​റ്റ് ഭാ​ഗ​ത്ത് വ​ച്ചാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

യു​വ​തി​യു​ടെ സ​മീ​പ​ത്താ​യി സീ​റ്റി​ലി​രു​ന്ന മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് ആ​ണ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ ത​ന്ത്ര​പ​ര​മാ​യി യു​വ​തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. വി​വ​രം ബ​സ് ക​ണ്ട​ക്ട​റെ അ​റി​യി​കു​ക​യും ചെ​യ്തു. പൊ​ലി​സി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബ​സ് വ​ട്ട​പ്പാ​റ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

ക​ണ്ട​ക്ട​റും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഷാ​ന​വാ​സി​നെ പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും യു​വ​തി പൊ​ലി​സി​ന് ന​ൽ​കി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു യു​വാ​വ്. ത​ന്നെ ഉ​ട​ൻ ത​ന്നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ സ്‌​റ്റേ​ഷ​നി​ൽ പ​രാ​ക്ര​മം കാ​ട്ടി.

കേ​സെ​ടു​ത്ത വ​ട്ട​പ്പാ​റ പൊ​ലി​സ് പ്ര​തി​യെ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലി​സി​ന് കൈ​മാ​റി. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള റ​സ്‌​റ്റോ​റ​ന്‍റി​ല്‍ പാ​ച​ക​ക്കാ​ര​നാ​ണ് ഷാ​ന​വാ​സ്.

Kerala

കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. ക​ല്ലി​യൂ​ർ ഊ​ക്കോ​ട് ചാ​ന​ൽ​ക്ക​ര ബി​ന്ദു ഭ​വ​നി​ൽ ‘ബ​ൾ​ബ് ക​ണ്ണ​ൻ’ പ്ര​ദീ​പ് എ​ന്ന പ്ര​ദീ​പി​നെ​യാ​ണ് പ​ന​യ​റ​ക്കു​ന്നി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ‌
‌
നേ​മം പൊ​ലി​സാ​ണ് പ്ര​ദീ​പി​നെ പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മൂ​ന്നാ​റി​ൽ മേ​സ്തി​രി​പ്പ​ണി​ക്കി​ടെ മ​തി​ലി​ടി​ഞ്ഞു​വീ​ണ് ഇ​ട​തു​കാ​ലി​ന് പൊ​ട്ട​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഈ ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലി​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് പ്ര​ദീ​പ് ഒ​ളി​വി​ൽ പോ​യ​ത്. 2022 മു​ത​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ വേ​റെ​യും ഉ​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

Kerala

ഡ​ൽ​ഹി​യി​ലെ കൊ​ല​പാ​ത​ക​ക്കേ​സ് പ്ര​തി ഒ​റ്റ​പ്പാ​ല​ത്ത് അ​റ​സ്റ്റി​ൽ

ഒ​റ്റ​പ്പാ​ലം: കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യെ ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ഡ​ൽ​ഹി പൊ​ലി​സ്.

19-ാം മൈ​ലി​ലെ ടി ​ആ​ൻ​ഡ് ടി ​ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഡ​ൽ​ഹി സീ​മാ​പു​രി സ്വ​ദേ​ശി ജാ​ഹി​ർ​ഖാ​ൻ (23) ആ​ണു പി​ടി​യി​ലാ​യ​ത്.

ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണ് ജാ​ഹി​ർ. പൊ​ലി​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് നാ​ടു​ക​ട​ന്ന ഇ​യാ​ൾ ഒ​റ്റ​പ്പാ​ലം 19ാം മൈ​ലി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

​ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ മ​റ്റൊ​രു പ്ര​തി​യും ജാ​ഹി​ർ ഖാ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ യു​വാ​വ് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി പൊ​ലി​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ ‌ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

ലോക്കപ്പിൽ നിന്നും രക്ഷപ്പെട്ട പ്ര​തി​യെ പി​ടി​കൂ​ടി

കു​ണ്ട​റ : ഇ​റ​ങ്ങി​പ്പോ​യ ലോ​ക്ക​പ്പ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പൊലിസ് പി​ടി​കൂ​ടി. എ​ഴു​കോ​ണ്‍ പു​ത്ത​ന്‍​ന​ട വൈ​ജി​ത്ത് ഭ​വ​നി​ല്‍ വൈ​ജേഷ് (23) ​നെ ആ​ണ് കു​ണ്ട​റ പൊ​ലിസ് സാ​ര​ഥി ജം​ഗ്ഷ​ന് സ​മീ​പ​ത്തു നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ലോ​ക്ക​പ്പി​ലി​ട്ട​ശേ​ഷം ലോ​ക്ക​പ്പ് പൂ​ട്ടാ​ന്‍ മ​റ​ന്നു​പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി ഇ​റ​ങ്ങി​പ്പോ​യ​ത്. മോ​ഷ​ണ​ക്കേ​സി​ല്‍ ക​രു​ത​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി കു​ണ്ട​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 1.30 നാ​ണ് ചാ​ടി​പ്പോ​യ​ത്.

ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി അ​ല​ക്‌​സാ​ണ്ട​ര്‍ ത​ങ്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ​സു​നു​കു​മാ​ര്‍, എ​സ്‌​ഐ രാ​ഹു​ല്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, അ​ന്‍​വ​ര്‍, റി​യാ​സ്, സ​ജി​ത്ത്, നി​ക്‌​സ​ണ്‍, ഹ​രീ​ഷ്, എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

 

Kerala

ഭാ​ര്യാ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി 16 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഭാ​ര്യാ​സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി 16 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ. പ​റ​ശി​നി​ക്ക​ട​വ് മാ​ങ്ക​ട​വി​ലെ ജ​ലാ​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി വാ​ഴ​യി​ൽ മു​ഹ​മ്മ​ദ് അ​ലി (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള​യി​ൽ​നി​ന്നാ​ണ് മു​ഹ​മ്മ​ദ് അ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2010 സെ​പ്റ്റം​ബ​ർ 17-നാ​യി​രു​ന്നു സം​ഭ​വം. സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യം കാ​ര​ണം ഭാ​ര്യാ​സ​ഹോ​ദ​ര​ങ്ങ​ളാ​യ ജ​ലാ​ലി​നെ​യും ഷം​സീ​റി​നെ​യും മു​ഹ​മ്മ​ദ് അ​ലി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ലാ​ൽ പി​ന്നീ​ട് മ​രി​ച്ചു. ഷം​സീ​റി​ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പൊ​ലി​സ് കേ​സെ​ടു​ത്ത് മു​ഹ​മ്മ​ദ് അ​ലി​യെ അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലി​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റെ​യ്ഞ്ച് ഡി.​ജി. കെ. ​കാ​ർ​ത്തി​കി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ബി.​വി. വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി. വി.​വി. മ​നോ​ജി​ന്‍റെ​യും ക​ണ്ണൂ​ർ എ.​സി.​പി. ആ​സാ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്. എ​സ്ഐ​മാ​രാ​യ വി​നോ​ദ്, ഷാ​ജി, എ​എ​സ്ഐ​മാ​രാ​യ രാ​ജീ​വ​ൻ, സ്‌​നേ​ഹേ​ഷ്, സ​ജി​ത്ത്, ലെ​വ​ൻ, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ നാ​സ​ർ, അ​നൂ​പ്, ഷം​സീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രതികളുടെ പ്രോസിക്യൂഷന്‍ അനുമതിക്ക് സ്റ്റേ

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ. രതീഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ബന്ധപ്രകാരമാണ് പ്രൊസിക്യൂഷന്‍ അനുമതി എന്നായിരുന്നു പ്രതികളുടെ വാദം. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതികള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികളുടെ വാദം കേള്‍ക്കാതെയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്ന വാദവും പ്രതികള്‍ ഉയര്‍ത്തി. പിന്നാലെയാണ് ഹൈക്കോടതി പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. അടുത്ത വിധി വരുന്നത് വരെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

 

Kerala

കശുവണ്ടി അഴിമതിക്കേസ്: ഉ​​ത്ത​​ര​​വ് പ്ര​​തി​​കൾക്കു ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോ​​ട​​തി

കൊ​​ച്ചി: ക​​ശു​​വ​​ണ്ടി അ​​ഴി​​മ​​തി​​ക്കേ​​സി​​ലെ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി ഉ​​ത്ത​​ര​​വ് അ​​ന്നു ത​​ന്നെ പ്ര​​തി​​ക​​ളു​​ടെ പ​​ക്ക​​ലെ​​ത്തി​​യ​​ത് ഏ​​തു മാ​​ര്‍ഗ​​ത്തി​​ലൂ​​ടെ​​യാ​​ണെ​​ന്ന് അ​​റി​​യി​​ക്ക​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി.

കോ​​ട​​തി​​യെ കു​​റ്റ​​പ്പെ​​ടു​​ത്തി സ​​ര്‍ക്കാ​​ര്‍ ആ​​ദ്യ​​മി​​റ​​ക്കു​​ക​​യും പി​​ന്നീ​​ട് പി​​ന്‍വ​​ലി​​ക്കു​​ക​​യും ചെ​​യ്ത ഉ​​ത്ത​​ര​​വ് പ്ര​​തി​​ക​​ള്‍ക്കു ല​​ഭി​​ച്ച​​ത് ര​​ജി​​സ്ട്രേ​​ഡ് ത​​പാ​​ല്‍, ഇ​​മെ​​യി​​ല്‍, വാ​​ട്‌​​സാ​​പ്, ഇ​​ന്‍സ്റ്റ​​ഗ്രാം തു​​ട​​ങ്ങി ഏ​​തു സേ​​വ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണെ​​ന്ന് ഒ​​രാ​​ഴ്ച​​യ്ക്ക​​കം അ​​റി​​യി​​ക്കാ​​ന്‍ ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദ്ദീ​​ന്‍ വി​​ജി​​ല​​ന്‍സി​​ന് നി​​ര്‍ദേ​​ശം ന​​ല്‍കി. ഹ​​ര്‍ജി വീ​​ണ്ടും 11ന് ​​പ​​രി​​ഗ​​ണി​​ക്കും.

Kerala

എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​രെ ക​ത്രി​ക കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ജോ​സ് ജം​ഗ്ഷ​ന് സ​മീ​പം ര​ണ്ടു​പേ​രെ ക​ത്രി​ക കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി മു​സ്ലി​യാ​ത്ത് വീ​ട്ടി​ൽ ഷാ​ജു (44) അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം ദ​ർ​ബാ​ർ ഹാ​ൾ ഗ്രൗ​ണ്ട് ഭാ​ഗ​ത്തു​നി​ന്നാ​ന്‍റ് പൊ​ലി​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ആ​ഗ​സ്റ്റ് 31-ന് ​വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ജോ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി മാ​ത്യൂ ഉ​മ്മ​നെ​യും സു​ഹൃ​ത്ത് ഷ​മീ​മി​നെ​യു​മാ​ണ് പ്ര​തി കു​ത്തി​യ​ത്.

എ​റ​ണാ​കു​ളം പു​ളി​മൂ​ട്ടി​ൽ ടെ​ക്സ്റ്റൈ​ൽ​സി​ന് സ​മീ​പം ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​യാ​ളെ മ​ർ​ദ്ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലിസ് പ​റ​യു​ന്നു. ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഷ​മീ​മി​ന്‍റെ വ​യ​റ്റി​ൽ ര​ണ്ടു​ത​വ​ണ​യും ത​ട​യാ​ൻ ചെ​ന്ന മാ​ത്യൂ​വി​ന്‍റെ നെ​ഞ്ചി​ൽ മൂ​ന്നു​ത​വ​ണ​യു​മാ​ണ് പ്ര​തി കു​ത്തി​യ​ത്.

മാത്യൂ ഉ​മ്മ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സെ​ൻ​ട്ര​ൽ സ​ബ് ഡി​വി​ഷ​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ പീ​റ്റ​ർ ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്യാം ​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​രീ​ഷ് ബാ​ബു, പ്ര​ശാ​ന്ത് ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ മു​ൻ​പും നി​ര​വ​ധി മോ​ഷ​ണ, അ​ടി​പി​ടി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

District News

പെ​ൺ​കു​ട്ടി​യോ​ട് അ​തി​ക്ര​മ​ം: പ്രതിയെ പോ​ലീ​സ് പി​ടി​കൂ​ടി​

ത​ല​യോ​ല​പ്പറ​മ്പ്: ​വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ ബ​സ് ഡ്രൈ​വ​റെ പൊലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ത​ല​യോ​ല​പ്പറ​മ്പ് പ്യാ​ലിക്കു​ന്നേ​ൽ ഗി​രീ​ഷ് കു​മാ​റി​നെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​താം തീ​യ​തി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ക​ഠി​ന ത​ട​വ്

തൊ​ടു​പു​ഴ: വി​ല്‍​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടുവ​ന്ന കേ​സി​ല്‍ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. എ​രു​മേ​ലി ഇ​രു​മ്പൂ​ന്നി​ക്ക​ര ആ​ല​യി​ല്‍ എ.​പി.​ സു​ഭാ​ഷി​നെ (45) ആ​ണ് തൊ​ടു​പു​ഴ എ​ന്‍​ഡി​പി​എ​സ് കോ​ട​തി സ്‌​പെ​ഷ​ല്‍ ജ​ഡ്ജി ഡോ. ​പി.​കെ. ​ജ​യ​കൃ​ഷ്ണ​ന്‍ മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സംകൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ച​ത്.

മു​ണ്ട​ക്ക​യം - പൈ​ങ്ങ​ണ ബൈ​പാ​സി​ല്‍ 1.100 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന ജെ.​എ​സ്.​ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്‌​പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി.​ രാ​ജേ​ഷ് ഹാ​ജ​രാ​യി.

District News

വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കിയ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന് മാ​സം ത​ട​വും പി​ഴ​യും

Aതി​രു​വ​മ്പാ​ടി :കേ​ര​ള മ​ല​നാ​ട് ക​ർ​ഷ​ക പ്രൊ​ഡ്യൂ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ കു​ന്ന​മം​ഗ​ലം ബ്രാ​ഞ്ചി​ൽ​നി​ന്ന് ബി​സി​ന​സ് വാ​യ്പ​യെ​ടു​ത്ത ശേ​ഷം വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന് മാ​സം ത​ട​വും 3,29,021 രൂ​പ ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.​

അ​മ്പ​ല​പ്പ​റ​മ്പി​ൽ ഷൗ​ക്ക​ത്ത​ലി​യാ​ണ് കേ​സി​ലെ പ്ര​തി. സൊ​സൈ​റ്റി​യി​ൽ​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ബി​സി​ന​സ് വാ​യ്പ​യെ​ടു​ത്ത ഷൗ​ക്ക​ത്ത​ലി വാ​യ്പ തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് സം​ഘം ച​ട്ട​പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വാ​യ്പാ ബാ​ധ്യ​ത തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​തി സൊ​സൈ​റ്റി​ക്ക് വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

ചെ​ക്ക് പ​ണ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് സൊ​സൈ​റ്റി നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. കു​ന്ന​മം​ഗ​ലം കോ​ട​തി​യി​ൽ പ​രി​ഗ​ണി​ച്ച കേ​സി​ൽ പ്ര​തി​ക്ക് നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യി​ൽ പ്ര​തി അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും കീ​ഴ്ക്കോ​ട​തി വി​ധി ജി​ല്ലാ കോ​ട​തി ശ​രി​വ​ച്ചു. സൊ​സൈ​റ്റി​ക്ക് 3,29,021 രൂ​പ ന​ൽ​കു​ന്ന​തി​നും മൂ​ന്ന് മാ​സം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​തി​നു​മാ​ണ് ജി​ല്ലാ കോ​ട​തി വി​ധി​ച്ച​ത്.​ഷൗ​ക്ക​ത്ത​ലി അ​മ്പ​ല​പ്പ​റ​മ്പി​ൽ കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്. സൊ​സൈ​റ്റി​ക്കു​വേ​ണ്ടി അ​ഡ്വ. പി.​എ. സു​രേ​ഷ് ബാ​ബു പ​യ്യ​ടി​യി​ൽ ഹാ​ജ​രാ​യി.

Kerala

ശ്രീനിവാസൻ വധം: പ്രതിയുടെ ജാമ്യഹർജി തള്ളി

കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട്ടെ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വ് എ​​​സ്.​​​കെ. ശ്രീ​​​നി​​​വാ​​​സ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (പി​​​എ​​​ഫ്ഐ) മു​​​ൻ ദേ​​​ശീ​​​യ നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ര​​​ണ്ടാം പ്ര​​​തി അ​​​ഷ്റ​​​ഫ് മൗ​​​ല​​​വി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ആ​​​യു​​​ധ​​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും ഐ​​​എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ലും സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​യാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ​​​ന്ന ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​നി​​​ൽ കെ. ​​​ന​​​രേ​​​ന്ദ്ര​​​ൻ, ജ​​​സ്റ്റീസ് എ​​​സ്. മു​​​ര​​​ളി​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Kerala

കാർ തടഞ്ഞുനിർത്തി കരാറുകാരനെ മർദിച്ചു; മൂന്ന് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിൽ മർദിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ (19) എന്നിവരെ കാട്ടാക്കടയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് കാറിൽ വരികയായിരുന്ന നൂർമുഹമ്മദിനെ (56) രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.

മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻ കാവിനു സമീപം മദ്യലഹരിയിൽ നിന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെയാണ് നൂർമുഹമ്മദിന്‍റെ കാറിനെ പിന്തുടർന്നത്. പുറ്റുമ്മേൽകോണത്തെ വളവിൽവച്ച് കാർ തടഞ്ഞ ഇവർ, ഡോർ തുറന്ന് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ച ശേഷം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Kerala

മാ​ന​ന്ത​വാ​ടി​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ യ​വ​നാ​ര്‍​കു​ള​ത്തെ മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം കീ​ഴാ​റ്റൂ​ര്‍ പ​ട്ടി​ക്കാ​ട് കാ​രാ​ടാ​ന്‍ വീ​ട്ടി​ല്‍ മൊ​യ്തീ​ന്‍ കു​ട്ടി(49) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച ത​ല​പ്പു​ഴ പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സം​ഘ​വും ചേ​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 30 ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പി​റ​ക് വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ച 18000 രൂ​പ​യും, 2000 രൂ​പ​യോ​ളം വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ. ​ശ്രീ​തു, തോ​മ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ല്‍​ജി​ത്, അ​ന​സ്, വി​ജ​യ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

ഭര്‍ത്താവ് കിടപ്പറ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; കൂത്താട്ടുകുളം പോലീസ് പ്രതികളുമായി ഒത്തുകളിച്ചതായി പരാതി

കൊച്ചി: ഭര്‍ത്താവ് ലഹരി നല്‍കി നിരന്തരം പീഡിപ്പിക്കുകയും കിടപ്പറ ദൃശ്യങ്ങള്‍ ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഇനി പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക്. ഓഗസ്റ്റ് 15ന് തൃശൂര്‍ സ്വദേശിനിയായ അധ്യാപിക നല്‍കിയ പരാതിയില്‍ കൂത്താട്ടുകുളം പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കമ്മീഷണര്‍ക്ക് പരാതി മെയില്‍ ചെയ്‌തോടെയാണ് അന്വേഷണച്ചുമതല പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവ് പ്രശാന്ത് പരമേശ്വന്‍, ഭര്‍തൃമാതാവ് കൗസല്യ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പുത്തന്‍കുരിശ് പോലീസ് അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായതിനാല്‍ ഫോണില്‍ വിളിച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

പ്രശാന്തിന്‍റെ മൂന്നാം ഭാര്യയാണ് അധ്യാപിക. വാര്‍ത്ത എത്തിയതോടെ രണ്ടാം ഭാര്യയുടെ അമ്മയടക്കം തന്നെ വിളിച്ച് സംസാരിച്ചതായും കേസ് പിന്‍വലിക്കരുതെന്നും പിന്നോട്ട് പോകരുതെന്നും പറഞ്ഞതായി അധ്യാപിക ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു. താന്‍ നല്‍കിയ പരാതിയില്‍ പ്രതികളുമായി കൂത്താട്ടുകുളം പോലീസ് ഒത്തുകളിച്ചുവെന്നാണ് അധ്യാപിക പറയുന്നത്.

പ്രശാന്ത് ബൈപോളാര്‍ ഡിസീസിന് മരുന്ന് കഴിക്കുന്നയാളാണ്. വിവാഹത്തിന് മുമ്പ് ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ നല്ല പെരുമാറ്റമായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശരിയായ സ്വഭാവം മനസിലായത്. എന്നാല്‍ ട്രോമ ബോണ്ടിനുള്ളില്‍ നിന്നും പുറത്തു വരാനായില്ല. പരാതി കൊടുത്തതിന് ശേഷം ഭര്‍ത്താവ് ഫോണില്‍ വിളിച്ച് കരഞ്ഞു. നിന്‍റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. വാര്‍ത്തകള്‍ വന്ന ശേഷം വിളിച്ചിട്ടില്ല.

കൂത്താട്ടുകുളം പോലീസ് ആദ്യം തന്നെ ഒത്തു കളിച്ചു. അത് മനസിലായതോടെ എസ്പിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 15ന് എഫ്‌ഐആര്‍ ഇട്ട ശേഷം തൃശൂരിലേക്ക് മടങ്ങിയ തന്നെ 16ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്ക് മൊഴി എടുക്കാനായി വിളിച്ചു വരുത്തി. ക്രൂര മര്‍ദനമേറ്റ തന്‍റെ കൂടെ ആശുപത്രിയിലേക്ക് വരാന്‍ പോലും പോലീസ് തയാറായിരുന്നില്ല. പോലീസ് പേടിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോളു എന്ന് പറഞ്ഞ്, ഭര്‍ത്താവിന് താക്കീത് നല്‍കി പോവുകയാണ് ചെയ്തത്.

മൊഴി എടുക്കാനായി സ്റ്റേഷനിലേക്ക് പോയപ്പോള്‍ ആദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് മ്യൂച്ചല്‍ ഡിവോഴ്‌സ് ചെയ്താല്‍ പോരെ എന്നാണ്. ഒരു പോലീസുകാരന്‍ വന്നിട്ട് തന്നോടും അമ്മയോടും പറഞ്ഞു, നിങ്ങള്‍ക്ക് മൊഴിയൊക്കെ മാറ്റി പറയേണ്ടി വരും. മ്യൂച്യല്‍ ഡിവോഴ്‌സ് വാങ്ങുന്നതാണ് നല്ലത് എന്ന്. ലഹരി ഉപയോഗിച്ചു കൊണ്ട് തന്നെ ഉപദ്രവിച്ച കാര്യങ്ങള്‍ മൊഴിയില്‍ രേഖപ്പെടുത്താന്‍ ബിന്ദു എന്ന പോലീസ് ഉദ്യോഗസ്ഥ തയാറായില്ല.

നിങ്ങള്‍ക്ക് ഇതൊക്കെ മാറ്റി പറയേണ്ടി വരും ഒരു ദിവസം, കെട്ടോ മോളെ എന്ന് അവരും പറഞ്ഞു. ടെലിഗ്രാമിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അവര്‍ക്ക് ഒരുപാട് കോളുകള്‍ വന്നിട്ടുണ്ട്. പാലക്കുഴയിലെ മുന്‍ മെമ്പര്‍ ആയ ജോണി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തന്നെയും അമ്മയെയും വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

തന്നെയും അമ്മയെയും ലഹരിക്കേസില്‍ പെടുത്തും. പോലീസ് വീട്ടില്‍ വന്ന് എംഡിഎംഎ കണ്ടെടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ കുറിച്ച് പരാതി നല്‍കിയിട്ടും കൂത്താട്ടുകുളം എസ്എച്ച്ഒ നടപടി എടുത്തിട്ടില്ല. പ്രശാന്തിനോടും അമ്മയോടും ജോണിയോടും ചിരിച്ചു കളിച്ചാണ് എസ്എച്ച്ഒ സംസാരിക്കുന്നത്. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കഴുത്തിലെ ഡിസ്‌ക് തെറ്റിയ തന്നെ വൈകിട്ടു വരെ മഹസര്‍ തയാറാക്കണമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഇരുത്തി.

ഇയാള്‍ എംഡിഎംഎഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില്‍ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ശനിയാഴ്ച എഫ്‌ഐആര്‍ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അത് ചെയ്തിട്ടില്ല.

എഫ്‌ഐആറിലെ പോരായ്മ ചൂണ്ടിക്കാട്ടി 15ന് തന്നെ താന്‍ എസ്പിക്ക് മെയില്‍ അയച്ചിരുന്നു. ബിഎന്‍എസ് 85 മാത്രമാണ് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നാണ് കൂത്താട്ടുകുളം എസ്എച്ച്ഒയുടെ അന്വേഷണത്തില്‍ തൃപ്തികരമല്ലെന്ന് കാണിച്ച് കമ്മീഷണര്‍ക്ക് മെയില്‍ അയച്ചതെന്നും അധ്യാപിക വ്യക്തമാക്കി.

Kerala

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന വാദം തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.

ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. രണ്ടും മൂന്നും പ്രതികളായ ആന്‍റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

മജിസ്ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ആവശ്യം മജിസ്ട്രേറ്റ് കോടതിയില്‍ തന്നെ ഉന്നയിക്കാന്‍ നിര്‍ദേശിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഹര്‍ജി തള്ളിയത്.

തുടര്‍ന്ന് ഒന്നാം പ്രതിയായ റോജി അഗസ്റ്റിന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ആന്‍റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ഹാജരായില്ല. ഇതോടെ മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെയാണ് കോടതിയുടെ വിമര്‍ശനം.

അതേസമയം, വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്‍റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്നകരിമുകള്‍ മലബാര്‍ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.

National

യുഎപിഎ പ്രതിക്കു ജാമ്യം 180 ദിവസത്തിനുശേഷം മാത്രം: ഡൽഹി ഹൈക്കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മ (യു​​​എ​​​പി​​​എ) പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​നു​​​ള്ള പ​​​രി​​​ധി 90 ദി​​​വ​​​സ​​​മ​​​ല്ല 180 ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

‌ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലെ ചെ​​​ങ്കോ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജ​​​സീ​​​ർ ബി​​​ലാ​​​ൽ വാ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പ്ര​​​തി​​​ഭ എം. ​​​സിം​​​ഗ്, വി​​​കാ​​​സ് മ​​​ഹാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യു​​​എ​​​പി​​​എ നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ജാ​​​മ്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: കെ​എ​സ്ആ​ർ​ടി​സി​ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​യ​നാ​ട് പെ​രും​ത​ട്ട സ്വ​ദേ​ശി​യാ​യ വാ​രി​ക്കോ​ട്ട് മീ​ത്ത​ൽ വി​നീ​ത് കു​മാ​ർ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി ഇ​ന്ന് പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കൊ​ണ്ടോ​ട്ടി പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

District News

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ഉ​പ​ദ്ര​വം: പ​രാ​തി​യി​ല്ലെ​ന്ന് ര​ക്ഷി​താ​വും കു​ട്ടി​യും മൊ​ഴി ന​ല്‍​കി

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​ണ്‍​കു​ട്ടി​ക്ക് നേ​രേ ക്രൂ​ര​മാ​യ ശാ​രീ​രി​ക പീ​ഡ​നം ന​ട​ന്ന​താ​യി ആ​ക്ഷേ​പം. ചൈ​ല്‍​ഡ്‌​ലൈ​ന്‍ വി​വ​രം അ​റി​യി​ച്ച​തു പ്ര​കാ​രം കൊ​ടു​വ​ള്ളി പൊ​ലീ​സ് കു​ട്ടി​യി​ല്‍ നി​ന്നും ര​ക്ഷി​താ​വി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്തു.

പ​രാ​തി​യി​ല്ലെ​ന്നാ​ണ് കു​ട്ടി​യും ര​ക്ഷി​താ​വും അ​റി​യി​ച്ച​തെ​ന്നും​അ​തി​നാ​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കൊ​ടു​വ​ള്ളി പൊ​ലി​സ് അ​റി​യി​ച്ചു. വ​നി​താ പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ മൊ​ഴി​യും പൊ​ലി​സ് റി​പ്പോ​ര്‍​ട്ടും കൊ​ടു​വ​ള​ളി പൊ​ലി​സ് ചൈ​ല്‍​ഡ് ലൈ​ന് കൈ​മാ​റി. കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

മോ​ഷ​ണം ആ​രോ​പി​ച്ച് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ചൈ​ല്‍​ഡ്‌​ലൈ​ന്‍ പൊ​ലി​സി​നെ അ​റി​യി​ച്ച​ത്. കു​ട്ടി​യെ ര​ണ്ട് ദി​വ​സ​ത്തോ​ളം വീ​ട്ടി​നു​ള്ളി​ലെ ഒ​രു മു​റി​യി​ല്‍ അ​ട​ച്ചി​ട്ട് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. വാ​യി​ല്‍ തു​ണി തി​രു​കു​ക​യും കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ടു​ക​യും ചെ​യ്ത ശേ​ഷം അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക്ക് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ന​ല്‍​കാ​തെ പ​ട്ടി​ണി​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു.

കു​ട്ടി​യു​ടെ ശ​രീ​ര​ര​ത്തി​ല്‍ മു​റി​വു​ക​ളു​ടെ പാ​ടു​ക​ളു​ണ്ട്. സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​നാ​ണ് ര​ക്ഷി​താ​വ് കു​ട്ടി​യെ അ​ടി​ച്ച​തെ​ന്നും നി​ല​വി​ലു​ള്ള നി​യ​മം​പ്ര​കാ​രം ര​ക്ഷി​താ​വ് അ​ടി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കൊ​ടു​വ​ള്ളി പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

ആ​ല​ത്തൂ​രി​ൽ വീ​ടു​ക​ളി​ൽ ക​യ​റി സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ ര​ണ്ട് സ്ത്രീ​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ല​ത്തൂ​ർ നെ​ല്ലി​യാ​ങ്കു​ന്നം സ്വ​ദേ​ശി സു​നീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​മാ​സം എ​ട്ടി​നാ​ണ് ര​ണ്ടി​ട​ത്താ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ വീ​ടു​ക​ളി​ൽ ക​യ​റി ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്. സ്ത്രീ​ക​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​ത് കേ​ട്ട് ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും ര​ണ്ടി​ട​ത്തു നി​ന്നും സു​നീ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് സു​നീ​ഷ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം കു​റു​പ്പ​മ്പ​ടി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യ​ത്. സു​നീ​ഷി​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

മൂ​ന്നാ​ഴ്ച മു​മ്പാ​ണ് സു​നീ​ഷ് ത​മി​ഴ്‌​നാ​ട്ടി​ൽ മോ​ഷ​ണ കേ​സി​ലെ ശി​ക്ഷ ക​ഴി​ഞ്ഞ് ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, ല​ഹ​രി​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 1.30 ല​ക്ഷം രൂ​പ​യു​ടെ മീ​ൻ മോ​ഷ്ടി​ച്ചു; ചാ​ക്കി​ൽ കെ​ട്ടി ബൈ​ക്കി​ൽ ക​ട​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു 

മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 1.30 ല​ക്ഷം രൂ​പ​യു​ടെ മീ​ൻ ക​വ​ർ​ന്നു. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ബെ​ട്ടു സ്വ​ദേ​ശി അ​ബ്ദു​റ​ഹ്‌​മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഫ്രീ​സ​റു​ക​ളി​ൽ ഫൈ​ബ​ർ ബോ​ക്സി​ന​ക​ത്ത് സൂ​ക്ഷി​ച്ച മ​ത്സ്യ​മാ​ണ് മോ​ഷ്ടി​ച്ച​ത്.

ഫ്രീ​സ​റു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. .മ​ത്സ്യം കൂ​ടാ​തെ 5000 രൂ​പ​യും നാ​ല് ക​ത്തി​ക​ളും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ബു​ധ​നാ​ഴ്ച ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ്ടാ​ക്ക​ൾ ചാ​ക്കി​ൽ കെ​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​വ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണം; കശുവണ്ടി അഴിമതി കേസ് പ്രതികളുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്തുകൊണ്ട് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരനും മുന്‍ എംഡി കെ.എ. രതീഷും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിലെ അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികളുടെ ആവശ്യം.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും ആര്‍. ചന്ദ്രശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്തു നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തതിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കെ.എ. രതീഷ് ഒന്നാം പ്രതിയും ആര്‍. ചന്ദ്രശേഖരന്‍ രണ്ടാം പ്രതിയുമാണ്. അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥനായ രതീഷ് ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഖാദി ബോര്‍ഡ് സെക്രട്ടറി പദവി രാജിവെച്ചത്.

Kerala

അവയവക്കടത്ത്: ഒന്നാം പ്രതിയുടെ ജാമ്യഹര്‍ജി തള്ളി

കൊ​​ച്ചി: അ​​ന്ത​​ര്‍ സം​​സ്ഥാ​​ന ബ​​ന്ധ​​ങ്ങ​​ളു​​ള്ള അ​​വ​​യ​​വ​​ക്ക​​ട​​ത്ത് കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി​​യു​​ടെ ജാ​​മ്യ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി ത​​ള്ളി.

കു​​ന്ന​​ത്തു​​നാ​​ട് പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​യാ​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് ന​​ജീ​​ബ് ക​​ല്ല​​ത്ര​​യു​​ടെ ജാ​​മ്യ ഹ​​ര്‍ജി​​യാ​​ണ് ജ​​സ്റ്റീ​​സ് കൗ​​സ​​ര്‍ എ​​ട​​പ്പ​​ഗ​​ത്ത് ത​​ള്ളി​​യ​​ത്.

മെ​​ഡി​​ക്ക​​ല്‍ ടൂ​​റി​​സ​​ത്തി​​ന്‍റെ മ​​റ​​വി​​ല്‍ അ​​വ​​യ​​വ​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന സം​​ഘ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് ഹ​​ര്‍ജി​​ക്കാ​​ര​​നെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യാ​​ണ് ഉ​​ത്ത​​ര​​വ്.

അ​​വ​​യ​​വ​​ക്ക​​ട​​ത്ത് മാ​​ന​​വി​​ക​​ത​​ക്കെ​​തി​​രാ​​യ ഗു​​രു​​ത​​ര​​മാ​​യ കു​​റ്റ​​കൃ​​ത്യ​​മെ​​ന്നും സ​​മൂ​​ഹ​​ത്തി​​ന് മെ​​ഡി​​ക്ക​​ല്‍ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലു​​ള്ള വി​​ശ്വാ​​സം ഇ​​ത് ന​​ഷ്ട​​മാ​​ക്കു​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ല്‍ കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

Kerala

വ​ട​ക​ര​പ്പ​തി കൊ​ല​പാ​ത​ക​ക്കേ​സ്: മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ വ​ട​ക​ര​പ്പ​തി​യി​ലെ കൊ​ല​പാ​ത​ക കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ആ​ട്ട​യാ​മ്പ​തി സ്വ​ദേ​ശി​ക​ളാ​യ മ​രി​യാ​ദാ​സ്, സ്‌​റ്റീ​ഫ​ൻ, വി​നീ​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ട​ക​ര​പ്പ​തി​യി​ൽ കാ​ള​വ​ണ്ടി​യോ​ട്ടം പ​രി​ശീ​ല​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ലാ​ലാ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ട്ട​യാ​മ്പ​തി ലാ​ലാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ നെ​ൽ​സ​ൺ, ജെ​ൻ​സ​ൺ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് മ​റ്റ് മൂ​ന്ന് പേ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്.

കു​ത്തേ​ൽ​ക്കു​ന്ന​തി​ന് മു​മ്പ് ഷെ​ഫീ​ഖി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. നി​ല​ത്തി​ട്ട് നെ​ഞ്ചി​ല​ട​ക്കം ച​വി​ട്ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​യി​ല്‍

പു​ന​ലൂ​ര്‍: ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച ശേ​ഷം ക​ട​യി​ല്‍​നി​ന്നു 4000 രൂ​പ മോ​ഷ്‌ടി​ച്ച കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​യി​ല്‍. മ​ല​പ്പു​റം, എ​ട​വ​ണ്ണ പു​ള്ളി​പ്പാ​ടം, മു​ണ്ടം​പ​റ​മ്പ​ത്ത് വീ​ട്ടി​ല്‍ സു​ധീ​ഷ് (24) ആ​ണ് തെ​ങ്കാ​ശി​യി​ല്‍​നി​ന്നു പി​ടി​യി​ലാ​യ​ത്.

പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്ത​ര​യോ​ടെ സു​ധീ​ഷ് പ​ണം അ​പ​ഹ​രി​ച്ച​ത്. ജീ​വ​ന​ക്കാ​ര​നോ​ട് ക​ട​യു​ട​മ പ​റ​ഞ്ഞു​വി​ട്ട​താ​ണെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് സ്ഥാ​പ​ന​ത്തി​ലു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ശ്വാ​സ​ത്തി​നാ​യി സു​ധീ​ഷി​ന്‍റെ ഫോ​ണി​ല്‍​നി​ന്നു ജീ​വ​ന​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് ന​മ്പ​ര്‍ ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര​ന്‍ ക​ട​യു​ടെ ഉ​ട​മ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​യാ​ളെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം പൈ​സ​യു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നുവെന്ന വിവരം ലഭിച്ചു.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് ക​ട​യു​ട​മ എ​ന്ന വ്യാ​ജേ​ന പു​ന​ലൂ​ര്‍ എ​സ്‌​ഐ എം.​എ​സ്. അ​നീ​ഷ് ബ​ന്ധ​പ്പെ​ടു​ക​യും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു.

സു​ധീ​ഷ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ത​മി​ഴ്‌​നാ​ട് പൊ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യും തെ​ങ്കാ​ശി ബ​സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് ഇ​റ​ങ്ങി​യ സ​മ​യം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ പ​ണ​ത്തി​ല്‍ 3900 രൂ​പ ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്‌​റ്റി​ൽ. ത​ങ്ക​ളം ജ​വ​ഹ​ർ കോ​ള​നി ക​രോ​ട്ട് പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ (സെ​ബാ​ട്ടി-32) നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​ണ് സം​ഭ​വം. കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളെ മു​ൻ​പ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ത​മം​ഗ​ലം അ​ങ്ങാ​ടി​ക്ക​ര ഭാ​ഗ​ത്ത് നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടി​യ സ​മ​യം ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 0.29 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. മ​യ​ക്കു മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി ന​ഗ​ർ, പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ​ദോ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Kerala

മാ​ട്രി​മോ​ണി സൈ​റ്റു​ക​ൾ വ​ഴി വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി ത​ട്ടി​പ്പ്: പ്ര​തി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: മാ​ട്രി​മോ​ണി സൈ​റ്റു​ക​ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി സ്ത്രീ​ക​ളെ ച​തി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​പ്പാ​ലം വീ​ര​മം​ഗ​ലം സ്വ​ദേ​ശി കൂ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ൻ​സാ​ർ (40) നെ​യാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഐ​പി​എ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലെ സു​മു​ഖ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. തു​ട​ർ​ന്ന് മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി സ്ത്രീ​ക​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. ‌‌‌

പ്ര​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം, മ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ൻ​സാ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ‌‌

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

റി​മാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ കോ​ട​തി​യി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ പ്ര​തി ഒ​രാ​ഴ്ച​ക്ക് ശേ​ഷം പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ നി​ന്ന് റി​മാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി നി​തി​ൻ രാ​ജി​നെ( ജി​ത്തു-31) വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി പോലീ​സ്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ട്ടു ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 31-നാ​ണ് പോ​ക്സോ കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ നി​തി​ൻ രാ​ജ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​നൊ​പ്പം കോ​ട​തി​യി​ലെ​ത്തി​യ​ത്. ജാ​മ്യാ​പേ​ക്ഷ മാ​റ്റി​വ​ച്ച് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ, അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​ട​തി​യി​ൽ നി​ന്ന് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ​യും കോ​ട​തി ജീ​വ​ന​ക്കാ​രെ​യും വെ​ട്ടി​ച്ചാ​ണ് പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

പി​ന്നാ​ലെ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ലെ​ല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ്, ഫോ​ൺ ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​ര​ശു​പ​റ​മ്പി​ലെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ പി​ടി​ച്ചു ത​ള്ളു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. 2022ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് നി​തി​ൻ രാ​ജ്.

പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി ഇ​യാ​ൾ മു​ൻ​പ് കാ​പ്പാ കേ​സ് പ്ര​തി കൂ​ടി​യാ​യി​രു​ന്നെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ജാ​മ്യാ​പേ​ക്ഷ പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​വെ​ച്ച് റി​മാ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു. റി​മാ​ൻ​ഡ് ഉ​ത്ത​ര​വ് വ​ന്ന​യു​ട​ൻ പ്ര​തി കോ​ട​തി മു​റി​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

Kerala

ഫോ​ർ​ട്ട് കൊ​ച്ചി മി​ഡി​ൽ ബീ​ച്ചി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ബാ​ഗ് ക​വ​ർ​ന്ന കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി മി​ഡി​ൽ ബീ​ച്ചി​ൽ വ​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും മൊ​ബൈ​ൽ ഫോ​ണും അ​ട​ങ്ങി​യ ഹാ​ൻ​ഡ് ബാ​ഗ് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഫോ​ർ​ട്ട് കൊ​ച്ചി കു​മ്മി​ണി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​നോ​ജ് (ആ​ന്‍റ​ണി​യു​ടെ മ​ക​ൻ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 29-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി​ക​ൾ ഫോ​ർ​ട്ട് കൊ​ച്ചി ബീ​ച്ച് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സ​മ​യ​ത്താ​ണ് പ്ര​തി ഇ​വ​രു​ടെ ഹാ​ൻ​ഡ് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഒ​റി​ജി​ന​ൽ പാ​സ്‌​പോ​ർ​ട്ട്, എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്ല​സ് ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഫോ​ർ​ട്ട് കൊ​ച്ചി ബീ​ച്ച് പ​രി​സ​ര​ത്തെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ളും മ​റ്റ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

ഫോ​ർ​ട്ട് കൊ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് കെ.​സി.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഞ്ജ​ന, സി​പി​ഒ മാ​രാ​യ ഉ​മേ​ഷ് ഉ​ദ​യ​ൻ, പ്ര​ജീ​ഷ്, സ​ബീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ തു​ട​ർ​ന്നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Kerala

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് ക്ര​മ​ക്കേ​ട്: പി.​എ​സ്. പ്ര​ശാ​ന്തും അ​ജി​കു​മാ​റും പ്ര​തി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ടി​​​ലും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. പ്ര​​​ശാ​​​ന്തും മു​​​ൻ ബോ​​​ർ​​​ഡ് അം​​​ഗം അ​​​ജി​​​കു​​​മാ​​​റും പ്ര​​​തി​​​ക​​​ൾ. വി​​​ജി​​​ല​​​ൻ​​​സ് ഇ​​​രു​​​വ​​​രെ​​​യും പ്ര​​​തി​​​ചേ​​​ർ​​​ത്ത് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. പ്ര​​​ശാ​​​ന്ത് ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ അ​​​ര​​​വ​​​ണനി​​​ർ​​​മാ​​​ണ​​​ത്തി​​​നു വാ​​​ങ്ങി​​​യ നെ​​​യ്യി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നെ​​​ന്ന് ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​വ​​​ശ്യ​​​ത്തി​​​ന് 1.50 ല​​​ക്ഷം ലി​​​റ്റ​​​ർ നെ​​​യ്യ് മി​​​ൽ​​​മ​​​യി​​​ൽനി​​​ന്നു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് വാ​​​ങ്ങി. ഈ ​​​നെ​​​യ്യ് പ​​​ന്പ​​​വ​​​രെ എ​​​ത്തി​​​യ​​​പ്പോ​​​ൾ ശു​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് സ​​​ന്നി​​​ധാ​​​ന​​​ത്തേ​​​ക്ക് എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ തി​​​രി​​​മ​​​റി ന​​​ട​​​ന്നു​​​വെ​​​ന്നും ഗു​​​ണ​​​മേ​​​ന്മ കു​​​റ​​​വാ​​​യി​​​രു​​​ന്നു എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ.

യ​​​ഥാ​​​ർ​​​ഥ നെ​​​യ്യ് മ​​​റി​​​ച്ചുവി​​​റ്റ ശേ​​​ഷം ഗു​​​ണ​​​മേ​​​ന്മ കു​​​റ​​​ഞ്ഞ നെ​​​യ്യ് സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​ച്ചെ​​​ന്നാ​​​ണ് ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ട​​​പാ​​​ടി​​​ൽ ദേ​​​വ​​​സ്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​രാ​​​രി ബാ​​​ബു, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്.​​​ പ്ര​​​ശാ​​​ന്ത്, ബോ​​​ർ​​​ഡ് അം​​​ഗം അ​​​ജി​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം.

തമിഴ്നാട് കന്പനിയുടെ ടെൻഡറിൽ ലി​​​റ്റ​​​റി​​​ന് 369 രൂ​​​പ

നെ​​​യ്യ് വാ​​​ങ്ങു​​​ന്ന ഇ​​​ട​​​പാ​​​ടി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഇ- ​​​ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ച്ചി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഒ​​​രു ക​​​ന്പ​​​നി ലി​​​റ്റ​​​റി​​​ന് 369 രൂ​​​പ നി​​​ര​​​ക്കി​​​ൽ നെ​​​യ്യ് ന​​​ൽ​​​കാ​​​മെ​​​ന്ന് ടെ​​​ൻ​​​ഡ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ടെ​​​ൻ​​​ഡ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മി​​​ൽ​​​മ ഒ​​​രു ലി​​​റ്റ​​​ർ നെ​​​യ്യ് ന​​​ൽ​​​കാ​​​ൻ 510 രൂ​​​പ വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ന്പ​​​നി ന​​​ൽ​​​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞി​​​രു​​​ന്ന നെ​​​യ്യു​​​ടെ ഗു​​​ണ​​​മേ​​​ന്മ പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി.

ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലും ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള​​​തു​​​മാ​​​യ നെ​​​യ്യ് ന​​​ൽ​​​കാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ ക​​​ന്പ​​​നി​​​യെ ഒ​​​ഴി​​​വാ​​​ക്കി കൂ​​​ടി​​​യ വി​​​ല​​​യ്ക്ക് ഇ​​​ട​​​പാ​​​ട് മി​​​ൽ​​​മ​​​യ്ക്ക് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​ഇ​​​ട​​​പാ​​​ടി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് 2.30 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചെ​​​ന്നാ​​​ണ് ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മി​​​ൽ​​​മ​​​യി​​​ൽനി​​​ന്നും നെ​​​യ്യ് വാ​​​ങ്ങാ​​​നു​​​ള്ള ക​​​രാ​​​റി​​​നു​​​ പി​​​ന്നി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന മു​​​രാ​​​രി​​​ ബാ​​​ബു ആ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യെ പി​​​എ​​​സ്. പ്ര​​​ശാ​​​ന്തും അ​​​ജി​​​കു​​​മാ​​​റും പി​​​ന്തു​​​ണ​​​ച്ചു. എ​​​ന്നാ​​​ൽ ദേ​​​വ​​​സ്വ​​​ത്തി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​യോ​​​ജി​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഈ ​​​ഇ​​​ട​​​പാ​​​ടി​​​ൽ മി​​​ൽ​​​മ​​​യി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ലും പങ്ക്

മു​​​രാ​​​രി ബാ​​​ബു​​​വും പി.​​​എ​​​സ്. പ്ര​​​ശാ​​​ന്തും അ​​​ജി​​​കു​​​മാ​​​റും ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ലും പ്ര​​​തി​​​ക​​​ളാ​​​ണ്. മു​​​രാ​​​രി ബാ​​​ബു സ​​​മീ​​​പ​​​കാ​​​ല​​​ത്ത് രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞി​​​രു​​​ന്നു. പ്ര​​​ശാ​​​ന്തും അ​​​ജി​​​കു​​​മാ​​​റും നി​​​ല​​​വി​​​ൽ ജ​​​യി​​​ലിലാ​​​ണ്. നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ടി​​​ൽ ഇ​​​രു​​​വ​​​രെ​​​യും വി​​​ജി​​​ല​​​ൻ​​​സ് ജ​​​യി​​​ലി​​​ലെ​​​ത്തി ചോ​​​ദ്യം ചെ​​​യ്യും.

നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ട് വി​​​വ​​​രം പു​​​റ​​​ത്തു വ​​​ന്ന​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യ ഇ​​​ട​​​പെ​​​ടു​​​ക​​​യും എ​​​സ്ഐ​​​ടി രൂ​​​പീ​​​ക​​​രി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണത്തിന് ഉ​​​ത്ത​​​ര​​​വി​​​ടുകയും ചെയ്തിരു​​​ന്നു.

വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി എം.​​​ജെ. സോ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​വൈ​​​എ​​​സ്പി ഹ​​​രി​​​യും നാ​​​ല് സി​​​ഐ മാ​​​രും ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​ത്തെ​​​യാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ദേ​​​വ​​​സ്വം ബ​​​ഞ്ച് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ മെ​​​യി​​​ൻ സ്റ്റോ​​​റി​​​ലേ​​​ക്ക് സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ലും ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നു​​​വെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലും പു​​​റ​​​ത്തു വ​​​ന്നി​​​രു​​​ന്നു.

Kerala

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിക്ക് പീഡനം; കേസിൽ അച്ഛനടക്കം ഏഴ് പ്രതികൾ

പ​ത്ത​നം​തി​ട്ട: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്.  പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ താ​മ​സി​ച്ചി​രു​ന്ന ​വാ​ട​ക​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യും അ​തേ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മ​റ്റൊ​രു വ്യ​ക്തി​യു​മാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലാ​ണ് കു​ട്ടി സ്വ​ന്തം പി​താ​വി​ൽ നി​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. നി​ല​വി​ൽ വി​ദേ​ശ​ത്തു​ള്ള കു​ട്ടി​യു​ടെ അ​ച്ഛ​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

സ്കൂ​ളി​ൽ വ​ച്ച് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ഡ​ബ്ല്യു​സി (CWC) വ​ഴി വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ല​യാ​ല​പ്പു​ഴ പോ​ലീ​സാ​ണ് ഈ ​കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു കേ​സ് പെ​രു​നാ​ട് പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ബാ​ക്കി മ​റ്റു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട്; ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട് കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​തി​യാ​കും. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം‌ ഇ​ന്ന് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ. ​അ​ജി​കു​മാ​റി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കും. എ​സ്ഐ​ടി വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​ജി​ല​ൻ​സി​ലെ അ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. മേ​ൽ​നോ​ട്ട ചു​മ​ത​ല​യ്ക്ക് മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക കൈ​മാ​റി. എ​സ്പി​മാ​രാ​യ ജു​വ​ന​പ്പു​ടി മ​ഹേ​ഷ്, എം.​ജെ. സോ​ജ​ൻ, ആ‍​ർ. ബി​നു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ന​ൽ​കി​യ​ത്.

വി​ജി​ല​ൻ​സ് മേ​ധാ​വി മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ് പ​ട്ടി​ക ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മെ​യി​ൻ സ്റ്റോ​റി​ലേ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2017 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​ത്ത് 10 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

ഇഡി ആക്രമണം: രണ്ട് പ്രതികള്‍ക്കുകൂടി ജാമ്യം

കൊ​​​ച്ചി: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​സ​​​തി​​​യി​​​ല്‍ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ സി​​​പി​​​എം പ്ര​​​വ​​​ര്‍ത്ത​​​ക​​​രാ​​​യ ര​​​ണ്ട് പ്ര​​​തി​​​ക​​​ള്‍ക്കു​​​കൂ​​​ടി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ജാ​​​മ്യം.

ഷ​​​ഹി​​​ന്‍, നി​​​തി​​​ന്‍ രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണു ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് ജാ​​​മ്യം ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ട് ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ലാ​​​യി 13 പേ​​​ര്‍ക്കു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. അ​​​തേ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​ര്‍ക്കും ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്.

Kerala

കാട്ടാക്കടയിലെ വിദ്യാര്‍ഥിയുടെ മരണം; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു.

ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. 

ആദിശേഖറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് പ്രിയരഞ്ജനു വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവന്‍ നായര്‍ വാദിച്ചു. കാറിന്‍റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.  വിചാരണക്കോടതിയുടെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്‍റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്.

ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. 

കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന്‍ കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷ വിധിച്ചത്. 

Kerala

ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ടി​ന​ക​ത്ത് ക​യ​റി; പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ്വ​ർ​ണ​വും പ​ണ​വു​മാ​യി ക​ട​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. നേ​മം വെ​ള്ളാ​യ​ണി ശാ​ന്തി​വി​ള വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​ഫ്സ​ർ ( 30 ), നേ​മം ഇ​ട​യ്ക്കോ​ട് ചാ​ന​ൽ​ക്ക​ര ഷ​മീ​ർ മ​ൻ​സി​ലി​ൽ ഷ​മീ​ർ ( 33 ) , വെ​ങ്ങാ​നൂ​ർ ക​ട്ട​ച്ച​ൽ​ക്കു​ഴി മേ​ലെ ഭാ​വ​നാ​ല​യ​ത്തി​ൽ രാ​കേ​ഷ് (35 ) , ക​ട്ട​ച്ച​ൽ​ക്കു​ഴി മേ​ലെ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​ന്തു (27 ), ചെ​ങ്ക​ൽ കാ​ക്ക​നാ​ട് വീ​ട്ടി​ൽ വി​നീ​ത് ( 36 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 29ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് പാ​പ്പ​നം​കോ​ട് തു​ല​വി​ള​യി​ലാ​ണ് സം​ഭ​വം. ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ എ​ന്ന വ്യാ​ജേ​ന വീ​ടി​ന​ക​ത്ത് ക​യ​റി നി​രീ​ക്ഷി​ച്ച ശേ​ഷം പു​റ​ത്തു​നി​ന്ന മ​റ്റു​ള്ള​വ​രെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പ​ണം മോ​ഷ്ടി​ച്ച​തും മാ​ല​യും ലോ​ക്ക​റ്റും പൊ​ട്ടി​ച്ചു കൊ​ണ്ടു​പോ​യ​തും. 4000 രൂ​പ​യും മാ​ല​യും ലോ​ക്ക​റ്റും പി​ടി​ച്ചു പ​റി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

പ്ര​തി​ക​ൾ പി​ടി​ച്ചു പ​റി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ല​രാ​മ​പു​ര​ത്തെ ഒ​രു ജ്വ​ല്ല​റി​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ അ​ഫ്സ​റും രാ​കേ​ഷും സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​യ​ൽ​വാ​സി​യാ​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ

ആ​ല​പ്പു​ഴ: തു​മ്പോ​ളി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ഏ​ലി​യാ​മ്മ(​ചി​ന്ന​മ്മ)​യെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ പ്ര​തി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മാ​ഞ്ഞാ​ലി​ക്കാ​ട് വീ​ട്ടി​ൽ ഫ്രി​ല്ലി​യ്ക്ക്(39) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ.

ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എം. ​ഷു​ഹൈ​ബ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 15 വ​ർ​ഷം വേ​റെ​യും ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

2010 ഓ​ഗ​സ്റ്റ് 12 നാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം. ഏ​ലി​യാ​മ്മ ടീ​ച്ച​റി​ന്‍റെ നാ​ല് മ​ക്ക​ളും ഭ​ർ​ത്താ​വും വി​ദേ​ശ​ത്താ​യി​രു​ന്നു. ഏ​ലി​യാ​മ്മ​യും ജോ​ലി​ക്കാ​രി​യും മാ​ത്ര​മാ​ണ് തു​മ്പോ​ളി​യി​ലെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​ലി​ക്കാ​രി വീ​ട്ടി​ൽ പോ​യ സ​മ​യം അ​യ​ൽ​വാ​സി​യാ​യ ഫ്രി​ല്ലി, ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്.

മു​ഖ​ത്ത് മു​ള​ക് പൊ​ടി വി​ത​റി പി​ന്നി​ൽ നി​ന്ന് ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് കൈ​ക​ളി​ലും ക​ഴു​ത്തി​ലും മു​റി​വ് ഉ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഏ​ലി​യാ​മ്മ​യു​ടെ വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു. പി​ന്നീ​ട് ഏ​ലി​യാ​മ്മ​യു​ടെ സ്വ​ർ​ണ വ​ള​ക​ളും മാ​ല​യും മോ​ഷ്ടി​ച്ചു. മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ഫ്രി​ല്ലി ഇ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​ത്.

ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ വ​ഴി​തെ​റ്റി​ക്കാ​നും പ്ര​തി ശ്ര​മി​ച്ചു. ത​മി​ഴ് നാ​ടോ​ടി സം​ഘ​ത്തെ ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ൽ ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി​യ ഫ്രി​ല്ലി​യെ ആ​ദ്യം പോ​ലീ​സ് വി​ശ്വ​സി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​രി​ൽ ട്രെ​യി​നി​ൽ നി​ന്ന് ഒ​രു നാ​ടോ​ടി സം​ഘ​ത്തെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. തു​ട​ർ​ന്ന് ഫ്രി​ല്ലി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

തു​ട​ർ​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. 2010 സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. തോ​മ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ബി​സി​ഐ​ഡി ഇ​ൻ​സ്പെ​ക്ട​ർ എ. ​ന​സീ​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ 70 ഓ​ളം സാ​ക്ഷി​ക​ളും നി​ര​വ​ധി തൊ​ണ്ടി മു​ത​ല​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Latest News

Corehub Up