x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര ക​വ​ർ​ച്ചാകേ​സി​ലെ പ്ര​തി വാ​ള​യാ​റി​ൽ പി​ടി​യി​ൽ


Published: June 28, 2026 07:10 AM IST | Updated: June 28, 2026 07:10 AM IST

നീ​ലേ​ശ്വ​രം: കോ​ട്ട​പ്പു​റം ശ്രീ​വൈ​കു​ണ്ഠ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ളും ഓ​ഫീ​സ് ഷെ​ൽ​ഫും കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ വ​ച്ച് പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു (32) വി​നെ​യാ​ണ് എ​സ്ഐ അ​ബൂ​ബ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മേ​യ് 24നു ​രാ​ത്രി​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പ്ര​തി വാ​ള​യാ​റി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പെ​ട്ടെ​ന്നു​ള്ള നീ​ക്ക​ത്തി​ലൂ​ടെ പ്ര​തി​യെ കു​ടു​ക്കി​യ​ത്. നീ​ലേ​ശ്വ​രം എ​സ്ഐ കെ. ​അ​ജി​ത പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെു​ത്തി. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Accused temple robbery case arrested

Recent News

Corehub Up