തൃശൂർ: സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമസ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനു കത്തു നൽകിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.
കെ. ജയകുമാർ നിഷ്പക്ഷനാണെന്ന നിലപാടിലാണ് സർക്കാർ. നിയമനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ടു. ഉത്തരവു പിൻവലിച്ചില്ലെങ്കിൽ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോകും.
സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കുറ്റപത്രം വന്നതിനുശേഷം മാത്രമേ ഇടപെടാൻ കഴിയൂ. തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Tags : gold-smuggling accused Devaswom Minister K. Muralidharan