x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രക്ഷാപ്രവർത്തന' കേസ്: പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ആലപ്പുഴ ബ്യൂറോ
Published: June 2, 2026 12:40 PM IST | Updated: June 2, 2026 12:40 PM IST

ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആലപ്പുഴ ജില്ല സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അഞ്ച് പേരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പോലീസുകാർ ഒളിവിലല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.

കെഎസ്​യു-യൂത്ത് കോൺഗ്രസ് ​നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ ഗൺ​മാൻമാരടക്കമുള്ള പോലീസുകാർക്കെതിരെ പ്രത്യേകഅന്വേഷണസംഘം (എസ്​ഐടി) വധശ്രമത്തിന്​ ​കേസെടുത്തിട്ടുണ്ട്.

കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും ശനിയാഴ്ച ആലപ്പുഴ ജുഡിഷ്യൻ ഫസ്റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായി ഹർജി നൽകിയപ്പോഴാണ് പ്രത്യേകഅന്വേഷണ സംഘം ജാമ്യമില്ലവകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയുള്ള പുതിയ റിപ്പോർട്ട് കോടതിക്ക് നൽകിയത്.

മുഖ്യമന്ത്രിയുടെ വാഹത്തിന് അകമ്പടി സേവിച്ച മറ്റ്​ പ്രതികളും പോലീസുകാരുമായ അരുൺ, വിപിൻ, ഷൈജു, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.

ഗൺമാൻമാരായ അനിൽകുമാറും സന്ദീപും നേരത്തെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന്​ പിന്നാലെയാണ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാനുള്ള നീക്കം നടത്തിയത്​. ഇതറിഞ്ഞ്​ പോലീസ്​ സംഘവും എസ്​ഐടി അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. കീഴടങ്ങി ജാമ്യം എടുക്കാനുള്ള നീക്കത്തെ തടയിടാൻ എസ്​.ഐ.ടി കോടതിയിൽ പുതിയവകുപ്പുകൾ ചുമത്തി റിപ്പോർട്ട്​ സമർപ്പിച്ചത്​.

Tags : Bail application accused police

Recent News

Corehub Up