x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; മു​ഖ്യ​പ്ര​തി സൈ​നി​ക​ൻ

വെബ് ഡെസ്ക്
Published: July 3, 2026 10:26 AM IST | Updated: July 3, 2026 10:28 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യ യു​വാ​വ് സൈ​നി​ക​ൻ. ഇ​യാ​ൾ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണെ​ന്നാ​ണ് വി​വ​രം.

ഹേ​മാം​ബി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​സ്.​ഐ​മാ​രാ​യ സു​ദ​ർ​ശ​ന, ജോ​ൺ സേ​വ്യ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ഓ​ടെ മ​ല​മ്പു​ഴ പ​യ്യ​ക്കു​ന്ന് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലും മ​ല​മ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ പോ​ലീ​സ് ത​ട​ഞ്ഞു. വാ​ഹ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി. പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ സം​ഘം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത​ത്.

 

 

Tags : Operation Toofan army soldier accused

Recent News

Corehub Up