x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സി​ജെ​പി പ​ണി തു​ട​ങ്ങി'; മ​ദ്യ​പി​ച്ച് ക്ലാ​സ് മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ പ്ര​ധാ​നാ​ധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

ഓൺലൈൻ ഡെസ്ക്
Published: August 18, 2026 05:28 PM IST | Updated: August 18, 2026 05:29 PM IST

ഡ്യൂട്ടി സമയത്ത് ഉറക്കം, പ്രധാനാധ്യാപകന് സസ്പെൻഷൻ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഭാ​ജി​ന​ഗ​റി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രൈ​മ​റി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യ​പ​ക​ൻ വി​നോ​ദ് ക​ട്‌​കെ​പ്യെരപധാ  മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ ക്ലാ​സ് മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​ജെ​പി  രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന 'സ്കൂ​ൾ ന​ന്നാ​ക്കൂ' എ​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. 

പ്ര​ധാ​നാ​ധ്യ​പ​ക​ൻ മ​ദ്യ​ല​ഹ​രി​യി​ൽ ത​റ​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യ​ത്. ക​ട്‌​കെ പ​തി​വാ​യി മ​ദ്യ​പി​ച്ച് സ്കൂ​ളി​ലെ​ത്താ​റു​ണ്ടെ​ന്നും, വി​ദ്യാ​ർ​ഥി​ക​ളോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ക്ലാ​സു​ക​ൾ എ​ടു​ക്കാ​തെ നാ​ട്ടു​കാ​രെ​ക്കൊ​ണ്ട് ക്ലാ​സു​ക​ൾ എ​ടു​പ്പി​ച്ചി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ തെ​ളി​വു​ക​ളു​ടെ​യും പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പ​രി​ഷ​ത്ത് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും, ന​ൽ​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ മ​ഹാ​രാ​ഷ്ട്ര ജി​ല്ലാ പ​രി​ഷ​ത്ത് ജി​ല്ലാ സ​ർ​വീ​സ​സ് ആ​ക്ട് പ്ര​കാ​രം ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് 15-നാ​ണ് സി​ജെ​പി ഈ ​പ്ര​ത്യേ​ക ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. 

Tags : CJP Headmaster Suspension LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up