x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​സ​ങ്ങ​ൾ നീ​ങ്ങി; പ​മ്പ​യി​ൽ 'അ​തി​മ​നോ​ഹ​രം' കാ​മ​റ ഓ​ൺ

വെബ് ഡെസ്ക്
Published: August 18, 2026 02:34 PM IST | Updated: August 18, 2026 02:49 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന അ​തി​മ​നോ​ഹ​രം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും ആ​രം​ഭി​ച്ചു. സ​ന്നി​ധാ​നം ഉ​ൾ​പ്പെ​ടു​ന്ന പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി നേ​ടു​ക​യാ​യി​രു​ന്നു. പ​മ്പ, നി​ല​യ്ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണം ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്നും വ​നം, വ​ന്യ​ജീ​വി, പ​രി​സ്ഥി​തി എ​ന്നി​വ​യ്ക്ക് യാ​തൊ​രു കോ​ട്ട​വും ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് മേ​ഖ​ല​യി​ൽ ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വനംവകുപ്പ് അധികൃതർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം നി​ബ​ന്ധ​ന​ക​ളോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് റാ​ന്നി ഡി​എ​ഫ്ഒ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തുടർന്നാണ് കോ‌‌ടതി അനുമതി നൽകിയത്.

Tags : Athimanoharam Mohanlal Cinema Pamba Nilakkal

Recent News

Corehub Up