x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​ജെ. ജോ​സ​ഫി​ന് ക്യാ​ബി​ന​റ്റ് പ​ദ​വി വേ​ണം; കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

വെബ് ഡെസ്ക്
Published: October 5, 2026 10:50 AM IST | Updated: October 5, 2026 10:50 AM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ , പി.​ജെ. ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​ജെ. ജോ​സ​ഫി​ന് അ​ർ​ഹ​മാ​യ പ​ദ​വി​ക​ൾ വൈ​കു​ന്ന​തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​തൃ​പ്തി. അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ത് മു​ത​ൽ പി.​ജെ.​ജോ​സ​ഫി​ന് ക്യാ​ബി​ന​റ്റ് പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​താ​ണ് പു​തി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​രി​ക്കാ​തെ മാ​റി​നി​ന്ന ജോ​സ​ഫി​ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ആ​വ​ശ്യം. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എം.​കെ. മു​നീ​റി​നും ജി. ​ദേ​വ​രാ​ജ​നും ക്യാ​ബി​ന​റ്റ് പ​ദ​വി അ​നു​വ​ദി​ച്ചെ​ങ്കി​ലും പി.​ജെ. ജോ​സ​ഫി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യം മ​ന്ത്രി​സ​ഭാ അ​ജ​ൻ​ഡ​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മോ​ൻ​സ് ജോ​സ​ഫ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക് ക്യാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കി​യ​തി​ല​ല്ല പി.​ജെ. ജോ​സ​ഫി​ന് പ​ദ​വി ല​ഭി​ക്കാ​ത്ത​തി​ലാ​ണ് പാ​ർ​ട്ടി​യു​ടെ അ​തൃ​പ്തി​യെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തൃ​പ്തി നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​ൻ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​നെ പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി മോ​ൻ​സ് ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. വ​യോ​ജ​ന ക​മ്മീ​ഷ​ൻ, കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന പ​ദ​വി​ക​ളി​ലൊ​ന്ന് പി.​ജെ.​ജോ​സ​ഫി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ.

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ വി​ഭ​ജ​ന​ത്തി​ലും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ള കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കും. മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ത്ത് ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​നു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ചി​രു​ന്ന​താ​യും അ​തേ രീ​തി​യി​ലു​ള്ള പ​രി​ഗ​ണ​ന വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Tags : KeralaCongress P.J.Joseph MonsJoseph Cabinet Rank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up