പക്ഷിപ്പനിക്കെതിരേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ
ന്യൂഡൽഹി: പക്ഷിപ്പനിക്കെതിരേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ പുറത്തിറക്കി. ഭോപ്പാലിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽ (ഐസിഎആർ) നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാക്സിൻ രാജ്യത്തിനു സമർപ്പിച്ചു.
പക്ഷിപ്പനി പ്രതിരോധത്തിലും മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുമായി ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടമാണു വാക്സിനെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വാക്സിൻ ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ ഉദാഹരണമാണ്.
വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ സംഘത്തെ മന്ത്രി അഭിനന്ദിച്ചു. ഐസിഎആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസാണ് വാക്സിൻ വികസിപ്പിച്ചത്.
Tags : Bird flu vaccine India Launched Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ICAR