തിലക് വർമ
ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ എ 306 റണ്‍സിന് നേപ്പാളിനെ പരാജയപ്പെടുത്തി. ഇന്ത്യ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 332 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ നേപ്പാൾ 11.3 ഓവറിൽ വെറും 26 റണ്‍സിന് പുറത്തായി.
ലിസ്റ്റ് എ ക്രിക്കറ്റിൽ റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. സ്കോർ: ഇന്ത്യ- 50 ഓവറിൽ 332/9. നേപ്പാൾ- 11.3 ഓവറിൽ 26.
ക്യാപ്റ്റൻ തിലക് വർമ (107), കുമാർ കുശാഗ്ര (117) നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിൽ നേപ്പാൾ ബാറ്റർമാരിൽ ഒരാൾക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി പ്രിൻസ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷിത് റാണ നാലും ഷഹബാസ് അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
Tags : Asia Cup Rising Stars Cricket Wins India Cricket