Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asia Cup

ഇ​​ന്ത്യ മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍

സിം​​ഗ​​പ്പു​​ര്‍: ഫി​​ബ 3x3 ഏ​​ഷ്യാ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​വു​​മാ​​യി ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍. യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ച്ച് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാ​​മ​​താ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം.

റാ​​ങ്കിം​​ഗി​​ല്‍ മു​​ന്നി​​ലു​​ള്ള ക​​സാ​​ക്കി​​സ്ഥാ​​ന്‍, ഹോ​​ങ്കോം​​ഗ്, ചൈ​​ന ടീ​​മു​​ക​​ളെ ഓ​​രോ പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ​​ത്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബെ​​ഹ​​റി​​നെ 21-12നും ​​തോ​​ല്‍​പ്പി​​ച്ചു.

Sports

വീ​ണ്ടും ആ​വേ​ശ​പ്പോ​ര്; അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ-​പാ​ക് ഫൈ​ന​ൽ

ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പി​ൽ സ്വ​പ്ന ഫൈ​ന​ൽ. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ‌ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ദു​ബാ​യി​യി​ലെ ഐ​സി​സി അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ സ​മ‍​യം രാ​വി​ലെ 11നാ​ണ് മ​ത്സ​രം.

ഇ​ന്ന് ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ ശ്രീ​ല​ങ്ക​യെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ​യും ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ‍​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. വി​ഹാ​ൻ 61 റ​ൺ​സും ആ​രോ​ൺ 58 റ​ൺ​സു​മെ​ടു​ത്തു. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ര​സി​ത് നിം​സാ​ര ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

ര​ണ്ടാം സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 122 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 16.3 ഓ​വ​റി​ൽ പാ​ക്കി​സ്ഥാ​ൻ മ​റി​ക​ട​ന്നു.

 

Sports

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് സെമിഫൈനൽ: ഇന്ത്യയ്ക്കെതിരെ ശ്രീ​ല​ങ്ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സെമിഫൈനലിൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. വെ​റ്റ് ഔ​ട്ട്ഫീ​ൽ​ഡി​നെ തു​ട​ർ​ന്ന് 20 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 138 റ​ൺ​സാ​ണ് ശ്രീ​ല​ങ്ക എ​ടു​ത്ത​ത്.

42 റ​ൺ​സെ​ടു​ത്ത ച​മി​ക ഹീ​ന​ടി​ഗാ​ല​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. നാ​യ​ക​ൻ വി​മ​ത് ദി​ൻ​സാ​ര 32 റ​ൺ​സും സെ​ത്‌​മി​ക സെ​നെ​വി​ര​ത്നെ 30 റ​ൺ‌​സു​മെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഹെ​നി​ൽ പ​ട്ടേ​ലും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. കി​ഷ​ൻ കു​മാ​ർ സിം​ഗും ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ഖി​ലാ​ൻ പ​ട്ടേ​ലും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പ്: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം

ദു​ബാ​യ്: അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം. ദു​ബാ​യി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ 234 റ​ൺ​സി​ന് ത​ക​ർ​ത്തു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 434 റ​ൺ​സ് റ​ൺ​സ് പി​ന്തു​ട​ർ​ന്ന യു​എ​ഇ​യ്ക്ക് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സ് മാ​ത്ര​മാ​ണ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്.

യു​എ​ഇ​യ്ക്ക് വേ​ണ്ടി ഉ​ദ്ദി​ഷ് സു​രി​യും പൃ​ഥ്വി മ​ധു​വും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 78 റ​ൺ‌​സെ​ടു​ത്ത ഉ​ദ്ദി​ഷ് ആ​ണ് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​ർ. പൃ​ഥ്വി 50 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഹെ​നി​ൽ പ​ട്ടേ​ൽ, ഖി​ലാ​ൻ പ​ട്ടേ​ൽ, വി​ഹാ​ൻ മ​ൽ​ഹോ​ത്ര എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 433 റ​ൺ​സെ​ടു​ത്ത​ത്. വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 171 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 95 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​രോ​ണും വി​ഹാ​നും 69 റ​ൺ​സ് വീ​തം എ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി യു​ഗ് ശ​ർ​മ​യും ഉ​ദ്ദീ​ഷ് സു​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഷാ​ലോം ഡി​സൂ​സ​യും യാ​യി​ൻ റാ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

സ്കോ​ർ ഒ​പ്പ​ത്തി​നൊ​പ്പം; ഇ​ന്ത്യ എ ​ബം​ഗ്ലാ​ദേ​ശ് ​മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക്

ദോ​ഹ: ഏ​ഷ്യ ക​പ്പ് റൈ​സിം​ഗ് സ്റ്റാ​ർ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ എ ​ബം​ഗ്ലാ​ദേ​ശ് മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 194 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ഇ​ന്ത്യ​യും അ​തേ സ്കോ​ർ നേ​ടി​യ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീങ്ങി.

അ​വ​സാ​ന ഓ​വ​റി​ൽ 16 റ​ൺ​സാ​ണ് ഇ​ന്ത്യ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. ഓ​വ​റി​ലെ ആ​ദ്യ അ​ഞ്ചു​പ​ന്തി​ൽ നി​ന്ന് 12 റ​ൺ​സെ​ടു​ത്ത​തോ​ടെ അ​വ​സാ​ന പ​ന്തി​ൽ ല​ക്ഷ്യം നാ​ലു​റ​ൺ​സാ​യി. ഹ​ർ​ഷ് ദു​ബെ അ​ടി​ച്ച ഷോ​ട്ടി​ൽ ഇ​ന്ത്യ മൂ​ന്ന് റ​ൺ​സ് ഓ​ടി​യെ​ടു​ത്ത​തോ​ടെ മ​ത്സ​രം ടൈ ​ആ​യി.

ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ 19 റ​ൺ​സെ​ടു​ത്താ​ണ് വൈ​ഭ​വ് ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ഓ​വ​റി​ലും ബം​ഗ്ലാ​ദേ​ശ് ബൗ​ള​ർ​മാ​രെ പ്ര​ഹ​രി​ച്ച​തോ​ടെ ടീം 33 ​റ​ൺ​സി​ലെ​ത്തി. പ്രി​യാ​ൻ​ഷ് ആ​ര്യ​യും സ്കോ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ന്ത്യ എ ​മൂ​ന്നോ​വ​റി​ൽ 49 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ നാ​ലാം ഓ​വ​റി​ൽ കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ക്ക​വേ വൈ​ഭ​വ് പു​റ​ത്താ​യി. 15 പ​ന്തി​ൽ നി​ന്ന് 38 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ന​മാ​ൻ ധി​റും (ഏ​ഴ്) നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലാ​യി.

44 റ​ൺ​സ് നേ​ടി​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യാ​ണ് ടോ​പ് സ്കോ​റ​ർ. ബം​ഗ്ലാ​ദേ​ശി​നാ​യി റാ​ക്കി​ബു​ള്‍ ഹ​സ​നും അ​ബു ഹൈ​ദ​ര്‍ റോ​ണി​യും ര​ണ്ടു വീ​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

അ​വ​സാ​ന ര​ണ്ട് ഓ​വ​റു​ക​ളി​ൽ ബം​ഗ്ലാ​ദേ​ശ് അ​ടി​ച്ചു​കൂ​ട്ടി​യ​ത് 50 റ​ൺ​സ്; ഇ​ന്ത്യ​ക്ക് 195 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദോ​ഹ: റൈ​സിം​ഗ് സ്‌​റ്റാ​ർ ഏ​ഷ്യാ​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ബം​ഗ്ല​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 195 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്‌​ത ബം​ഗ്ല​ദേ​ശ് ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 194 റ​ൺ​സെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശി​നെ ഹ​ബീ​ബു​ര്‍ റ​ഹ്മാ​ന്‍ സോ​ഹ​ന്‍റെ (65) ഇ​ന്നിം​ഗ്‌​സാ​ണ് മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. എ​സ്.​എം. മെ​ഹ​റോ​ബ് (18 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 48) ഇ​ന്നിം​ഗ്‌​സും മ​ത്സ​ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മെ​ഹ​റോ​ബ് ത​ക​ർ​ത്ത​ടി​ച്ച​താ​ണ് ബം​ഗ്ല​ദേ​ശി​നെ സു​ര​ക്ഷി​ത​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ര​ണ്ടോ​വ​റു​ക​ളി​ൽ 50 റ​ൺ​സാ​ണ് ബം​ഗ്ല​ദേ​ശ് ബാ​റ്റ​ർ​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.

ഗു​ർ​ജ​ൻ​പ്രീ​ത് സിം​ഗ് ര​ണ്ടും ഹ​ർ​ഷ് ദു​ബെ, സു​യാ​ഷ് ശ​ർ​മ, ര​മ​ൺ​ദീ​പ് സിം​ഗ്, ന​മ​ൻ ധീ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു വീ​ത​വും വീ​ഴ്ത്തി.

 

NRI

ഏ​ഷ്യ ക​പ്പ് വി​ജ​യം: ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കെ​ഡി​എ​ൻ​എ കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി:. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഏ​ഷ്യ ക​പ്പ് വി​ജ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) ഓ​ൺ​ലൈ​നാ​യി വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് മാ​നേ​ജ​ർ ന​വീ​ൻ ഡി. ​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​ല​ക് വ​ർ​മ, സ​ഞ്ജു സാം​സ​ൺ, ശി​വം ദു​ബെ തു​ട​ങ്ങി​യ​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലൂ​ടെ​യാ​ണ് ന​ഷ്‌​ട​പ്പെ​ട്ടെ​ന്ന് ക​രു​തി​യ മ​ത്സ​രം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ഐ​സി​സി ലെ​വ​ൽ കോ​ച്ച് കൂ​ടി​യാ​യ ന​വീ​ൻ ഡി ​ജ​യ​ൻ ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കെ​ഡി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ബ​ഷീ​ർ ബാ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​സീ​സ് തി​ക്കോ​ടി, ഷി​ജി​ത് ചി​റ​ക്ക​ൽ, ടി.​എം. പ്ര​ജു, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ലീ​ന റ​ഹ്‌​മാ​ൻ ഇ​ലി​യാ​സ് തോ​ട്ട​ത്തി​ൽ, റാ​ഫി​യ അ​ന​സ്, തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, ഷാ​ജ​ഹാ​ൻ താ​ഴ​ത്തെ ക​ള​ത്തി​ൽ, എം.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സാ​ജി​ത ന​സീ​ർ, വി.​എ. ഷം​സീ​ർ, പ്ര​ജി​ത്ത് പ്രേം, ​വി​ന​യ​ൻ കാ​ലി​ക്ക​റ്റ്, രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങൊ​ളം എ​ന്നി​വ​ർ ആ​ശം​സ​ൾ അ​റി​യി​ച്ചു.

കെ​ഡി​എ​ൻ​എ ആ​ക്‌​ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം ​പ്ര​സാ​ദ് സ്വാ​ഗ​ത​വും വ​നി​താ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ധ്യ ഷി​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​രേ​ഷ് മാ​ത്തൂ​ർ ഏ​കോ​പ​നം ന​ട​ത്തി.

 

National

ഇ​ന്ത്യ​യ്ക്ക് ഏ​ഷ്യാ​ക​പ്പ് ട്രോ​ഫി ന​ല്‍​കി​ല്ലെ​ന്ന് ന​ഖ്‍​വി; ബി​സി​സി​ഐ നി​ര്‍​ദേ​ശം ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ് ട്രോ​ഫി ഇ​ന്ത്യ​യ്ക്ക് ന​ല്‍​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടു​മാ​യി എ​സി​സി അ​ധ്യ​ക്ഷ​നും പി​സി​ബി ചെ​യ​ര്‍​മാ​നു​മാ​യ മു​ഹ്സി​ന്‍ ന​ഖ്‌​വി.

ന​ഖ്വി​യി​ല്‍ നി​ന്ന് കി​രീ​ടം സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ടീം ​വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ട്രോ​ഫി​യും മെ​ഡ​ലു​ക​ളു​മാ​യി പി​സി​ബി അ​ധ്യ​ക്ഷ​ന്‍ ഹോ​ട്ട​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ക്പോ​രും ശ​ക്ത​മാ​യി.

ട്രോ​ഫി​യും മെ​ഡ​ലു​ക​ളു​മി​ല്ലാ​തെ ഇ​ന്ത്യ വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ക​യും മ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മ​വാ​യ​ത്തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ബി​സി​സി​ഐ മു​ന്‍​കൈ​യെ​ടു​ത്ത​ത്.

ഇ​ത​നു​സ​രി​ച്ച് എ​സി​സി–​ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി യോ​ഗം ചേ​ര്‍​ന്നു. ഈ ​യോ​ഗ​ത്തി​ലും ന​ഖ്വി അ​ങ്ങേ​യ​റ്റം പ​രു​ഷ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്.

ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​തോ ട്രോ​ഫി​യെ കു​റി​ച്ചോ സം​സാ​രി​ക്കാ​നും ന​ഖ്‍​വി താ​ല്‍​പ​ര്യം കാ​ണി​ച്ചി​ല്ല. എ​സി​സി ആ​സ്ഥാ​ന​ത്ത് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും എ​ത്തി​ക്ക​ണ​മെ​ന്നും ത​ങ്ങ​ള്‍ അ​വി​ടെ നി​ന്നും അ​ത് എ​ടു​ത്തു​കൊ​ള്ളാ​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു​വെ​ങ്കി​ലും ന​ഖ്വി വ​ഴ​ങ്ങി​യി​ല്ല.

ഇ​ന്ത്യ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ക​യും താ​ന്‍ ത​ന്നെ ട്രോ​ഫി ന​ല്‍​കു​ക​യും ചെ​യ്യു​ന്ന പ​രി​ഹാ​രം മാ​ത്ര​മേ ത​ന്‍റെ മു​ന്‍​പി​ലു​ള്ളൂ​വെ​ന്ന​താ​ണ് ന​ഖ്‌​വി​യു​ടെ നി​ല​പാ​ട്.

Sports

ഏ​ഷ്യാ ക​പ്പ്; ഇ​ന്ത്യ x പാ​ക് ക​ലാ​ശ​പ്പോ​ര് ഇ​ന്ന്

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് ടി20 ​ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​ത്സ​രം ആ​രം​ഭി​ക്കും. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഏ​ഷ്യാ ക​പ്പ് കി​രീ​ട​വും പാ​ക്കി​സ്ഥാ​നെ​തി​രേ ടൂ​ർ​ണ​മെ​ന്‍റി​ലെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​വു​മാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​നും സൂ​പ്പ​ർ ഫോ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​നും ത​ക​ർ​ത്ത ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​പ​രാ​ജി​ത​രാ​ണ്. പാ​ക്കി​സ്ഥാ​നാ​ക​ട്ടെ ഇ​ന്ത്യ​യോ​ട് ഏ​റ്റ തു​ട​ർ​തോ​ൽ​വി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​മാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക ശ​ർ​മ്മ​യു​ടെ മി​ന്നു​ന്ന ഫോ​മാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ.

പ​വ​ർ​പ്ലേ​യെ ഇ​ത്ര​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​ർ ഏ​ഷ്യാ​ക​പ്പി​ലി​ല്ല. ക​ളി​ഗ​തി​യെ മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​ന്ന എ​ട്ട് ബാ​റ്റ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​മാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന്‍റെ ക​രു​ത്ത്. ശു​ഭ്‌​മ​ൻ ഗി​ൽ, തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, സ​ഞ്ജു സാം​സ​ൺ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്‌​സ​ർ പ​ട്ടേ​ൽ എ​ന്നി​വ ഒ​റ്റ​യ്ക്ക് മ​ത്സ​രം ജ​യി​ക്കാ​ൻ​ക​ഴി​യു​ന്ന ബാ​റ്റ​ർ​മാ​രാ​ണ്.

ബൗ​ളി​ങ്ങി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ മ​ങ്ങി​യ ഫോ​മാ​ണ് തി​രി​ച്ച​ടി. എ​ന്നാ​ൽ നി​ർ​ണായക മ​ത്സ​ര​ങ്ങ​ളി​ൽ ഫോ​മി​ലേ​ക്കു​യ​രു​ന്ന ശീ​ലം ബും​റ​യ്ക്കു​ണ്ട്. വ​രു​ൺ ച​ക്ര​വ​ർ​ത്തി - കു​ൽ​ദീ​പ് യാ​ദ​വ് - ​അ​ക്‌​സ​ർ പ​ട്ടേ​ൽ സ്‌​പി​ൻ ത്ര​യം ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ൻ​പു​ന​ട​ന്ന ര​ണ്ടു​ക​ളി​യി​ലും പാ​ക്കി​സ്ഥാനെതിരെ തി​ള​ങ്ങി​യി​രു​ന്നു.

സൂ​പ്പ​ർ ഫോ​റി​ലെ ഇ​ന്ത്യ- ശ്രീ​ല​ങ്ക അ​വ​സാ​ന മ​ത്സ​ര​ത്തി​ലേ​തി​ന് സ​മാ​ന​മാ​യി റ​ണ്‍​സ് ഒ​ഴു​കു​ന്ന പി​ച്ചാ​ണ് ഫൈ​ന​ലി​നും. എ​ന്നാ​ൽ ബാ​റ്റിം​ഗ് നി​ര​യെ എ​റി​ഞ്ഞു വീ​ഴ്ത്താ​ൻ ശ​ക്ത​രാ​യ താ​ര​ങ്ങ​ളാ​ണ് ഇ​രു ടീ​മി​ലും ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​നു​ള്ള​ത്.

Sports

പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞൊ​തു​ക്കി; ബം​ഗ്ലാ​ദേ​ശി​ന് 136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് 136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 135 റ​ണ്‍​സെ​ടു​ത്തു.

മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 23 പ​ന്തി​ല്‍ 31 റ​ണ്‍​സെ​ടു​ത്ത മു​ഹ​മ്മദ് ഹാ​രി​സാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​റാ​യ​ത്. ബം​ഗ്ലാ​ദേ​ശി​നാ​യി ട​സ്കി​ന്‍ അ​ഹ​മ്മ​ദ് മൂ​ന്നും മെ​ഹ്ദി ഹ​സ​ന്‍, റി​ഷാ​ദ് ഹൊ​സൈ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സി​ലെ ന​ഷ്ട​ത്തി​ന് പി​ന്നാ​ലെ ക്രീ​സി​ലി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നെ ഞെ​ട്ടി​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ സാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​നെ (നാല്) മടക്കി ട​സ്കി​ന്‍ ആ​ദ്യ പ്ര​ഹ​ര​മേ​ല്‍​പ്പി​ച്ചു.

പി​ന്നാ​ലെ ര​ണ്ടാം ഓ​വ​റി​ല്‍ സ​യ്യീം അ​യൂ​ബ് ഒ​രി​ക്ക​ല്‍ കൂ​ടി പൂ​ജ്യ​നാ​യി മ​ട​ങ്ങി. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കു​ന്ന​വ​ര്‍ ‌‌ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന കി​രീ​ട​പ്പോ​രി​ല്‍ ഇ​ന്ത്യ​യു​മാ​യി ഏ​റ്റു​മു​ട്ടും.

Sports

ഏ​ഷ്യാക​പ്പി​ൽ ഇന്ന് അ​യ​ൽ​പ​ക്ക പോ​രാ​ട്ടം; ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ ബം​ഗ്ലാ​ദേ​ശ്, ജ​യി​ച്ചാ​ൽ ഫൈ​ന​ൽ

ദു​ബാ​യി: ഏ​ഷ്യാക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും സം​ഘ​വും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മി​ക​ച്ച ഫോ​മി​ൽ മു​ന്നേ​റു​ന്ന ടീ​മി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് ഫൈ​ന​ൽ ബ​ർ​ത്തു​റ​പ്പി​ക്കു​ക​യാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ ല​ക്ഷ്യം. സൂ​പ്പ​ർ ഫോ​റി​ലെ ത്രി​ല്ല​ർ ക്ലൈ​മാ​ക്സൊ​രു​ക്കി​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ ഞെ​ട്ടി​ച്ച് ജ​യം നേ​ടി​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ദു​ബാ​യ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​നാ​ണ് ഇ​ന്ത്യ x ബം​ഗ്ലാ മ​ത്സ​രം.

ജ​യി​ച്ചാ​ൽ ഫൈ​ന​ൽ

ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ക്കു​ന്ന ടീ​മി​ന് ഫൈ​ന​ൽ ബ​ർ​ത്ത് ഏ​ക​ദേ​ശം ഉ​റ​പ്പി​ക്കാം. ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​പ്പോ​ൾ ബം​ഗ്ലാ​ദേ​ശ് ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ നാ​ല് വി​ക്ക​റ്റി​ന് ശ്രീ​ല​ങ്ക​യെ അ​ട്ടി​മ​റി​ച്ചു. ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്കു ഫൈ​ന​ൽ ഉ​റ​പ്പി​ക്കാം. തോ​റ്റാ​ൽ ശ്രീ​ല​ങ്ക​യു​മാ​യു​ള്ള അ​വ​സാ​ന മ​ത്സ​ര ഫ​ലം വ​രെ കാ​ത്തി​രി​ക്ക​ണം.

മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യോ പോ​യി​ന്‍റ് പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും റ​ണ്‍​റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് മു​ൻ​തൂ​ക്ക​മു​ണ്ടാ​കും. ക​ണ​ക്കു​ക​ളി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

അ​ട്ടി​മ​റി വീ​ര​ന്മാ​ർ!

ഇ​ന്ത്യ​യെ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല​ട​ക്കം അ​ട്ടി​മ​റി​ച്ച് പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​വ​രാ​ണ് ബം​ഗ്ലാ​ദേ​ശ്. സൂ​പ്പ​ർ ഫോ​ർ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 169 എ​ന്ന സ്കോ​ർ മ​റി​ക​ട​ന്ന് അ​ട്ടി​മ​റി​യു​ടെ സൂ​ച​ന ന​ൽ​കി. ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ക്കാ​ൻ ക​രു​ത്ത​രാ​ണ് ത​ങ്ങ​ളെ​ന്ന അ​വ​കാ​ശ​വാ​ദം ബം​ഗ്ലാ​ദേ​ശ് ഹെ​ഡ് കോ​ച്ച് ഫി​ൽ സി​മ്മ​ണ്‍​സ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ശ​ക്ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ൽ അ​വ​ർ അ​ജ​യ്യ​ര​ല്ലെ​ന്ന് സി​മ്മ​ണ്‍​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ശ​ക്ത​മാ​യ ബാ​റ്റിം​ഗ് ബൗ​ളിം​ഗ് നി​ര​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് ഇ​ന്ത്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡിം​ഗി​ൽ ചോ​ർ​ന്ന കൈ​ക​ൾ മാ​ത്ര​മാ​ണ് ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​ള്ള​ത്.

ബം​ഗ്ലാ​ദേ​ശി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടി​യ ബൗ​ള​ർ​മാ​രി​ൽ ഷാ​ക്കി​ബ് അ​ൽ ഹ​സ​നൊ​പ്പ​മാ​ണ് (149) മു​സ്ത​ഫി​സു​ർ റ​ഹ്‌​മാ​ൻ. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഷാ​ക്കി​ബി​നെ മ​റി​ക​ട​ന്നാ​ൽ ട്വ​ന്‍റി-20​ൽ 150 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന നാ​ലാ​മ​ത്തെ ബൗ​ള​റാ​യി മു​സ്ത​ഫി​സു​ർ മാ​റും.

നേ​ർ​ക്കു​നേ​ർ

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും 17 പ്രാ​വ​ശ്യം ഏ​റ്റു​മു​ട്ടി. 16 എ​ണ്ണ​ത്തി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു ജ​യം. ബം​ഗ്ലാ​ദേ​ശി​ന് ഒ​രു ജ​യം. 2024ൽ ​അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 133 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Sports

ല​ങ്ക​യെ എ​റി​ഞ്ഞി​ട്ടു; പാ​ക്കി​സ്ഥാ​ന് 134 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അ​ബു​ദാ​ബി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​റി​ല്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് 134 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ല​ങ്ക എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 133 റ​ണ്‍​സ് നേ​ടി​യ​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കാ​മി​ന്ദു മെ​ന്‍​ഡി​സാ​ണ് (50) ടോ​പ് സ്കോ​റ​ർ. ഷ​ഹീ​ന്‍ അ​ഫ്രീ​ദി മൂ​ന്നും ഹു​സൈ​ന്‍ താ​ലാ​ത്, ഹാ​രി​സ് റൗ​ഫ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ച്ച ടീ​മി​ല്‍ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​റ​ങ്ങി​യ​ത്.

സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യോ​ടും ശ്രീ​ല​ങ്ക ബം​ഗ്ലാ​ദേ​ശി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ൽ ഈ ​മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍ ഏ​റെ​ക്കു​റെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് പു​റ​ത്താ​വും.

Sports

ഏ​ഷ്യാ ക​പ്പ് : ടോ​സ് ജ​യി​ച്ച് ഇ​ന്ത്യ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു; ഇത്തവണയും ഹസ്തദാനമില്ല

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ടോ​സ്നേ​ടി​യ ഇ​ന്ത്യ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​മാ​നെ​തി​രെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

പേ​സ​ര്‍ ഹ​ര്‍​ഷി​ത് റാ​ണ​ക്ക് പ​ക​രം വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​ര്‍​ഷ്ദീ​പ് സിം​ഗി​ന് പ​ക​രം പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​യും ടീ​മി​ലെ​ത്തി. അ​തേ​സ​മ​യം പാ​ക് നാ​യ​ക​ൻ സ​ൽ​മാ​ൻ ആ​ഗ​യ്ക്ക് ഇ​ത്ത​വ​ണ​യും കൈ​കൊ​ടു​ക്കാ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ത​യാ​റാ​യി​ല്ല.

ടോ​സ് നേ​ടി​യി​രു​ന്നെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​നും ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്ന് പാ​ക് ക്യാ​പ്റ്റ​ൻ സ​ല്‍​മാ​ന്‍ ആ​ഘ പ​റ​ഞ്ഞു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ക​ളി​ച്ച അ​തേ പി​ച്ചി​ല്‍ ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ മ​ത്സ​ര​വും.

ടീം ​പാ​ക്കി​സ്ഥാ​ന്‍ : സ​യിം അ​യൂ​ബ്, സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ, ഫ​ഖ​ർ സ​മാ​ൻ, സ​ൽ​മാ​ൻ ആ​ഘ (ക്യാ​പ്റ്റ​ൻ), ഹു​സൈ​ൻ ത​ലാ​ത്ത്, മു​ഹ​മ്മ​ദ് ഹാ​രി​സ്, മു​ഹ​മ്മ​ദ് ന​വാ​സ്, ഫ​ഹീം അ​ഷ്റ​ഫ്, ഷ​ഹീ​ൻ അ​ഫ്രീ​ദി, ഹാ​രി​സ് റൗ​ഫ്, അ​ബ്രാ​ർ അ​ഹ​മ്മ​ദ്.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ, സ​ഞ്ജു സാം​സ​ൺ , ശി​വം ദു​ബെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

Sports

യു​എ​ഇ​യെ കീ​ഴ​ട​ക്കി പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ഫോ​റി​ൽ

ദു​ബാ​യ്: ഏ​ഷ്യാ ക​പ്പ് 2025-ൽ ​യു​എ​ഇ​യെ കീ​ഴ​ട​ക്കി പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ഫോ​റി​ൽ. 41 റ​ൺ​സി​നാ​ണ് യു​എ​ഇ​യെ പാ​ക്കി​സ്ഥാ​ൻ കീ​ഴ​ട​ക്കി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ണ്‍​സെ​ടു​ത്തു.

പാ​ക്കി​സ്ഥാ​നാ​യി ഫ​ഖ​ർ സ​ൽ​മാ​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 36 പ​ന്തി​ൽ 50 റ​ണ്‍​സാ​യി​രു​ന്നു ഫ​ഖ​ർ സ​ൽ​മാ​ന്‍റെ സ​ന്പാ​ദ്യം. ഷ​ഹീ​ൻ അ​ഫ്രീ​ദി 29 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​രു​വ​രു​ടെ​യും പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. യു​എ​ഇ​യ്ക്കാ​യി ജു​നൈ​ദ് സി​ദ്ദി​ഖ് നാ​ല് വി​ക്ക​റ്റും സി​മ്ര​ൻ​ജീ​ത് സിം​ഗ് മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ യു​എ​ഇ​യ്ക്ക് പാ​ക് ബൗ​ളിം​ഗി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. 17.4 ഓ​വ​റി​ൽ 105 റ​ണ്‍​സി​ന് യു​എ​ഇ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു. നാ​ല് ബാ​റ്റ​ർ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. 35 റ​ണ്‍​സ് നേ​ടി​യ രാ​ഹു​ൽ ചോ​പ്ര​യാ​ണ് യു​എ​ഇ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

പാ​ക്കി​സ്ഥാ​നാ​യി ഷ​ഹീ​ൻ അ​ഫ്രീ​ദി, ഹ​രീ​സ് റ​ഫ്, അ​ബ്രാ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഈ ​വി​ജ​യ​ത്തോ​ടെ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ഫോ​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഗ്രൂ​പ്പ് എ​യി​ൽ​നി​ന്ന് ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ സൂ​പ്പ​ർ ഫോ​റി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ അ​ടു​ത്ത സൂ​പ്പ​ർ ഫോ​ർ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും വീ​ണ്ടും ഏ​റ്റു​മു​ട്ടും.

Sports

ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം

ദു​ബാ​യി: രാ​ഷ്‌​ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ കാ​ര്‍​മേ​ഘ​ച്ചു​രു​ളു​ക​ള്‍​ക്കു താ​ഴെ, ഗ​ള്‍​ഫി​ലെ അ​ത്യു​ഷ്ണ​ത്തി​ല്‍ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം. പ​ഹ​ല്‍​ഗാം ഭീകരാക്ര​മ​ണ​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ക​ള​ത്തി​ല്‍ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ട​ത്തി​നു​ള്ള വേ​ദി​യൊ​രു​ക്കു​ന്നു എ​ന്ന​താ​ണ് 2025 എ​ഡി​ഷ​ന്‍ ഏ​ഷ്യ ക​പ്പി​ന്‍റെ ഹൈ​ലൈ​റ്റ്.

ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണം ബി​സി​സി​ഐ​ക്ക് ആ​ണെ​ങ്കി​ലും, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​ക​ലം വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് അ​ര​ങ്ങേ​റു​ക. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍, ഇ​രു രാ​ജ്യ​ങ്ങ​ളും ന്യൂ​ട്ര​ല്‍ വേ​ദി​യി​ലാ​ണ് നി​ല​വി​ല്‍ ക​ളി​ച്ചു​വ​രു​ന്ന​തെ​ന്ന​ത്.

വി​യ​ര്‍​ത്തൊ​ഴു​കും

ഏ​ഷ്യ ക​പ്പ് 2025 എ​ഡി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന് ദു​ബാ​യിയി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് 41 ഡി​ഗ്രി സെ​ല്‍​ഷ​സാ​ണ്. ഹ്യു​മി​ഡി​റ്റി 43 ശ​ത​മാ​ന​വും. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 37 ഡി​ഗ്രി സെ​ല്‍​ഷ​സ് ആ​യി​രി​ക്കും അ​പ്പോ​ഴ​ത്തെ താ​പ​നി​ല എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ക​ളി​ക്കാ​ര്‍ ക​ള​ത്തി​ല്‍ വി​യ​ർ​ത്തൊ​ഴു​കു​മെ​ന്നു ചു​രു​ക്കം.

5+3= 8

അ​ഞ്ച് ഐ​സി​സി ഫു​ള്‍​മെം​ബ​ര്‍ ടീ​മു​ക​ളും മൂ​ന്ന് അ​സോ​സി​യേ​റ്റ​ഡ് ടീ​മു​ക​ളും ചേ​ര്‍​ന്ന് ആ​കെ എ​ട്ട് ടീ​മു​ക​ളാ​ണ് 2025 ഏ​ഷ്യ ക​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളാ​ണ് ഫു​ള്‍ മെം​ബ​ര്‍​മാ​ര്‍. 2024 എ​സി​സി പ്രീ​മി​യ​ര്‍ ക​പ്പി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ യു​എ​ഇ, ഒ​മാ​ന്‍, ഹോ​ങ്കോം​ഗ് ടീ​മു​ക​ളാ​ണ് അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ള്‍.

ര​ണ്ടു വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പ്, 2026 ഐ​സി​സി ലോ​ക​ക​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ട്വ​ന്‍റി-20 ഫോ​ര്‍​മാ​റ്റി​ലാ​ക്കി​യ​ത്. 2023ല്‍ ​ഏ​ക​ദി​ന ഫോ​ര്‍​മാ​റ്റി​ലാ​യി​രു​ന്നു ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍.

ഫോ​ര്‍​മാ​റ്റ്, വേ​ദി​ക​ള്‍

ഇ​ന്നാ​രം​ഭി​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് 28വ​രെ നീ​ളും. ആ​കെ 19 മ​ത്സ​ര​ങ്ങ​ളാ​ണ് 2025 ഏ​ഷ്യ ക​പ്പി​ല്‍. ദു​ബാ​യി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം, അ​ബു​ബാ​ദി​യി​ലെ ഷെ​യ്ഖ് സ​യീ​ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം എ​ന്നീ വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

നാ​ലു ടീ​മു​ക​ളാ​യി തി​രി​ച്ച ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​രു ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്കു യോ​ഗ്യ​ത നേ​ടും.

സൂ​പ്പ​ര്‍ ഫോ​റി​ല്‍ എ​ല്ലാ ടീ​മു​ക​ളും ഒ​രു ത​വ​ണ വീ​തം ഏ​റ്റു​മു​ട്ടും. തു​ട​ര്‍​ന്ന് സൂ​പ്പ​ര്‍ ഫോ​റി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍ ഫൈ​ന​ലി​ല്‍ കൊ​മ്പു​കോ​ര്‍​ക്കും. സൂ​പ്പ​ര്‍ ഫോ​ര്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ദു​ബാ​യി​ലാ​ണ്.

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍

ക്രി​ക്ക​റ്റ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം 14-ാം തീ​യ​തി (ഞാ​യ​ര്‍) രാ​ത്രി എ​ട്ടി​ന് ദു​ബാ​യി​ല്‍ അ​ര​ങ്ങേ​റും. ഗ്രൂ​പ്പ് എ​യി​ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ളെ യു​എ​ഇ​ക്ക് എ​തി​രേ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 19നു ​ന​ട​ക്കു​ന്ന ഒ​മാ​ന്‍ ടീ​മി​ന് എ​തി​രാ​യ മ​ത്സ​രം ഒ​ഴി​കേ​യു​ള്ള ഇ​ന്ത്യ​യു​ടെ ബാ​ക്കി എ​ല്ലാ ക​ളി​ക​ള്‍​ക്കും ദു​ബാ​യ് വേ​ദി​യാ​കും. ഇ​ന്ത്യ x ഒ​മാ​ന്‍ പോ​രാ​ട്ടം അ​ബു​ദാ​ബി​യി​ലാ​ണ്.

ഗ്രൂ​പ്പ് എ: ​ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ഒ​മാ​ൻ, യു​എ​ഇ

ഗ്രൂ​പ്പ് ബി: ​ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഹോ​ങ്കോം​ഗ്

Sports

സൂ​ര്യ​കു​മാ​ർ ന​യി​ക്കും, ഗി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ, സ​ഞ്ജു വി​ക്ക​റ്റ് കീ​പ്പ​ർ: ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ൽ ശു​ഭ്മാ​ൻ ഗി​ൽ വൈ​സ് ക്യാ​പ്റ്റ​നാ​കും. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലു​ണ്ട്.

അ​തേ​സ​മ​യം, യ​ശ​സ്വി ജ​യ്സ്വാ​ളി​നെ​യും ശ്രേ​യ​സ് അ​യ്യ​രെ​യും ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. സൂ​ര്യ​കു​മാ​ർ യാ​ദ​വും ബി​സി​സി​ഐ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി​ത് അ​ഗാ​ർ​ക്ക​റും പ​ങ്കെ​ടു​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​ഷ്യാ ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ന്‍ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, റി​ങ്കു സിം​ഗ്, ശി​വം ദു​ബെ, ഹ​ർ​ഷി​ത് റാ​ണ, അ​ക്ഷ​ർ പ​ട്ടേ​ൽ, ജി​തേ​ഷ് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ്.

Latest News

Corehub Up