x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ് ഫൈ​ന​ൽ: ഇ​ന്ത്യ എ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ


Published: February 22, 2026 03:22 PM IST | Updated: February 22, 2026 03:22 PM IST

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശ് എ​യ്ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ ​ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ൺ​സാ​ണെ​ടു​ത്ത​ത്.

തേ​ജ​ൽ ഹ​സ​ബ്നി​സി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ എ ​ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. തേ​ജ​ൽ 51 റ​ൺ​സാ​ണെ​ടു​ത്ത​ത്. 34 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തേ​ജ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

രാ​ധാ യാ​ദ​വ് 36 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. വൃ​ന്ദാ ദി​നേ​ഷ് 19 റ​ൺ​സെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് എ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഫ​ഹി​മ ഖ​തു​ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഫ​ർ​ജാ​ന ഈ​സ്മി​നും ഫ​തെ​മ ജാ​ഹ​ൻ സോ​ണി​യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : india a score bangladesh a rising stars womens asia cup final

Recent News

Corehub Up