Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final

കേ​ര​ളം ഫൈ​ന​ലി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ഴ്ചപ​​​രി​​​മി​​​ത​​​രാ​​​യ വ​​​നി​​​ത​​​ക​​​ളു​​​ടെ എ​​​ൻ​​​വെ​​​സ്റ്റ്നെ​​​റ്റ് സെ​​​നി​​​ത് ട്രോ​​​ഫി 2026 അ​​​ഖി​​​ലേ​​​ന്ത്യ ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ളം ഫൈ​​​ന​​​ലി​​​ൽ.

കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യെ തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് കേ​​​ര​​​ളം ഫൈ​​​ന​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്.

ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​നി​​​താ ബ്ലൈ​​​ൻ​​​ഡ് ക്രി​​​ക്ക​​​റ്റ് ടീം ​​​ഒ​​​രു അ​​​ഖി​​​ലേ​​​ന്ത്യാ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്.

മ​​​ഹാ​​​രാ​​​ഷ്‌ട്ര മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 139 റ​​​ണ്‍​സ് ല​​​ക്ഷ്യം അ​​​ഞ്ചു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 14.4 ഓ​​​വ​​​റി​​​ൽ കേ​​​ര​​​ളം മ​​​റി​​​ക​​​ട​​​ന്നു.

District News

വീ​ണ്ടു​മൊ​രു കേ​ര​ളം-​പ​ഞ്ചാ​ബ് ഫൈ​ന​ൽ

മ​ല​പ്പു​റം: വീ​ണ്ടു​മൊ​രു കേ​ര​ളം-​പ​ഞ്ചാ​ബ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ന് ക​ള​മൊ​രു​ങ്ങി. 2004 സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ലാ​ണ് കേ​ര​ള​വും പ​ഞ്ചാ​ബും അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി കേ​ര​ളം ചാ​ന്പ്യ​ൻ​മാ​രാ​യി. ഡ​ൽ​ഹി അം​ബേ​ദ്ക​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ഈ ​ആ​വേ​ശ പോ​രാ​ട്ടം ന​ട​ന്ന​ത്. സി​ൽ​വ​സ്റ്റ​ർ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​യി​രു​ന്നു കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ആ​വേ​ശോ​ജ്വ​ല​മാ​യി​രു​ന്നു ആ ​മ​ത്സ​രം. നി​ശ്ചി​ത​സ​മ​യ​ത്ത് മ​ത്സ​രം 2-2 സ​മ​നി​ല. തു​ട​ർ​ന്ന് എ​ക്സ്ട്രാ ടൈ​മി​ലാ​യി​രു​ന്നു നാ​യ​ക​ൻ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ബൂ​ട്ടി​ൽനി​ന്ന് കേ​ര​ള​ത്തി​ന്‍റെ സു​വ​ർ​ണഗോ​ൾ പി​റ​ന്ന​ത്.

എ​ട്ടാം മി​നി​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ ബി​ജീ​ഷ് ബെ​ൻ ആ​ദ്യ​ഗോ​ൾ നേ​ടി. മ​റു​പ​ടി​യാ​യി 48-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഹ​ർ​ദീ​പ് ഗി​ൽ പ​ഞ്ചാ​ബി​നാ​യി ഗോ​ൾ നേ​ടി മ​ത്സ​രം സ​മ​നി​ല വ​രു​ത്തി. 51-ാം മി​നി​റ്റി​ൽ ഹ​ർ​പ്രീ​ത് സിം​ഗ് പ​ഞ്ചാ​ബി​നാ​യി ല​ക്ഷ്യം ക​ണ്ടു. മ​ത്സ​രം 2-1ന് ​കേ​ര​ളം പി​റ​കി​ൽ. തൊ​ട്ട​ടു​ത്ത നി​മി​ഷം 54-ാം മി​നി​റ്റി​ൽ അ​ബ്ദു​ൾ നൗ​ഷാ​ദി​ലൂ​ടെ കേ​ര​ളം തി​രി​ച്ച​ടി​ച്ച് സ്കോ​ർ നി​ല 2-2ലെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ലേ​ക്ക് മ​ത്സ​ര​മെ​ത്തി​യ​പ്പോ​ൾ കേ​ര​ള​ത്തി​ന​നു​കൂ​ല​മാ​യി പെ​ന​ൽ​റ്റി ല​ഭി​ച്ചു. അ​ബ്ദു​ൾ ഹ​ക്കീ​മി​നെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​ന​ൽ​റ്റികി​ക്ക് ല​യ​ണ​ൽ തോ​മ​സ് ആ​ണ് എ​ടു​ത്ത​ത്.

എ​ന്നാ​ൽ പ​ന്ത് പ​ഞ്ചാ​ബ് ഗോ​ളി ത​ട്ടി​യ​ക​റ്റി. തു​ട​ർ​ന്ന് ക​ളി എ​ക്സ്ട്രാ ടൈ​മി​ലേ​ക്കു ക​ട​ന്നു. അ​ധി​ക​സ​മ​യ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യും പി​ന്നി​ട്ടു. ര​ണ്ടാം​പ​കു​തി തു​ട​ങ്ങി ര​ണ്ടു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ മ​ധ്യ​നി​ര​യി​ൽ നൗ​ഷാ​ദ് പ്യാ​രി എ​ത്തി​ച്ച പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ഇ​ഗ്നേ​ഷ്യ​സ് ര​ണ്ടു പ​ഞ്ചാ​ബ് ഡി​ഫ​ൻ​ഡ​ർ​മാ​ർ​ക്കി​ട​യി​ലൂ​ടെ ഞൊ​ടി​യി​ട​യി​ൽ വെ​ട്ടി​ത്തി​രി​ഞ്ഞ് ഇ​ട​തു​കാ​ൽ​കൊ​ണ്ട് ഗോ​ളി​ലേ​ക്ക് വ​ഴി​ തു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്കോ​ർ​നി​ല (3-2). സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള​ത്തി​ന്. ആ​വേ​ശം​കൊ​ണ്ടു മ​തി​മ​റ​ക്കു​ക​യാ​യി​രു​ന്നു കേ​ര​ളം.

22 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ഡ​ൽ​ഹി അം​ബേ​ദ്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള​വും പ​ഞ്ചാ​ബും മ​റ്റൊ​രു ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി ഏ​റ്റു​മു​ട്ടു​ക​യാ​ണി​ന്ന്. സു​ബ്ര​തോ ക​പ്പ് അ​ണ്ട​ർ-17 ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ലി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ല​പ്പു​റം അ​ത്താ​ണി​ക്ക​ൽ എം​ഐ​സി സ്കൂ​ളാ​ണ്.

എ​തി​രാ​ളി​ക​ൾ സി​ഐ​എ​സ്‌​സി​ഇ ആ​ണ്. മി​ന​ർ​വ പ​ഞ്ചാ​ബി​ന്‍റെ താ​ര​ങ്ങ​ളാ​ണ് സി​ഐ​എ​സ്‌​സി​ഇ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മു​ത്തൂ​റ്റ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന അ​ത്താ​ണി​ക്ക​ൽ എം​ഐ​സി സ്കൂ​ൾ ടീം ​ഇ​താ​ദ്യാ​യാ​ണ് സു​ബ്ര​തോ ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി പ​രാ​ജ​യ​പ്പെ​ട്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​വ​ർ.
ഇ​ത്ത​വ​ണ വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ത്താ​ണി​ക്ക​ൽ സ്കൂ​ൾ ടീം. ​ടൂ​ർ​ണ​മെ​ന്‍റി​ൽ 25 ഗോ​ളു​ക​ൾ നേ​ടി വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മാ​ണ് അ​ത്താ​ണി​ക്ക​ൽ സ്കൂ​ൾ പു​ല​ർ​ത്തി​യ​ത്.

വ​ഴ​ങ്ങി​യ​ത് മൂ​ന്ന് ഗോ​ളു​ക​ൾ മാ​ത്രം. സെ​മി​യി​ൽ ക​രു​ത്ത​രാ​യ ആ​ർ​മി ബോ​യ്സ് ബം​ഗ​ളു​രൂ​വി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് അ​ത്താ​ണി​ക്ക​ൽ സ്കൂ​ൾ ടീം ​വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ്. വൈ​കു​ന്നേ​രം ആ​റി​നാ​ണ് മ​ത്സ​രം.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് ഷൂ​ട്ടിം​ഗ്: മ​നു ഭാ​ക്ക​ർ ഫൈ​ന​ലി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ നാ​ലാം ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ​മ്മി​ശ്ര തു​ട​ക്കം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഇ​ര​ട്ട ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ മ​നു ഭാ​ക്ക​ർ 579 പോ​യി​ന്‍റോ​ടെ നാ​ലാം സ്ഥാ​ന​ക്കാ​രി​യാ​യി വ്യ​ക്തി​ഗ​ത ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന മ​നു ഭാ​ക്ക​ർ‌ ആ​റാം സീ​രീ​സി​ൽ 98 പോ​യി​ന്‍റു​ക​ൾ മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ സ്വ​ർ​ണ​മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ ടീം ​ഇ​ന​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ഇ​ന്ത്യ​യ്ക്ക് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ഇ​ന്ത്യ ഫൈ​ന​ലി​ൽ‌

നി​ശ്ഹി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20 ​യി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ 114 റ​ൺ‌​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 15.4 ഓ​വ​റി​ൽ 81 റ​ൺ‌​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 27 റ​ൺ​സെ​ടു​ത്ത ദി​ലാ​ര അ​ക്ത​റി​ന് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ന​ന്ദ​നി ശ​ർ​മ​യും ദീ​പ്തി ശ​ർ​മ‍​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ശ്രീ ​ച​ര​ണി ര​ണ്ട് വി​ക്ക​റ്റും ക്രാ​ന്തി ഗൗ​ഡും ശ്രെ​യാ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 195 റ​ൺ​സെ​ടു​ത്ത​ത്. ഷെ​ഫാ​ലി വ​ർ​മ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ‌ ഹ​ർ​മ​ർ​പ്രീ​ത് കൗ​റി​ന്‍റെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

49 പ​ന്തി​ൽ നി​ന്നാ​ണ് ഷെ​ഫാ​ലി സെ​ഞ്ചു​റി നേ​ടി​യ​ത്. മൂ​ന്ന് ഫോ​റും ഒ​മ്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 40 റ​ൺ​സും സ്മൃ​തി മ​ന്ദാ​ന 37 റ​ൺ​സു​മെ​ടു​ത്തു.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മ​റു​ഫ അ​ക്ത​റും ശ​ൻ​ജി​ത അ​ക്ത​ർ മേ​ഖ്ല​യും റ​ബേ​യ ഖാ​നും ന​ഹി​ത അ​ക്ത​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഫൈ​ന​ലി​ൽ ശ്രീലങ്ക ആ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

സി​​ക്സി​​ൽ സെ​​ഞ്ചു​​റി

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വ​​നി​​താ ക്രി​​ക്ക​​റ്റ് സെ​​മി​​ഫൈ​​ന​​ലി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ര​​ണ്ട് റി​​ക്കാ​​ർ​​ഡു​​ക​​ളു​​മാ​​യി സ്മൃ​​തി മ​​ന്ദാ​​ന. 19 പ​​ന്തി​​ൽ 37 റ​​ണ്‍​സ​​ടി​​ച്ച താ​​രം ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ 100 സി​​ക്സ് നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​ര​​ത്തി​​ൽ താ​​രം ര​​ണ്ട് സി​​ക്സ് നേ​​ടി​​യി​​രു​​ന്നു.

അ​​ന്താ​​രാ​​ഷ്ട്ര ട്വ​​ന്‍റി20​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് എ​​ന്ന റി​​ക്കാാ​​ർ​​ഡും താ​​രം പേ​​രി​​ലാ​​ക്കി. 4,788 റ​​ണ്‍​സാ​​ണ് താ​​ര​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം.

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് പു​​രു​​ഷ ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ നാ​​ളെ ജ​​പ്പാ​​നെ നേ​​രി​​ടും. രാ​​വി​​ലെ 9.30നാ​​ണ് മ​​ത്സ​​രം. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന ടീ​​മി​​ന് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്താ​​ൻ ജ​​പ്പാ​​ന് സാ​​ധി​​ക്കി​​ല്ലെ​​ന്നി​​രി​​ക്കേ ആ​​ത്മ​​വി​​ശ്വാ​​സത്തോടെയാണ് ഇ​​ന്ത്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ക.

 

Sports

ഹോക്കി: ഇ​ര​ട്ട​ഫൈ​ന​ല്‍

മോ​ഖി (ചൈ​ന): 2026 ഹോ​ക്കി ജൂ​ണി​യ​ര്‍ ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട​ഫൈ​ന​ല്‍. പു​രു​ഷ​ന്മാ​ര്‍​ക്കു പി​ന്നാ​ലെ വ​നി​ത​ക​ളും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

ര​ണ്ടു ഫൈ​ന​ലും ഇ​ന്നു ന​ട​ക്കും. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ചൈ​ന​യാ​ണ് എ​തി​രാ​ളി​ക​ള്‍. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ല്‍ ഇ​ന്ത്യ​യും ദ​ക്ഷി​ണ​കൊ​റി​യ​യും ത​മ്മി​ലാ​ണ്.

ദ​ക്ഷി​ണ​കൊ​റി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് (5-1) ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഫൈ​ന​ലിലെത്തിയ​ത്. ഇ​ന്ത്യ​ക്കാ​യി സു​പ്രി​യ (17, 33, 56 മി​നി​റ്റ്) ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി. മ​ധു സി​ദാ​ര്‍ (13-ാം മി​നി​റ്റ്), സു​ഖ്‌വീ​ര്‍ കൗ​ര്‍ (21-ാം മി​നി​റ്റ്) എ​ന്നി​വ​രും ഇ​ന്ത്യ​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.

Sports

യു​എ​സ് ഓ​പ്പ​ണ്‍: അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് x ബെ​ന്‍ ഷെ​ല്‍​ട്ടൺ ഫൈനൽ

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സ് ഫൈ​ന​ല്‍ ചി​ത്രം​തെ​ളി​ഞ്ഞു. ലോ​ക ര​ണ്ടാം ന​മ്പ​റും ഒ​ന്നാം സീ​ഡു​മാ​യ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വും നാ​ലാം ന​മ്പ​റും എ​ട്ടാം സീ​ഡു​മാ​യ അ​മേ​രി​ക്ക​യു​ടെ ബെ​ന്‍ ഷെ​ല്‍​ട്ട​ണും ത​മ്മി​ലാ​ണ് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സി​നെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി​യ​വ​നാ​ണ് ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍.

ക​ന്നി ബെ​ന്‍

ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ബെ​ന്‍ ഷെ​ല്‍​ട്ട​ണി​ന്‍റെ ക​ന്നി ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​ഫൈ​ന​ല്‍ പ്ര​വേ​ശ​മാ​ണി​ത്. സെ​മി​യി​ല്‍ സ്വ​ന്തം രാ​ജ്യ​ക്കാ​ര​നാ​യ ഫ്രാ​ന്‍​സെ​സ് തി​യാ​ഫൊ​യെ കീ​ഴ​ട​ക്കി ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍ കി​രീ​ടപോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യസെ​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ബെ​ന്നി​ന്‍റെ മ​ട​ങ്ങി​വ​ര​വു ജ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യം. സ്‌​കോ​ര്‍: 4-6, 6-3, 6-3, 7-5.
2023 യു​എ​സ് ഓ​പ്പ​ണ്‍, 2025 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു​ക​ളു​ടെ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു ബെ​ന്‍ ഷെ​ല്‍​ട്ട​ണി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം.

ഹാ​ട്രി​ക് സ്വ​രേ​വ്

2026 സീ​സ​ണി​ല്‍ സ്വ​രേ​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ഫൈ​ന​ല്‍. ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​സിം​ഗി​ള്‍​സ് ക​രി​യ​റി​ല്‍ ആ​റാം ഫൈ​ന​ലും. 2026ല്‍ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കി ക​ന്നി ഗ്രാ​ന്‍​ഡ്‌​സ് ലാം ​നേ​ട്ട​ത്തി​ലെ​ത്തി. ഫ്ര​ഞ്ച് ഓ​പ്പ​ണി​നു പി​ന്നാ​ലെ ഈ ​സീ​സ​ണി​ല്‍ വിം​ബി​ള്‍​ഡ​ണി​ന്‍റെ ഫൈ​ന​ലി​ലും സ്വ​രേ​വ് എ​ത്തി​യി​രു​ന്നു.

അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. റ​ഷ്യ​യു​ടെ ക​രെ​ണ്‍ ഖാ​ച്ച​നോ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് സ്വ​രേ​വ് ഇ​ത്ത​വ​ണ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: 6-3, 7-6 (9-7), 7-6 (8-6).

Sports

ഇ​ന്ത്യ ഫൈ​ന​ലി​ല്‍

മോ​ഖി (ചൈ​ന): 2026 ഏ​ഷ്യ ക​പ്പ് പു​രു​ഷ ജൂ​ണി​യ​ര്‍ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഫൈ​ന​ലി​ല്‍. സെ​മി ഫൈ​ന​ലി​ല്‍ 3-1നു ​മ​ലേ​ഷ്യ​യെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ അ​ന്‍​മൊ​ള്‍ എ​ക്ക ഇ​ന്ത്യ​ക്കാ​യി ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

16, 54 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​ന്‍​മൊ​ള്‍ എ​ക്ക മ​ലേ​ഷ്യ​ന്‍ വ​ല​കു​ലു​ക്കി​യ​ത്. സു​ഖ് വി​ന്ദ​റി​ന്‍റെ (51-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ള്‍. 60-ാം മി​നി​റ്റി​ല്‍ എം. ​രാ​ഹു​ല്‍ മ​ലേ​ഷ്യ​ക്കാ​യി ഒ​രു ഗോ​ള്‍ മ​ട​ക്കി.

ദ​ക്ഷി​ണ​കൊ​റി​യ​യാ​ണ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍. 4-1നു ​പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. പാ​ര്‍​ക്ക് സി​യൊ​വോ​ന്‍ (21-ാം മി​നി​റ്റ്), ലീ ​മി​ന്‍​ഹ്യോ​ക്ക് (26-ാം മി​നി​റ്റ്), ചോ​യ് ദൊ​ഹ്യോ​ന്‍ (41, 52 മി​നി​റ്റ്) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ദ​ക്ഷി​ണാ​കൊ​റി​യ​യു​ടെ ഗോ​ളു​ക​ള്‍.

ന​ദീം (30-ാം മി​നി​റ്റ്) പാ​ക്കി​സ്ഥാ​നാ​യി ആ​ശ്വാ​സ ഗോ​ള്‍ ക​ണ്ടെ​ത്തി. നാ​ളെ​യാ​ണ് ഇ​ന്ത്യ x ദ​ക്ഷി​ണ​കൊ​റി​യ ഫൈ​ന​ല്‍. മ​ലേ​ഷ്യ x പാ​ക്കി​സ്ഥാ​ന്‍ മൂ​ന്നാം​സ്ഥാ​ന പോ​രാ​ട്ട​വും നാ​ളെ ന​ട​ക്കും.

Sports

ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി-20: ഇന്ത്യ x ല​ങ്ക ഫൈനൽ

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ x ശ്രീ​ല​ങ്ക ഫൈ​ന​ൽ. ര​ണ്ടാം സെ​മി​യി​ൽ പാ​ക്കി​സ്ഥാ​നെ നാ​ലു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 130. ശ്രീ​ല​ങ്ക 18.4 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​മ 36 പ​ന്തി​ൽ 47 റ​ൺ​സു​മാ​യി ടോ​പ് സ്കോ​റ​റാ​യി.

ഷ​വാ​ൽ സു​ൽ​ഫി​ക്ക​ർ (16 പ​ന്തി​ൽ 24), ഗു​ൽ ഫി​റോ​സ (32 പ​ന്തി​ൽ 21) എ​ന്നി​വ​രും പാ​ക് ഇ​ന്നിം​ഗ്സി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തു.

Sports

യുഎസ് ഓപ്പണിൽ റെ​ബാ​കി​ന x സ​ബ​ലെ​ങ്ക ഫൈ​ന​ല്‍

ന്യൂ​യോ​ര്‍​ക്ക്: 2026 യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ടെ​ന്നീ​സ് കി​രീ​ട​ത്തി​നാ​യി ലോ​ക ഒ​ന്നും ര​ണ്ടും ന​മ്പ​ര്‍ താ​ര​ങ്ങ​ള്‍ കൊ​മ്പു​കോ​ര്‍​ക്കും. നി​ല​വി​ലെ ചാ​ന്പ്യ​നും ഒ​ന്നാം ന​മ്പ​റുമാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക​യും ര​ണ്ടാം ന​മ്പ​റാ​യ ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റെ​ബാ​കി​ന​യും ത​മ്മി​ലാ​ണ് കി​രീ​ടപോ​രാ​ട്ടം.

റെ​ബാ​കി​ന സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​തോ​ടെ അ​ടു​ത്ത ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​രു​ന്ന അ​ടു​ത്ത റാ​ങ്കിം​ഗ് അ​നു​സ​രി​ച്ച് റെ​ബാ​കി​ന ഒ​ന്നി​ലും സ​ബ​ലെ​ങ്ക ര​ണ്ടി​ലു​മാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച​യാ​ണ് വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ല്‍.

സ​ബ​ലെ​ങ്ക

അ​രീ​ന സ​ബ​ലെ​ങ്ക യു​എ​സ് ഓ​പ്പ​ണ്‍ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ്. 2023ല്‍ ​ഫൈ​ന​ലി​ല്‍ കൊ​ക്കൊ ഗൗ​ഫി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട സ​ബ​ലെ​ങ്ക, 2024ല്‍ ​ജെ​സീ​ക്ക പെ​ഗു​ല​യെ​യും 2025ല്‍ ​അ​മാ​ന്‍​ഡ അ​നി​സി​മോ​വ​യെ​യും തോ​ല്‍​പ്പി​ച്ചു ട്രോ​ഫി സ്വ​ന്ത​മാ​ക്കി. നാ​ലു ഗ്രാ​ന്‍​ഡ്‌​സ്‌ലാം (​ര​ണ്ട് യു​എ​സ് ഓ​പ്പ​ണും ര​ണ്ട് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും) സ​ബ​ലെ​ങ്കയ്ക്കുണ്ട്.

സെ​മി​യി​ല്‍ അ​മേ​രി​ക്ക​യു​ടെ ജെ​സീ​ക്ക പെ​ഗു​ല​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു അ​രീ​ന സ​ബ​ലെ​ങ്ക​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 7-5, 6-2.

റെ​ബാ​കി​ന

എ​ലെ​ന റെ​ബാ​കി​ന യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യം. 2025ല്‍ ​നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം.

2026 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജേ​താ​വാ​യ എ​ലെ​ന റെ​ബാ​കി​ന, അ​മേ​രി​ക്ക​യു​ടെ നാ​ലാം സീ​ഡാ​യ കൊ​ക്കൊ ഗൗ​ഫി​നെ​യാ​ണ് സെ​മി ഫൈ​ന​ലി​ല്‍ വീ​ഴ്ത്തി​യ​ത്. സ്‌​കോ​ര്‍: 3-6, 6-4, 6-4. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ക​സാ​ക്കി​സ്ഥാ​ന്‍ താ​ര​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വു ജ​യം എ​ന്ന​തും ശ്ര​ദ്ധേ​യം.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ (2026), വിം​ബി​ള്‍​ഡ​ണ്‍ (2022) കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ റെ​ബാ​കി​ന മൂ​ന്നാം ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​ആ​ണു ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

Sports

ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ടീം ​ഫൈ​ന​ലി​ൽ

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ടീം ​ഫൈ​ന​ലി​ൽ. ബം​ഗ്ലാ​ദേ​ശി​നെ സെ​മി​യി​ൽ 40 റ​ണ്‍​സി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149. ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 109.

ഷോ​ർ​ണ അ​ക്ത​ൽ (18 പ​ന്തി​ൽ 22 നോ​ട്ടൗ​ട്ട്) ആ​ണ് ബം​ഗ്ല ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. ദിലാര അക്തർ 21 റൺസും നേടി. ഇ​ന്ത്യ​ക്കാ​യി ദീ​പ്തി ശ​ർ​മ മൂ​ന്നും ന​ന്ദി​നി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യെ (2) പു​റ​ത്താ​ക്കി ബം​ഗ്ലാ​ദേ​ശ് ക​രു​ത്തു​കാ​ട്ടി. എ​ന്നാ​ൽ, ഷെ​ഫാ​ലി വ​ർ​മ ഇ​ന്ത്യ​യെ മു​ന്നോ​ട്ടു ന​യി​ച്ചു. 40 പ​ന്തി​ൽ മൂ​ന്നു സി​ക്സും ഏ​ഴു ഫോ​റും അ​ട​ക്കം 64 റ​ൺ​സ് നേ​ടി​യ ഷെ​ഫാ​ലി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

28 പ​ന്തി​ൽ​നി​ന്ന് 24 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പു​റ​ത്താ​കാ​തെ നി​ന്നു. റി​ച്ച ഘോ​ഷ് (16 പ​ന്തി​ൽ 21), പ്ര​തി​ക റാ​വ​ൽ (24 പ​ന്തി​ൽ 20), ദീ​പ്തി ശ​ർ​മ (ആ​റു പ​ന്തി​ൽ 13) എ​ന്നി​വ​രും സ്കോ​ർ​ബോ​ർ​ഡി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തു.

Sports

ദു​​ലിപ് ട്രോ​​ഫി: ഈ​​സ്റ്റ് x സൗ​​ത്ത്

ചെ​​ന്നൈ: ദു​​ലിപ് ട്രോ​​ഫി ജേ​​താ​​ക്ക​​ളെ തീ​​രു​​മാ​​നി​​ക്കു​​ന്ന ച​​തു​​ർ​​ദി​​ന മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്ന് തു​​ട​​ക്കം. ചെ​​ന്നൈ​​യി​​ലെ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഈ​​സ്റ്റ് സോ​​ണും സൗ​​ത്ത് സോ​​ണും ത​​മ്മി​​ലാ​​ണ് ഫൈ​​ന​​ൽ മ​​ത്സ​​രം. രാ​​വി​​ലെ 9.30ന് ​​മ​​ത്സ​​രം ആ​​രം​​ഭി​​ക്കും.

ഈ​​സ്റ്റ് സോ​​ണി​​നെ ഇ​​ഷാ​​ൻ കി​​ഷ​​നും സൗ​​ത്ത് സോ​​ണി​​നെ തി​​ല​​ക് വ​​ർ​​മ​​യു​​മാ​​ണ് ന​​യി​​ക്കു​​ന്ന​​ത്.

ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്നി​​വ​​രു​​ടെ ക​​രു​​ത്തി​​ൽ മു​​ന്നേ​​റി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലു​​ള്ള സൗ​​ത്ത് ടീ​​മി​​നെ​​യാ​​കും ഇ​​ഷാ​​നും സം​​ഘ​​ത്തി​​നും നേ​​രി​​ടേ​​ണ്ടി​​വ​​രി​​ക. എ​​ന്നാ​​ൽ വി​​ക്ക​​റ്റു​​ക​​ൾ വാ​​രി​​ക്കൂ​​ട്ടു​​ന്ന മു​​ഹ​​മ്മ​​ദ് ഷ​​മി​​യി​​ലാ​​ണ് ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ പ്ര​​തീ​​ക്ഷ.

അ​​തേ​​സ​​മ​​യം, ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ് ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ കൂ​​ടി​​യാ​​യ കെ.​​എ​​ൽ. രാ​​ഹു​​ൽ ക​​ളി​​ക്കാ​​ത്ത​​ത് സൗ​​ത്ത് സോ​​ണി​​ന് തി​​രി​​ച്ച​​ടി​​യാ​​ണ്.

Sports

കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ്: ഫൈനൽ ഇന്ന്

കാ​​ര്യ​​വ​​ട്ടം: കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് സീ​​സ​​ണ്‍ മൂ​​ന്നി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രെ ഇ​​ന്ന​​റി​​യാം. ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സി​​നെ ഒ​​രു വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ടം നേ​​ടി. കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റേ​ഴ്സ് ആ​ണ് എ​തി​രാ​ളി​ക​ൾ. രണ്ടാം സെമിയിൽ കാ​ലി​ക്ക​ട്ട് 36 റ​ൺ​സു​ക​ൾ​ക്ക് ആ​ല​പ്പി റിപ്പിൾസി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
ആ​​വേ​​ശം അ​​ല​​ത​​ല്ലി​​യ ട്രി​​വാ​​ൻ​​ഡ്രംxതൃശൂ​​ർ പോ​​രാ​​ട്ടം

അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ളെ ആ​​വേ​​ശ​​ത്തി​​ന്‍റെ കൊ​​ടു​​മു​​ടി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു തൃ​​ശൂ​​ർ- ട്രി​​വാ​​ൻ​​ഡ്രം സെ​​മി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ട്രി​​വാ​​ൻ​​ഡ്രം മു​​ന്നോ​​ട്ടു​​വ​​ച്ച 164 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റും ഒ​​രു പ​​ന്തും ബാ​​ക്കി നി​​ൽ​​ക്കേ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​ത നേ​​ടി. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ര​​ണ്ട് സി​​​​ക്സും ഒ​​രു ബൗ​​ണ്ട​​റി​​യും നേ​​ടി​​യ ആ​​ന​​ന്ദ് ജോ​​സ​​ഫി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് തൃ​​ശൂ​​രി​​നെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. ആ​​ന​​ന്ദാ​​ണ് പ്ല​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.

സ്കോ​​ർ: ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ് 20 ഓ​​വ​​റി​​ൽ 163/5
തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സ് 19.5 ഓ​​വ​​റി​​ൽ 167/9.

ടോ​​സ് നേ​​ടി​​യ ട്രി​​വാ​​ൻ​​ഡ്രം ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മി​​ക​​ച്ച ടോ​​ട്ട​​ൽ പ​​ടു​​ത്തു​​യ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​ൻ കൃ​​ഷ്ണ​​പ്ര​​സാ​​ദ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത്. എ​​ന്നാ​​ൽ ക്യാ​​പ്റ്റ​​ന്‍റെ തീ​​രു​​മാ​​നം ശ​​രി​​വ​​യ്ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നി​​ല്ല ഓ​​പ്പ​​ണ​​ർ​​മാ​​ർ കാ​​ഴ്ച്ച​​വ​​ച്ച​​ത്. വി​​ഷ്ണു വി​​നോ​​ദ്(​​ഏ​​ഴ്), കൃ​​ഷ്ണ​​പ്ര​​സാ​​ദ്(​​നാ​​ല്), പി.​​എ​​ൻ. അ​​ഭി​​ഷേ​​ക്(28) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 50 തി​​ക​​യു​​ന്ന​​തി​​നു മു​​ന്പേ ന​​ഷ്ട​​മാ​​യ​​ത്. ഗോ​​വി​​ന്ദ് ദേ​​വ് പൈ (18), ​​സി​​ജോ​​മോ​​ൻ ജോ​​സ​​ഫ്(20) എ​​ന്നി​​വ​​രും വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി. 26 പ​​ന്തി​​ൽ നി​​ന്ന് 53 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്ന അ​​ക്ഷ​​യ് മ​​നോ​​ഹ​​റാ​​ണ് ടീ​​മി​​നെ ത​​ക​​ർ​​ച്ച​​യി​​ൽ നി​​ന്ന് ക​​ര​​ക​​യ​​റ്റി​​യ​​ത്. ആ​​റാം വി​​ക്ക​​റ്റി​​ൽ അ​​ക്ഷ​​യ് എം. ​​നി​​ഖി​​ലു​​മാ​​യി ചേ​​ർ​​ന്ന് 34 പ​​ന്തി​​ൽ നി​​ന്നാ​​ണ് 70 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തത്. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് അ​​വ​​സാ​​ന ര​​ണ്ട് ഓ​​വ​​റി​​ൽ നേ​​ടിയ 36 റ​​ണ്‍​സാ​​ണ് ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​ന്‍റെ സ്കോ​​ർ 163ലെ​​ത്തി​​ച്ച​​ത്

164 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സ് ആ​​ദ്യ അ​​ഞ്ച് ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 40 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു കെ.​​ആ​​ർ. രോ​​ഹി​​ത് (16), വി​​ഷ്ണു​​രാ​​ജ് (ഏ​​ഴ്) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​യി​​രു​​ന്നു ആ​​ദ്യം ക​​ട​​പു​​ഴ​​കി​​യ​​ത്. അ​​ഹ​​മ്മ​​ദ് ഇ​​മ്രാ​​നും ഷോ​​ണ്‍ റോ​​ജ​​റും ചേ​​ർ​​ന്ന് സ്കോ​​ർ 50 ക​​ട​​ത്തി.

ടീം ​​സ്കോ​​ർ 69ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഷോ​​ണി​​ന്‍റെ (17) വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. അ​​ഹ​​മ്മ​​ദ് ഇ​​മ്രാ​​നും നി​​ഖി​​ൽ തോ​​ട്ട​​ത്തി​​ലും ചേ​​ർ​​ന്ന് സ്കോ​​ർ 100 ലെ​​ത്തി​​ച്ചു. സ്കോ​​ർ 112ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഇ​​മ്രാ​​നെ (43) തൃ​​ശൂ​​രി​​നു ന​​ഷ്ട​​മാ​​യി. നി​​ഖി​​ൽ തോ​​ട്ട​​ത്തി​​ൽ(24), ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. അ​​ഖി​​ൽ (27) എ​​ന്നി​​വ​​ർകൂ​​ടി പ​​വ​​ലി​​യ​​നി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​തോ​​ടെ 18.6 ഓ​​വ​​റി​​ൽ ഒ​​ൻ​​പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 149 എ​​ന്ന നി​​ല​​യി​​ലാ​​യി തൃ​​ശൂ​​ർ. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ മൂ​​ന്നു പ​​ന്തി​​ൽനി​​ന്നു ര​​ണ്ട് സി​​ക്സും ഒ​​രു ബൗ​​ണ്ട​​റി​​യും ഉ​​ൾ​​പ്പടെ 16 റ​​ണ്‍​സ് നേ​​ടി​​യ ആ​​ന​​ന്ദ് ജോ​​സ​​ഫ് ഒ​​രു പ​​ന്തും ഒ​​രു വി​​ക്ക​​റ്റും ബാ​​ക്കി നി​​ൽ​​ക്കേ തൃ​​ശൂ​​രി​​നെ വി​​ജ​​യ​​ത്തേ​​രി​​ലേ​​റ്റി.

ജയം പിടിച്ചെടുത്ത് കാലിക്കട്ട്

ടോ​സ് നേ​ടി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആ​ല​പ്പി റി​പ്പി​ൾ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റു​ന്ന​താ​ണ് കാ​ണു​ന്ന​ത്. കാ​ലി​ക്ക​ട്ട് വ​രു​ണ്‍ നാ​യ​നാ​ർ (59), രോ​ഹ​ൻ കു​ന്നു​മ്മ​ൽ (45), അ​ബ്ദു​ൾ ബാ​സി​ത് (53), കൃ​ഷ്ണ ദേ​വ​ൻ (24), സ​ൽ​മാ​ൻ നി​സാ​ർ (19) എ​ന്നി​വ​രു​ടെ മി​ക​വി​ൽ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 218 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ സ​ച്ചി​ൻ ബേ​ബി (73), കെ.​എ. അ​രു​ണ്‍ (82) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം ആ​ല​പ്പി റി​പ്പി​ൾ​സി​ന് വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി. 16.3 ഓ​വ​റി​ൽ മൂ​ന്നി​ന് 164 നി​ന്ന് അ​പ്ര​തീ​ക്ഷി​ത ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ആ​ല​പ്പി വീ​ണ​ത്. ആലപ്പി 20 ഓവറിൽ എട്ടിന് 182.

Sports

ദു​​ലി​​പ് ട്രോ​​ഫി ഫൈനൽ: പ​​ടി​​ക്ക​​ലും സി​​റാ​​ജും സൗ​​ത്ത് സോൺ ടീമിൽ

മും​​ബൈ: ദേ​​ശീ​​യ ടീ​​മം​​ഗ​​ങ്ങ​​ളാ​​യ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലും മു​​ഹ​​മ്മ​​ദ് സി​​റാ​​ജും ദു​​ലിപ് ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​നു​​ള്ള ടീ​​മി​​ൽ. ഈ​​സ്റ്റ് സോ​​ണി​​നെ​​തി​​രേ​​യു​​ള്ള ദു​​ലി​​പ് ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​നു​​ള്ള സൗ​​ത്ത് സോ​​ണ്‍ ടീ​​മി​​ലാ​​ണ് ഇ​​രു​​വ​​രെയും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച ഫൈ​​ന​​ലി​​നു തു​​ട​​ക്ക​​മാ​​കും.

ഇ​​ന്ത്യ​​ൻ ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​ൽ​​നി​​ന്ന് അ​​വ​​സാ​​ന നി​​മി​​ഷം നി​​ർ​​ദേ​​ശ​​മൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ സൗ​​ത്ത് സോ​​ണ്‍ ക്യാ​​പ്റ്റ​​ൻ തി​​ല​​ക് വ​​ർ​​മയും ഈ​​സ്റ്റ് സോ​​ണ്‍ താ​​ര​​ങ്ങ​​ളാ​​യ ഇ​​ഷാ​​ൻ കി​​ഷ​​നും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യും ഫൈ​​ന​​ലി​​ൽ ക​​ളി​​ക്കും.

മൂ​​വ​​രും അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള ട്വ​​ന്‍റി 20 മ​​ത്സ​​ര​​ത്തി​​നു​​ള്ള ടീ​​മി​​ലു​​ള്ള​​വ​​രാ​​ണ്. ദു​​ലീ​​പ് ട്രോ​​ഫി ഫൈ​​ന​​ൽ 10ന് ​​അ​​വ​​സാ​​നി​​ക്കും. 13ന്് ​​അ​​ഫ്ഗാ​​നെ​​തി​​രേ​​യു​​ള്ള ടി20 ​​പ​​ര​​ന്പ​​ര​​യ്ക്കു തു​​ട​​ക്ക​​മാ​​കും.

ദേവ്ദത്ത് പടിക്കൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ മൂ​​ന്ന് ഇ​​ന്നിം​​ഗ്സി​​ലാ​​യി ര​​ണ്ടു സെ​​ഞ്ചു​​റി സ​​ഹി​​തം 328 റ​​ണ്‍​സ് പ്ര​​ക​​ട​​ന​​വു​​മാ​​യി പ്ല​​യ​​ർ ഓ​​ഫ് ദ ​​സീ​​രീ​​സ് ആ​​യി​​രു​​ന്നു.

സെ​​മി​​ഫൈ​​ന​​ലി​​ൽ സൗ​​ത്ത് സോ​​ണി​​നാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച പേ​​സ​​ർ വി​​ദ്വ​​ത് കാ​​വേ​​ര​​പ്പ​​യ്ക്ക് ചെ​​റി​​യ പ​​രി​​ക്കേ​​റ്റ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, സി​​റാ​​ജി​​ന്‍റെ സാ​​ന്നി​​ധ്യം ടീ​​മി​​ന്‍റെ പേ​​സ് ബൗ​​ളിം​​ഗ് നി​​ര​​യ്ക്ക് ക​​രു​​ത്തേ​​കും. പ​​ടി​​ക്ക​​ലി​​നൊ​​പ്പം സി​​റാ​​ജും ശ്രീ​​ല​​ങ്ക​​യി​​ൽ ന​​ട​​ന്ന ര​​ണ്ട് ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ക​​ളി​​ച്ചി​​രു​​ന്നു. നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Sports

സൗ​​ത്ത് സോ​​ണ്‍ ഫൈ​​ന​​ലി​​ൽ

ബം​​ഗ​​ളൂ​​രു: ദു​​ലി​​പ് ട്രോ​​ഫി ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റ് സെ​​മി​​ഫൈ​​ന​​ലി​​ൽ സൗ​​ത്ത് സോ​​ണ്‍ നോ​​ർ​​ത്ത് സോ​​ണി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. നേ​​ര​​ത്തേ ഈ​​സ്റ്റ് സോ​​ണ്‍ സെ​​ൻ​​ട്ര​​ൽ സോ​​ണി​​നെ നാ​​ല് വി​​ക്ക​​റ്റി​​ന് തോ​​ൽ​​പ്പി​​ച്ച് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു.

സൗ​​ത്ത് സോ​​ണി​​ന്‍റെ തി​​ല​​ക് വ​​ർ​​മ​​യാ​​ണ് ക​​ളി​​യി​​ലെ താ​​രം. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ താ​​രം ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും സ്വ​​ന്ത​​മാ​​ക്കി.
ആ​​റി​​ന് ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ സൗ​​ത്ത് സോ​​ണ്‍ ഈ​​സ്റ്റ് സോ​​ണി​​നെ നേ​​രി​​ടും.

Sports

റെ​സ്റ്റ് ഓ​ഫ് ത​മി​ഴ്നാ​ട് ഫൈ​ന​ലി​ൽ

കോയ​​ന്പ​​ത്തൂ​​ർ: 60-ാമ​​ത് പി​​എ​​സ്ജി ട്രോ​​ഫി അ​​ഖി​​ലേ​​ന്ത്യാ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ സെ​​മി ഫൈ​​ന​​ലി​​ൽ റെ​​സ്റ്റ് ഓ​​ഫ് ത​​മി​​ഴ്നാ​​ടി​​നോ​​ട് 67-76ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട് ക​​ഐ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​രം പു​​റ​​ത്താ​​യി.

ഫൈ​​ന​​ലി​​ൽ റെ​​സ്റ്റ് ഓ​​ഫ് ത​​മി​​ഴ്നാ​​ട് ര​​ണ്ടാം സെ​​മി പോ​​രാ​​ട്ട​​ത്തി​​ലെ ഇ​​ന്ത്യ​​ൻ ബാ​​ങ്ക്- ഒ​​എ​​ൻ​​ജി​​സി വി​​ജ​​യി​​ക​​ളെ നേ​​രി​​ടും.

രാ​​ജ്യ​​ത്തെ മി​​ക​​ച്ച ഏ​​ഴ് മു​​ൻ​​നി​​ര പു​​രു​​ഷ ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന അ​​ഞ്ചു ദി​​വ​​സ​​ത്തെ ടൂ​​ർ​​ണ​​മെ​​ന്‍റ് ഇ​​ന്ന് സ​​മാ​​പി​​ക്കും.

Sports

കോ​​ട്ട​​യം ഫൈ​​ന​​ലി​​ൽ

ക​​ള​​മ​​ശ്ശേരി: 51-ാമ​​ത് സം​​സ്ഥാ​​ന സ​​ബ് ജൂ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് കോ​​ട്ട​​യം.

രാ​​ജ​​ഗി​​രി കാ​​ന്പ​​സ് കോ​​ർ​​ട്ടി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മി ഫൈ​​ന​​ലി​​ൽ തൃ​​ശൂ​​രി​​നെ 54-33ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കോ​​ട്ട​​യം ഫൈ​​ന​​ൽ അങ്ക​​ത്തി​​ന് അ​​വ​​സ​​രം നേ​​ടി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ കോ​​ട്ട​​യം മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ചു. കോ​​ട്ട​​യ​​ത്തി​​നു വേ​​ണ്ടി അ​​ഭി​​മ​​ന്യു എം. 19 ​​പോ​​യി​​ന്‍റ് നേ​​ടി​​യ​​പ്പോ​​ൾ ഫി​​ലി​​പ്സ​​ണ്‍ മ​​നീ​​ഷ് 13 പോ​​യി​​ന്‍റു​​മാ​​യി പി​​ന്തു​​ണ ന​​ൽ​​കി. സ്കോ​​ർ: കോ​​ട്ട​​യം- 54. തൃ​​ശൂ​​ർ- 33.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ആ​​ദ്യ സെ​​മി​​യി​​ൽ കോ​​ഴി​​ക്കോ​​ടി​​നെ (48- 49) സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ആ​​ല​​പ്പു​​ഴ​​യു​​ടെ മു​​ന്നേ​​റ്റം.
ര​​ണ്ടാം സെ​​മി​​യി​​ലെ എ​​റ​​ണാ​​കു​​ളം- തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജ​​യി​​ക​​ളെ ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ൽ നേ​​രി​​ടും.

Kerala

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി; ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ ലൈ​ന​പ്പാ​യി

ആ​ല​പ്പു​ഴ: : 72 -ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ‌ അ​വ​സാ​നി​ച്ചു. ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ ഫൈ​ന​ൽ ലൈ​ന​പ്പാ​യി.

മേ​ൽ​പ്പാ​ടം, ന​ടു​ഭാ​ഗം, വീ​യ​പു​രം, അ​രോ​മ എ​ന്നീ ചു​ണ്ട​നു​ക​ളാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. മേ​ൽ​പ്പാ​ട​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ഫി​നീ​ഷ് ചെ​യ്ത​ത്. (4 മി​നി​റ്റ് 15 സെ​ക്ക​ൻ​ഡ്).

ന​ടു​ഭാ​ഗം ( 4 മി​നി​റ്റ് 16 സെ​ക്ക​ൻ‌​ഡ്), വീ​യ​പു​രം ( 4 മി​നി​റ്റ് 20 സെ​ക്ക​ൻ​ഡ്), അ​രോ​മ (4 മി​നി​റ്റ് 26 സെ​ക്ക​ൻ​ഡ്).

Sports

ബ​ഗാ​ന്‍ x ബം​ഗാ​ള്‍ ഫൈ​ന​ല്‍

കോ​ല്‍​ക്ക​ത്ത: 2026 ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ കോ​ല്‍​ക്ക​ത്ത​ന്‍ ക്ല​ബ്ബു​ക​ളാ​യ മോ​ഹ​ന്‍ ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും ഏ​റ്റു​മു​ട്ടും. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം സെ​മി​യി​ല്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 4-3നു ​നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി. ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ട് അ​ര​ങ്ങേ​റി​യ​ത്.

ആ​ദ്യ സെ​മി​യി​ല്‍ ഡ​ല്‍​ഹി​യെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 5-3നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.

Sports

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് : പി​എ​സ്ജി Vs വി​ല്ല ഫൈ​ന​ല്‍ അ​ര്‍​ധ​രാ​ത്രി 12.30ന്

സാ​ല്‍​സ്ബ​ര്‍​ഗ് (ഓ​സ്ട്രി​യ): ക്ല​ബ് ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​സീ​സ​ണി​നു സൂ​പ്പ​ര്‍ തു​ട​ക്കം. 2026 യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സം​ഘ​മാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യും ഏ​റ്റു​മു​ട്ടും.

ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30നാ​ണ് പി​എ​സ്ജി x ആ​സ്റ്റ​ണ്‍ വി​ല്ല സൂ​പ്പ​ര്‍ ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ്. നി​ല​വി​ലെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് കി​രീ​ട ജേ​താ​ക്ക​ളാ​ണ് ഇ​രു​ടീ​മും.

ഡ​ബി​ളി​നാ​യി പി​എ​സ്ജി

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​യാ​ണ് നി​ല​വി​ലെ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ടാവ​കാ​ശി​ക​ള്‍. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​നു പി​ന്നാ​ലെ സൂ​പ്പ​ര്‍ ക​പ്പി​ലും കി​രീ​ടം നി​ല​നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലൂ​യി​സ് എ​ന്‍ റി​ക്വെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പി​എ​സ്ജി.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ഇ​തു​വ​രെ നി​ല​നി​ര്‍​ത്തി​യ​ത് ര​ണ്ടു ടീ​മു​ക​ള്‍ മാ​ത്രം. 1989, 1990 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് എ​സി മി​ലാ​നും 2016, 2017 എ​ഡി​ഷ​നു​ക​ളി​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡും. 2025ലാ​ണ് പി​എ​സ്ജി ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​ന്‍​ഹാം ഹോ​ട്ട്‌​സ്പ​റി​നെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 4-3നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ കി​രീ​ട​ധാ​ര​ണം. 2-2 സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് വി​ധി​നി​ര്‍​ണ​യി​ക്കാ​ന്‍ ഷൂ​ട്ടൗ​ട്ട് അ​ര​ങ്ങേ​റി​യ​ത്.

2026-27 പ്രീ ​സീ​സ​ണ്‍ പി​എ​സ്ജി​യെ സം​ബ​ന്ധി​ച്ച് അ​ത്ര​ മി​ക​ച്ച​ത​ല്ലാ​യി​രു​ന്നു. പ്രീ ​സീ​സ​ണി​ല്‍ ക​ളി​ച്ച ര​ണ്ടു സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും പി​എ​സ്ജി​ക്കു ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​യ്യോ​ര്‍​ക്ക​യോ​ട് 3-0നു ​പ​രാ​ജ​യ​പ്പെ​ട്ട പി​എ​സ്ജി, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ട് 1-1 സ​മ​നി​ല വ​ഴ​ങ്ങി.

വി​ല്ലാ​ളി വി​ല്ല

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് 2025-26 സീ​സ​ണി​ല്‍ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത ആ​സ്റ്റ​ണ്‍ വി​ല്ല, യു​വേ​ഫ യൂ​റോ​പ്പ കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​സ് സി ​ഫ്രൈ​ബ​ര്‍​ഗി​നെ​യാ​ണ് (3-0) കീ​ഴ​ട​ക്കി​യ​ത്. 44 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ആ​സ്റ്റ​ണ്‍ വി​ല്ല ഒ​രു യൂ​റോ​പ്യ​ന്‍ ട്രോ​ഫി​യി​ല്‍ ചും​ബി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ആ​സ്റ്റ​ണ്‍ വി​ല്ല​യെ ച​രി​ത്ര​നേ​ട്ട​ത്തി​ല്‍ എ​ത്തി​ച്ച​ത് ഉ​നാ​യ് എ​മ​റി എ​ന്ന പ​രി​ശീ​ല​ക​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ്. പി​എ​സ്ജി​ക്ക് എ​തി​രാ​യ ഫൈ​ന​ലി​ലും വി​ല്ല​ക്കാ​ര്‍ എ​മ​റി മാ​ജി​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

യൂ​റോ​പ്പ ലീ​ഗ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ കോ​ച്ച് എ​ന്ന റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​ണ് എ​മ​റി എ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത. എ​ന്നാ​ല്‍, ഇ​തു​വ​രെ ഈ ​സ്പാ​നി​ഷ് മാ​നേ​ജ​ര്‍​ക്കു യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

2024-25 സീ​സ​ണി​നു​ശേ​ഷം പ​ങ്കെ​ടു​ത്ത 10 ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ എ​ട്ടി​ലും ജ​യി​ച്ച ടീ​മാ​ണ് ഫ്ര​ഞ്ച് വ​മ്പ​ന്മാ​രാ​യ പി​എ​സ്ജി. 2025 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പും കോ​പ്പ ഡെ ​ഫ്രാ​ന്‍​സും മാ​ത്ര​മാ​ണ് ഇ​തി​നി​ടെ പി​എ​സ്ജി​ക്കു ന​ഷ്ട​പ്പെ​ട്ട​ത്. 24-25 സീ​സ​ണി​നു​ശേ​ഷം ഒ​മ്പ​താം ട്രോ​ഫി​ക്കാ​യി ഇ​റ​ങ്ങു​ന്ന പി​എ​സ്ജി​യെ ത​ക​ര്‍​ത്ത് വി​ല്ലാ​ളി വി​ല്ല​ന്മാ​രാ​കു​മോ ആ​സ്റ്റ​ണ്‍ വി​ല്ല എ​ന്ന​തി​നു​ള്ള ഉ​ത്ത​രം നാ​ളെ പു​ല​ര്‍​ച്ചെയോ​ടെ അ​റി​യാം...

Sports

2030 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ മൊ​റോ​ക്കോ​യ്ക്കു വാ​ഗ്ദാ​നം ചെ​യ്ത​താ​യി റി​പ്പോ​ര്‍​ട്ട്

റ​ബാ​ത്ത് (മൊ​റോ​ക്കോ): ലോ​ക​ക​പ്പ് അ​ട​ക്ക​മു​ള്ള ഫി​ഫ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ സ്വ​കാ​ര്യ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീ​നോ​യു​ടെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും വി​വാ​ദ​ങ്ങ​ള്‍​ക്ക് അ​വ​സാ​ന​മി​ല്ല.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നി​ല​നി​ര്‍​ത്താ​നാ​യി ഇ​ന്‍​ഫാ​ന്‍റീ​നോ അ​ടി​യ​ന്ത​ര എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത് മൊ​റോ​ക്കോ​യി​ല്‍​വ​ച്ചാ​യി​രു​ന്നു. 2030 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ മൊ​റോ​ക്കോ​യി​ല്‍ അ​നു​വ​ദി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്, ഇ​ന്‍​ഫാ​ന്‍റീ​നോ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ന്‍​ഫാ​ന്‍റീ​നോ.

അ​വ​കാ​ശ​വാദവുമായി സ്പെയിൻ രംഗത്ത്

ഇ​ന്‍​ഫാ​ന്‍റീ​നോ 2030 ഫൈ​ന​ല്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കു പി​ന്നാ​ലെ സ്പാ​നി​ഷ് കാ​യി​ക മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി.

2030 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ സ്‌​പെ​യി​നി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട​താ​ണെ​ന്നു കാ​യി​ക മ​ന്ത്രി മി​ലാ​ഗ്രോ​സ് ടൊ​ലോ​ണ്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, 2030 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ മൊ​റോ​ക്കോ​യ്ക്കു ന​ല്‍​കാ​മെ​ന്ന ധാ​ര​ണ​യി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഫി​ഫ പ​ത്ര​ക്കു​റി​പ്പി​റ​ക്കി.

സ്‌​പെ​യി​ന്‍, പോ​ര്‍​ച്ചു​ഗ​ല്‍, മൊ​റോ​ക്കോ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് 2030 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് ഫൈ​ന​ല്‍ വേ​ദി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക​മെ​ന്ന നി​ല​യി​ല്‍, പ്ര​ഥ​മ ലോ​ക​ക​പ്പി​ന്‍റെ (1930) ആ​തി​ഥേ​യ ഭൂ​ഖ​ണ്ഡ​മെ​ന്ന നി​ല​യി​ല്‍ ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഉ​റു​ഗ്വെ, അ​ര്‍​ജ​ന്‍റീ​ന, പ​രാ​ഗ്വെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​ന്‍റി​ന​റി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

അ​ര്‍​ജ​ന്‍റീ​ന പി​ന്തു​ണ​ച്ചു; ഇം​ഗ്ല​ണ്ട് എ​തി​ര്‍​ത്തു

ബു​വേ​നോ​സ് ഐ​റി​സ്/​ല​ണ്ട​ന്‍: അ​ര്‍​ജ​ന്‍റീ​ന, മെ​ക്‌​സി​ക്കോ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നു​ക​ള്‍ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീ​നോ​യ്ക്ക് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി ഇ​ന്‍​ഫാ​ന്‍റീ​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫി​ഫ എ​ക്‌​സി​ക്യൂ​ട്ടീ​വ് ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നൊ​പ്പം അ​ടി​യു​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യി അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​എ​ഫ്എ) പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യോ ടാ​പ്പി​യ അ​റി​യി​ച്ചു. മെ​കി​സ്‌​ക്ക​ന്‍, ആ​ഫ്രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​നു​ക​ളും ഇ​ന്‍​ഫാ​ന്‍റീ​നോ​യ്ക്ക് ഒ​പ്പ​മു​ണ്ട്.

എ​ന്നാ​ല്‍, ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ചു.

Sports

ലോ​​ക ജൂണിയ​​ർ സ്ക്വാ​​ഷ്: അ​​ന​​ഹ​​ത് ഫൈ​​ന​​ലി​​ൽ

ഒ​​ന്‍റാ​​റി​​യോ: കാ​​ന​​ഡ​​യി​​ലെ ഒ​​ന്‍റാ​​റി​​യോ​​യി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ജൂണിയ​​ർ സ്ക്വാ​​ഷ് വ​​നി​​താ വ്യ​​ക്തി​​ഗ​​ത ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന് ഇ​​ന്ത്യ​​യു​​ടെ അ​​ന​​ഹ​​ത് സിം​​ഗ്.

സെ​​മി​​ഫൈ​​ന​​ലി​​ൽ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു​​ള്ള ഒ​​ന്നാം സീ​​ഡ് താ​​രം ഈ​​ജി​​പ്ഷ്യ​​ൻ എ​​തി​​രാ​​ളി ബാ​​ർ​​ബ് സ​​മേ​​ഹി​​നെ 11-3, 8-11, 11-4, 11-6 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

2005ൽ ​​ജോ​​ഷ്ന ചി​​ന്ന​​പ്പ​​യ്ക്ക് ശേ​​ഷം വേ​​ൾ​​ഡ് ജൂണി യ​​ർ സ്ക്വാ​​ഷ് ഫൈ​​ന​​ലി​​ലെ​​ത്തു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​മാ​​യ അ​​ന​​ഹ​​ത് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​ത്തെ ലോ​​ക ജൂണിയ​​ർ സ്ക്വാ​​ഷ് ചാ​​ന്പ്യ​​ൻ നേ​​ട്ട​​ത്തി​​ന് ഒ​​രു മ​​ത്സ​​രം അ​​ക​​ലെ​​യാ​​ണ്.

ലോ​​ക റാ​​ങ്കിം​​ഗി​​ൽ 20-ാം സ്ഥാ​​ന​​ത്തു​​ള്ള അ​​ന​​ഹ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷത്തെ വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വ് കൂ​​ടി​​യാ​​ണ്. ഫൈ​​ന​​ലി​​ൽ അ​​നാ​​ഹ​​ത് ഈ​​ജി​​പ്ഷ്യ​​ൻ ര​​ണ്ടാം സീ​​ഡ് റു​​ഖ​​യ്യ സ​​ലേ​​മി​​നെ നേ​​രി​​ടും.

Sports

ടി​ക്കി-​ടാ​ക്ക പൂ​രം; അ​ർ​ജ​ന്‍റീ​ന​യെ വീ​ഴ്ത്തി സ്പെ​യി​ന് കിരീടം

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ അ​ർ​ജ​ന്‍റീ​ന​യെ വീ​ഴ്ത്തി സ്പെ​യി​ന് ലോ​ക​കി​രീ​ടം. വീ​റും വാ​ശി​യും നി​റ​ഞ്ഞ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് സ്പാ​നി​ഷ് പ​ട വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. സ്പെ​യി​നി​ന്‍റെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാം ലോ​ക​ക​പ്പ് കി​രീ​ട​നേ​ട്ട​മാ​ണി​ത്.

2010-ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മു​ത്ത​മി​ട്ട​തി​ന് ശേ​ഷം ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ചാ​ണ് സ്പാ​നി​ഷ് പ​ട വീ​ണ്ടും ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും ഇ​ഞ്ചു​റി ടൈ​മി​ലും ഇ​രു​ടീ​മു​ക​ൾ​ക്കും ഗോ​ൾ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം സ്പെ​യി​ൻ നി​റ​ഞ്ഞു ക​ളി​ച്ച​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യ്ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ എ​ക്സ്ട്രാ ടൈ​മി​ൽ (105 -ാം മിനിറ്റിൽ) ഫെ​റാ​ൻ ടോ​റ​സ് നേ​ടി​യ ത​ക​ർ​പ്പ​ൻ ഗോ​ൾ സ്പെ​യി​നെ ലോ​ക​കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ചു. സ്പാ​നി​ഷ് ടി​ക്കി-​ടാ​ക്ക മാ​ജി​ക് നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും അ​ർ​ജ​ന്‍റീ​ന ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു.

സ്പാ​നി​ഷ് പ്ര​തി​രോ​ധം കാ​ത്ത ക​രു​ത്തു​റ്റ പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ൽ അ​ർ​ജ​ന്‍റീ​ന​ൻ നി​ര പാ​ടെ പ​ത​റി​പ്പോ​യി. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പ​ന്ത് തൊ​ടാ​ൻ പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു മൈ​താ​ന​ത്ത്. മ​ത്സ​ര​ത്തി​ൽ മൊ​ത്തം 120 മി​നി​റ്റ് ക​ളി​ച്ചി​ട്ടും വെ​റും ര​ണ്ട് ഷോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് സ്പെ​യി​ൻ പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഉ​തി​ർ​ക്കാ​നാ​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്തോ ഇ​ഞ്ചു​റി ടൈ​മി​ലോ സ്പെ​യി​ൻ ഗോ​ൾ​പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഒ​രു ഷോ​ട്ട് പോ​ലും അ​ടി​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല എ​ന്ന​ത് സ്പാ​നി​ഷ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നി​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും പി​ന്നാ​ലെ മാ​ർ​ച്ചിം​ഗ് ഓ​ർ​ഡ​റും ല​ഭി​ച്ച് മി​ഡ്ഫീ​ൽ​ഡ​ർ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് പു​റ​ത്താ​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യ​തും അ​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്പാ​നി​ഷ് പ്ര​തി​രോ​ധ​പ്പൂ​ട്ടി​ന് മു​ന്നി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ൾ പൊ​ലി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഗ്രൗ​ണ്ടി​നു പു​റ​ത്തെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ജ​ന്‍റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​നി​ക്ക് യെ​ല്ലോ കാ​ർ​ഡും ല​ഭി​ച്ചു.

Sports

സെ​മി​യി​ലെ ഇ​ല​വ​ണെ നി​ല​നി​ർ​ത്തി സ്പെ​യി​ൻ; മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യി അ​ർ​ജ​ന്‍റീ​ന

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ഫൈ​ന​ലി​നു​ള്ള ആ​ദ്യ ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും. മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് അ​ർ‌​ജ​ന്‍റീ​ന ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മോ​ളീ​ന, പ​രേ​ഡ​സ്, സി​മി​യോ​ണി എ​ന്നി​വ​ർ​ക്ക് പ​ക​രം മോ​ണ്ടി​യ​ൽ, ഡീ​പോ​ൾ, നി​ക്കോ ഗോ​ൾ​സാ​ല​സും ആ​ദ്യ ഇ​ല​വ​ണി​ലെ​ത്തി.

അ​ർ​ജ​ന്‍റീ​ന ആ​ദ്യ ഇ‌​ല​വ​ൺ: എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സ്, ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ, ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സ്, നി​ക്കോ​ളാ​സ് ടാ​ഗ്ലി​യാ​ഫി​ക്കോ, ഗോ​ൺ​സാ​ലോ മോ​ണ്ടി​യ​ൽ, റോ​ഡ്രി​ഗോ ഡീ​പോ​ൾ, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​ർ, നി​ക്കോ ഗോ​ൺ​സാ​ല​സ്, ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ല​യ​ണ​ൽ മെ​സി.

സ്പെ​യി​ൻ ആ​ദ്യ ഇ​ല​വ​ൺ: ഉ​ന​യ് സി​മോ​ൺ, കു​ബാ​ർ​സി, ല​പോ​ർ‌​ട്ടെ, പോ​റോ, കു​ക്കു​റെ​ല്ല, റോ​ഡ്രി, ഫാ​ബി​യാ​ന്‍ റൂ​യി​സ്, ല​മൈ​ൻ യ​മാ​ൽ, ഡാ​നി ഓ​ൽ​മോ, ബ​യേ​ന, ഒ​യ​ർ​സ​ബാ​ൽ.

Kerala

ലോ​ക​ക​പ്പ് ഫൈ​ന​ൽ ആ​ഘോ​ഷം; അ​ക്ര​മ​ത്തി​ലേ​യ്ക്ക് പോ​ക​രു​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ്

കൊ​ച്ചി: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി കൊ​ച്ചി സി​റ്റി പോ​ലീ​സ്. വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലേ​ക്കോ ഫാ​ൻ ഫൈ​റ്റു​ക​ളി​ലേ​ക്കോ ന​യി​ക്ക​രു​ത്. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

2026 ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യാ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, അ​മി​ത​വേ​ഗ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ല​ധി​കം ആ​ളു​ക​ളെ ക​യ​റ്റി യാ​ത്ര ചെ​യ്യ​ൽ, അ​മി​ത​ശ​ബ്ദ​ത്തി​ൽ ഹോ​ൺ മു​ഴ​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ൾ​ക്കും ജീ​വ​ഹാ​നി​ക്കും കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്യും. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും അ​ധി​ക പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​പ്പി​ച്ചു. എ​ല്ലാ​വ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്.

Kerala

ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് മേ​ഘാ​ല​യ​യും

ഷി​ല്ലോം​ഗ്: കേ​ര​ള​ത്തി​ന് പി​ന്നാ​ലെ ഫി​ഫ ലോ​ക​ക​പ്പ് 2026 ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ വി​ദ്യാ​ർഥികൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി മേ​ഘാ​ല​യ സ​ർ​ക്കാ​രും. ഫൈ​ന​ൽ ആ​വേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് തി​ങ്ക​ളാ​ഴ്ച (ജൂ​ലൈ 20) സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ. ​സാംഗ്മ ഞാ​യ​റാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഫു​ട്ബോ​ളി​നോ​ടു​ള്ള സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ദ​മ്യ​മാ​യ അ​ഭി​നി​വേ​ശം മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

"മേ​ഘാ​ല​യ​യി​ലെ സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഫൈ​ന​ൽ മ​ത്സ​രം പ​ര​മാ​വ​ധി ആ​സ്വ​ദി​ക്കൂ... നി​ങ്ങ​ൾ ഏ​ത് ടീ​മി​നെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​ത്?" - കോ​ൺ​റാ​ഡ് സാം​ഗ്മ വീ​ഡി​യോ​യി​ലൂ​ടെ ചോ​ദി​ച്ചു.

ഇ​ന്ത്യ​ൻ സ​മ​യം അ​നു​സ​രി​ച്ച് അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് ലോ​ക​ക​പ്പ് കി​രീ​ട​പ്പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. ഫൈ​ന​ൽ മ​ത്സ​രം ക​ണ്ട് വൈ​കി ഉ​റ​ങ്ങു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​കു​ക ബു​ദ്ധി​മു​ട്ടാ​കും എ​ന്ന​തി​നാ​ലാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​ഇ​ട​പെ​ട​ൽ. ഫു​ട്ബോ​ളി​നെ നെ​ഞ്ചി​ലേ​റ്റു​ന്ന മേ​ഘാ​ല​യ​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​വും ആ​വേ​ശ​വും പ​ക​രു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്റെ ഈ ​പ്ര​ഖ്യാ​പ​നം.

 

Kerala

അ​വ​ധി കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല, സ​ണ്ണി​ച്ചാ​യ​ൻ ക​നി​യ​ണം: എം.​എം. മ​ണി

ഇ​ടു​ക്കി: ലോ​ക​ക​പ്പ് ഫൈ​ന​ൽ പ്ര​മാ​ണി​ച്ച് നാ​ളെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ ട്രോ​ളി സി​പി​എം നേ​താ​വ് എം.​എം. മ​ണി. അ​വ​ധി മാ​ത്രം കൊ​ണ്ട് കാ​ര്യ​മി​ല്ല, ഫൈ​ന​ൽ കാ​ണ​ണ​മെ​ങ്കി​ൽ സ​ണ്ണി​ച്ചാ​യ​ൻ കൂ​ടി ക​നി​യ​ണ​മെ​ന്നാ​ണ് എം ​എം മ​ണി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

ക​റ​ന്‍റി​നും വേ​ണം ഗ്യാ​ര​ന്‍റി എ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ല്‍ കാ​ണു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കി​ല്ല. എ​ത്ര വി​ല കൊ​ടു​ത്താ​ലും വൈ​ദ്യു​തി വാ​ങ്ങു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നു​മാ​ണ് നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഫൈ​ന​ൽ ആ​വേ​ശം ചോ​രാ​തി​രി​ക്കാ​ൻ കൂ​ടു​ത​ല്‍ വി​ല​ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങി​യി​രി​ക്കു​ത​യാ​ണ് കെ​എ​സ്ഇ​ബി.

വൈ​ദ്യു​തി ഉ​പ​ഭോ​ഗം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ലും കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​ന്ന് ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ സാ​ധ്യ​ത​യു​ണ്ടെ​ന്നും വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചി​രു​ന്നു.

 

 

Sports

ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍; സ​ര്‍​ക്കാ​ര്‍ തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഫി​ഫ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ല്‍ മ​ത്സ​രം സ​ര്‍​ക്കാ​ര്‍ തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ കൈ​ര​ളി തീ​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​മ​തി.

കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​ത്തും ര​ണ്ട് സ്‌​ക്രീ​നു​ക​ളി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​വു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത് കൈ​ര​ളി​യി​ലും നി​ള​യി​ലും പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. കാ​യി​ക പ്രേ​മി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, ഫു​ട്‌​ബോ​ള്‍ ഫൈ​ന​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും തി​ങ്ക​ള്‍ അ​വ​ധി ന​ല്‍​കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ല്‍ മ​ത്സ​രം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി. എ​ന്നാ​ൽ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല. ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കു​ട്ടി​ക​ള്‍ അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

SUNDAY DEEPIKA

ക്ലാ​ഷ് ഓ​ഫ് ടൈ​റ്റ​ൻ​സ്; അ​ര്‍​ജ​ന്‍റീ​ന x സ്‌​പെ​യി​ൻ ഫൈ​ന​ല്‍ നൂ​റ്റാ​ണ്ടി​ന്‍റെ പോ​രാ​ട്ടം

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നും അ​ര്‍​ജ​ന്‍റീ​ന​യും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ അ​തി​നെ നൂ​റ്റാ​ണ്ടി​ന്‍റെ പോ​രാ​ട്ടം എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നു​കൊ​ണ്ടും വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല. 48 ടീ​മു​ക​ള്‍ തു​ട​ങ്ങി​യ യാ​ത്ര​യി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു ടീ​മു​ക​ളാ​യാ​ണ് സ്‌​പെ​യി​നും അ​ര്‍​ജ​ന്‍റീ​ന​യും ഫൈ​ന​ല്‍ കി​ക്കോ​ഫി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്. വാ​ര്‍, സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, എ​ഐ തു​ട​ങ്ങി​യ എ​ല്ലാ ആ​ധു​നി​ക​ത​യാ​ലും സ​മ്പു​ഷ്ട​മാ​യ ലോ​ക​ക​പ്പ്.

പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം 32ല്‍​നി​ന്ന് 48 ആ​ക്കി​യ​പ്പോ​ള്‍, ലോ​ക​ക​പ്പി​ന്‍റെ സൗ​ന്ദ​ര്യം ന​ഷ്ട​പ്പെ​ടു​മെ​ന്നു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് 23-ാം എ​ഡി​ഷ​ന്‍ സ​മാ​പ​ന​വേ​ദി​യി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. റാ​ങ്കിം​ഗ് ക​ള​ത്തി​ല​ല്ല ക​ട​ലാ​സി​ല്‍ മാ​ത്ര​മാ​ണെ​ന്നു തെ​ളി​യി​ക്കാ​നും ഈ ​ലോ​ക​ക​പ്പി​നു സാ​ധി​ച്ചു. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ മു​ന്നേ​റ്റം.

ചെ​റു രാ​ജ്യ​ങ്ങ​ള്‍​പോ​ലും ക​ന​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച് കാ​ണി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന ലോ​ക​ക​പ്പ്. അ​ട്ടി​മ​റി ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും നാ​ട​കീ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ശ​ക്തി​ക​ള്‍ മ​ത്സ​രം തി​രി​ച്ചു​പി​ടി​ച്ച​ത് ഈ ​ലോ​ക​ക​പ്പി​നെ ഏ​റെ ആ​വേ​ശ​ത്തി​ലാ​ക്കി.

യു​വ ലാ ​റോ​ജ

ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്‌​പെ​യി​ന്‍ യു​വ​ര​ക്ത​ത്തി​ള​പ്പി​ലാ​ണു​ള്ള​ത്. 90 മി​നി​റ്റും ഓ​രേ വേ​ഗ​ത്തി​ലും താ​ള​ത്തി​ലും ക​ളി​ക്കു​ന്ന ടീ​മാ​ണ് സ്‌​പെ​യി​ന്‍. ക​ളി​ക്ക​ള​ത്തി​ല്‍ പ​ന്ത് ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു​പോ​ലെ ഡി​ഫെ​ന്‍​സി​ലേ​ക്ക് വ​ലി​യാ​നും സെ​ക്ക​ന്‍​ഡു​ക​ള്‍​ക്ക​കം പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം തി​രി​കെ പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള സ്‌​പെ​യി​നി​ന്‍റെ ക​ഴി​വ് ഇ​തി​നോ​ട​കം വ്യ​ക്തം. ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​പെ​യി​ന്‍ ന​ട​ത്തു​ന്ന പൊ​സ​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ എ​തി​രാ​ളി​ക​ള്‍​ക്കു​മേ​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. ഇ​ന്ത്യ​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ ക​ണ്ടു​പ​ഠി​ക്കേ​ണ്ടും ഇ​തു​ത​ന്നെ.

ശാ​രീ​രി​ക​മാ​യ മേ​ധാ​വി​ത്വ​ത്തി​ന​പ്പു​റം ടെ​ക്‌​നി​ക്ക​ല്‍/​ടാ​ക്റ്റി​ക്ക​ല്‍ മി​ക​വാ​ണ് സ്‌​പെ​യി​നി​ന്‍റെ ക​രു​ത്ത്. ക​ളി​ക്ക​ള​ത്തി​ല്‍ പൂ​ര്‍​ണ​മാ​യി ഡോ​മി​നേ​റ്റ് ചെ​യ്തു ക​ളി​ക്കു​ന്നു എ​ന്ന​താ​ണ് അ​വ​രു​ടെ സൗ​ന്ദ​ര്യം. യു​വ​ത്വ​വും പ​രി​ച​യ സ​മ്പ​ത്തും ഒ​ന്നു​പോ​ലെ സ​മ​ന്വ​യി​പ്പി​ച്ച ടീ​മി​നെ ഒ​രു അ​ധ്യാ​പ​ക​ന്‍റെ പ​ക്വ​ത​യോ​ടെ​യാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫ്യൂ​ന്‍റെ​യു​ടെ ബു​ദ്ധി​വൈ​ഭ​വ​വും സ്‌​പെ​യി​നി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

ഗോ​ള്‍ കീ​പ്പ​ര്‍ ഉ​നാ​യ് സി​മോ​ണ്‍, സെ​ന്‍​ട്ര​ല്‍ ഡി​ഫെ​ന്‍​ഡ​റാ​യി എ​യ്‌​മെ​റി​ക് ലാ​പോ​ര്‍​ട്ടെ, തൊ​ട്ടു​മു​ന്നി​ലാ​യി ആ​ധു​നി​ക ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പൊ​സി​ഷ​നാ​യ ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ് റോ​ളി​ല്‍ നാ​യ​ക​നാ​യ റോ​ഡ്രി.

അ​റ്റാ​ക്കിം​ഗി​ല്‍ ആ​ധു​നി​ക മെ​സി എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്ന ലാ​മി​ന്‍ യ​മാ​ല്‍ ന​യി​ക്കു​ന്ന നി​ര​യി​ല്‍ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍, ഡാ​നി ഓ​ള്‍​മോ, നി​ക്കോ വി​ല്യം​സ്, പെ​ഡ്രി എ​ന്നീ വ്യ​ത്യ​സ്ത ശൈ​ലി​യി​ല്‍ ക​ളി​ക്കു​ന്ന വൈ​വി​ധ്യം നി​റ​ഞ്ഞ നി​ര. ഒ​പ്പം ബ്ര​യാ​ന്‍ റൂ​യി​സ്, സൂ​പ്പ​ര്‍ സ​ബ്ബാ​യ മൈ​ക്ക​ല്‍ മെ​റി​നോ. ഓ​രോ മ​ത്സ​ര​ത്തെ​യും വ്യ​ത്യ​സ്ത​മാ​യ ത​ര​ത്തി​ല്‍ സ​മീ​പി​ച്ച് താ​ളം ന​ഷ്ട​പ്പെ​ടാ​തെ ഓ​രേ വേ​ഗ​ത്തി​ല്‍ ക​ളി​ക്കു​ന്ന ടീ​മാ​ണ് സ്‌​പെ​യി​ന്‍. 2010ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ കാ​ല​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന ടീം.

 ക​പ്പ് നി​ല​നി​ര്‍​ത്താ​ന്‍ അ​ര്‍​ജ​ന്‍റീ​ന 

ഇ​റ്റ​ലി (1934, 38), ബ്ര​സീ​ല്‍ (1958, 62) ടീ​മു​ക​ള്‍​ക്കു​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പ് നി​ല​നി​ര്‍​ത്തു​ന്ന മൂ​ന്നാ​മ​തു സം​ഘം എ​ന്ന നേ​ട്ട​ത്തി​നാ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന ഇ​റ​ങ്ങു​ന്ന​ത്. അ​ദ്ഭു​ത​വും അ​വി​ശ്വ​സ​നീ​യ​വും എ​ന്ന​ല്ലാ​തെ അ​ര്‍​ജ​ന്‍റൈ​ൻ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് വി​വ​രി​ക്കാ​നാ​കി​ല്ല. തോ​ല്‍​വി​യു​ടെ വ​ക്കി​ല്‍​നി​ന്നും ആ​വേ​ശ​ക​ര​മാ​യ വി​ജ​യം, ഒ​ന്ന​ല്ല പ​ല​വ​ട്ടം; അ​തു മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക​ല്ലാ​ത മ​റ്റാ​ര്‍​ക്കും ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലെ ഭൂ​രി​ഭാ​ഗം ക​ളി​ക്കാ​രെ​യും നി​ല​നി​ര്‍​ത്തി​യ കോ​ച്ച് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി​യു​ടെ ത​ന്ത്രം പൂ​ര്‍​ണ​മാ​യും വി​ജ​യി​ച്ചെ​ന്നു പ​റ​യാം.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​ത്ര​ഫോ​മി​ല്‍ അ​ല്ലെ​ങ്കി​ലും ഗോ​ള്‍​കീ​പ്പിം​ഗ് എ​മി​ലി​യാ​നൊ മാ​ര്‍​ട്ടി​നെ​സി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്രം. ക്രി​സ്റ്റ്യ​ന്‍ റൊ​മേ​റോ​യും ലി​സാ​ന്‍​ഡ്രോ​യും ന​യി​ക്കു​ന്ന ഡി​ഫെ​ന്‍​സ്. മ​ധ്യ​നി​ര​യി​ല്‍ എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ്-​മ​ക് അ​ല്ലി​സ്റ്റ​ര്‍-​പ​രേ​ഡ​സ് സ​ഖ്യം. അ​വ​ര്‍​ക്കു മു​ന്നി​ല്‍ സാ​ക്ഷാ​ല്‍ മെ​സി. മു​ന്നേ​റ്റ​ത്തി​ല്‍ ഉ​ഗ്ര​ശേ​ഷി​യു​ള്ള, എ​പ്പോ​ള്‍​വേ​ണ​മെ​ങ്കി​ലും ഗോ​ള്‍​നേ​ടാ​ന്‍ ക​ഴി​യു​ന്ന ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സും ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സും.

മ​ധ്യ​നി​ര​യി​ല്‍ സ്ലോ ​ബി​ല്‍​ഡ​പ്പു​മാ​യി മു​ന്നേ​റു​ന്ന അ​ര്‍​ജ​ന്‍റീ​ന അ​റ്റാ​ക്കിം​ഗി​ല്‍ വ്യ​ക്തി​ഗ​ത മി​ക​വി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. ഫൈ​ന​ലി​ല്‍ എ​ന്തെ​ങ്കി​ലും അ​ദ്ഭു​തം ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ട​റി​യ​ണം. ലോ​ക​ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ അ​പൂ​ര്‍​വ പ്ര​തി​ഭാ​സ​മാ​യി മെ​സി​യു​ടെ പേ​ര് ത​ങ്ക​ലി​പി​ക​ളി​ല്‍ എ​ഴു​തു​മോ എ​ന്ന​താ​യി​രി​ക്കും ഈ ​ഫൈ​ന​ല്‍ ക​ഴി​ഞ്ഞാ​ലു​ള്ള ച​ര്‍​ച്ച. ഫൈ​ന​ല്‍ എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കു​മു​ള്ള ഉ​ത്ത​രം ന​ല്‍​കും. സ്‌​പെ​യി​നി​ന്‍റെ മി​ക​വി​നെ അം​ഗീ​ക​രി​ക്കു​ക​യും സ്‌​നേ​ഹി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴും മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യെ ത​ള്ളാ​ന്‍ ആ​ര്‍​ക്കു​ണ്ടാ​കും ച​ങ്കൂ​റ്റം..? കാ​ല്‍​പ്പ​ന്തു ക​ളി വീ​ണ്ടും ഒ​രി​ക്ക​ല്‍​ക്കൂ​ടി വി​ജ​യി​ച്ചു എ​ന്ന അ​മി​താ​ഹ്ലാ​ദം മാ​ത്രം...

Kerala

തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണം: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ പ്ര​മാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തി​ങ്ക​ൾ അ​വ​ധി ന​ൽ​കി മ​റ്റൊ​രു ദി​വ​സം പ്ര​വ​ർ​ത്തി ദി​വ​സ​മാ​ക്കാ​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ടാ​ണ് മു​ൻ മ​ന്ത്രി​യു​ടെ ആ​വ​ശ്യം. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ര​ണ്ട് സ്കൂ​ളു​ക​ൾ​ക്കാ​ണ് ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ അ​വ​ധി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ഫോ​ൺ വി​ളി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​നും പ​റ​ഞ്ഞി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​വു​ന്ന​ത്.

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ര​ണ്ടു സ്കൂ​ളു​ക​ൾ​ക്ക് അ​ധി​കൃ​ത‍‍​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ മ​ണ​പ്പു​റം രാ​ജ​ഗി​രി സെ​ൻ്റ് ച​വ​റ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​നും മ​ര​ട് ഗ്രി​ഗോ​റി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

ക​ളി ക​ണ്ട് ഉ​റ​ക്കം തൂ​ങ്ങി ക്ലാ​സി​ൽ ഇ​രി​ക്കാ​തി​രി​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് പി​റ്റേ​ദി​വ​സ​ത്തെ ക്ലാ​സി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​തി​രി​ക്കാ​നു​മാ​ണ് അ​വ​ധി ന​ൽ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ‌‌

അ​ർ​ധ രാ​ത്രി ക​ഴി​ഞ്ഞ് പു​ല​ർ​ച്ചെ 12.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. കൃ​ത്യ​മാ​യ സ​മ​യ​ത്ത് അ​വ​സാ​നി​ച്ചാ​ൽ ത​ന്നെ 2.30 ആ​കും മ​ത്സ​രം അ​വ​സാ​നി​ക്കു​ക. സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് കൂ​ടി ക​ഴി​യു​മ്പോ​ൾ പു​ല​ർ​ച്ചെ മൂ​ന്നാ​കും. എ​ന്നാ​ൽ എ​ക്സ്ട്രാ ടൈ​മും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ചാ​ൽ പു​ല​ർ​ച്ചെ​യാ​കും മ​ത്സ​രം അ​വ​സാ​നി​ക്കു​ക.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച കു​ട്ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, അ​വ​ധി ന​ൽ​ക​ണ​മോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ൾ കു​റ​യു​ന്ന​ത് പ്ര​യാ​സ​മാ​ണ്. അ​തി​ന് പ​ക​രം ദി​വ​സം ന​ൽ​കേ​ണ്ടി​വ​രും. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം പ​റ​യാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.

 

Sports

സ്പെ​യി​ൻ x അ​ർ​ജ​ന്‍റീ​ന ഫൈ​ന​ൽ

അ​ങ്ങ​നെ ലോ​ക​ക​പ്പ് ഫൈ​ന​ൽ പോ​രാ​ട്ടം ഉ​റ​പ്പി​ച്ചു! മെ​സി മാ​ജി​ക്കി​ൽ അ​ർ​ജ​ന്‍റീ​ന​യോ, ക​ര​ളു​റ​പ്പി​ന്‍റെ വീ​റി​ൽ സ്പെ​യി​നോ? കാ​ൽ​പ​ന്താ​ട്ടം ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ചോ​ദ്യം! ഫു​ട്ബോ​ളി​ലെ സു​വ​ർ​ണ സിം​ഹാ​സ​ന​ത്തി​നാ​യി ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ സ്പെ​യി​നു​മാ​യി മു​ട്ടു​മ്പോ​ൾ ആ​രാ​ധ​ക​രു​ടെ ഉ​ദ്വേ​ഗ​ത്തി​ന് പെ​രു​മ്പ​റ​യു​ടെ മു​ഴ​ക്കം. പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​വേ​ശ​ത്തി​ന്‍റെ വ​ർ​ണ​പ്പ​കി​ട്ട്.

സെ​മി​യി​ൽ ഫ്രാ​ൻ​സി​നെ ചി​ത​റി​ച്ച ക​ളി ക​ണ്ടോ?... സ്പാ​നി​ഷ് ആ​രാ​ധ​ക​ർ നീ​ല​പ്പ​ട​യു​ടെ മൂ​ക്ക് തൊ​ടു​ന്നു. എ​ത്ര പി​ന്നി​ൽ പോ​യാ​ലും മെസി അ​വ​ത​രി​ക്കും... കാ​ള​ക്കൂ​റ്റ​ന്‍റെ കൊ​മ്പി​ൽ​ത്ത​ന്നെ​യാ​ണ് അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രു​ടെ മ​ര​ണ​പ്പി​ടി​ത്തം. ലാ​മി​ൻ യ​മാ​ൽ എ​ന്ന പേ​ര് പ​റ​ഞ്ഞു​തീ​രും​മു​മ്പ് എ​തി​രാ​ളി​ക​ളു​ടെ മു​ഖ​ത്ത് കൊ​ച്ചു​പ​യ്യ​ൻ പാ​വം എ​ന്ന പു​ച്ഛം. ഉ​രു​ക്കു പ​ട​ക്ക​പ്പ​ലു​ക​ളാ​ണ് സ്പാ​നി​ഷ് അ​ർ​മാ​ഡ​യു​ടേ​തെ​ന്ന് നെ​ഞ്ചു​വി​രി​ച്ച് ലാ ​റോ​ജ​യു​ടെ പ​ട​പ്പാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12.30ന്‍റെ കി​ക്കോ​ഫ് വ​രെ സ​മ്മ​ർ​ദം മു​റു​കി​ക്കൊ​ണ്ടി​രി​ക്കും. ഫൈ​ന​ൽ വി​സി​ലി​ൽ ആ​ഘോ​ഷ​വി​സ്ഫോ​ട​നം യൂ​റോ​പ്പി​ലോ ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലോ?

ആ ​കാ​ത്തി​രി​പ്പി​നൊ​രു സു​ഖ​മു​ണ്ട്. ക​ടു​ത്ത ക​ളി​ജ്വ​ര​ത്തി​ന്‍റെ​യും അ​ന്ത​മി​ല്ലാ​ത്ത പ്ര​തീ​ക്ഷ​ക​ളു​ടെ​യും ഉ​ച്ച​സ്ഥാ​യി​യി​ലേ​ക്കു​ള്ള യാ​ത്ര​യും അ​വി​ടന്ന് ആ​ഘോ​ഷ​രാ​വി​ന്‍റെ വ​ന്യ​ത​യി​ലേ​ക്കു​ള്ള കൂ​പ്പു​കു​ത്ത​ലും. ഫു​ട്ബോ​ൾ എ​ന്ന ക​ല അ​തി​ന്‍റെ സ​ർ​വ​സൗ​ന്ദ​ര്യ​ത്തോ​ടെ ന്യൂ​ജ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ൽ അ​ർ​മാ​ദി​ക്ക​ട്ടെ!

സെ​മി ഫൈ​ന​ലി​ൽ ശ​ക്ത​രാ​യ ഫ്രാ​ൻ​സി​നെ ഞെ​ട്ടി​ച്ച​താ​ണ് സ്പെ​യി​ൻ. അ​തു​വ​രെ ക​ണ്ട ഫ്രാ​ൻ​സി​ന്‍റെ ക​ളി ചാ​മ്പ്യ​ന്മാ​രു​ടേ​താ​യി​രു​ന്നു. അ​വ​രു​ടെ ആ​രാ​ധ​ക​ർ​ക്കെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യു​ടെ സം​ഘം ആ ​വി​ശ്വാ​സം പൊ​ളി​ച്ച​ടു​ക്കി. കൃ​ത്യ​ത​യാ​ർ​ന്ന ഫി​നി​ഷിം​ഗി​ലൂ​ടെ​യും പ​ന്ത് കൈ​യ​ട​ക്കി​യു​ള്ള മി​ക​ച്ച ക​ളി​യി​ലൂ​ടെ​യും ഫ്ര​ഞ്ച് പ​ട​യെ അ​വ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ്വാ​സം മു​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ലോ​ക​ക​പ്പി​ൽ സ്പെ​യി​നി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ത്. ഗ്രൂ​പ്പ് എ​ച്ചി​ൽ ഒ​ന്നാ​മ​ന്മാ​രാ​യാ​ണ് സ്പെ​യി​ൻ ലോ​ക​ക​പ്പ് പ്ര​യാ​ണം ആ​രം​ഭി​ച്ച​തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ അ​ത്ര സു​ഗ​മ​മാ​യി​രു​ന്നി​ല്ല. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ് ന​ട​ത്തി​യ കേ​പ് വെ​ർ​ദെ അ​വ​രെ ഗോ​ളി​ല്ലാ സ​മ​നി​ല​യി​ൽ ത​ള​ച്ചു. എ​ന്നാ​ൽ, സൗ​ദി അ​റേ​ബ്യ​ക്കെ​തി​രേ ഉ​ണ​ർ​ന്നു നാ​ല് ഗോ​ളു​ക​ൾ അ​ടി​ച്ചുകൂ​ട്ടി. ഒ​ടു​വി​ൽ ക​ടു​ത്ത പോ​രാ​ട്ടം ന​ട​ത്തി​യ ഉ​റു​ഗ്വേ​യെ 1-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ഘ​ട്ടം മി​ക​ച്ച രീ​തി​യി​ൽ അ​വ​സാ​നി​പ്പി​ച്ചു.

റൗ​ണ്ട് ഓ​ഫ് 32ൽ ​ഓ​സ്ട്രി​യ​യെ 3-0ന് ​ത​ക​ർ​ത്ത് സ്പെ​യി​ൻ സു​ഖ​ക​ര​മാ​യി മു​ന്നേ​റി. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള ര​ണ്ട് റൗ​ണ്ടു​ക​ളി​ലും യൂ​റോ​പ്യ​ൻ എ​തി​രാ​ളി​ക​ളു​ടെ ക​ടു​പ്പം മ​റി​ക​ട​ക്കാ​ൻ അ​വ​ർ​ക്ക് മൈ​ക്ക​ൽ മെ​റി​നോ​യു​ടെ അ​വ​സാ​ന നി​മി​ഷ വി​ജ​യ​ഗോ​ളു​ക​ൾ വേ​ണ്ടി​വ​ന്നു. റൗ​ണ്ട് ഓ​ഫ് 16ൽ ​പോ​ർ​ച്ചു​ഗ​ലി​നെ​തി​രേ (1-0) ആ​യി​രു​ന്നു മെ​റി​നോ​യു​ടെ ആ​ദ്യ ഗോ​ൾ. പി​ന്നാ​ലെ ബെ​ൽ​ജി​യ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ (2-1) വീ​ണ്ടു​മൊ​രു അ​വ​സാ​ന നി​മി​ഷ വി​ജ​യം. ടൂ​ർ​ണ​മെ​ന്‍റി​ൽ സ്പെ​യി​ൻ ഇ​തു​വ​രെ വ​ഴ​ങ്ങി​യ ഏ​ക ഗോ​ൾ.

ഓ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും സ്പെ​യി​ൻ മെ​ച്ച​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​രം അ​വ​രി​ലെ ചാ​മ്പ്യ​നെ പു​റ​ത്തു​കൊ​ണ്ടു​വ​ന്നു. ആ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി കി​രീ​ടം ചൂ​ടി​യ 2010ലെ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പി​ന് ശേ​ഷം മ​റ്റൊ​രു ഫൈ​ന​ൽ.

മ​റു​ഭാ​ഗ​ത്ത്, ആ​വേ​ശ​ക്ക​ട​ലി​ലൂ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ യാ​ത്ര. സ്വ​പ്ന​സ​മാ​നം, ഇ​തി​ഹാ​സ​തു​ല്യം എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കാം. എ​ത്ര ഗോ​ൾ സ്വ​ന്തം വ​ല​യി​ൽ വീ​ണാ​ലും അ​തി​ല​പ്പു​റം എ​തി​ർ​വ​ല​യി​ൽ അ​ടി​ച്ചു​കൂ​ട്ടാ​നും അ​ടി​പ്പി​ക്കാ​നും കെ​ൽ​പ്പു​ള്ള മെസി അ​സാ​ധ്യ ഫോ​മി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് ഫൈ​ന​ലാ​ണ​വ​ർ​ക്ക്. ച​രി​ത്ര​ത്തി​ലെ ഏ​ഴാം ഫൈ​ന​ലും. അ​ർ​ജ​ന്‍റീ​ന​യു​ടെ വ​ഴി ക​ഠി​ന​മെ​ങ്കി​ലും ആ​വേ​ശ​ഭ​രി​ത​മാ​യി​രു​ന്നു. ഗ്രൂ​പ്പി​ൽ മൂ​ന്നു വി​ജ​യ​ങ്ങ​ളോ​ടെ തു​ട​ക്കം. മെ​സി ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​ത്രം ഇ​തു​വ​രെ എ​ട്ടു ഗോ​ളു​ക​ളും ത​ന്‍റെ ലോ​ക​ക​പ്പ് ക​രി​യ​റി​ലാ​കെ 21 ഗോ​ളു​ക​ളും നേ​ടി​ക്ക​ഴി​ഞ്ഞു.


മെ​സി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ അ​ൾ​ജീ​രി​യ​യെ 3-0നും, ​മെ​സി​യു​ടെ​ത​ന്നെ ര​ണ്ട് ഗോ​ളു​ക​ളു​ടെ ക​രു​ത്തി​ൽ ഓ​സ്ട്രി​യ​യെ 2-0നും ​അ​ർ​ജ​ന്‍റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ജോ​ർ​ദാ​നെ​തി​രെ 3-1 ന് ​വി​ജ​യം നേ​ടി​യ​പ്പോ​ഴും മെ​സി​യു​ടെ ഒ​രു ഗോ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പൂ​ർ​ണാ​ധി​പ​ത്യം. നോ​ക്കൗ​ട്ട് റൗ​ണ്ടു​ക​ളി​ൽ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഠി​ന​മാ​യി. റൗ​ണ്ട് ഓ​ഫ് 32ൽ ​കേ​പ് വെ​ർ​ദെ​യു​ടെ ക​ന​ത്ത വെ​ല്ലു​വി​ളി. ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ടു. 3-2ന് ​കൊ​ച്ചു​ദാ​വീ​ദി​നെ മ​റി​ക​ട​ക്കാ​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ സം​ഘ​ത്തി​ന് ന​ന്നാ​യി വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി വ​ന്നു.

റൗ​ണ്ട് ഓ​ഫ് 16ലാ​ക​ട്ടെ നാ​ട​കീ​യ​ത ഉ​ച്ചി​യി​ൽ ക​യ​റി. ഈ​ജി​പ്തി​നെ​തി​രേ 79-ാം മി​നി​റ്റ് വ​രെ 0-2ന് ​പു​റ​കി​ൽ. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ അ​വി​ശ്വ​സ​നീ​യ​മാ​യ തി​രി​ച്ചു​വ​ര​വ്. 3-2 ന് ​വി​ജ​യം പി​ടി​ച്ച​ട​ക്കു​ക​യും ചെ​യ്തു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​യി ക​ട്ട​ക്ക​ട്ട പോ​രാ​ട്ടം. സ്കോ​ർ 1-1ൽ ​നി​ൽ​ക്കേ എ​തി​രാ​ളി​ക​ൾ 10 പേ​രാ​യി​ട്ടും ജ​യി​ക്കാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നു. ജൂ​ലി​യ​ൻ ആ​ൽ​വ​രെ​സി​ന്‍റെ ഉ​ജ്വ​ല ഗോ​ളാ​ണ് സ്വി​സ് പ്ര​തി​രോ​ധം ത​ക​ർ​ത്ത​ത്. ഒ​പ്പം ലൗ​താ​രൊ മാ​ർ​ട്ടി​നെ​സ് മൂ​ന്നാ​മ​തൊ​രു ഗോ​ൾ കൂ​ടി നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു.

സെ​മി ഫൈ​ന​ലി​ലും നാ​ട​കീ​യ​ത ഒ​ട്ടും കു​റ​ഞ്ഞി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ആ​ന്‍റ​ണി ഗോ​ർ​ഡ​നി​ലൂ​ടെ ലീ​ഡ് നേ​ടി ഇം​ഗ്ല​ണ്ട് വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ലോം​ഗ് റേ​ഞ്ച് അ​വ​രു​ടെ നെ​ഞ്ചി​ൽ ഇ​ടി​വാ​ളാ​യി മി​ന്നി. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ലൗ​താരോ മാ​ർ​ട്ടി​നെ​സി​ന്‍റെ ഹെ​ഡ​ർ ഇം​ഗ്ല​ണ്ട് ഹൃ​ദ​യം പി​ള​ർ​ക്കു​ക​യും ചെ​യ്തു. ര​ണ്ടു ഗോ​ളും വ​ന്ന​ത് മെ​സി മാ​ന്ത്രി​ക​ത്തി​ലൂ​ടെ.

1966ൽ ​വി​ല്ല പാ​ർ​ക്കി​ലാ​യി​രു​ന്നു ഇ​തി​നു മു​മ്പ​ത്തെ ഏ​ക സ്പെ​യി​ൻ - അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് പോ​രാ​ട്ടം. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​മാ​യി​രു​ന്നു അ​ത്. ര​ണ്ടാം പ​കു​തി​യി​ൽ പി​റ​ന്ന ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ അ​ർ​ജ​ന്‍റീ​ന 2-1ന് ​ജ​യി​ച്ചു. ര​ണ്ട് ഗോ​ളും നേ​ടി​യ​ത് സെ​ന്‍റ​ർ ഫോ​ർ​വേ​ഡ് ലൂ​യി​സ് ആ​ർ​ട്ടിം. മി​ഡ്ഫീ​ൽ​ഡ​ർ പി​രി​യാ​ണ് സ്പെ​യി​നി​നു വേ​ണ്ടി ഗോ​ൾ മ​ട​ക്കി​യ​ത്.

ഫു​ട്ബോ​ളി​ന്‍റെ പ്ര​ണ​യ​ക്ക​ട​ലി​ൽ‌ സ്പാ​നി​ഷ് പ​ട​ക്ക​പ്പ​ൽ അ​ർ​ജ​ന്‍റൈ​ൻ ടൈ​റ്റാ​നി​ക്കി​നെ മു​ക്കു​മോ? ജീ​വി​തം​പോ​ലെ പ്ര​വ​ച​നാ​തീ​ത​മാ​ണ് ഫു​ട്ബോ​ളും. അ​വ​സാ​ന​വി​സി​ൽ വ​രെ ആ​ർ​ക്കും മോ​ഹി​ക്കാം...

 

Sports

വിം​ബി​ള്‍​ഡ​ണ്‍: സ്വ​രേ​വ് ഫൈ​ന​ലി​ല്‍

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് ഫൈ​ന​ലി​ല്‍.

ബ്രി​ട്ട​ന്‍റെ വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യാ​യ അ​ര്‍​ത​ര്‍ ഫെ​റി​യെ കീ​ഴ​ട​ക്കി​യാ​ണ് സ്വ​രേ​വ് ഫൈ​ന​ല്‍ ടി​ക്ക​റ്റ് എ​ടു​ത്ത​ത്. സ്‌​കോ​ര്‍: 7-6 (7-0), 6-2, 6-4. ഈ ​വ​ര്‍​ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​വാ​ണ് സ്വ​രേ​വ്.

ചെ​ക് ഫൈ​ന​ല്‍

വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ല്‍ ഇ​ന്നു ന​ട​ക്കും. ചെ​ക് താ​ര​ങ്ങ​ളാ​യ ക​രോ​ളി​ന മു​ചോ​വ​യും ലി​ന്‍​ഡ നോ​സ്‌​കോ​വ​യും ത​മ്മി​ലാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം. നോ​സ്‌​കോ​വ​യു​ടെ ക​ന്നി ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ലാ​ണ്. മു​ചോ​വ​യു​ടെ ര​ണ്ടാ​മ​ത്തെ​തും.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ല​ണ്ട​ൻ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 150 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഫ്രെ​യ കെം​പി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. നാ​റ്റ് സി​വ​ർ 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഫ്രെ​യ കെം​പ് 44 റ​ൺ​സും അ​ലി​സ് കാ​പ്സി 23 റ​ൺ​സു​മെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും ലൂ​സി ഹാ​മി​ൽ​ട​ണും കിം ​ഗാ​ർ​ത്തും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ: ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ല​ണ്ട​ൻ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ല​ണ്ട​നി​ലെ ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: ജോ​ർ​ജി​യ വോ​ൾ, ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ്, എ​ല്ലി​സ് പെ​റി, ആ​ഷ്ലെ ഗാ​ർ​ഡ്ന​ർ, ജോ​ർ​ജി​യ വെ​യ​ർ​ഹാം, അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, നി​ക്കോ​ളാ കാ​രി, സോ​ഫി മൊ​ളി​നെ​ക്സ് (ക്യാ​പ്റ്റ​ൻ), കിം ​ഗാ​ർ​ത്, ലൂ​സി ഹാ​മി​ൽ​ട​ൺ.

ടീം ​ഇം​ഗ്ല​ണ്ട്: ആ​മൈ ജോ​ൺ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡാ​നി വ​യാ​റ്റ്-​ഹോ​ഡ്ജ്, നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട് (ക്യാ​പ്റ്റ​ൻ), ആ​ലി​സ് കാ​പ്സി, ഹെ​ത​ർ ക്നൈ​റ്റ്, ഫ്രെ​യ കെം​പ്, ഡാ​നി​യേ​ലെ ഗി​ബ്സ​ൺ, ഷാ​ർ​ല​റ്റ് ഡീ​ൻ, ലി​ൻ​സ് സ്മി​ത്ത്, സോ​ഫി എ​ക്ലെ​സ്റ്റോ​ണ്ട, ലോ​റ​ൻ ബെ​ൽ.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഫൈ​ന​ലി​ൽ ക​ട​ന്ന് ഓ​സ്ട്രേ​ലി​യ

ല​ണ്ട​ൻ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഓ​സ്ട്രേ​ലി​യ. ഇ​ന്ന് ന​ട​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ എ​ട്ട് വി​ക്ക​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഓ​സ്ട്രേ​ലി​യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 126 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13 ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബെ​ത് മൂ​ണി​യു​ടെ​യും ആ​ഷ്ലെ ഗാ​ർ​ഡ്ന​റി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ബെ​ത് മൂ​ണി 61 റ​ൺ​സാ​ണെ​ടു​ത്ത​ത്. 36 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മൂ​ണി​യു​ടെ ഇ​ന്നിം​ഗ്സ്. ഗാ​ർ​ഡ്ന​ർ 35 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സും ചി​നെ​ലെ ഹെ​ൻ‌​റി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 125 റ​ൺ​സെ​ടു​ത്ത​ത്.

30 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ‌ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും 26 റ​ൺ​സെ​ടു​ത്ത ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ന്‍റെ​യും 22 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ഷെ​മെ​യ്‌​ൻ കാം​പ്ബെ​ല്ലെ​യു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മോ​ളി​നെ​ക്സും ആ​ഷ്ലെ ഗാ​ർ​ഡ്ന​റും ജോ​ർ​ജി​യ വെ​സ​ർ​ഹാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

ഇം​ഗ്ല​ണ്ട്-​ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം സെ​മി​യി​ലെ വി​ജ​യി​യെ ആ​ണ് ഓ​സ്ട്രേ​ലി​യ ഫൈ​ന​ലി​ൽ നേ​രി​ടു​ക. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

Sports

കാ​ലി​ക്ക​ട്ട് x കൊ​ച്ചി ഫൈ​ന​ലി​ല്‍

കൊ​ച്ചി: പ്ര​ഥ​മ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് കേ​ര​ള​യി​ല്‍ ആ​തി​ഥേ​യ​രാ​യ കൊ​ച്ചി സ്റ്റാ​ലി​യ​ന്‍​സും കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്സും ഫൈ​ന​ലി​ല്‍.

കാ​ലി​ക്ക​ട്ട്, മൂ​ന്ന് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഫൈ​ന​ല്‍ ബ​ര്‍​ത്ത് ഉ​റ​പ്പി​ച്ച​പ്പോ​ള്‍ അ​ണ്ട​ര്‍-19 ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കൊ​ച്ചി സ്റ്റാ​ലി​യ​ന്‍​സ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി.

അ​ണ്ട​ര്‍-19 ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കൊ​ച്ചി​യും കാ​ലി​ക്ക​ട്ടും കൊ​മ്പു​കോ​ര്‍​ക്കും. അ​ണ്ട​ര്‍-14 ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് തൃ​ശൂ​ര്‍ ട​സ്‌​കേ​ഴ്സി​നെ​യാ​ണ് നേ​രി​ടു​ക.

അ​ണ്ട​ര്‍-14 ബോ​യ്സ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ കാ​ലി​ക്ക​ട്ട് കോ​ട്ട​യം ബൈ​സ​ണ്‍​സു​മാ​യി ഏ​റ്റു​മു​ട്ടും. അ​ണ്ട​ര്‍-19 ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ഫൈ​ന​ലി​ല്‍ ഇ​ടം നേ​ടി.

Sports

ഫ്രഞ്ച് ഓപ്പൺ: മീറ ആ​ന്ദ്രേ​വ ഫൈ​ന​ലി​ൽ

പാ​രീ​സ്: റ​ഷ്യ​ൻ കൗ​മാ​ര​സു​ന്ദ​രി മീ​റ ആ​ന്ദ്രേ​വ ഫ്ര​ഞ്ച് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ. യു​ക്രെ​യ്ന്‍റെ മാ​ർ​ത്ത കോ​സ്റ്റി​യു​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മീ​റ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

മീ​റ​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്‌​ലാം ഫൈ​ന​ലാ​ണ്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു 19കാ​രി​യു​ടെ കു​തി​പ്പ്. സ്കോ​ർ: 6-1, 6-3.

മാ​ർ​ട്ടി​ന ഹിം​ഗി​സ്, കിം ​ക്ലി​സ്റ്റേ​ഴ്‌​സ്, കൊ​ക്കോ ഗ​ഫ് എ​ന്നി​വ​ർ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ റോ​ള​ണ്ട് ഗാ​രോ​സി​ൽ ക​ലാ​ശ​പ്പോ​രി​നി​റ​ങ്ങു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​ താ​ര​മാ​ണ് മീ​റ.

National

ഐ​പി​എ​ൽ ഫൈ​ന​ൽ; ബം​ഗ​ളൂ​രു​വി​ൽ പൊ​തു ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി പോ​ലീ​സ്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ഫൈ​ന​ലി​ന് ശേ​ഷ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ വി​ല​ക്ക്. ബൈ​ക്ക് റാ​ലി​ക​ൾ , റോ​ഡ് ഷോ, ​വ​ൻ​തോ​തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ പാ​ടി​ല്ലെ​ന്നാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ നാ​ലി​ന് ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് പ​തി​നൊ​ന്ന് പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ലു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഐ​പി​എ​ൽ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ലേ​യ്ക്ക് അ​ഭി​മു​ഖ​മാ​യി വ​ലി​യ എ​ൽ​ഇ​ഡി വാ​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. നി​ല​വി​ലു​ള്ള വ​ലി​യ സ്‌​ക്രീ​നു​ക​ൾ മ​ത്സ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന രീ​തി​യി​ൽ പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും, മാ​ളു​ക​ൾ, പ​ബ്ബു​ക​ൾ, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​ത്ത് വ​ലി​യ സ്ക്രീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളു​രു​വി​നും ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നും കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​ൻ ഇ​നി ഈ ​ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ന്റെ ദൂ​രം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്.

 

 

Sports

പി​എ​സ്ജി x ആ​ഴ്‌​സ​ണ​ല്‍ ചാമ്പ്യൻസ് ലീഗ് ഫൈ​ന​ല്‍ ഇന്ന്

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന്.

യൂ​റോ​പ്യ​ന്‍ ക്ല​ബ് ചാ​മ്പ്യ​ന്മാ​രെ നി​ശ്ച​യി​ക്കു​ന്ന ബ​ഡാ ഫെ​സ്റ്റ്, ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബു​ഡാ​പെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്ര​ഞ്ച് ടീം ​പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സം​ഘ​മാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യും ത​മ്മി​ലു​ള്ള കി​രീ​ട ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നു ​ന​ട​ക്കും.

റ​യ​ല്‍ മാ​ഡ്രി​ഡി​നു​ശേ​ഷം (2016-17, 2017-18) നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍ ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി ക​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഗ​ണ്ണേ​ഴ്‌​സി​ന്‍റെ ര​ണ്ടാം ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍. 2005-26 സീ​സ​ണി​ല്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് സ്വ​ന്ത​മാ​ക്കു​ന്ന ഏ​ഴാ​മ​ത് ഇം​ഗ്ലീ​ഷ് ക്ല​ബ് എ​ന്ന നേ​ട്ട​വും ഇ​ത്ത​വ​ണ പ്രീ​മി​യ​ര്‍ ലീ​ഗ് നേ​ടി​യ ആ​ഴ്‌​സ​ണ​ല്‍ ല​ക്ഷ്യം​വ​യ്ക്കു​ന്നു. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ പി​എ​സ്ജി​യും ആ​ഴ്‌​സ​ണ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​ത് ഇ​ത് എ​ട്ടാം ത​വ​ണ.

ഇ​തു​വ​രെ ന​ട​ന്ന ഏ​ഴ് മു​ഖാ​മു​ഖ​ങ്ങ​ളി​ല്‍, ഇ​രു​ടീ​മും ര​ണ്ട് ജ​യം വീ​തം നേ​ടി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഒ​രു തോ​ല്‍​വി​പോ​ലു​മി​ല്ലാ​തെ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നേ​ടു​ന്ന 10-ാമ​ത് ടീം ​എ​ന്ന റി​ക്കാ​ര്‍​ഡി​ലേ​ക്ക് ആ​ഴ്‌​സ​ണ​ലി​നു മു​ന്നി​ല്‍ പി​എ​സ്ജി മാ​ത്ര​മാ​ണു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

റ​ൺ​മ​ല​യ്ക്ക് മു​ന്നി​ൽ ഗു​ജ​റാ​ത്ത് വീ​ണു; ആ​ര്‍​സി​ബി ഫൈ​ന​ലി​ല്‍

ധ​രം​ശാ​ല: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ വീ​ഴ​ത്തി റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഐ​പി​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ 92 റ​ൺ​സി​നു ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം.

ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 255 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഗു​ജ​റാ​ത്ത് 19.3 ഓ​വ​റി​ൽ 162 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജേ​ക്ക​ബ് ഡ​ഫി, ര​ണ്ടു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​സി​ഖ് സ​ലാം ദ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ക്രു​നാ​ൽ പാ​ണ്ഡ്യ, ഒ​രു വി​ക്ക​റ്റെ​ടു​ത്ത ജോ​ഷ് ഹെ​യ്‌​സ​ൽ​വു​ഡ് എ​ന്നി​വ​രാ​ണ് ഗു​ജ​റാ​ത്തി​നെ ത​ക​ർ​ത്ത​ത്.

അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി പൊ​രു​തി രാ​ഹു​ൽ തെ​വാ​ത്തി​യ (68) ആ​ണ് ഗു​ജ​റാ​ത്തി​നെ വ​ലി​യ നാ​ണ​ക്കേ​ടി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്. ജോ​സ് ബ​ട്‌​ല​ർ (11 പ​ന്തി​ൽ 29), സാ​യ് സു​ദ​ർ​ശ​ൻ (9 പ​ന്തി​ൽ 14) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ബാ​റ്റ​ർ​മാ​ർ. സ്കോ​ർ: ബം​ഗ​ളൂ​രു 254/5 ഗു​ജ​റാ​ത്ത് 162 (19.3).

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍​സി​ബി അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 254 റ​ൺ​സ് നേ​ടി​യ​ത്. ര​ജ​ത് പ​ടി​ധാ​ര്‍ (33 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 93), വി​രാ​ട് കോ​ഹ്‌​ലി (25 പ​ന്തി​ല്‍ 43), ക്രു​നാ​ല്‍ പാ​ണ്ഡ്യ (28 പ​ന്തി​ല്‍ 43) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് അ​വ​രെ കൂ​റ്റ​ൻ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും ഗു​ജ​റാ​ത്തി​ന് ഒ​ര​വ​സ​രം കൂ​ടി​യു​ണ്ട്.

എ​ലി​മി​നേ​റ്റ​ര്‍ ജ​യി​ച്ചു​വ​രു​ന്ന ടീ​മു​മാ​യി ഗു​ജ​റാ​ത്ത് ഇ​നി ക​ളി​ക്കും. ആ​ർ​സി​ബി​യു​ടെ അ​ഞ്ചാം ഐ​പി​എ​ൽ ഫൈ​ന​ലും തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലു​മാ​ണി​ത്. 2016ൽ ​ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു ആ​ർ​സി​ബി​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം. ഇ​തു​കൂ​ടാ​തെ 2009, 2011, 2025 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ആ​ർ​സി​ബി ഐ​പി​എ​ൽ ഫൈ​ന​ൽ ക​ളി​ച്ചി​ട്ടു​ള്ള​ത്.

Sports

സാ​ത്വി​ക് - ചി​രാ​ഗ് ഫൈ​ന​ലി​ല്‍

ബാ​ങ്കോ​ക്ക്: താ​യ്‌‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ‌​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍.

ഈ ​വ​ര്‍​ഷം ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ ഫൈ​ന​ലാ​ണ്. മ​ലേ​ഷ്യ​യു​ടെ ഗോ ​സെ ഫെ​യ് - നൂ​ര്‍ ഇ​സ്സു​ദീ​ന്‍ കൂ​ട്ടു​കെ​ട്ടി​നെ സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 19-21, 22-20, 21-16.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ലി​യോ റോ​ളി കാ​ര്‍​ണാ​ണ്ടോ - ഡാ​നി​യ​ല്‍ മാ​ര്‍​ട്ടി​ന്‍ സ​ഖ്യ​മാ​ണ് ഫൈ​ന​ലി​ല്‍ സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Sports

കോ​ഴി​ക്കോ​ട് x ആ​ല​പ്പു​ഴ ഫൈ​ന​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ടും ആ​ല​പ്പു​ഴ​യും ഏ​റ്റു​മു​ട്ടും.

ആ​ദ്യസെ​മി​യി​ല്‍ കോ​ഴി​ക്കോ​ട് 68-36ന് ​കൊ​ല്ല​ത്തെ കീ​ഴ​ട​ക്കി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ 54-66നു ​തോ​ല്‍​പ്പി​ച്ചാ​ണ് ആ​ല​പ്പു​ഴ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ല​പ്പു​ഴ 71-51ന് ​മ​ല​പ്പു​റ​ത്തെ​യും തി​രു​വ​ന​ന്ത​പു​രം 64-23ന് ​എ​റ​ണാ​കു​ള​ത്തെ​യും തൃ​ശൂ​ര്‍ 38-13ന് ​പാ​ല​ക്കാ​ടി​നെ​യും കോ​ട്ട​യം 87-37ന് ​ക​ണ്ണൂ​രി​നെ​യും തോ​ല്‍​പ്പി​ച്ച് സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ൽ

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ലി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി നോ​ട്ടിം​ഗ് ഹാം ​ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ലെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചാ​ണ് ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ആ​സ്റ്റ​ൺ വി​ല്ല‍​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സും എ​മി ബ്യൂ​ണ്ടി​യ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. ഈ ​മാ​സം 20ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ആ​സ്റ്റ​ൺ വി​ല്ല ഫ്രെ​യ്ബ​ർ​ഗി​നെ നേ​രി​ടും.

Sports

അ​മ്പെ​യ്ത്ത്: ഇ​ന്ത്യ ഫൈ​ന​ലി​ല്‍

ഷാ​ങ്ഹാ​യ്: അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ് സ്റ്റേ​ജ് ര​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ റി​ക്ക​ര്‍​വ് ടീം ​ഫൈ​ന​ലി​ല്‍.

10 ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​നാ​യ ദ​ക്ഷി​ണ​കൊ​റി​യ​യെ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യ​ത്. അ​തേ​സ​മ​യം, പു​രു​ഷ ടീം ​ആ​ദ്യ​റൗ​ണ്ടി​ല്‍ ബം​ഗ്ലാ​ദേ​ശി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി.

ദീ​പി​ക കു​മാ​രി, അ​ങ്കി​ത ഭ​ക​ത്, കും​കും മൊ​ഹ​ദ് എ​ന്നി​വ​രാ​ണ് വ​നി​താ റി​ക്ക​ര്‍​വ് ടീ​മി​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ണി​നി​ര​ന്ന​ത്. 5-1ന് ​ആ​യി​രു​ന്നു സെ​മി​യി​ല്‍ ഇ​ന്ത്യ​ന്‍ ജ​യം. ചൈ​ന​യാ​ണ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍.

Sports

എ​ഫ്എ ക​പ്പ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ശ​നി​യാ​ഴ്ച ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ സ​താം​പ്ട​ണെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ലെ​ത്തി​യ​ത്.

‌ജെ​റെ​മി ഡോ​ക്കു​വും നി​ക്കോ ഗോ​ൺ​സാ​ല​സും ആ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫി​ൻ അ​സാ​സാ​ണ് സ​താം​പ്ട​ണ് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഏ​ഴു​വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​ണ് മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ട് തോ​റ്റി​രു​ന്നു. 2023-ലാ​ണ് സി​റ്റി അ​വ​സാ​ന​മാ​യി എ​ഫ്എ ക​പ്പ് നേ​ടി​യ​ത്.

ഇ​ന്ന് രാ​ത്രി ന​ട​ക്കു​ന്ന ചെ​ല്‍​സി-​ലീ​ഡ്‌​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യാ​കും സി​റ്റി ഫൈ​ന​ലി​ല്‍ നേ​രി​ടു​ക. രാ​ത്രി 7.30-നാ​ണ് ചെ​ല്‍​സി-​ലീ​ഡ്‌​സ് മ​ത്സ​രം.

Sports

സി​​ആ​​ര്‍7​​ന്‍റെ അ​​ല്‍ ന​​സ​​ര്‍ ഫൈ​​ന​​ലി​​ല്‍

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി, ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ട് ഫൈ​​ന​​ലി​​ല്‍. പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ അ​​ല്‍ ന​​സ​​റി​​ല്‍ എ​​ത്തി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ സു​​പ്ര​​ധാ​​ന ട്രോ​​ഫി​​യു​​ടെ അ​​രി​​കി​​ലെ​​ത്തി എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. സെ​​മി​​യി​​ല്‍ ഖ​​ത്ത​​ര്‍ ക്ല​​ബ്ബാ​​യ അ​​ല്‍ അ​​ഹ്‌ലി​​യെ 1-5നു ​​ത​​ക​​ര്‍​ത്താ​​ണ് അ​​ല്‍ ന​​സ​​ര്‍ ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.


റി​​യാ​​ദി​​ല്‍ ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ല്‍ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബാ​​യ ഗാം​​ബ ഒ​​സാ​​ക്ക​​യാ​​ണ് അ​​ല്‍ ന​​സ​​റി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍.

Sports

ബ​​യേ​​ണ്‍ ഫൈ​​ന​​ലി​​ല്‍

ലെ​​വ​​ര്‍​കു​​സെ​​ന്‍: ജ​​ര്‍​മ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഫൈ​​ന​​ലി​​ല്‍. സെ​​മി​​യി​​ല്‍ ബ​​യെ​​ര്‍ ലെ​​വ​​ര്‍​കുസെ​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

ഹാ​​രി കെ​​യ്ന്‍ (22), ലൂ​​യി​​സ് ഡി​​യ​​സ് (90+3) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഗോ​​ളു​​ക​​ള്‍. 2025-26 സീ​​സ​​ണി​​ല്‍ വി​​വി​​ധ ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളി​​ലാ​​യി ഹാ​​രി കെ​​യ്‌​​ന്‍റെ ഗോ​​ള്‍ സ​​മ്പാ​​ദ്യം 52 ആ​​യി.2020നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബ​​യേ​​ണ്‍ ജ​​ര്‍​മ​​ന്‍ ക​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

Sports

ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഫൈ​​ന​​ലി​​ല്‍

മി​​ലാ​​ന്‍: കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഫൈ​​ന​​ലി​​ല്‍. സെ​​മി​​യി​​ല്‍ 3-2ന് ​​കൊ​​മൊ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഫൈ​​ന​​ലി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ​​പാ​​ദ​​ത്തി​​നു​​ശേ​​ഷം, ര​​ണ്ടാം പാ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്‍റ​​റി​​ന്‍റെ ജ​​യം. ര​​ണ്ടാം​​പാ​​ദ സെ​​മി​​യി​​ല്‍ ര​​ണ്ടു ഗോ​​ളി​​നു പി​​ന്നി​​ല്‍​നി​​ന്ന​​ശേ​​ഷ​​മാ​​ണ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം.

മാ​​ര്‍​ട്ടി​​ന്‍ ബ​​റ്റു​​റി​​ന (32), ലൂ​​ക്കാ​​സ് ഡ​​കു​​ന്‍​ഹ (48) എ​​ന്നി​​വ​​രി​​ലൂ​​ടെ കൊ​​മൊ 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, ഹ​​ക​​ന്‍ ചാ​​ല്‍​ഹാ​​നോ​​ഗ്ലു​​വി​​ന്‍റെ (69, 86) ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ ഇ​​ന്‍റ​​ര്‍ മ​​ത്സ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി. 89-ാം മി​​നി​​റ്റി​​ല്‍ പീ​​റ്റ​​ര്‍ സു​​സി​​ക് ജ​​യം കു​​റി​​ച്ച മൂ​​ന്നാം ഗോ​​ള്‍ നേ​​ടി. ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ​​യി​​ല്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് കു​​തി​​ക്കു​​ന്ന ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍, സീ​​സ​​ണ്‍ ഡ​​ബി​​ളി​​ന്‍റെ വ​​ക്കി​​ലാ​​ണ്.

Sports

കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് ഫൈ​​ന​​ലി​​ല്‍

ന്യൂ​​ഡ​​ല്‍​ഹി: ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ ദേ​​ശീ​​യ 3x3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍​സി​​ന്‍റെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് കേ​​ര​​ള ചാ​​മ്പ്യ​​ന്മാ​​രാ​​യ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് യോ​​ഗ്യ​​ത നേ​​ടി.

കെ.​​ഡി. ജാ​​ദ​​വ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ആ​​വേ​​ശ​​ക​​ര​​മാ​​യ സെ​​മി​​ഫൈ​​ന​​ലി​​ല്‍ പ്ര​​യാ​​ഗ്‌രാ​​ജി​​ലെ മാ ​​ശാ​​ര​​ദ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നെ 20-13 എ​​ന്ന സ്‌​​കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പ്രോ​​വി​​ഡ​​ന്‍​സ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

ഫൈ​​ന​​ലി​​ല്‍ ലു​​ഥി​​യാ​​ന​​യി​​ലെ സെ​​ന്‍റ് സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

Sports

മെദ്‌വദേവ്‌ x സി​​ന്ന​​ർ കലാശപ്പോര്; അട്ടിമറിയില്‍ അല്‍കാരസ് പുറത്ത്‌

ക​​ലി​​ഫോ​​ർ​​ണി​​യ: തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ടെ​​ന്നീ​​സ് കി​​രീ​​ട​​ത്തി​​നാ​​യു​​ള്ള കാ​​ർ​​ലോ​​സ് അ​​ൽ​​കാ​​ര​​സി​​ന്‍റെ പോ​​രാ​​ട്ടം അ​​ട്ടി​​മ​​റി​​യി​​ലൂ​​ടെ ത​​ക​​ർ​​ത്ത് ഡാ​​നി​​ൽ മെദ്‌വദേവ്‌ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ അ​​ൽ​​ക​​ാര​​സി​​നെ 6-3, 7-6(3) സ്കോ​​റി​​നാ​​ണ്് സെ​​മി​​ഫൈ​​ന​​ലി​​ൽ പ​​തി​​നൊ​​ന്നാം റാ​​ങ്ക് താ​​രം മെദ്‌വദേവ്‌ വീ​​ഴ്ത്തി​​യ​​ത്.

അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ 6-2, 6-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ യാ​​ന്നി​​ക് സി​​ന്ന​​റാ​​ണ് ഫൈ​​ന​​ലി​​ൽ മെദ്‌വദേവി​​ന്‍റെ എ​​തി​​രാ​​ളി.അ​​ൽ​​കാ​​ര​​സി​​ന്‍റെ സീ​​സ​​ണി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ 16 വി​​ജ​​യ​​ങ്ങ​​ൾ​​ക്കു കൂ​​ടി​​യാ​​ണ് മെദ്‌വദേവ്‌ അ​​ന്ത്യം​​കു​​റി​​ച്ച​​ത്.

Sports

സ​ബ​ലെ​ങ്ക ഫൈ​​ന​​ലി​​ൽ

കാ​​ലി​​ഫോ​​ർ​​ണി​​യ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ ടെ​​ന്നീ​​സ് താ​​രം ബെ​​ലാ​​റു​​സി​​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക ക​​ന്നി ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് കി​​രീ​​ടം നേ​​ട്ട​​ത്തി​​ന് ഒ​​രു മ​​ത്സ​​ര​​മ​​ക​​ലെ.

14-ാം സീ​​ഡ് ലി​​ൻ​​ഡ നോ​​സ്കോ​​വ​​യെ 6-3, 6-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ട് ത​​വ​​ണ ഗ്രാ​​ൻ​​ഡ് സ​​ലാം ചാ​​ന്പ്യ​​നാ​​യ എ​​ലീ​​ന റൈ​​ബാ​​ക്കി​​ന​​യാ​​ണ് ഫൈ​​ന​​ലി​​ൽ സ​​ബ​​ലെ​​ങ്ക​​യു​​ടെ എ​​തി​​രാ​​ളി.

യു​​ക്രെ​​യ്നി​​ന്‍റെ സ്വി​​റ്റോ​​ലി​​ന​​യെ 7-5, 6-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് എ​​ലീ​​ന ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.ഈ ​​വ​​ർ​​ഷ​​ത്തെ 16 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 15 എ​​ണ്ണ​​ത്തി​​ലും വി​​ജ​​യി​​ച്ച് സ​​ബ​​ലെ​​ങ്ക മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്.


ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ എ​​ലീ​​ന റൈ​​ബാ​​ക്കി​​ന​​യോ​​ടാ​​ണ് ഏ​​ക തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

Sports

കി​വീ​സി​ന് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു; ര​ണ്ട​ക്കം ക​ട​ന്ന​ത് മൂ​ന്നു​പേ​ർ മാ​ത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ കി​വീ​സി​ന് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ടോ​സ് നേ‌​ടി​യ ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടം മു​ത​ൽ കി​വീ​സി​ന്‍റെ ക​ണ്ട​ക​ശ​നി ആ​രം​ഭി​ച്ചു.

പ​വ​ർ​പ്ലേ​യി​ൽ സ​ഞ്ജു അ​ഭി​ഷേ​ക് സ​ഖ്യം അ​ടി​ച്ചു​ത​ക​ർ​ത്ത​തോ​ടെ ഇ​ന്ത്യ​യു​ടെ റ​ൺ​റേ​റ്റ് വേ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. പി​ന്നാ​ലെ വ​ന്ന ഇ​ഷാ​ൻ കി​ഷ​നും കൂ​റ്റ​ന​ടി​ക​ളു​മാ​യി ക​ളം​പി​ടി​ച്ച​തോ​ടെ ഇ​ന്ത്യ​ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ണ്ടാ​ക്കി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ശി​വം ദു​ബെ​യും നി​റ​ഞ്ഞാ​ടി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ൽ 255 റ​ൺ​സ് പി​റ​ന്നു.

കൂ​റ്റ​ൻ ടോ​ട്ട​ൽ ചേ​സ് ചെ​യ്യാ​നി​റ​ങ്ങി​യ ന്യൂ​സീ​ല​ൻ​ഡി​ന് പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ ആ​ദ്യ മൂ​ന്നു വി​ക്ക​റ്റും ന​ഷ്‌​ട​മാ​യി. നാ​ലാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ടീം ​സെ​യ്‌​ഫ​ർ​ട്ട് - മാ​ർ​ക് ചാ​പ്‌​മാ​ൻ സ​ഖ്യം ന്യൂ​സീ​ല​ൻ​ഡി​നെ ക​ര​ക​യ​റ്റാ​ൻ നോ​ക്കി​യെ​ങ്കി​ലും എ​ട്ടാം ഓ​വ​റി​ൽ ചാ​പ്‌​മാ​നെ ബൗ​ൾ​ഡാ​ക്കി ഹാ​ർ​ദി​ക് കി​വീ​സി​നു ക​ന​ത്ത പ്ര​ഹ​രം ന​ൽ​കി.

വി​ക്ക​റ്റ് വീ​ണു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും ഒ​ര​റ്റ​ത്ത് ആ​ക്ര​മി​ച്ച് ക​ളി​ച്ച സെ​യ്‌​ഫ​ർ​ട്ട് ടീ​മി​നെ ക​ര​ക​യ​റ്റു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും വ​രു​ൺ ച​ക്ര​വ​ർ​ത്തി സെ​യ്‌​ഫ​ർ​ട്ടി​നെ കൂ​ടാ​രം ക​യ​റ്റി. ആ​റാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ഡാ​രി​ൽ മി​ച്ച​ൽ - ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ സ​ഖ്യ​മാ​ണ് കി​വീ​സി​നെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് 52 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ വി​ജ​യ​ത്തി​ലേ​ക്ക് ആ ​ബാ​റ്റിം​ഗ് മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. ബും​റ​യു​ടെ പ​ന്തി​ൽ നി​ന്ന് തീ​തു​പ്പി​യ​തോ​ടെ കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ടിം ​സെ​യ്‌​ഫ​ർ​ട്ട് (52), ഡാ​രി​ൽ മി​ച്ച​ൽ (17) മി​ച്ച​ൽ സാ​ന്‍റ്ന​ർ (43) എ​ന്നി​വ​ർ​ക്കു​മാ​ത്ര​മെ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞൊ​ള്ളൂ. 2007, 2024 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ഇ​തി​ന് മു​മ്പ് ടി20 ​ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ക​ദി​ന​ത്തി​ലും ടി20​യി​ലു​മാ​യി ഇ​ന്ത്യ​യു​ടെ അ​ഞ്ചാം ലോ​ക​കി​രീ​ട​മാ​ണി​ത്.

Sports

ത​ക​ർ​ന്ന​ടി​ഞ്ഞ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര ; പൊ​രു​തി​യ​ത് സൈ​ഫ​ർ​ട്ടും സാ​ന്‍റ്ന​റും മാ​ത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ന്യൂ​സി​ല​ൻ​ഡ് ബാ​റ്റിം​ഗ് നി​ര. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 256 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡ് 159 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

ഓ​പ്പ​ണ​ർ ടിം ​സൈ​ഫ​ർ​ട്ടി​നും ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റി​നും മാ​ത്ര​മാ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. സൈ​ഫ​ർ​ട്ട് 52 റ​ൺ​സും സാ​ന്‍റ്ന​ർ 43 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

ഡാ​രി​ൽ മി​ച്ച​ൽ 17 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും കി​വീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ സെ​മി​യി​ൽ സെ​ഞ്ചു​റി നേ​ടി​യ ഫി​ൻ അ​ല​ൻ ഒ​ന്പ​ത് റ​ൺ​സ് മാ​ത്രം എ​ടു​ത്ത് പു​റ​ത്താ​യി.

നാ​ല് വി​ക്ക​റ്റെ​ടു​ത്ത ജ​സ്പ്രീ​ത് ബും​റ​യും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത അ​ക്സ​ർ പ​ട്ടേ​ലും ചേ​ർ​ന്നാ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ഭി​ഷേ​ക് ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ന്ത്യ പി​ടി​മു​റു​ക്കു​ന്നു; ന്യൂ​സി​ല​ൻ​ഡി​ന്‍റെ ര​ണ്ട് വി​ക്ക​റ്റ് വീ​ണു

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​രു​ന്ന ന്യൂ​സി​ല​ൻ​ഡ് പ​ത​റു​ന്നു. 3.1 ഓ​വ​റി​ൽ കി​വീ​സി​ന്‍റെ ര​ണ്ട് വി​ക്ക​റ്റ് വീ​ണു.

ഫി​ൻ‌ അ​ല​നും ര​ചി​ൻ ര​വീ​ന്ദ്ര​യും ആ​ണ് പു​റ​ത്താ​യ​ത്. ഒ​മ്പ​ത് റ​ൺ​സെ​ടു​ത്ത അ​ല​നെ അ​ക്സ​ർ പ​ട്ടേ​ലാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ജ​സ്പ്രീ​ത് ബും​റ​യാ​ണ് ര​ചി​ൻ ര​വീ​ന്ദ്ര​യെ മ​ട​ക്കി അ​യ​ച്ച​ത്. ഒ​രു റ​ണാ​ണ് ര​ചി​ൻ എ​ടു​ത്ത്. നി​ല​വി​ൽ നാ​ല് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 36 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട് ന്യൂ​സി​ല​ൻ​ഡ്. ടിം ​സൈ​ഫ​ർ​ട്ടും ഗ്ലെ​ൻ ഫി​ലി​പ്പ്സും ആ​ണ് ക്രീ​സി​ൽ.

Sports

സ​ഞ്ജു ക​ത്തി​ക്ക​യ​റി; ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 15 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 203 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സ​ഞ്ജു സാം​സ​ണും (89) ഇ​ഷാ​ൻ കി​ഷ​നു​മാ​ണ് (54) ക്രീ​സി​ൽ.

52 റ​ൺ​സ് നേ​ടി​യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. അ​ഭി​ഷേ​ക് 18 പ​ന്തി​ലാ​ണ് അ​ർ​ധ​സെ​ഞ്ച​റി കു​റി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും ചേ​ർ​ന്ന് 98 റ​ൺ​സ് കൂ​ട്ടി​ചേ​ർ​ത്തു. ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഫൈ​ന​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 50നു ​മു​ക​ളി​ൽ സ്കോ​ർ നേ​ടു​ന്ന​ത്.

2009 ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ളാ​യ ക്ര​മ്രാ​ൻ അ​ക്‌​മ​ലും ഷ​ഹ​സൈ​ബ് ഹ​സ​നും ചേ​ർ​ന്ന് നേ​ടി​യ 48 റ​ൺ​സാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന് ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട്.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് വി​ജ​യ​ങ്ങ​ളു​മാ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ച്ച​ൽ സാ​ന്‍റ​ന​ർ ന​യി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീം ​എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് വി​ജ​യ​ങ്ങ​ൾ നേ​ടി​യാ​ണ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

Latest News

Corehub Up