സിംഗപ്പുര്‍: ഫിബ 3x3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ടീം മെയിന്‍ ഡ്രോയില്‍. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യയുടെ മുന്നേറ്റം.
റാങ്കിംഗില്‍ മുന്നിലുള്ള കസാക്കിസ്ഥാന്‍, ഹോങ്കോംഗ്, ചൈന ടീമുകളെ ഓരോ പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. അവസാന മത്സരത്തില്‍ ബെഹറിനെ 21-12നും തോല്‍പ്പിച്ചു.
Tags : India main draw Basketball asia cup