Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draw

Kerala

തി​രു​വോ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ് 26ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി 2026-ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം 26ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ർ​​​ഖി ഭ​​​വ​​​നി​​​ൽ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ച​​​ട​​​ങ്ങി​​​ൽ പൂ​​​ജ ബം​​​പ​​​ർ 2026 ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ക്കും. ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​സ്. അ​​​ഞ്ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം 30 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ര​​​ണ്ടാം സ​​​മ്മാ​​​നം ഒ​​​രു കോ​​​ടി രൂ​​​പ വീ​​​ത​​​വും മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം രൂ​​​പ​​​യും നാ​​​ലാം സ​​​മ്മാ​​​നം അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യും അ​​​ഞ്ചാം സ​​​മ്മാ​​​നം ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്. കൂ​​​ടാ​​​തെ 5,000, 2,000, 1,000, 500 രൂ​​​പ​​​യു​​​ടെ നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

90 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ജൂ​​​ലൈ 20നാ​​​ണ് തി​​​രു​​​വോ​​​ണം ബ​​​ംപ​​​ർ ടി​​​ക്ക​​​റ്റി​​​ന്‍റെ വി​​​ൽ​​​പന ആ​​​രം​​​ഭി​​​ച്ച​​​ത്.ഇ​​​തു​​​വ​​​രെ 87,68, 160 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​റ്റ​​​ഴി​​​ച്ച​​​ത് . 500 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് വി​​​ല.

Sports

ലാ ​​ലി​​ഗ: സ​​മ​​നി​​ല പോര്

സ്പെ​​യ്ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളും ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ലെ​​വ​​ന്‍റെ​​യും ഒ​​സാ​​സു​​ന​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. ഇ​​രു ടീ​​മും മ​​ത്സ​​രാ​​വ​​സാ​​നം വ​​രെ ഗോ​​ളി​​നാ​​യി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​ല്ല.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഡി​​പോ​​ർ​​ട്ടീ​​വോ (1-1) മാ​​ലാ​​ഗായുമായി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഇ​​രു ഗോ​​ളും ആ​​ദ്യ പ​​കു​​തി​​യി​​ലാ​​ണ് പി​​റ​​ന്ന​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ 21-ാം മി​​നി​​റ്റി​​ൽ പൈ​​റേ എ​​മെ​​റി​​ക് ഒൗ​​ബ​​മെ​​യാം​​ഗ് ഡി​​പോ​​ർ​​ട്ടീ​​വോ​​യ്ക്കാ​​യി ഗോ​​ൾ നേ​​ടി. 34-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ചു​​പ്റ്റെ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് മാ​​ലാ​​ഗാ​​യെ സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​ച്ചു.

ബാ​​ഴ്സ സ്റ്റാ​​ർ...

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ തു​​ട​​ക്കം ഗം​​ഭീ​​ര​​മാ​​ക്കി ബാ​​ഴ്സ​​ലോ​​ണ. ഹാ​​ട്രി​​ക് ലീ​​ഗ് വി​​ജ​​യം ല​​ക്ഷ്യ​​മി​​ടു​​ന്ന ബാ​​ഴ്സ സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ എ​​ൽ​​ചെ​​യെ 5-0ന് ​​തോ​​ൽ​​പ്പി​​ച്ചു.

ക്യാ​​പ്റ്റ​​ൻ റാ​​ഫി​​ഞ്ഞ (14 പെ​​ന​​ൽ​​റ്റി, 67), ഫെ​​ർ​​മി​​ൻ ലോ​​പ്പ​​സ് (71, 79) എ​​ന്നി​​വ​​ർ ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​താ​​ണ് ബാ​​ഴ്സ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം ഒ​​രു​​ക്കി​​യ​​ത്.

Sports

ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​യ്ക്കു സ​മ​നില

സെ​ന്‍റ് ലൂ​യി​സ് (യു​എ​സ്): 2026 സി​ന്‍​ക്വി​ഫീ​ല്‍​ഡ് ക​പ്പ് ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​യ്ക്കു സ​മ​നില.

അ​മേ​രി​ക്ക​ന്‍ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​ര്‍ സാം ​സെ​വി​യ​നു​മാ​യാ​ണ് പ്ര​ഗ്നാ​ന​ന്ദ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​ത്. മ​ത്സ​രം 48 നീ​ക്കം മാ​ത്ര​മേ നീ​ണ്ടു​ള്ളൂ.

ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ​ദി​നം അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നൊ ക​രു​വാ​ന മാ​ത്ര​മാ​ണ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഡ​ച്ചു​കാ​ര​നാ​യ ജോ​ര്‍​ഡ​ന്‍ വാ​ന്‍ ഫോ​റ​സ്റ്റി​നെ ക​രു​വാ​ന തോ​ല്‍​പ്പി​ച്ചു.

ജോ​വാ​ഖി​ര്‍ സി​ന്‍​ഡ​റോ​വ് - ലെ​വോ​ന്‍ അ​റോ​ണി​യ​ന്‍, വി​ന്‍​സെ​ന്‍റ് കീ​മ​ര്‍ - വെ​സ്ലി സൊ, ​അ​നീ​ഷ് ഗി​രി - മാ​ക്‌​സിം വാ​ഷി​യ​ര്‍ ല​ഗ്രാ​വ് എ​ന്നീ പോ​രാ​ട്ട​ങ്ങ​ളും സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ഗ്രാ​ന്‍​ഡ് ചെ​സ് ടൂ​റി​ല്‍ 25.0 പോ​യി​ന്‍റു​മാ​യി ക​രു​വാ​ന ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. 24.5 പോ​യി​ന്‍റു​മാ​യി പ്ര​ഗ്നാ​ന​ന്ദ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

Sports

പിഎസ്ജി x യുണൈറ്റഡ് എഫ്സി മത്സരം സമനിലയിൽ

സ്റ്റോ​ക്‌​ഹോം: ക്ല​ബ് ഫു​ട്‌​ബോ​ള്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സൂ​പ്പ​ര്‍ ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യും 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ര​ണ്ടാം മി​നി​റ്റി​ല്‍ ഇ​ബ്രാ​ഹിം എം​ബാ​യെ​യു​ടെ ഗോ​ളി​ല്‍ പി​എ​സ്ജി ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, 32-ാം മി​നി​റ്റി​ല്‍ ബ്ര​യാ​ന്‍ എം​ബ്യൂ​മോ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

തൊ​ട്ടു​പി​ന്നാ​ലെ ഖ്വി​ച്ച ക്വാ​ര​റ്റ്‌​സ്‌​ഖേ​ലി​യ​യി​ലൂ​ടെ പി​എ​സ്ജി ര​ണ്ടാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍, നേ​രി​യ വ്യ​ത്യാ​സ​ത്തി​ല്‍ ഷോ​ട്ട് പു​റ​ത്തേ​ക്കു പാ​ഞ്ഞു. 27-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ പി​റ്റേ​ദി​ന​മാ​ണ് എം​ബ്യൂ​മോ ഗോ​ള്‍ നേ​ടി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു സ​മ​നി​ല സ​മ്മാ​നി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

ടൈ ​ഡെ​ര്‍​ബി

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ വ​മ്പ​ന്‍ ക്ല​ബ്ബു​ക​ളാ​യ എ​സി മി​ലാ​നും ഇ​ന്‍റ​ര്‍ മി​ലാ​നും ത​മ്മി​ൽ ന​ട​ന്ന സൗ​ഹൃ​ദ​പോ​രാ​ട്ടം 1-1 സ​മ​നി​ല​യി​ൽ.

52-ാം മി​നി​റ്റി​ല്‍ ഫെ​ഡെ​റി​ക്കോ ഡി​മാ​ര്‍​ക്കോ​യി​ലൂ​ടെ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ലീ​ഡ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, 84-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ക്രി​സ്റ്റ​ഫ​ര്‍ എ​ന്‍​കു​ങ്കു എ​സി മി​ലാ​നെ സ​മ​നി​ല​യി​ല്‍ എ​ത്തി​ച്ചു.

മ​റ്റൊ​രു ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബാ​യ യു​വെ​ന്‍റ​സ് 1-0ന് ​ഇം​ഗ്ല​ണ്ടി​ല്‍​നി​ന്നു​ള്ള ചെ​ല്‍​സി എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി. എ​ഡോ​ണ്‍ സെ​ഗ്രോ​വ​യു​ടെ (68-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു യു​വെ​ന്‍റ​സി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ള്‍.

Sports

രണ്ട് വട്ടം പിന്നിലായി, പൊരുതിക്കയറി ഇറാൻ; ന്യൂസിലൻഡിനെതിരേ ജയത്തോളം പോന്ന സമനില

കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ഇറാന് ആവേശ സമനില. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. രണ്ടുതവണ ലീഡെടുത്ത ന്യൂസിലൻഡിനെ ഇറാൻ കനത്ത പ്രത്യാക്രമണത്തിനൊടുവിൽ സമനിലയിൽ കുടുക്കുക‍യായിരുന്നു.

ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാനുവേണ്ടി ഗോൾ മടക്കിയത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് ലീഡെടുത്തു. ക്രിസ് വുഡിന്‍റെ പാസ് സ്വീകരിച്ച എലിജ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാന്‍റെ സമനില ഗോൾ നേടി.

ഇതോടെ, ലീഡിനായി ന്യൂസിലൻഡ് ഉണർന്നു കളിച്ചു. 54-ാം മിനിറ്റിൽ അതിനു ഫലമുണ്ടായി. ക്രിസ് വുഡ് നല്കിയ പാസിൽ നിന്ന് വീണ്ടും എലിജ ജസ്റ്റ് വലകുലുക്കി. എന്നാൽ, തോൽവി സമ്മതിക്കാൻ ഇറാൻ തയാറായിരുന്നില്ല.

63-ാം മിനിറ്റിൽ റാമിൻ റെസായന്‍റെ ക്രോസ് മൊഹമ്മദ് മൊഹെബി തലകൊണ്ട് ചെത്തി വലയിലേക്ക് പായിച്ചു. ഇറാൻ വീണ്ടും ഒപ്പത്തിനൊപ്പം (2-2). അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.

Sports

വെ​​സ്റ്റ് ഹാ​​മി​​ന് സ​​മ​​നി​​ല; വൂ​​ള്‍​വ്‌​​സ് പു​​റ​​ത്ത്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡും ക്രി​​സ്റ്റ​​ല്‍ പാ​​ല​​സും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ വൂ​​ള്‍​വ്‌​​സ് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു.

ലീ​​ഗി​​ല്‍ 33 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ വൂ​​ള്‍​വ്‌​​സ് 17 പോ​​യി​​ന്‍റു​​മാ​​യി ഏ​​റ്റ​​വും പി​​ന്നി​​ലാ​​ണ്. വെ​​സ്റ്റ് ഹാം ​​സ​​മ​​നി​​ല നേ​​ടി​​യ​​തോ​​ടെ 33 പോ​​യി​​ന്‍റു​​മാ​​യി 17-ാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍ മാ​​ത്രം​​ശേ​​ഷി​​ക്കേ, വൂ​​ള്‍​വ്‌​​സി​​നു വെ​​സ്റ്റ് ഹാ​​മി​​നെ മ​​റി​​ക​​ട​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല. ലീ​​ഗി​​ലെ അ​​വ​​സാ​​ന മൂ​​ന്നു സ്ഥാ​​ന​​ക്കാ​​രാ​​ണ് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ടു​​ക.


20 ക്ല​​ബ്ബു​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന ലീ​​ഗി​​ല്‍, ടോ​​ട്ട​​ന്‍​ഹാം (31 പോ​​യി​​ന്‍റ്), ബേ​​ണ്‍​ലി (20) ടീ​​മു​​ക​​ളാ​​ണ് 18ഉം 19​​ഉം സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. വെ​​സ്റ്റ് ഹാം ​​അ​​ട​​ക്കം ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി​​യി​​ലാ​​ണ്.

Sports

ഇ​​ന്ത്യ മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍

സിം​​ഗ​​പ്പു​​ര്‍: ഫി​​ബ 3x3 ഏ​​ഷ്യാ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​വു​​മാ​​യി ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍. യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ച്ച് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാ​​മ​​താ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം.

റാ​​ങ്കിം​​ഗി​​ല്‍ മു​​ന്നി​​ലു​​ള്ള ക​​സാ​​ക്കി​​സ്ഥാ​​ന്‍, ഹോ​​ങ്കോം​​ഗ്, ചൈ​​ന ടീ​​മു​​ക​​ളെ ഓ​​രോ പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ​​ത്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബെ​​ഹ​​റി​​നെ 21-12നും ​​തോ​​ല്‍​പ്പി​​ച്ചു.

Kerala

ദേ​ശീ​യ പ​ണി​മു​ട​ക്ക്: വ്യാ​ഴാ​ഴ്ച​ത്തെ കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച (12-02-26) ന​ട​ക്കാ​നി​രു​ന്ന കാ​രു​ണ്യ പ്ല​സ് (KN-610) ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് തീ​യ​തി മാ​റ്റി. ന​റു​ക്കെ​ടു​പ്പ് 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​റേ​റ്റ് വി​കാ​സ് ഭ​വ​ന്‍ അ​റി​യി​ച്ചു.

പ​ണി​മു​ട​ക്ക് കാ​ര​ണം ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. തീ​രു​മാ​നം കേ​ര​ള പേ​പ്പ​ർ ലോ​ട്ട​റി (റെ​ഗു​ലേ​ഷ​ൻ) നി​യ​മം, ച​ട്ടം 8(6) - ന് ​വി​ധേ​യ​മാ​യി ആ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Sports

സ​​ന്തോ​​ഷ് ട്രോ​​ഫിയി​​ല്‍ കേ​​ര​​ള​​ത്തെ റെ​​യി​​ല്‍​വേ​​സ് സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ക്കി

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാം സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ല്‍ കേ​​ര​​ള​​ത്തി​​നു മ​​ല​​പ്പു​​റ​​ത്തി​​ന്‍റെ പൂ​​ട്ട്. ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം​​മോ​​ഹി​​ച്ച് സി​​ലാ​​പ​​ത്ത​​ര്‍ രാ​​ജീ​​വ്ഗാ​​ന്ധി ഫു​​ട്‌​​ബോ​​ള്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ കേ​​ര​​ള​​ത്തി​​ന് റെ​​യി​​ല്‍​വേ​​സു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ല്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​യ്‌​​ക്കേ​​ണ്ടി​​വ​​ന്നു. നി​​ല​​വി​​ലെ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കേ​​ര​​ളം ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

സെ​​ല്‍​ഫി​​ല്‍ മു​​ന്നി​​ല്‍

തു​​ട​​ക്കം മു​​ത​​ല്‍ ആ​​ക്ര​​മ​​ണ ഫു​​ട്‌​​ബോ​​ള്‍ കാ​​ഴ്ച​​വ​​ച്ച കേ​​ര​​ള​​ത്തി​​നു പ​​ക്ഷേ, ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. എ​​ന്നാ​​ല്‍, 37-ാം മി​​നി​​റ്റി​​ല്‍ കേ​​ര​​ള​​ത്തി​​നു ലീ​​ഡ്. കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​സിം​​ഗി​​ല്‍ റെ​​യി​​ല്‍​വേ​​സ് സെ​​ല്‍​ഫ് ഗോ​​ള്‍ വ​​ഴ​​ങ്ങി. സോ​​യി​​ബം അ​​ഭി​​നാ​​ഷ് സിം​​ഗി​​ന്‍റെ പി​​ഴ​​വി​​ലാ​​യി​​രു​​ന്നു റെ​​യി​​ല്‍​വേ​​സ് സെ​​ല്‍​ഫ് ഗോ​​ള്‍ വ​​ഴ​​ങ്ങി​​യ​​ത്.

മ​​ല​​പ്പു​​റം ഗോ​​ളി​​ല്‍ റെ​​യി​​ല്‍​വേ

സെ​​ല്‍​ഫ് ഗോ​​ളി​​ന്‍റെ ലീ​​ഡു​​മാ​​യി കേ​​ര​​ളം ഒ​​ന്നാം പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യു​​ടെ ആ​​ദ്യ 34 മി​​നി​​റ്റും കേ​​ര​​ളം 1-0നു ​​മു​​ന്നി​​ല്‍. എ​​ന്നാ​​ല്‍, 80-ാം മി​​നി​​റ്റി​​ല്‍ റെ​​യി​​ല്‍​വേ​​സ് ക​​ടം വീ​​ട്ടി. പി.​​കെ. ഫ​​സീ​​ന്‍റെ ഗോ​​ളി​​ല്‍ റെ​​യി​​ല്‍​വേ​​സ് 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍. മ​​ല​​പ്പു​​റം അ​​രീ​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​ണ് ഫ​​സീ​​ന്‍. 77-ാം മി​​നി​​റ്റി​​ല്‍ ജോ​​ണ്‍​സ​​ണ്‍ ജോ​​സ​​ഫ് മാ​​ത്യു​​വി​​ന്‍റെ പ​​ക​​ര​​ക്കാ​​ര​​നാ​​യി ആ​​യി​​രു​​ന്നു പി.​​കെ. ഫ​​സീ​​ന്‍ സൈ​​ഡ് ബെ​​ഞ്ചി​​ല്‍​നി​​ന്ന് ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ കെ. ​​അ​​ബ്ദു റ​​ഹീം, തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി ടി. ​​ക്രി​​സ്തു​​രാ​​ജ​​ന്‍ എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് മ​​ല​​യാ​​ളി​​ക​​ളും റെ​​യി​​ല്‍​വേ​​സി​​ന്‍റെ സം​​ഘ​​ത്തി​​ലു​​ണ്ട്. ക്രി​​സ്തു​​രാ​​ജ​​നാ​​യി​​രു​​ന്നു റെ​​യി​​ല്‍​വേ​​യു​​ടെ ഗോ​​ള്‍വ​​ല കാ​​ത്ത​​ത്.

മുഴുവൻ സ​​മ​​നി​​ല

സി​​ലാ​​പ​​ത്ത​​ര്‍: സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ കേ​​ര​​ളം x റെ​​യി​​ല്‍​വേ​​സ് മ​​ത്സ​​രം മാ​​ത്ര​​മ​​ല്ല, ഇ​​ന്ന​​ലെ അ​​ര​​ങ്ങേ​​റി​​യ മ​​റ്റു ര​​ണ്ടു പോ​​രാ​​ട്ട​​ങ്ങ​​ളും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചു. ഗ്രൂ​​പ്പ് ബി​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ഞ്ചാ​​ബും മേ​​ഘാ​​ല​​യ​​യും 3-3നും ​​സ​​ര്‍​വീ​​സ​​സും ഒ​​ഡീ​​ഷ​​യും 0-0നും ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

ആ​​ദ്യമ​​ത്സ​​ര​​ത്തി​​ല്‍ 3-1നു ​​പ​​ഞ്ചാ​​ബി​​നെ കീ​​ഴ​​ട​​ക്കി കേ​​ര​​ള​​വും 1-0ന് ​​ഒ​​ഡീ​​ഷ​​യെ തോ​​ല്‍​പ്പി​​ച്ച മേ​​ഘാ​​ല​​യ​​യു​​മാ​​ണ് ഗ്രൂ​​പ്പി​​ല്‍ യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. കേ​​ര​​ള​​ത്തി​​നും മേ​​ഘാ​​ല​​യ​​യ്ക്കും നാ​​ല് പോ​​യി​​ന്‍റ് വീ​​ത​​മു​​ണ്ട്.

എ​​ന്നാ​​ല്‍, ഗോ​​ള്‍ വ്യ​​ത്യാ​​സ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​നാ​​ണ് മു​​ന്‍​തൂ​​ക്കം. റെ​​യി​​ല്‍​വേ​​സ്, സ​​ര്‍​വീ​​സ​​സ് ടീ​​മു​​ക​​ള്‍ ര​​ണ്ടു സ​​മ​​നി​​ല​​യോ​​ടെ ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്.

Sports

ഫി​​ഫ 2026 ലോ​​ക​​ക​​പ്പ്: ന​​റു​​ക്കെ​​ടു​​പ്പ് 20ന്

​​സൂ​​റി​​ച്ച്: 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ പ്ലേ​​ഓ​​ഫ് ടീ​​മു​​ക​​ൾ​​ക്കാ​​യു​​ള്ള ന​​റു​​ക്കെ​​ടു​​പ്പു​​ക​​ൾ ഈ മാസം 20ന് ​​ന​​ട​​ക്കും.

48 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന 2026 ലോ​​ക​​ക​​പ്പ് 23-ാം എ​​ഡി​​ഷ​​ന് അ​​വ​​സാ​​ന ആ​​റ് ടീ​​മു​​ക​​ളെ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ലേ​​ഓ​​ഫ് ന​​റു​​ക്കെ​​ടു​​പ്പു​​ക​​ളാ​​ണ് 20ന് ​​സൂ​​റി​​ച്ചി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഫി​​ഫ ലോ​​ക​​ക​​പ്പ് അ​​റി​​യി​​ച്ച​​ത്.

യൂ​​റോ​​പ്യ​​ൻ ബ്രാ​​ക്ക​​റ്റു​​ക​​ളി​​ൽ 16 ടീ​​മു​​ക​​ൾ ഉ​​ണ്ടാ​​കും. നാ​​ല് ത​​വ​​ണ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഇ​​റ്റ​​ലി ഉ​​ൾ​​പ്പെ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ​​ക്കാ​​യി മ​​ത്സ​​രി​​ക്കും. ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്സി​​ക്കോ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യാ​​ണ് ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.

ര​​ണ്ട് എ​​ൻ​​ട്രി​​ക​​ൾ​​ക്കാ​​യി യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​നി​​ന്നു​​ള്ള ആ​​റ് ടീ​​മു​​ക​​ൾ മ​​ത്സ​​രി​​ക്കും. ബൊ​​ളീ​​വി​​യ​​യും ന്യൂ ​​കാ​​ലി​​ഡോ​​ണി​​യ​​യും ഇ​​തി​​ന​​കം യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്.എ​​ല്ലാ പ്ലേ​​ഓ​​ഫ് മ​​ത്സ​​ര​​ങ്ങ​​ളും മാ​​ർ​​ച്ച് 26 മു​​ത​​ൽ 31 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കും.

Sports

എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ്: ചെ​ന്നൈ​യി​ൻ എ​ഫ്സി-​ഡെം​പോ എ​സ്‌​സി മ​ത്സ​രം സ​മ​നി​ല​യി​ൽ

പ​നാ​ജി: എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പി​ലെ ചെ​ന്നൈ​യി​ൻ എ​ഫ്സി-​ഡെം​പോ എ​സ്‌​സി മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ബാം​ബോ​ലി​മി​ലെ ജി​എം​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡെം​പോ താ​രം ശു​ഭം റാ​വ​ത്താ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 25-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ 29-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​ൻ ഒ​പ്പ​മെ​ത്തി. ഗോ​ൾ കീ​പ്പ​ർ സാ​മി​ക് മി​ത്ര​യാ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ഡെം​പോ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റും ചെ​ന്നൈ​യി​ന് ഒ​രു പോ​യി​ന്‍റും ആ​യി.

Kerala

തി​രു​വോ​ണം ബം​പ​ർ; ഭാ​ഗ്യ​ശാ​ലി​യെ ഇ​ന്ന​റി​യാം

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഗോ​ർ​ഖി ഭ​വ​നി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ന​റു​ക്കെ​ടു​ക്കും. അ​തോ​ടൊ​പ്പം പൂ​ജാ ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തും.

ക​ഴി​ഞ്ഞ 27ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന തി​രു​വോ​ണം ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ജി​എ​സ്ടി മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​ൽ​പ്പ​ന​ക്കാ​രു​ടെ​യും അ​ഭ്യ​ര്‍​ഥ​ന പ​രി​ഗ​ണി​ച്ച് ഈ ​മാ​സം നാ​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 75 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ വി​റ്റ​ഴി​ച്ച​ത്.

പാ​ല​ക്കാ​ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ൽ​പ്പ​ന ന​ട​ന്ന​ത്. 14,07,100 ടി​ക്ക​റ്റു​ക​ളാ​ണ് ഇ​വി​ടെ വി​റ്റ​ത്. ര​ണ്ടാം സ്ഥാ​നം തൃ​ശൂ​ര്‍ ജി​ല്ല​യ്ക്കാ​ണ്, 9,37,400 ടി​ക്ക​റ്റു​ക​ള്‍. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത് 8,75,900 ടി​ക്ക​റ്റു​ക​ള്‍ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി വി​ൽ​പ്പ​ന ന​ട​ന്നു.

25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ര്‍​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 50 ല​ക്ഷം വീ​തം 20 പേ​ര്‍​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ചു ല​ക്ഷം വീ​തം 10 പ​ര​മ്പ​ര​ക​ള്‍​ക്കും ല​ഭി​ക്കും.

അ​ഞ്ചാം സ​മ്മാ​ന​മാ​യി 10 പ​ര​മ്പ​ര​ക​ള്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ഒ​പ്പം 5,000 മു​ത​ല്‍ 500 രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​വു​മു​ണ്ട്.

Latest News

Corehub Up