x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കാ​മ്പ​സു​ക​ള്‍: മ​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍

വെബ് ഡെസ്ക്
Published: November 21, 2026 02:25 AM IST | Updated: November 21, 2026 02:25 AM IST

മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍​ക്ക് ഗ​​​​ള്‍​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​ഫ് കാ​​​​മ്പ​​​​സു​​​​ക​​​​ള്‍ (ബ്രാ​​​​ഞ്ച് കാ​​​​മ്പ​​​​സു​​​​ക​​​​ള്‍) ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​ച​​​​ട്ട​​​​ക്കൂ​​​​ട് സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. കൊ​​​​ച്ചി ഡ​​​​യ​​​​ലോ​​​​ഗ് 2026ല്‍ ​​​​പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല, മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല, കാ​​​​ലി​​​​ക്ക​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല, ക​​​​ണ്ണൂ​​​​ര്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല എ​​​​ന്നി​​​​വ നി​​​​ല​​​​വി​​​​ല്‍ അ​​​​ത​​​​ത് നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ലാ​​​​ണു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ കാ​​​​ര​​​​ണം ഗ​​​​ള്‍​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള പു​​​​റം​​​​നാ​​​​ടു​​​​ക​​​​ളി​​​​ല്‍ കാ​​​​മ്പ​​​​സു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​യ്ക്കു സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യും ഗ​​​​ള്‍​ഫ് സ​​​​ഹ​​​​ക​​​​ര​​​​ണ കൗ​​​​ണ്‍​സി​​​​ല്‍ (ജി​​​​സി​​​​സി) രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്തം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഹ്വാ​​​​ന​​​​ത്തോ​​​​ടെ കൊ​​​​ച്ചി ഡ​​​​യ​​​​ലോ​​​​ഗ് 2026 സ​​​​മാ​​​​പി​​​​ച്ചു.

Tags : Campuses Universities Gulf Countries Minister Roji M. John

Recent News

Corehub Up