സുപ്രീംകോടതി
ന്യൂഡൽഹി: അവിവാഹിതരായ മാതാപിതാക്കൾക്കു ജനിക്കുന്ന കുട്ടിയുടെ സംരക്ഷണാവകാശത്തിൽ പ്രഥമ പരിഗണന അമ്മയ്ക്കാണെന്നു സുപ്രീംകോടതി.
ഇന്ത്യൻ നിയമവ്യവസ്ഥയിലും അന്താരാഷ്ട്ര നിയമതത്വങ്ങളിലും അമ്മയ്ക്കു നൽകുന്ന മുൻഗണന അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ എൻ.കെ. സിംഗ്, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
നാലുവയസുകാരനായ മകനെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സിംഗപ്പുരിലേക്കു കൊണ്ടുപോകാൻ ജർമൻ പൗരയായ അമ്മയ്ക്ക് ഇടക്കാല സംരക്ഷണാവകാശം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കുട്ടിയെ ഇന്ത്യയിൽത്തന്നെ നിലനിർത്തണമെന്ന ഇന്ത്യക്കാരനായ പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ മറിച്ചൊന്നു തെളിയിക്കപ്പെടാത്തപക്ഷം കുട്ടിയെ അമ്മയ്ക്കൊപ്പം വിടാനാണു നിയമം മുൻഗണന നൽകുന്നത്. എങ്കിലും, ഇത്തരം തർക്കങ്ങളിലെല്ലാം കുട്ടിയുടെ ക്ഷേമവും ഉത്തമ താത്പര്യവുമാണ് പരമപ്രധാനമെന്നും അതു മാതാപിതാക്കളുടെ അവകാശങ്ങൾക്കും മുകളിലാണെന്നും കോടതി അടിവരയിട്ടു.
Tags : Children primary consideration Mother Supreme Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash