പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സന്യാസി ഗുരുസ്വാമി അറസ്റ്റിൽ. പന്തളത്തുണ്ടായ സംഭവത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ ഗുരുസ്വാമിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരി മുതൽ കാഷ്മീർ വരെ യാത്ര നടത്തുന്ന സന്യാസി സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്ന് പൊലിസ് പറഞ്ഞു. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ സംഘത്തിലെ അംഗമാണ് ഇയാൾ.
യാത്രയുടെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്യാനായി പന്തളത്തെ ഒരു കടയിൽ എത്തിയപ്പോഴാണ് സംഭവമെന്നാണ് പരാതി. ഇവിടെ സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തെന്നാണ് ആരോപണം.
ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിലാണ് സംഘം ഭാരത പര്യടനം നടത്തുന്നത്. സംഭവത്തിൽ പന്തളം പൊലിസ് അന്വേഷണം തുടരുകയാണ്.
Tags : arrest Police Case panthalam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews