x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​ത​ന്‍റെ ഒ​പ്പ് വി​വാ​ദം ആയുധമാക്കി സിപിഎമ്മും കോൺഗ്രസും

തിരുവനന്തപുരം ബ്യൂറോ
Published: October 5, 2026 12:54 PM IST | Updated: October 5, 2026 12:54 PM IST

ആർ. സുഗതൻ (File photo)

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ ഒ​പ്പ് വി​വാ​ദം ആ​യു​ധ​മാ​ക്കി കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ മൂ​ന്ന് കൗ​ൺ​സി​ലു​ക​ളി​ൽ സു​ഗ​ത​ൻ ഹാ​ജ​രാ​കാ​തെ വ്യാ​ജ ഒ​പ്പി​ട്ടു എ​ന്നാ​ണ് സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ നാ​ളി​തു​വ​രെ​യു​ള്ള കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ സു​ഗ​ത​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്,ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ സു​ഗ​ത​ൻ പ​ങ്കെ​ടു​ത്തു​വെ​ന്ന് വ്യാ​ജ ഒ​പ്പി​ട്ടു ര​ജി​സ്റ്റ​റി​ൽ ക്ര​മ​ക്കേ​ട് വ​രു​ത്തി​യെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സും ഈ ​ആ​രോ​പ​ണം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.

കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന സു​ഗ​ത​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​യി ഇ​ട്ട​താ​ണെ​ന്നും ഇ​തി​ൽ മേ​യ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ൽ കൂ​ടി​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഹാ​ജ​ർ ര​ജി​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​തെ ഭ​ര​ണ​പ​ക്ഷം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത് ഇ​തി​നു വേ​ണ്ടി​യാ​ണെ​ന്ന് സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി. ദീ​പ​ക്കും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ കെ.​എ​സ്. ശ​ബ​രി​നാ​ഥ​നും ആ​രോ​പി​ച്ചു.

ഒ​പ്പ് വി​വാ​ദ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കാ​പ്പാ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ർ. സു​ഗ​ത​ന് നേ​ര​ത്തെ കൗ​ൺ​സി​ലി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​വ​ധി ന​ൽ​കി​യി​രു​ന്നു. ഇ​ത് ഏ​റെ വി​വാ​ദം ആ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​പ്പു​വി​വാ​ദം ഉ​ന്ന​യി​ച്ചു പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ബി​ജെ​പി ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ ​ലേ​ഖ​യു​ടെ രാ​ജി പ്ര​ഖ്യാ​പ​നം അ​നു​ന​യ നീ​ക്ക​ത്തി​ലൂ​ടെ പ​രി​ഹ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി​യെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കി സു​ഗ​ത​ന്‍റെ ഒ​പ്പ് വി​വാ​ദം പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

Tags : CPIM Congress RSugathan Controversy

Recent News

Corehub Up