പ്രതീകാത്മക ചിത്രം
ദുബായ്: മിസൈലുകളുടെ ദൂരപരിധി കൂട്ടി ഇറാൻ. യുഎസ് സൈനിക താവളങ്ങളുടെ ദൂരം കണക്കാക്കിയാണ് ഇറാൻ തങ്ങളുടെ മിസൈലുകളുടെ ദൂരപരിധി കൂട്ടിയത്. യുഎസ് സൈന്യം താവളമടിച്ചിരിക്കുന്ന മേഖലയും ഇറാൻ തീരവും തമ്മിൽ 1000 കിലോമീറ്റർ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണു മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ചതെന്ന് ഇറാൻ സൈന്യം അറിയിച്ചു.
യുഎസ് - ഇറാൻ യുദ്ധം സൈനികമായി പരിഹാരിക്കാനാവില്ലെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇനിയും സൈനിക നടപടികൾക്കാണ് യുഎസ് തുനിയുന്നതെങ്കിൽ അതിനെക്കാൾ കരുത്തോടെ തിരിച്ചടിക്കുമെന്നും ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ലെന്നും അരാഗ്ചി പറഞ്ഞു.
Tags : missiles military bases Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews