x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നന്ദകുമാറിന്‍റെ മലപ്പുറം പരാമർശത്തിൽ രൂക്ഷവിമർശനവുമായി സണ്ണി ജോസഫ്

വെബ്ഡെസ്ക്
Published: October 5, 2026 05:31 AM IST | Updated: October 5, 2026 05:31 AM IST

സ​​ണ്ണി ജോ​​സ​​ഫ്

ക​​ണ്ണൂ​​ർ: സി​​പി​​എം നേ​​താ​​വ് പി. ​​ന​​ന്ദ​​കു​​മാ​​റി​​ന്‍റെ മ​​ല​​പ്പു​​റ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള പ​​രാ​​മ​​ർ​​ശം വി​​ദ്വേ​​ഷ പ്ര​​തി​​ക​​ര​​ണ​​മാ​​ണെ​​ന്ന രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ്. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സ​​മാ​​ന​​മാ​​യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​ത്ത​​രം പ്ര​​സ്താ​​വ​​ന​​ക​​ൾ സി​​പി​​എ​​മ്മി​​ന്‍റെ രാ​​ഷ്‌‌​​ട്രീ​​യ ത​​ന്ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും സ​​ണ്ണി ജോ​​സ​​ഫ് ആ​​രോ​​പി​​ച്ചു.

ക​​ണ്ണൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ന​​ന്ദ​​കു​​മാ​​റി​​ന്‍റെ പ്ര​​സ്താ​​വ​​ന തി​​രു​​ത്താ​​ൻ അ​​ദ്ദേ​​ഹ​​മോ സി​​പി​​എ​​മ്മോ ത​​യാ​​റാ​​കു​​ന്നി​​ല്ല. തി​​രു​​ത്ത​​ലി​​ന്‍റെ പാ​​ത​​യി​​ല​​ല്ല, ഇ​​ത്ത​​രം പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന നി​​ല​​പാ​​ടി​​ലാ​​ണു സി​​പി​​എ​​മ്മെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ഗ​​ര​​ത്തി​​ൽ പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ വീ​​ട്ടി​​ലേ​​ക്കു ഡി​​വൈ​​എ​​ഫ്ഐ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചി​​നെ​​യും സ​​ണ്ണി ജോ​​സ​​ഫ് വി​​മ​​ർ​​ശി​​ച്ചു. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പൊ​​ലി​​സ് ന​​ട​​പ​​ടി​​ക​​ളെ വ്യ​​ക്തി​​പ​​ര​​മാ​​യി കാ​​ണേ​​ണ്ട​​തി​​ല്ല. പൊ​​ലി​​സു​​കാ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി വ​​രു​​തി​​യി​​ലാ​​ക്കാ​​മെ​​ന്ന് ആ​​രും ക​​രു​​തേ​​ണ്ട​​തി​​ല്ല.

പൊ​​ലി​​സി​​ന്‍റെ ഭാ​​ഗ​​ത്ത് വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​ത് പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​ത് ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പാ​​ണ്. നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളെ രാ​​ഷ്‌‌​​ട്രീ​​യ സ​​മ്മ​​ർ​​ദ​​ത്തി​​ലൂ​​ടെ സ്വാ​​ധീ​​നി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

കോ​​ൺ​​ഗ്ര​​സി​​ലെ സം​​ഘ​​ട​​നാ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ പ​​ര​​സ്യ​​മാ​​യി ച​​ർ​​ച്ച ചെ​​യ്യാ​​തെ പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ൽ​​ത്ത​​ന്നെ സം​​സാ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ നി​​ല​​പാ​​ടെ​​ന്ന് സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ സം​​ഘ​​ട​​നാ വി​​ഷ​​യ​​ങ്ങ​​ൾ ദേ​​ശീ​​യ നേ​​തൃ​​ത്വ​​വു​​മാ​​യി ഡ​​ൽ​​ഹി​​യി​​ൽ ച​​ർ​​ച്ച ചെ​​യ്യും. കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് ത​​ന്നെ​​യാ​​ണ് ത​​നി​​ക്കു​​മു​​ള്ള​​തെ​​ന്നും അ​​ത് അ​​ടൂ​​ർ പ്ര​​കാ​​ശി​​ന് മാ​​ത്ര​​മ​​ല്ല, പാ​​ർ​​ട്ടി​​യി​​ലെ എ​​ല്ലാ​​വ​​ർ​​ക്കും ഒ​​രു​​പോ​​ലെ ബാ​​ധ​​ക​​മാ​​ണെ​​ന്നും സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Sunny Joseph sharply criticizes Nandakumar's

Recent News

Corehub Up